താൾ:33A11415.pdf/520

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

448 ക്രിസ്തസഭാചരിത്രം

കേൾക്കുന്ന ശിഷ്യന്മാർ ഒന്നു; ഉൾപൊരുൾ ഗ്രഹിച്ച സിദ്ധന്മാർ മറെറാന്നു, ഈ
രണ്ടാം വകക്കാർ ഇറച്ചി, സ്തീസേവ മുതലായതു വർജിച്ചു, പൂവും പുല്ലും
പറിക്കാതെ, ശിഷ്യന്മാരുടെ ധർമ്മത്താൽ ഉപജീവനം കഴിക്കുന്നു. 12
ഉത്തമന്മാർക്ക് അപോസ്തലർ എന്ന പേർ. അവരുടെ കീഴിൽ 72 അദ്ധ്യക്ഷന്മാരും
ഉണ്ടു. സ്നാനം എണ്ണകൊണ്ടു കഴിക്കും; രാഭോജനത്തിൽ വീഞ്ഞില്ല." ഇങ്ങിനെ
എല്ലാം മണി ഉപദേശിച്ചും ഉപമാർത്ഥമുള്ള ചിത്രങ്ങളെ തീർത്തും, പലരെയും
ചതിച്ചു, ഭാരതം മഹാചീനം തുടങ്ങിയുള്ള രാജ്യങ്ങളിൽ പോയി,
ബൌദ്ധന്മാരോടു ഏകദേശം ഐക്യം വരുത്തിയ ശേഷം, പാർസിക്കു മടങ്ങി
വന്നു രാജധാനിയിൽ പാർത്തു, (272) മഹാനായ്‌തീരുകയും ചെയ്തു. പിന്നെ
ബഹരാം രാജാവ് "നീ പാർസിമാഗരുമായി വാദിക്കേണം" എന്നു കല്പിച്ചു.
തർക്കത്തിൽ തോറ്റപ്പോൾ, മണിയുടെ തോൽ പൊളിച്ചു, ഉന്നം നിറെച്ചു,
നഗരവാതുക്കൽ തൂക്കുകയും ചെയ്തു. (277). അവന്റെ ശിഷ്യരായ
മണിക്കാരൊ രോമസംസ്ഥാനത്തിൽ മാത്രമല്ല, കേരളത്തിൽ കൂട വ്യപിച്ചു,
തോമ എന്ന അവരുടെ അപോസ്തലൻ ഇവിടെ ആ മതം നടത്തി.
പാർസിക്കചച്ചോടക്കാരും മറ്റും അനുസരിച്ചപ്പോൾ, വീരരാഘവപ്പെരുമാൾ
തന്നെ അവരുടെ തലവനായ രവികൊർത്ത 9 മണിഗ്രാമവും, സ്ഥാനമാനങ്ങളും
ചേരമാൻ ലോകപ്പെരുഞ്ചെട്ടി എന്ന പേരും കൊടുക്കയും ചെയ്തു. ഈ
മണിഗ്രാമക്കാർ പിന്നെ ക്രിസ്തുനാമം ഉപേക്ഷിച്ചു, ക്രമത്താലെ
ശൂദ്രപരിഷയായ്ത്തീരുകയും ചെയ്തു.

രോമസംസ്ഥാനത്തിന്റെ വശക്കേടു നിമിത്തം അന്നു ക്രിസ്ത്യാനരുടെ
അവസ്ഥ എല്ലാ നാടുകളിലും ഒരുപോലെ അല്ല; കൈസരയ്യ മൂലബലത്തിൽ
ഒരു ശതാധിപനെ ആക്കേണ്ടതിന്നു ഒഴിവുണ്ടായപ്പോൾ, മരീനൻ എന്ന പ്രസിദ്ധ
വീരനെ നിശ്ചയിപ്പാൻ ഭാവിച്ചാറെ, രണ്ടാം അവകാശിവന്നു "ഇതു കല്പനെക്ക്
വിരോധം; മരീനൻ കൈസരെ പൂജിക്കുന്നില്ല; അവൻ ക്രിസ്ത്യാനനത്രെം"
എന്നു പറഞ്ഞു. ആയവൻ സമ്മതിച്ചാറെ, 8 നാഴിക താമസം കല്പിച്ചു. അന്നു
കൂടി നില്ക്കുന്ന അദ്ധ്യക്ഷൻ മരീനനെ കൈപിടിച്ചു. പള്ളിയിൽ കൊണ്ടു
പോയി, സുവിശേഷപുസ്തകം, അരയിൽ കെട്ടിയ വാൾ ഈ രണ്ടും കാണിച്ചു,
"ഇതിൽ വേണ്ടുന്നത് വരിക്ക' എന്നു പറഞ്ഞാറെ, മരീനൻ കൈ നീട്ടി,
സുവിശേഷം വാങ്ങി. അദ്ധ്യക്ഷനും "നീ മുറുകെ പിടിച്ചുവൊ?" ദൈവത്തെ
വരിച്ചു എങ്കിൽ, അവൻ അനുഭവമായ്വരും; സമാധാനത്തോടെ പുറപ്പെടുവാൻ,
അവൻ "വീയ്യം നൽകും" എന്നനുഗ്രഹിച്ചു വിട്ടയച്ചപ്പോൾ മരീനൻ
പടക്കൂട്ടത്തിൽ ചെന്നു, അവധി സമയത്തു വിശ്വാസത്തെ സ്വീകരിച്ചു,
ശിരഃച്ഛേദത്താൽ മരിക്കയും ചെയ്തു. ശവത്തെ അസ്തതുര്യൻ എന്ന മന്ത്രി
മടിയാതെ താൻ തന്നെ എടുത്തു. അന്യപരിഹാസത്തെ സഹിച്ചു കൊണ്ടു
പോയി, മാനത്തോടു കൂട മറെക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/520&oldid=200399" എന്ന താളിൽനിന്ന് ശേഖരിച്ചത്