താൾ:33A11415.pdf/416

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണ്ടെന്നുകെട്ടു— നിന്റെവിദ്യെടെവിസ്തരമിപ്പൊൾകെൾ്പാനി
ഛ്ശ വളരുന്നിനിക്ക—

വെദവിദ്വാൻഅവനൊടുചൊന്നാൻവെദജ്ഞൊത്ത
മകെട്ടാലുമെങ്കിൽ— ഈനാട്ടിൽനടപ്പുള്ളൊരു വിദ്യഎല്ലാംഞാ
ൻപണിപ്പെട്ടുപഠിച്ചു— ദെവന്മാരെചരിത്രങ്ങളെല്ലാം യാ
തൊന്നുകൊണ്ടുഞാൻ അറിഞ്ഞീടും— അഷ്ടാദശപുരാണങ്ങ
ൾഎന്നിഇതിഹാസങ്ങളെയുംപഠിച്ചെൻ— ഇക്കണ്ടവിഷയ
ങ്ങടെയല്പസാരത്തെഗ്രഹിച്ചിന്നുപരനെ— ധ്യാനിച്ചുള്ളൊ
രിനിക്കിതാവന്നുവെദാന്തത്തിലഭിരുചിപാരം— ഈശാസ്ത്ര
ത്തിലെ ബ്രഹ്മവിജ്ഞാനംശിക്ഷയൊടെപറഞ്ഞുകിടപ്പു—
ജ്ഞാനമാകുംവഴിയൂടെ ചെന്നാൽ മുക്തിഎന്നൊരുലക്ഷ്യത്തി
ൽഎത്തും—

സത്യാൎത്ഥിയതിനുത്തരംചൊന്നാൻഐഹികത്തിനു
സാരമില്ലെന്നു— സത്യമായിപറഞ്ഞതിൽഉണ്ടീഎന്റെസമ്മ
തം കൂടെയറിക— ശെഷംഞാനത്തിൽഈശ്വരജ്ഞാനം
നല്ലതെന്നുതൊന്നുന്നതെനിക്കും— മറ്റുള്ളപുരുഷാൎത്ഥങ്ങ
ളിലെമുറ്റുംവൈരംരുചിക്കുന്നിനിക്കു— ജ്ഞാനത്തിന്റെ
നിരൂപണത്തിങ്കൽജ്ഞാതമാംനിൻപ്രമാണംപറക— ശാ
സ്ത്രം ഒന്നു പ്രമാണമല്ലായ്കിൽഈശ്വരജ്ഞാനംഉറെക്കുന്നതില്ല—
ആകയാലീശാസ്ത്രങ്ങളിൽഏതുമൂലശാസ്ത്രംഎന്നൊൎക്കുകനല്ലൂ—
മുഖ്യമായ്പലശാസ്ത്രങ്ങളുണ്ടുഭാരതമായഖണ്ഡെനടപ്പു— പ്രാ
മാണ്യമതിനുള്ളതുവിദ്വാൻഎങ്ങനെതെളിയിക്കുന്നുചൊ
ൽക—

വെദവിദ്വാൻപറഞ്ഞുതദാനീംവെദാദിസൎവ്വശാസ്ത്ര
ങ്ങളല്ലൊ— ബ്രഹ്മാവിന്റെമുഖത്തിങ്കൽനിന്നുവന്നുവെന്നുപു
രാണപ്രസിദ്ധം— *ഭാഗവതമാംശാസ്ത്രെതൃതീയെസ്കന്ധെദ്വാ


*കദാചിദ് ധ്യായതഃസ്രഷ്ടുൎവ്വെദാആസംശ്ചതുൎമൂഖാൽ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/416&oldid=200189" എന്ന താളിൽനിന്ന് ശേഖരിച്ചത്