താൾ:33A11415.pdf/423

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ക്കിഷ്ടമല്ലാതൊരുശാസ്ത്രം— തട്ടിപിടുക്കുന്നുമുട്ടായിട്ടുകഷ്ടമതെ
ത്രവിചിത്രം— ശാസ്ത്രപ്രമാണപരീക്ഷക്കായിനന്നായ്പ്രവൃത്ത
നായിട്ടു— ശിക്ഷയൊടിന്നവൻവല്ലാതുള്ളൊരാഗ്രഹംകൊണ്ടു
വലഞ്ഞാൻ— മങ്ങാതെഭംഗികലൎന്നന്യായനിൎണ്ണയമെങ്ങിനെ
ചെയ്യും— അങ്ങിനെനല്ല വിചാരങ്ങളെദൂഷണംചെയ്യുന്നവയാം—
— രാഗാദികളാൽവലഞ്ഞുചിലമാനുഷന്മാരുമിദാനീം— മൂഢ
രായിട്ടിഹ വൎജ്ജിക്കുന്നുഗാഢമാംശാസ്ത്രപ്രമാണം—

പിന്നെയുമെങ്ങിനെയെന്നാലതുചൊല്ലുവതിന്നുധരിക്ക—
ദാനാദികൎമ്മങ്ങൾകൊണ്ടുവ്യസനാദിയായുള്ളൊരുപാപം— ശു
ദ്ധിവരുമെന്നശുദ്ധമതംകുന്നിച്ചശാസ്ത്രമുണ്ടൊന്നു— ഇങ്ങിനെ
യുള്ളശാസ്ത്രൊക്തികൊണ്ടുശിക്ഷയൊടെപാപശുദ്ധി— വന്നു
പൊമെന്നുപറയുന്നിഹഎങ്ങിനെപിന്നെവ്യസനം— ഇങ്ങി
നെചൊല്ലുമൊരുത്തൻതിങ്ങിവിങ്ങിയുറച്ചൊരുലൊഭാൽ—
ഇഷ്ടാനുരൂപമായ്കഷ്ടമായുമിങ്ങിനെയുള്ളൊരുശാസ്ത്രെ— ആ
യവൻ പ്രീതനായീടുകയാലിന്നിതിന്റെപ്രമാണത്തെ— തള്ളിവി
ടുപ്പതിന്നായിട്ടവനുള്ളിലില്ലെതുമെവാഞ്ഛ—

പിന്നെയുമെങ്ങിനെയെന്നാലതുകില്ലെന്നിയെയി
ന്നുചൊല്ലാം— തന്നുടെദെശമതത്തെവിട്ടുയാതൊരുമാനുഷനി
ന്നു— അന്യമതത്തെഗ്രഹിച്ചീടുന്നുവെന്നാൽഅവൻമുറ്റുമിപ്പൊ
ൾ— മറ്റുമുറ്റൊരുജനത്താലിഹകുറ്റമിന്നിറ്റുടൻനിന്ദ്യൻ—
അന്യമതഗ്രഹണത്തിൽനിന്നുവന്നൊരുതങ്ങടെദൊഷം— ക
ണ്ടിട്ടിദാനീംജനങ്ങളിഹമണ്ടും മതാന്തരം കണ്ടാൽ— ഇന്നവരാ
രുമൊരുനാളുമിദ്ദെശീയശാസ്ത്രങ്ങളെന്നി— ശാസ്ത്രങ്ങളെയി
ങ്ങൊരിക്കാലതിൽസത്യമുണ്ടെന്നുടനൊൎത്തു— ശങ്കിച്ചുനൊക്കു
ന്നതില്ല പിന്നെകെൾ്പാനുംആശകുറയും— തസ്കരതമുതലാ
യുള്ളൊരുദുഷ്കരവൃത്തിനിഷെധം— ചൊല്ലുന്നനീതിശാസ്ത്രങ്ങ
ളിഹതസ്കരന്മാൎക്കുരസമൊ— എന്നിയെസത്യപരിപൂൎണ്ണമാം
ശാസ്ത്രമവർകണ്ടുവെങ്കിൽ— അന്നിലെക്കുണ്ടായിവൈര

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/423&oldid=200203" എന്ന താളിൽനിന്ന് ശേഖരിച്ചത്