താൾ:33A11415.pdf/466

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

394 ലുഥരിന്റെ ചെറിയ ചോദ്യോത്തരപുസ്തകം

പ്രയോഗിക്കാതെ, എല്ലാ സങ്കടങ്ങളിൽ അവനെ വിളിച്ചും, പ്രാർത്ഥിച്ചും,
സ്തുതിച്ചും, നന്ദിച്ചും ഇരിക്കെണം.

7. ചോ. നാലാം കല്പന ഏതു?

ഉ. "സ്വസ്ഥനാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക, ആറുദിവസം നീ
അദ്ധ്വാനപ്പെട്ടു നിന്റെ വേലഒക്കയും ചെയ്ക ഏഴാം ദിവസം നിന്റെ ദൈവമായ
യഹോവയുടെ സ്വസ്ഥത ആകുന്നു, അതിൽ നീയും പുത്രീപുത്രന്മാരും
ദാസീദാസന്മാരും കന്നുകാലികളും നിന്റെ വാതില്ക്കകത്തുള്ള അന്യനും
ഒരു വേലയും ചെയ്യരുതു; ആറു ദിവസം കൊണ്ടല്ലൊ യഹോവ
ആകാശഭൂമിസമുദ്രങ്ങളെയും അവറ്റിലുള്ള സകലത്തെയും ഉണ്ടാക്കി, ഏഴാം
ദിവസം സ്വസ്ഥനായിരുന്നതിനാൽ ആ സ്വസ്ഥനാളിനെ യഹോവ
അനുഗ്രഹിച്ചു ശുദ്ധീകരിക്കയും ചെയ്തു."

8. ചോ. ഇതിന്റെ അർത്ഥം എന്തു?

ഉ. "നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊണ്ടു തിരുവചനത്തിന്റെ
പ്രസംഗത്തെ തൃണീകരിക്കാതെ, വണക്കത്തോടു താല്പര്യമായി കേട്ടും പഠിച്ചും
ജീവനത്തിന്നു പ്രമാണമാക്കി കൈക്കൊണ്ടു സ്വസ്ഥനാളിനെ ശുദ്ധമായി
ആചരിക്കെണം.

9. ചോ. അഞ്ചാം കല്പന ഏതു?

ഉ. “നിന്റെ ദൈവമായ യഹോവ നിണക്ക് തരുന്ന ദേശത്തു നിന്റെ
നാളുകൾ ദീർഘമാകുവാനായിട്ടുനിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക."

10. ചോ. ഇതിന്റെ അർത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊണ്ടു പിതാക്കളെയും
യജമാനന്മാരെയും തൃണീകരിക്കയും കോപിപ്പിക്കയും ചെയ്യാതെ, അവരെ
ബഹുമാനിച്ചും സേവിച്ചും അനുസരിച്ചും ഉപകാരം വരുത്തീട്ടും
സ്നേഹവണക്കങ്ങളോടും ആചരിച്ചും ഇരിക്കെണം.

11. ചോ.ആറാം കല്പന ഏതു?

ഉ. "നീ കുല ചെയ്യരുതു."

12. ചോ. ഇതിന്റെ അർത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊണ്ടു, വിചാരവാക്കു
ക്രിയകളാലെ കൂട്ടുകാരന്റെ ദേഹത്തിന്നു നഷ്ടവും ദോഷവും പിണക്കാതെ,
ഞെരുക്കങ്ങളിൽ താങ്ങി സഹായിക്കയും വേണം.

13. ചോ. ഏഴാം കല്പന ഏതു?

ഉ. "നീ വ്യഭിചരിക്കരുതു"

14. ചോ. ഇതിന്റെ അർത്ഥം എന്തു?

ഉ. നാം, ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊണ്ടു വിചാരവാക്കു
ക്രിയകളിൽ നിർമ്മലതയും അടക്കവും കാണിച്ചു ഭാര്യാഭർത്താക്കന്മാർ
അന്യൊന്യം സ്നേഹിക്കയും മാനിക്കയും വേണം.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/466&oldid=200290" എന്ന താളിൽനിന്ന് ശേഖരിച്ചത്