താൾ:33A11415.pdf/532

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

460 ക്രിസ്തസഭാചരിത്രം

ചേർത്തുകൊള്ളുകയും ചെയ്തു. "അയ്യൊ സഭയുടെ അവസ്ഥ വിചാരിച്ചാൽ,
ഉപദ്രവത്തിന്റെ ലാഭം കാണും. ഇപ്പോൾ പുറമെ സമാധാനം ഉണ്ടു, ഉള്ളിൽ
ലക്ഷം കേടുകൾ വർദ്ധിച്ചു പോരുന്നു. മുമ്പെ ഹിംസ ആകുന്ന ചൂളകത്തുമ്പോൾ
ആത്മാക്കൾക്ക തങ്കത്തിൻ ശുദ്ധി ഉണ്ടായി. കനാന്യക്കാരത്തിയുടെ വിശ്വാസം
എത്ര വലിയതു; അവൾ അപൊസ്തലരോടല്ല, കർത്താവോടത്രെ അപേക്ഷിച്ചു.
ഇപ്പോൾ എല്ലാവരും ദൈവവാഗ്ദത്തങ്ങളെ അപമാനിച്ചു, വേറെ മദ്ധ്യസ്ഥന്മാരെ
ജീവികളിലും മരിച്ചവരിലും അന്വേഷിക്കുന്നു. പലരും സുവിശേഷം പകർത്തു
എങ്കിലും, വായിക്കാതെ ഉറുക്കു പോലെ കെട്ടി നടക്കുന്നു. ഉപദേഷ്ടാക്കാളും
ആഭിചാരജ്യോതിഷശകുനങ്ങളെ പണത്തിനായി പ്രയോഗിച്ചു തുടങ്ങുന്നു"
എന്നു യോഹനാൻ വിലപിക്കും.

കൈസരുടെ ഭാര്യയായ യുദോക്ഷ്യ എന്നൊരു വ്യഭിചാരിണി പണ്ടു
കഴിഞ്ഞ പുണ്യവാളന്മാരുടെ എല്ലുകളെ എത്രയും മാനിച്ചു ചുംബിച്ചാലും,
ജീവനോടുള്ളവരുടെ ശാസന വാക്കു സഹിക്കാതെ, യോഹനാൻ പത്ഥ്യം
പറയുന്നതിന്നിമിത്തം കൂടക്കുടെ ക്രുദ്ധിച്ചു പോയി. പിന്നെയും പേടിച്ചു
തന്നെത്താൻ താഴ്ത്തി, ദുർന്നടപ്പിന്നു പ്രതിശാന്തിയായി ഓരോരൊ
ക്ഷേത്രങ്ങളെ ഇടിപ്പാനും കല്പിക്കും. എഫേസിലും മറ്റും അദ്ധ്യക്ഷന്മാർ
കൈക്കൂലി വാങ്ങി ആട്ടിങ്കുട്ടങ്ങളെ ഹിംസിക്കയാൽ യോഹനാൻ പക്ഷപാതം
കൂടാതെ അന്വേഷണം കഴിച്ചു, വിധവമാരെയും അനാഥരെയും രക്ഷിച്ചു
പോന്നതിനാൽ, പലരും ശങ്കിച്ചു ഉൾപകയെ മറെച്ചു, കൈസരിച്ചിയെ ഗൂഢമായി
അവന്റെ നേരെ ഇളക്കിച്ചു.

അങ്ങിനെ ഇരിക്കും സമയത്ത് ഒരിഗനാവെ കൊണ്ടു ഒരു കഠിന വിവാദം
ഉണ്ടായി. ഹിയരനുമൻ എന്ന വിദ്വാൻ ബത്ത്ലഹേമിൽ സന്യാസമഠം പുക്കു,
എബ്രയ ഭാഷ പഠിച്ചു, ലത്തീനിലുള്ള വേദഭാഷാന്തരം പിഴ തിരുത്തി നന്നാക്കി,
വ്യാഖ്യാനങ്ങളെ ചമെക്കുമ്പോൾ, ഒരിഗനാവിൻ പ്രബന്ധങ്ങളെ വളരെ നോക്കി
കൊണ്ടു, ഒരിഗനാനുസാരികളോടു മമതയായി നടന്നു കൊണ്ടിരുന്നു. പിന്നെ
സന്യാസികളിൽ പലേടത്തും വെച്ചു തർക്കം ഉണ്ടായി. അവർ മിക്കവാറും
"ഭക്തിമതി;വിദ്യകൾ അരുതു; ജ്ഞാനാന്വേഷണത്താലത്രെ ഒരിഗനാവ സകല
ദുരുപദേശത്തിന്റെ പിതാവായ് ചമഞ്ഞു" എന്നു ചൊല്ലുകയാൽ ചിലർ "അവൻ
എത്രയും ദേവജ്ഞാനി എന്നു സ്തുതിച്ചു" വാദം തകർത്തു വന്നപ്പോൾ,
കുപ്രാദ്ധ്യക്ഷനായ എപിഫാന്യൻ എവിടത്തും വേദങ്കള്ളരുടെ വളുക്കളെ 1)
മണത്തു നോക്കുന്നവനാകയാൽ, ബദ്ധപ്പെട്ടു കനാനിൽവന്നു, ആ
വിദ്യാവൈരികളുടെ പക്ഷം ചേർന്നു, വേദങ്കള്ളന്മാരെ ഒട്ടൊഴിയാതെ
ശപിക്കേണം എന്നു വളരെ മുട്ടിച്ചപ്പോൾ, ഹിയരനുമൻ ദേവമാനമല്ല,
സ്വന്തമാനം വിചാരിച്ചു സമ്മതിച്ചു, പൂർവ്വസ്നേഹിതന്മാരെ വെടിഞ്ഞു

1)കുറികളെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/532&oldid=200423" എന്ന താളിൽനിന്ന് ശേഖരിച്ചത്