താൾ:33A11415.pdf/527

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തസഭാചരിത്രം 455

പള്ളികളിലും പഠിപ്പിച്ചു, ക്രിസ്ത നാമത്തെ തെരുക്കളിലെ കുട്ടികൾക്കും
പരിഹാസമാക്കി വെക്കുകയും ചെയ്തു. പിന്നെ ലികിന്യ കൈസരുമായി
പടകൂടിയാറെ, ദേവേന്ദ്രന്നു നേർന്നു എങ്കിലും, ഹദ്രിയാനപുരിക്കരികെ
നിന്നുതോറ്റു ഓടിപ്പോയി, തറസിൽ വെച്ചു ദീനം പിടിച്ചപ്പോൾ, കത്തൽ
സഹിയാഞ്ഞു ഭ്രാന്തനെ പോലെ: "ഞാനല്ല ചെയ്തത്; "മറ്റവരാകുന്നല്ലൊ"
എന്നു നിലവിളിച്ചു കൊണ്ടുമരിക്കയുംചെയ്തതു (313).

ഈ അവസാനഉപദ്രവത്തിന്റെ ഇടയിൽ അന്തോന്യനും കാടുവിട്ടു,
(311) ആട്ടിന്തോൽ ഉടുത്തു, അലക്ഷന്ത്ര്യയിൽ വന്നു ഇടവിടാതെ സ്വീകാരികളെ
ആശ്വസിപ്പിച്ചും, തടവുകാരെ സേവിച്ചും കൊണ്ടു, സാക്ഷിമരണം എത്ര
തിരഞ്ഞിട്ടും, ലഭിച്ചില്ല. അന്നു മുതൽ അവന്റെ കീർത്തി പരന്നു, ശിഷ്യന്മാർ
പെരുകി, കാട്ടിൽ പോയി, താപസന്മാരായി പാർത്തു. അവൻ പല രാത്രികളിലും
ഉറക്കം ഇളെച്ചും, 3 ദിവസത്തോളം നിരാഹാരനായി പ്രാർത്ഥിച്ചും,
വ്യാധികളെയും ഭൂതങ്ങളെയും നീക്കും. ഒരു ജ്ഞാനി "നിണക്ക പുസ്തകം ഇല്ല
കഷ്ടം" എന്നു ചൊന്നാറെ, ആത്മാവൊ, പുസ്തകമൊ ഏതു മുമ്പുള്ളത്;
എനിക്ക ദൈവം എഴുതീട്ടുള്ള പുസ്തകം ഉണ്ടു, അവന്റെ സൃഷ്ടികൾ തന്നെ;
നിങ്ങൾ ജ്ഞാനയുക്തികളെക്കൊണ്ടു ആർക്കും മാനസാന്തരം
വരുത്തീട്ടില്ലല്ലൊ, ഞങ്ങളുടെ വിശ്വാസപ്രാർത്ഥനയാൽ അത് അനേകർക്കു
വന്നു താനും എന്നു പറഞ്ഞു. അവന്റെ പ്രാർത്ഥനയെ ദൈവം കേട്ടാൽ,
പ്രശംസിക്കാതെ പാർക്കും; കേളാതെ പോയാൽ പിറുപിറുപ്പു കൂടാതെ
ദൈവത്തെ സ്തുതിക്കും. ദുഃഖിതന്മാർ അരികിൽ വന്നാൽ, ആശ്വസിപ്പിക്കാതെ
ഇരിക്കയില്ല. വാദമുള്ളവർക്കു ചാതിക്കാരം പിടിക്കും; ലൗകികത്തിലും
ആത്മികത്തിലും മിസ്രക്കാർക്കു ദിവ്യ വൈദ്യനായി പാർത്തു. പിന്നത്തേതിൽ
കൊംസ്തന്തീൻ കൈസർ അവന്നു കത്ത്എഴുതിയപ്പോൾ, ശിഷ്യന്മാർ
വിസ്മയിച്ചത്കണ്ടിട്ടു ശാസിച്ചു. കൈസർ എനിക്ക എഴുതിയത് ആശ്ചര്യം
അല്ല; അവൻ മനുഷ്യനല്ലൊ; ദൈവം തന്റെ കല്പന എഴുതി തന്നു. പുത്രന്മൂലം
നമ്മോടു സംസാരിച്ചത് കൊണ്ടത്രെ ആശ്ചര്യം തോന്നാവു. എന്നാറെ
കൈസർക്കു മറുപടി എഴുതി; നീ ക്രിസ്തനെ വന്ദിക്കുന്നത് സന്തോഷം തന്നെ;
ഐഹികം നിമിത്തം മദിച്ചു പോകാതെ യേശു മാത്രം നിത്യ രാജാവ്
എന്നോർത്തു, വിനീതനായി സാധുക്കളെ വിചാരിച്ചു, നീതിക്ക ഉത്സാഹിച്ചു,
വരുവാനുള്ള ന്യായവിധിക്കായി ഒരുങ്ങേണമെ. പിന്ന സഭക്കാർ തന്നെ
ദേവദൂതനെ പോലെ മാനിച്ചു പോകും എന്നൂഹിച്ചു ഭയപ്പെട്ടു, (356) ദൂരമുള്ള
ഗുഹയിൽ പോയിപാർത്തു. 105 വയസ്സായപ്പോൾ മരിക്കയുംചെയ്തു.
അക്കാലത്തിൽ സാക്ഷി മരണത്തിന്നു ഒട്ടും സംഗതി ഇല്ലാതെ പോയതു
കൊണ്ടു, ശേഷമുള്ളവരെ പോലെ നടന്നാൽ പോരാ, ഗുണാധിക്യം വേണം
എന്നു ആശിക്കുന്നവർക്ക ഇപ്രകാരമുള്ള സന്യാസിത്വം അത്രെ ഉത്തമവഴി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/527&oldid=200413" എന്ന താളിൽനിന്ന് ശേഖരിച്ചത്