താൾ:33A11415.pdf/430

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

ബ്രഹ്മവാദികളെന്നിജനങ്ങളും— ഇങ്ങിനെമനുസംഹിതയി
ലുണ്ടുആൎയ്യദെശവിസ്താരംബഹുവിധം— എങ്കിലുമഞ്ചുപദ്യങ്ങ
ളെകൊണ്ടുകിഞ്ചിലഞ്ചാതെമഞ്ചുളമാംവണ്ണം— ആൎയ്യദെശവി
സ്താരം പറഞ്ഞിട്ടുണ്ടാൎയ്യരാംബുധർവെണ്ടുകിൽതെണ്ടുക—

എപ്പൊൾമറ്റൊരുദെശത്തിൽനിന്നുടൻമുറ്റുമാൎയ്യ
രീഭാരതെവന്നതു— അപ്പൊഴിപ്പൊഴത്തെവൎണ്ണഭെദമങ്ങപ്പ
രിഷയിലിപ്പടിയില്ലെന്നു— ബൊധമുണ്ടുബുധന്മാൎക്കതെപ്പൊഴും
ബൊധബാധയുള്ളൊരിതറിയുമൊ— ഒട്ടൊഴിയാതെപട്ടാങ്ങാ
യെത്രയുംപണ്ടെയുള്ളൊരുമന്ത്രങ്ങളെകൊണ്ടു— വൎണ്ണഭെദം
പറയുന്നതില്ലെന്നു പണ്ഡിതന്മാർനിപുണരായൊർചിലർ—
പാരാതെപരിചൊടെപറയുന്നുപാരിലമ്പുകൊണ്ടുമവർമുമ്പ
ന്മാർ— തന്ത്രപന്തിപരിചിലുണ്ടെങ്കിലുംമന്ത്രചിന്തനമെറ്റമി
ല്ലെങ്കിലൊ— തെല്ലുമിന്നിതിൻഉൾ്പൊരുൾകിട്ടീടായെന്നുമുറ്റും
ബുധന്മാർപറയുന്നു— ഇണ്ടലെന്നിപുരുഷസൂക്തത്തിങ്കൽവൎണ്ണ
സൃഷ്ടികഥയുണ്ടുചൊല്ലുന്നു— പണ്ടെയുള്ളൊരുമൂലമന്ത്രങ്ങളി
ൽനിന്നിതിങ്കലസ്സൂക്തംപുതുതെന്നു— പണ്ഡിതന്മാർചിലർപറ
യുന്നിതുപക്ഷമില്ലക്ഷിതിയിലിതുപൊലെ— സ്വൎണ്ണത്തിനെന്ന
പൊലെയീവൎണ്ണങ്ങൾ്ക്കില്ലപണ്ടൊരുഭെദമണുപൊലും— മൎത്യ
രെന്നുള്ളവാൎത്തയൊരുപൊലെസൃഷ്ടിപെട്ടന്നുപാൎത്താലതുംത
ന്നെ— ഇങ്ങിനെയുള്ളയുക്തിയെകൊണ്ടുമിങ്ങന്യമായപ്രമാ
ണമതുകൊണ്ടും— തെല്ലുംഭെദമില്ലെന്നുള്ളസല്ലാപമല്ലലെന്നി
പലരുമറിയുന്നു— പണ്ടെയുള്ളമഹിമപൊലെപിന്നെഭൂമിക്ക
വകൾ്ക്കിണ്ടലറുമാറു— ഉണ്ടായില്ലെന്നുകില്ലറുമാറുടൻശിക്ഷയി
ലുണ്ടുശാസ്ത്രംപറയുന്നു— സൃഷ്ടിയിൽതന്നെഉള്ളൊരുശിഷ്ടത
യൊട്ടുചൊന്നാൽവിടുന്നവാറെങ്ങിനെ— ഗാൎഗ്യമാദിയായുള്ളൊ
രുവംശങ്ങൾഗൎഭത്തിൽതന്നെക്ഷത്രിയരെങ്കിലും— അപ്രമെ
യതപൂണ്ടുള്ളവിപ്രരായിപ്രദെശത്തുളവായിതെന്നതു— ബ്രാഹ്മ
മാദിയായുള്ളപുരാണത്തിൽ ബ്രാഹ്മണപ്രവരന്മാർപറയു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/430&oldid=200217" എന്ന താളിൽനിന്ന് ശേഖരിച്ചത്