താൾ:33A11415.pdf/511

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗർമ്മന്ന്യ രാജ്യത്തിലെ ക്രിസ്തസഭാ നവീകരണം 439

പണിപ്പെട്ടു ഒഴിഞ്ഞു വിഷം കൊടുത്തതിനാൽ ചാവാറായപ്പൊൾ,
വിശ്വാസത്താലെ നീതിമാൻ ജീവിക്കും എന്ന വാക്കിനാൽ ആശ്വസിച്ചു എഴു
കുന്നുകളിന്മെലുള്ള നഗരത്തെ കണ്ടു, പവിത്ര രൊമാപുരി പുണ്യക്ഷെത്രം
നമൊസ്തുതെ എന്നു വാഴ്ത്തി, സാഷ്ടാംഗം വീണു, കൈസർമ്മാരുടെ കാലം
തുടങ്ങി എടുപ്പിച്ചിടിഞ്ഞ അത്ഭുത പണികളെയും, പള്ളി മഠ കൂട്ടങ്ങളെയും
ദർശിച്ചു, അവിടവിടെ ചൊല്ലും കളവുകൾ ഒക്ക പ്രമാണിച്ചു, ഓടി ഓടി, വന്ദിച്ചു,
വന്ദിച്ചു അയ്യൊ, അമ്മയഛ്ഛന്മാർ എന്തു മരിക്കാത്തതു? മരിച്ചു എങ്കിൽ ഇവിടെ
കല്പിച്ച കർമ്മസാഫല്യം കൊണ്ടു എത്ര വെഗത്തിൽ തീശൊധനയിൽ നിന്നു
രക്ഷിക്കയായിരുന്നു എന്നു അന്നന്നു വിചാരിച്ചു. താൻ ഓരൊ പള്ളിയിൽ മീസ
വായിക്കുമ്പൊൾ, ഇതല്യ പാതിരികൾ അവന്റെ ഭയഭക്തിയെ പരിഹസിച്ചു
സഹൊദര, വെഗം, വെഗം, പുത്രനെ തിരുമാതാവിന്നു മടക്കി അയച്ചുവൊ?
എന്നും, നീ ഒന്നു വായിച്ചു തീരുമ്മുമ്പെ ഞങ്ങൾ 7 വട്ടം നിവൃത്തിക്കും എന്നും,
നാണം കൂടാതെ പറയും പാതിരികൾക്ക ദെവവിശ്വാസം ഇല്ല എന്നു വെഗത്തിൽ
തെളിഞ്ഞു വന്നു. നാം അപ്പത്തെ ദൈവമാക്കുമ്പൊൾ അല്ലയൊ “നീ അപ്പം
തന്നെ; അപ്പമായിരിക്കും” എന്നു ലത്തീനിൽ പറഞ്ഞിട്ടു, ഉയർത്തുമ്പൊൾ,
ജനങ്ങൾ എല്ലാവരും ദെവദെഹം എന്നു ചൊല്ലി കുമ്പിടുന്നു എന്നു ചിലരും,
മനുഷ്യാത്മാവും മൃഗാത്മാവും ഒന്നു തന്നെ എന്നു ചിലരും, മറ്റെവരും മറ്റും
ചിരിച്ചു പറയും. വെശ്യാദൊഷത്തിന്നും കുലെക്കും ആർക്കും ശങ്കയില്ല. പാപ്പാ
താൻ യുദ്ധത്തിൽ ചെല്ലും; ഒരു നാൾ തൊറ്റു പൊയാറെ, അവൻ കൊപിച്ചു
ഹെ കള്ള തിരുസഭയെ! നീ ഇങ്ങിനെ രക്ഷിക്കുന്നുവൊ? പരിന്ത്രിസ്സ പക്ഷം
തിരിഞ്ഞുവൊ? എന്നു ദൈവത്തൊടു ദുഷിച്ചു. നരകം ഉണ്ടെങ്കിൽ, രൊമയുടെ
അടിയിൽ ആയിരിക്കും എന്ന പഴഞ്ചൊല്ലും കെട്ടു. ആകയാൽ പുരാണകഥകളിൽ
സംഗം ക്രമത്താലെ കുറഞ്ഞു പൊകുമ്പൊൾ, ലുഥർ ഒരു നാൾ
പാപമൊചനത്തിന്നായി പിലാത്തന്റെ കല്പടികളെ മുട്ടു കുത്തി നിരങ്ങി
കരെറുമ്പൊൾ “വിശ്വാസത്താലെ നീതിമാൻ ജീവിക്കും” എന്ന വാക്കു
പിന്നെയും മനസ്സിൽ ജ്വലിച്ചു, അവൻ ഞെട്ടി നാണിച്ചു, എഴുനീറ്റു നിവർന്നു
നടന്നു. ശെഷം ചില യഹൂദ റബ്ബികളൊടു എബ്രയ ഭാഷ പഠിച്ചു പൊന്നതും
അല്ലാതെ, കർമ്മങ്ങളെ വെടിഞ്ഞു ദുഃഖിച്ചു സഹസ നാട്ടിൽ മടങ്ങിപ്പൊയി. ൟ
യാത്രയുടെ ഫലം ചൊല്ലിക്കൂടാത്തത. ലുഥർ പിറ്റെ കാലത്തിൽ ൟ രൊമയാത്ര
ലക്ഷം രൂപ്പിക സമ്മാനത്തെക്കാളും വിലയെറിയതു എന്നു പുഞ്ചിരിയൊടു
പറയും. ഇനി വെദത്തിൽ അല്ലാതെ രൊമയിൽ ഒട്ടും ഭക്തി ശെഷിപ്പില്ല എന്നൊരു
ഉറപ്പു വന്നു അപ്പൊൾ സ്തൗപിച്ച ലുതരെ കണ്ടു. “നീ വെദപാരഗന്റെ
സ്ഥാനം കയറെണം” എന്നു ചൊല്ലിയാറെ, ഞാൻ അയൊഗ്യൻ എന്നും, രൊഗി
എന്നും മറ്റും വിരൊധിച്ചു പറഞ്ഞാറെയും, “ദൈവത്തിന്നു നിന്നെ
കൊണ്ടാവശ്യം” തന്നെ; വിരൊധിക്കരുത; സ്ഥാനത്തിന്നു കൊടുക്കെണ്ടുന്ന

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/511&oldid=200381" എന്ന താളിൽനിന്ന് ശേഖരിച്ചത്