താൾ:33A11415.pdf/475

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആദ്യപാഠം

1. ദൈവത്തെ അറിയാത്ത മനുഷ്യരുണ്ടൊ.

ഉ. ദൈവത്തെ അറിയാത്ത ജാതികൾ തന്നെ (1 തെസ്സ. 4,5) ചിലർക്ക
ദൈവ വിഷയത്തിൽ അറിയായ്മ ഉണ്ടു. ഞാൻ നിങ്ങൾക്കു ലജ്ജെക്കായി
ഇതിനെ പറയുന്നു. (1 കൊ 15, 34)

2. ദൈവമില്ലാത്തവർ എവരാകുന്നു. എപ്പൊൾ ആകുന്നു.

ഉ. അക്കാലത്തിൽ നിങ്ങൾ ക്രീസ്താനെ കൂടാതെ ഇസ്രയെൽ
പൌരതയൊടു വെർപ്പെട്ടവരും വാഗ്ദത്ത നിയമങ്ങളിൽ നിന്നു അന്യരുമായി
ആശ ഒന്നുമില്ലാതെ ലൊകത്തിൽ നിർദ്ദെവരായിരുന്നു (എഫ, 2, 12)

3. ലൊകത്തിങ്കൽ ദൈവമില്ലാതിരുന്നാൽ ഹാനി ഉണ്ടൊ.

ഉ. നീതി കെടുകൊണ്ടു. സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല
അഭക്തിയിലും നീതികെടിലും ദൈവക്രൊധം സ്വർഗ്ഗത്തിൽ നിന്നു
വെളിപ്പെട്ടുവരുന്നു (രൊമ 1,18)

4. ദൈവകാര്യത്തിൽ വല്ലതും അറിവാൻ മനുഷ്യർക്ക എത് വഴിയാകുന്നു.

ഉ. അവർക്കു ദൈവം പ്രകാശിപ്പിച്ചതിനാലല്ലൊ ദൈവത്തിങ്കൽ
അറിയാകുന്നത് അവരിൽ സ്പഷ്ടമാകുന്നു. (രൊ. 1, 19).

5. ദൈവത്തെ കണ്ടവനുണ്ടൊ.

ഉ. ദൈവത്തെ ഒരുത്തരും ഒരുനാളും കണ്ടിട്ടില്ല (1 യൊഹ. 4, 52) (അവൻ
ആർക്കും) അടുത്തു കൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും
കാണാത്തവനും കാണ്മാൻ കഴിയാത്തവനും ആകുന്നു. (1. തിമ. 6,16).

6. ഈ കണ്ടുകൂടാത്ത ദൈവം മനുഷ്യർക്ക എങ്ങിനെ അറിവാറാകും.

ഉ. ദൈവത്തിന്റെ ശാശ്വത ശക്തിയും ദിവ്യത്വവും ആയി അവന്റെ
കാണാത്ത ഗുണങ്ങൾ ലൊകസൃഷ്ടി മുതൽ പണികളാൽ ബുദ്ധിക്കു തിരിഞ്ഞു
കാണായ് വരുന്നു. (രൊമ 1, 20).

7. എന്നാൽ ഭക്തിയില്ലാത്തവർക്കു ഒഴികഴിവു പറവാൻ എന്തുകൊണ്ടു
കഴികയില്ല.

ഉ. ദൈവത്തെ അറിഞ്ഞിട്ടും ദൈവം എന്നു മഹത്വീകരിക്കയും
കൃതജ്ഞരാകയും ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ
വ്യർത്ഥരായ്ത്തീർന്നു. അവരുടെ ബൊധമില്ലാത്ത ഹൃദയം ഇരുണ്ടു പൊകയും
ചെയ്തു (രൊ. 1, 21)

8. അവരുടെ വ്യർത്ഥ ചിന്തകളാലെ അവർ ഏതൊരു ബുദ്ധിഹീനതയെ നടത്തി.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/475&oldid=200308" എന്ന താളിൽനിന്ന് ശേഖരിച്ചത്