താൾ:33A11415.pdf/486

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

414 സുവിശെഷസംഗ്രഹം

പ്രമാണമാക്കി സെവിക്കയും ചെയ്തു. അവരൊടു ചദുക്യർക്കു നിത്യവൈരം
ഉണ്ടു. ആയവർ ചദൊക്ക് എന്ന ഗുരുവെ ആശ്രയിച്ചു മൊശധർമ്മത്തെ
നിവൃത്തിച്ചാൽ മതി പ്രവാചകമൊഴിയും മാനുഷ വെപ്പുകളും മറ്റു നുകങ്ങളും
വെണ്ടാ, ഗുണം ചെയ്താൽ ഗുണം വരും, ദർശനം ദൈവദൂതർ ജീവിച്ചെഴുനീല്പു
മുതലായ അതിശയങ്ങളെ കുറിച്ചു സംശയിച്ചാലും പരിഹസിച്ചാലും ദൊഷം
ഇല്ല. ബുദ്ധിപ്രകാരം നടക്കെണം യവനന്മാരുടെ വിദ്യകളിലും ആചാരങ്ങളിലും
സാരമുള്ളതും ഉണ്ടു അവരൊടു ലൊകപ്രകാരം ചെർച്ച ഉണ്ടാക്കുവാൻ
മടിക്കരുത എന്നിങ്ങനെ സകലത്തിലും ലൌകിക സ്വാതന്ത്ര്യത്തിലേക്കു
ചാഞ്ഞു പ്രപഞ്ച ഭൊഗങ്ങളും മര്യാദയൊടു അനുഭവിച്ചു പൊന്നു. അവർ
മിക്കവാറും ധനവാന്മാരും സ്ഥാനികളുമത്രെ.

ഹസിദ്യർ (എസ്സയ്യർ) എന്ന മൂന്നാമത് ഒരുപക്ഷത്തിൽ 4000 പുരുഷന്മാർ
ഉണ്ടായി. രാജ്യവും പള്ളിയും ആലയവും കുഡുംബവും ആകുന്ന ലൊകം വിട്ടു
അവർ യൊഗികളായി ഏകാന്തത്തിൽ ധ്യാനീച്ചുപാർക്കും.(ഇവരിൽ പറീശന്മാര
പ്രത്യെകം യെശുവെ പകെച്ചു കൊന്നവരും ചദുക്യർ അവന്റെ
പുനരുത്ഥാനത്തൊടു ബാധിച്ചവരും ആയി. ഹസിദ്യർ അടുക്കെ സംഭവിച്ച
മഹാവിശെഷത്തെ കണ്ടതും കെട്ടതും ഇല്ല.)

ഇങ്ങിനെ ഇസ്രയെലെ നടത്തുന്നവർ ദൈവകാര്യം ചൊല്ലി തമ്മിൽ
ഇടഞ്ഞു സഹൊദരയുദ്ധം തുടങ്ങിയപ്പോൾ രൊമസെനാപതിയായ
പൊമ്പെയൻ ചാതിക്കാരം പിടിച്ചുയഹൂദയെ അടക്കിവെച്ചു.അന്നുമുതൽ
യഹൂദർ രൊമസാമ്രാജ്യത്തെ അനുസരിക്കെണ്ടിവന്നു. അതു പറീശന്മാർക്ക
അസഹ്യം തന്നെ. അന്യന്മാർക്കല്ല ദാവീദ്യനായ മശീഹെക്ക് അത്രെ വാഴുവാൻ
അവകാശം എന്നു വെച്ചു തൊമരുടെ കാര്യസ്ഥന്മാരായി ചുങ്കം മുതലായതിൽ
സെവിക്കുന്ന സ്വദെശക്കാരെ ഒക്കയും ഭ്രഷ്ടരാക്കി കളഞ്ഞു. പിന്നെ
എദൊമ്യനായ ഹെരൊദാ സാമർത്ഥ്യത്താലെ രൊമ മഹത്തുക്കളെ വശീകരിച്ചു
വലിയവനായി (37) തീർന്നു കനാൻ എദൊം എന്ന രണ്ടു രാജ്യങ്ങളെയും
അടക്കി ഒാഗുസ്തൻ കൈസരുടെ കീഴിൽ വാണു രൊമയവനന്മാർക്ക
മൂലസ്ഥാനമായി കൈസരയ്യ പട്ടണവും തുറമുഖവും ഉണ്ടാക്കി
അസൂയനിമിത്തം മക്കാബ്യവംശത്തെ മൂലഛ്ശെദം വരുത്തി ഇസ്രയേലിൽ
ഉൽകൃഷ്ടന്മാരെയും സ്വപുത്രന്മാർ മൂവരെയും കൊന്നു പ്രജകൾക്കും ഒടുവിൽ
കൈസർക്കും നീരസം ജനിപ്പിച്ചു നടന്നു. യഹൂദർ എല്ലാവരും കൈസർക്ക
സത്യം ചെയ്യെണം എന്ന കല്പിച്ചപ്പൊൾ പറീശന്മാർ 6000 ത്തു ചില്വാനം പെർ
മാത്രം ഇതു ദൈവനിഷിദ്ധം എന്നു വെച്ചു വിരൊധിച്ചു. അതുകൊണ്ടു പിഴ
കല്പിച്ചപ്പൊൾ രാജാവിൻ സഹൊദരഭാര്യ ആ മിഴ അവർക്കു വെണ്ടി
കൊടുത്തു. അവരും ദൈവത്താണ രാജത്വം നിനക്കും സന്തതിക്കും ലഭിക്കും
എന്നു കള്ളപ്രവാചകം പറകയാൽ രാജാവ് അനെകം പറീശന്മാരെ നിഗ്രഹിച്ചു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/486&oldid=200331" എന്ന താളിൽനിന്ന് ശേഖരിച്ചത്