താൾ:33A11415.pdf/550

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

478 ക്രിസ്തസഭാചരിത്രം

മണിക്കാരുടെ ദുർമ്മതം എന്നു ശാസിച്ചും, ഔഗുസ്തീന്റെ ഉപദേശം നന്നെ
പിടിച്ചുംകൊണ്ടിരുന്നു എങ്കിലും, വേദങ്കള്ളർക്കു കൈസർമ്മാർ മരണശിക്ഷ
വിധിച്ചാൽ, സങ്കടം അല്ല എന്നു തോന്നി, പട്ടക്കാരുടെ ബ്രഹ്മചര്യംമുതൽ
സഭയിൽ നടപ്പായി വന്നത് എല്ലാം വേദത്തിൽ കാണാത്തത് എങ്കിലും,
അപോസ്തല പാരമ്പര്യത്തിൽനിന്നും പരിശുദ്ധാത്മാവിന്റെ അറിയിപ്പിനാലും
ഉണ്ടായത് എന്നു ഇണ്ടൽ കൂടാതെ ഉറപ്പിച്ചു. ഹസ്താർപ്പണത്തിൽ നല്ല
സമ്പ്രേക്ഷ1 വേണം; ലോഭികളും ലൌകികന്മാരും കേവലം അരുത്; ഒരുവൻ
അദ്ധ്യക്ഷൻ ആവാൻ ജനങ്ങളുടെ സമ്മതംകൂടെ ആവശ്യം; നാം ദൈവവശാൽ
കേഫാവിന്റെ സ്ഥാനത്തു വസിക്കുകയാൽ, സർവ്വസഭെക്കും
ദേവകാര്യങ്ങളിൽ തലയും കടക്കാരരും ആയിരിക്കേണം എന്നു നിശ്ചയിച്ചു,
ക്രിസ്തൻ മാനുഷപ്രകാരം നമുക്കു സമതത്വമുള്ളവൻ എന്ന
പരമാർത്ഥത്തിന്നുവേണ്ടി പോരാടുവാൻ തുടങ്ങി.

തെയോദൊസ്യന്റെ മരണത്താൽ കൈസരിച്ചിയായ പുൽക്കര്യ
ലെയോവെ അനുസരിച്ചപ്പോൾ, ഖല്ക്കെദൊനിൽ നാലാമത്തെ സാധാരണ
സംഘത്തെ കൂട്ടിയതിൽ ലെയൊ താൻ ചെല്ലാതെ, ദൂതരെ അയച്ചു, അവരെ
ഉത്തമാസനത്തിൽ ഇരുത്തി, സകല വിസ്കാരത്തെ നടത്തിക്കയും ചെയ്തു.
മിസ്രക്കാർ കോപിച്ചു തെയൊദോരെത്തിനെ കണ്ടപ്പോൾ, "ഈ യഹൂദനെ,
ഈ ദേവവൈരിയെ ആട്ടിക്കളവിൻ" എന്നു കലഹിച്ചു ആർത്താറെ, "ഇത്
അദ്ധ്യക്ഷന്മാർക്ക യോഗ്യമല്ല" എന്നു ചില മന്ത്രികൾ പറഞ്ഞതിന്നു "ഞങ്ങൾ
ഭക്തിപൂർവ്വമായി ആർക്കുന്നുവല്ലൊ’ എന്നു ഒഴിച്ചൽ പറഞ്ഞു, പകയെ മറെ
ച്ചു നിരൂപിച്ചു തുടങ്ങി. പല വിവാദങ്ങളുടെ ശേഷം രോമദൂതന്മാർ പറഞ്ഞു:
"ഞങ്ങളുടെ അദ്ധ്യക്ഷന്റെ പക്ഷംപോലെ വിധിക്കുന്നില്ല എങ്കിൽ, ഞങ്ങൾ
രോമെക്കു പോയി, അവിടെ തന്നെ യോഗം കൂടാം; വിശ്വാസത്തിന്റെ
അടിസ്ഥാനവും രാജ്യത്തിന്റെ താക്കോലുടയതും കേഫാ എന്ന അപോസ്തല
ശ്രേഷ്ഠനല്ലൊ; അവൻ ഇപ്പോഴും എപ്പോഴും തന്റെ അനന്ത്രവന്മാരിൽ ജീവിച്ചും
ഭരിച്ചും പോരുന്നു" എന്നു ചൊല്ലി പേടിപ്പിച്ചപ്പോൾ, അദ്ധ്യക്ഷന്മാർ മിക്കവാറും
ഇണങ്ങി, ക്രിസ്തന്നു പിതാവോടു സമതത്വമുള്ളത്പോലെ, പാപം എന്നിയെ
സകലത്തിലും മനുഷ്യരോടു സമതത്വവും ഉണ്ടു; അവനിൽ രണ്ടു സ്വഭാവങ്ങൾ
ഇട കലർന്നതുമല്ല, വേർപിരിഞ്ഞു നില്ക്കുന്നതും അല്ല, ഒന്നിന്നും മാറ്റം
കൂടാതെ ചേർന്നിരിക്കുന്നു എന്ന വിധിയും ഉണ്ടായി. തെയൊദൊരെത്ത്
മനസ്സോടല്ല നിലവിളിക്ക് ഇടം കൊടുത്തു നെസ്തോര്യൻ കർത്താവെ രണ്ടാക്കി
പിരിച്ചവനാകയാൽ, ഞാൻ അവനെ ശപിക്കുന്നു എന്നു സമ്മതിച്ചു,
ഏകാന്തത്തിൽ പോയി, മരണത്തോളം പ്രബന്ധങ്ങളെ ചമെച്ചു പാർക്കയും
ചെയ്തു.

1. മുൻകരുതൽ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/550&oldid=200466" എന്ന താളിൽനിന്ന് ശേഖരിച്ചത്