താൾ:33A11415.pdf/519

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തസഭാചരിത്രം

ആ കാലത്തിൽ രോമസംസ്ഥാനത്തിന്നും ക്രിസ്തസഭെക്കും ഒരു പുതിയ
ശത്രു ഉദിച്ചു. പാർസിയിൽ അർദ്ദിശീർ എന്ന യുവാവു രാജാവോടു മത്സരിച്ചു
ജയിച്ചപ്പോൾ, ജരതുഷ്ട്രന്റെ പുരാണമതം, ഓരോരൊ ബിംബാരാധനയും
യവന ജ്ഞാനവും ക്രിസ്ത വിശ്വാസവും നുഴഞ്ഞിട്ടു, ക്ഷയിച്ചു പോയതു
കണ്ടു, പണ്ടേത്തെ വ്യവസ്ഥയെ ഉറപ്പിച്ചു, പുതുതായ്ത് എല്ലാം
പുറത്താക്കേണ്ടു, എന്നു വെച്ചു, മുമ്പെ ക്രിസ്ത്യാനരെ അനവധി ഹിംസിച്ചു,
പിന്നെ രോമരോടു യുദ്ധത്തിന്നു പുറപ്പെട്ടു, വളരെ പടവെട്ടിയശേഷം, വലര്യാൻ
കൈസർ എദസ്സയിൽ (260) വെച്ചു തടുക്കുമ്പോൾ, ശപൂർ രാജാവ് അവനെ
ജയിച്ചു പിടിച്ചു, മരണപര്യന്തം ചങ്ങല ഇട്ടു പാർപ്പിച്ചു. താൻ
കുതിരയേറുമ്പോൾ, അവന്റെ ചുമൽ ചവിട്ടി കയറുകയും ചെയ്യും. പാർസികൾ
അന്ത്യോക്യ മുതലായ പട്ടണങ്ങളെ കയറി പിടിച്ചു, യവനന്മാരെയും
ക്രിസ്ത്യാനരെയും ഒരു പോലെ ഹിംസിച്ചു നാശങ്ങൾ ചെയ്യുമ്പോൾ,
കൈസരുടെ മകനായ ഗല്യേനൻ (260-68) ഒരാവതും ഇല്ല എന്നു കണ്ടു, "ക്രിസ്തു
നാമം നിമിത്തം ഹിംസ ഒട്ടും അരുത്; സഭകൾക്ക് ശ്മശാനനിലങ്ങളും മറ്റും
വീണ്ടും കൊടുക്കേണം എന്നു കൽപിച്ചു. ഇങ്ങിനെ സഭെക്ക് രോമകൈസരിൽ
നിന്നു സമാധാനം വന്നു എങ്കിലും, സംസ്ഥാനത്തിൽ എങ്ങും വളരെ
ക്രമക്കേടുണ്ടായി. അതാത് നാടുവാഴികളും പടനായകന്മാരും കോയ്മയെ
നിരസിച്ചു, താന്താങ്ങളുടെ ശാസന നടത്തും. അതിനാൽ രോമനാമത്തിന്നു
സാന്നിദ്ധ്യം കുറഞ്ഞു പോകുന്തോറും പാർസികൾക്ക് ആസ്യയിൽ ആധിക്യം
വർദ്ധിച്ചു വന്നു. അക്കാലം മണി എന്നൊരു പാർസി ക്രിസ്ത്യാനൻ
ജാതിക്കാർക്കുള്ള ദ്വന്ദ്വമതത്തോടും ക്രിസ്തുനാമം ചേർത്തു, ശപൂർ രാജാവിൻ
കടാക്ഷത്താൽ പുതിയ മാർഗ്ഗം നടത്തി. അതാവിതു: "പ്രകാശരാജ്യം,
അന്ധകാരരാജ്യം ൟ രണ്ടു ആദികാലത്തുണ്ടായി, തമ്മിൽ പൊരുതു
കൊണ്ടശേഷം, പ്രകാശപുത്രൻ എന്ന ആദിത്യാംശം അവതരിച്ചു. മനുഷ്യർക്ക്
വെളിച്ച ദേഹിയും ഇരുട്ടുദേഹിയും ഈ രണ്ടും ഉള്ളതിൽ, ഒന്നാമതിന്നു മോക്ഷം
വരുത്തുവാൻ ക്രിസ്തൻ ഉപദേശിച്ചു. ആയ്തു ക്രിസ്ത്യാനർ മറിച്ചു വെച്ചപ്പോൾ
പരിശുദ്ധാത്മാവ് എന്ന ദേവാംശം മണി എന്ന ആശ്വാസപ്രദനിൽ അവതരിച്ചു,
അവനിൽ ജീവനുള്ള വാക്കുണ്ടു. ആയതിന്നു ചെവി കൊടുക്കുന്നവർ 2 വിധം:

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/519&oldid=200397" എന്ന താളിൽനിന്ന് ശേഖരിച്ചത്