താൾ:33A11415.pdf/420

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രിലുളവായിവരുന്നു— എന്നാലങ്ങിനെയുള്ളവറ്റിന്നുംവന്നീ
ടുന്നുവ്യത്യാസംക്രമെണ— മുന്നമാണാറിൽനിറന്നൊഴുകുംനീ
ർനിൎഝരംമലമറ്റതുമൂലം— നിൎമ്മലമെന്നിരിക്കിലുംവെഗാലി
ങ്ങൊഴുകിയൊഴുകിക്രമെണ— ചെറുംമണ്ണും മുതലായതെ
ല്ലാംചെൎന്നുപാരം കലങ്ങിവരുന്നു— അങ്ങിനെതന്നെചൊ
ല്ലുന്നവന്റെനന്മുഖമാംഝരത്തിങ്കൽനിന്നു— നല്ലവയായ്കഥ
കളാകുന്ന ചൊല്ലാൎന്നുള്ളൊരൊഴുക്കുകളിന്നു— അന്യമായ
കഥയിടചെൎന്നുമെല്ലെമെല്ലെപഴുതിലിദാനീം— കല്ലൊലം
പൊലെയുല്ലസിച്ചുള്ളപാതെകെനകലങ്ങുന്നുപാരം— അ
ങ്ങിനെയുള്ളഹെതുവായിട്ടുംഇങ്ങിനിഞാൻപറയുന്നതു
കെൾ— വെദം മുമ്പായിവമ്പിച്ചതെല്ലാംവെലഎന്തിന്നുമാനു
ഷ്യമല്ല— വെധാവിന്റെനിടുവീൎപ്പിൽ നന്നുവെറുവെറായി
വന്നതുതന്നെ— എന്നീദെശെനടക്കുന്നവാദംമന്ദിയാതെമനീ
ഷിയായുള്ള— നിന്നിൽതന്നെവിചാരിച്ചുകൊൾ്വുനെരൊനെ
രെകളവൊഇതെന്നു—

വെദവിദ്വാനാംനരനുംതദാസത്യാൎത്ഥിയൊടുപറഞ്ഞു
— ആദിതുടങ്ങിഇന്നൊളവുമിദ്ദെശെനടന്നുവരുന്ന— പാരമ്പ
ൎയ്യത്തെഞാനാശ്രിക്കുന്നുജ്ഞാനംപരമില്ലതെന്നി— വെ
റായിവല്ലതുംവെത്തിയെങ്കിൽ വെദവിദാംവരചൊല്ക—
സത്യാൎത്ഥിയെന്നനരനുമിതിന്നുത്തരമായുരചെയ്തു— ഇത്രകന
ത്തവിഷയത്തിങ്കലെത്രയുമാവശ്യമല്ലൊ— സത്യമായുള്ളൊ
രു തത്വത്തിന്റെനിശ്ചയമെന്നതുമൂലം— നാം സ്വപക്ഷാഗ്ര
ഹംവിട്ടുസത്യമാരാഞ്ഞുറപ്പിച്ചുകൊൾ്വാൻ— വ്യാപരിക്കെണ
മി ന്നായിഹനാംവിചാരിക്കെണ്ടതെന്തു— ആമതമെല്ലാം
പറയുന്നുഞാനാകിലുമുണ്ടുവൈഷമ്യം— ശ്രദ്ധകെൾ്വാൻഭവാ
നില്ലഎങ്കിലെങ്ങിനെതാല്പൎയ്യമായി— സന്തൊഷമൊടെപ
റയുന്നുഞാൻകാണ്കവൈഷമ്യമിതത്രെ— അങ്ങിനെതന്നെ
ഭവാനും മനം തന്നുവിരവൊടെകെൾ്ക്ക—

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/420&oldid=200197" എന്ന താളിൽനിന്ന് ശേഖരിച്ചത്