താൾ:33A11415.pdf/477

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മനുഷ്യ ചൊദ്യങ്ങൾക്ക ദൈവം കല്പിച്ച ഉത്തരങ്ങൾ 405

അറിയിക്കേണ്ടതിന്നു പിതാക്കന്മാരൊടു കല്പിച്ചു. തങ്ങളുടെ ആശ്രയത്തെ
ദൈവത്തിങ്കൽ വെച്ചു ദൈവത്തിന്റെ പ്രവൃത്തികളെ മറക്കാതെ കല്പനകളെ
പ്രമാണിക്കേണ്ടതിന്നായി (സങ്കി, 78, 4-7)

16. ഈ സ്ഥിരമാക്കിയ സാക്ഷിക് സാരം എന്താകുന്നു.

ഉ. നാം മനുഷ്യരുടെ സാക്ഷ്യത്തെ കൈക്കൊണ്ടാൽ ദൈവത്തിന്റെ
സാക്ഷ്യം എറെ വലുതാകുന്നു. അവൻ തന്റെ പുത്രനെ കുറിച്ചു ചൊല്ലിയതു
ദൈവസാക്ഷ്യമാകുന്നുവല്ലൊ (1 യൊ. 5,9)

17. ഈ ദൈവസാക്ഷി എവിടെ കണ്ടു കിട്ടും.

ഉ. നിങ്ങൾ തിരുവെഴുത്തുകളെ ആരായുന്നു അവ എനിക്ക
സാക്ഷികളാക്കി നില്ക്കുന്നു (യൊ. 5, 39). ഇവനിൽ വിശ്വസിക്കുന്നവനെല്ലാം
അവൻ മൂലം പാപമൊചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും അവനു
സാക്ഷി ചൊല്ലുന്നു (അപ. 10, 43).

18. എന്നാൽ പുത്ര മുഖെന ഞങ്ങളൊടു പറഞ്ഞ വചനം കൊണ്ടു എന്തുവെണ്ടു.

ഉ. നാം വല്ലപ്പൊഴും ഒഴുകിപ്പൊകാതിരിക്കെണ്ടതിന്നു കെട്ടവറ്റെ
അത്യന്തം ചരതിച്ചു കൊൾവാൻ ആവശ്യമാകുന്നു (എബ്ര 2, 1) ഇവൻ എന്റെ
പ്രിയപുത്രനാകുന്നു. അവങ്കൽ ഞാൻ പ്രസാദിക്കുന്നു. ഇവനെ
ചെവിക്കൊൾവിൻ (മത. 17, 5)

19. പുത്രനെ ചെവിക്കൊള്ളാതിരുന്നാൽ എന്തു വിഘ്നം വരും.

ഉ. കർത്താവു താൻ പറവാൻ തുടങ്ങിയതും കെട്ടവർ നമുക്കു
സ്ഥിരമാക്കി തന്നതുമായുള്ള ഇത്ര വലിയ രക്ഷയെ വിചാരിക്കാതെ പൊയാൽ
എങ്ങിനെ തെറ്റിപ്പാർക്കും (എബ്ര. 2,3).

20 . പുത്രൻ അരുളിച്ചെയ്തതിന്നു ദൈവം എങ്ങിനെ സാക്ഷികളെ തന്നു.

ഉ. അടയാളങ്ങളാലും അത്ഭുതങ്ങളാലും നാനാ ശക്തികളാലും തന്റെ
ഇഷ്ടപ്രകാരം വിശുദ്ധാത്മാവിൻ വരഭാഗങ്ങളാവും ദൈവം കൂടി സാക്ഷി
നിന്നു (എബ്ര. 2,4).

21. യേശുവിന്റെ വാക്യം സത്യം എന്നു പ്രമാണിപ്പാൻ എങ്ങിനെ മനസ്സു
വക്കും .

ഉ. എന്നെ അയച്ചവന്റെ ഇഷ്ടപ്രകാരം ചെയ്‌വാൻ ഒരുത്തൻ
ഇച്ഛിക്കുന്നു എങ്കിൽ ഈ ഉപദെശം ദൈവത്തിൽ നിന്നുണ്ടായതൊ അതൊ
ഞാൻ എന്നാൽ തന്നെ പറയുന്നതൊ എന്നറിവാൻ സംഗതി വരും. (യൊ. 1, 17)

22. യെശു ചെയ്തതും പറഞ്ഞതും എഴുതിവെച്ചതെന്തിനാകുന്നു.

ഉ. യെശു ദൈവത്തിന്റെ പുത്രനായ ക്രിസ്തനാകുന്നു എന്നു നിങ്ങൾ
വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്താൽ (നിത്യ)
ജീവനുണ്ടാകേണ്ടതിന്നും ഇവ എഴുതിയിരിക്കുന്നു (യൊ. 20, 31)

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/477&oldid=200312" എന്ന താളിൽനിന്ന് ശേഖരിച്ചത്