താൾ:33A11415.pdf/502

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

430 ദെവവിചാരണ

ഞാൻ പലപ്രകാരം തെറ്റി ദൈവത്തെ നിരസിച്ചു എങ്കിലും, ദൊഷഫലങ്ങളെ
അനുഭവിക്കുന്ന സമയം, മുമ്പിൽ കെട്ടതിനെ ദൈവം ഒർപ്പിച്ചു, എന്റെ
അഹംഭാവം താഴ്ത്തി, പാപത്തെ തീർക്കുന്നതു ഈ യെശുവത്രെ എന്നു
ബൊധം വരുത്തി, ദുഃഖം മാറ്റി, എനിക്കു വെണ്ടി മരിച്ചവനെ ഞാനും
മരണത്തൊളംസ്നെഹിക്കെണം എന്ന നിശ്ചയം ഉണ്ടാക്കി, തന്നൊടുഇണക്കി
ഇരിക്കുന്നു. ൟ രാജ്യത്ത വന്നു. യെശു നാമം അറിയിക്കുന്നത എന്റെ പണി
തന്നെ, എന്നു തെളിഞ്ഞു വന്നപ്പൊൾ, ഞാൻ നാടു വിട്ടു, ഇവിടെ വന്നു ദൈവം
തരുന്ന പ്രാപ്തിക്ക തക്കവണ്ണം ആ ശുശ്രൂഷ നിവൃത്തിച്ചു വരുന്നു. ഇപ്രകാരം
ചെയ്യുമ്പൊൾ ൟ വചനം സത്യം എന്ന ഹൃദയത്തിൽ നിത്യ അനുഭവം കൊണ്ടു
കണ്ടു വരുന്നു.

ശാസ്ത്രി. നിങ്ങൾ കെട്ടുവൊ? സായ്പ പ്രമാണിക്കുന്ന വെദം
പാരമ്പര്യത്താൽ തങ്ങൾക്കു വന്നതിനാൽ, പരമാർത്ഥം എന്നു നിശ്ചയിച്ചു.
നമ്മുടെപാരമ്പര്യ ന്യായങ്ങളെ തള്ളി,പുതിയ വഴിയെ ഉപദെശിക്കുന്നു. ആഗമം
ഐതിഹ്യം മുതലായതല്ലാതെ, സത്യപ്രമാണം ഇല്ലയൊ? ആത്മജ്ഞാനം
തന്നെ പ്രബലം.

പാതിരിയെ!നിങ്ങൾ മീമാംസ തർക്കശാസ്ത്രങ്ങളെയും ഇമ്മാത്രം പഠിച്ചു
ഈ രാജ്യത്തിൽ വന്നതിനാൽ, ലൊക പശുക്കളൊടു പറയെണ്ടതിന്നു
മതിയായിരിക്കും; ശാസ്ത്രാഭ്യാസം, തികഞ്ഞവരൊടു പൊരുമൊ?

പാതി. നിങ്ങളുടെ തർക്ക യുക്തികളെ ഞാൻ ഒരുനാളും അഭ്യസിക്കയില്ല
സത്യം. പ്രതി പറയുന്നുതിൽ ഒരംശം എടുത്തു ഖണ്ഡിക്കയും മറ്റെതു മറക്കയും
ചെയ്യുന്നത, ഞങ്ങളുടെ മര്യാദയല്ല. യെശുവിന്റെ ആദ്യ ശിഷ്യന്മാരുടെ
ചരിത്രങ്ങളെ ഞാൻ വായിച്ചുവിചാരിച്ചതും അല്ലാതെ, ഹൃദയാനുഭവം കൊണ്ടു
ൟ മാർഗ്ഗം സത്യം എന്നു കണ്ടിരിക്കുന്നു എന്നു പറഞ്ഞുവല്ലൊ? ഇങ്ങിനെ
എനിക്കു 2 പ്രമാണം ഉണ്ടു. ആ ശിഷ്യന്മാരുടെ സാക്ഷ്യം വിചാരിച്ചാൽ അവർ
കണ്ണാലെ കണ്ടതും, ചെവിയാലെ കെട്ടതും, ഉപദെശിച്ചും, എഴുതി വെച്ചും
ഇരിക്കുന്നു എന്നും, ആ സാക്ഷി പറയുന്നതിനാൽ അവർക്ക ഹിംസയും,
ഉപദ്രവവും അല്ലാതെ, മറെറാരു ലാഭവും വന്നില്ല എന്നും, അറിഞ്ഞു കൊണ്ടു,
വിശ്വസിപ്പാൻ സംഗതി ഉണ്ടു. ഹൃദയാനുഭവമൊ? ഇതെ; ആ ശിഷ്യന്മാർ
പറഞ്ഞ പ്രകാരം തന്നെ ഞാൻ എന്നിലും പാപത്തെ കണ്ടു, യെശുവെ
വിശ്വസിച്ചതിനാൽ അവർക്കും എനിക്കും ഒരു പൊലെ പാപ പരിഹാരവും
നിർഭയമായ സമാധാനവും വന്നു;അവർ ചെയ്ത കണക്കെ ഞാനും
യെശുവിന്റെ പിതാവിനെ എന്റെ പിതാവ എന്നു വിളിച്ചു, ഞാൻ അവന്നു
മകനായി, എന്നു ദിവസെന പ്രാർത്ഥനയിൽ അറിഞ്ഞും, അവൻ എന്റെ
അപെക്ഷകളെകെട്ടു ആശ്വാസം വരുത്തുന്നു എന്നു സംശയംകൂടാതെ ഗ്രഹിച്ചും
കൊണ്ടിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/502&oldid=200364" എന്ന താളിൽനിന്ന് ശേഖരിച്ചത്