താൾ:33A11415.pdf/490

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

418 സുവിശെഷസംഗ്രഹം

കുട്ടിപ്രായവും അവിശ്വാസികളായ ചദുക്യരെ നീതിജ്ഞാനമുള്ളവരും ആക്കി
മാറ്റും എന്നതിന ഒർ അടയാളം ചൊദിച്ചപ്പൊൾ കാര്യസിദ്ധി വരുവൊളം
ഊമയുള്ളവനാക എന്നുള്ള അടയാളം സംഭവിച്ചു. ജകര്യ സംശയംഎല്ലാം വിട്ടു
സെവ തീർത്തു യൂത്തയിലെക്കു മടങ്ങിപൊയി. ഭാര്യ ഗർഭിണിയായി
ലൊകസംസർഗ്ഗം വിട്ടു ശെഷമുള്ള വാഗ്ദത്ത നിവൃത്തിക്കായി
കാത്തുകൊള്ളുകയും ചെയ്തു.

4. കന്യകമറിയ (ലൂ 1, മത്താ 1)

ആറാം മാസം ചെന്നാറെ മറിയ എന്ന കന്യക ഗലീല നാട്ടിലെ
നമറത്തുരിൽ പാർക്കുമ്പൊൾ ഗബ്രിയെലെ കണ്ടു. സ്ത്രീകളിൽ അധികം
കർത്താവിൻ കൃപ ലഭിച്ചവളെ എന്ന സമ്മാനവാക്കു കെട്ടതിശയിച്ചപ്പൊൾ—നീ
മശീഹയെ പ്രസവിക്കും അവന്നു യെശു (യഹൊശുയെശുവെന്ന യഹൊവ
ത്രാണനം) ആകുന്ന പെരെ വിളിക്കെണം. അവന് അഛ്ശനായ ദാവീദിന്റെ
രാജത്വം എന്നെക്കും ഉണ്ടായിരിക്കും എന്ന് കെട്ടാറെ, ആയത് എങ്ങിനെ ആകും
ഞാൻ പുരുഷനെ അറിയുന്നില്ലല്ലൊ എന്നു ചൊദിച്ചപ്പൊൾ മൂന്നാമതും ഒരു
വാക്കു കെട്ടു വിശുദ്ധാത്മാവ് നിന്മെൽ വരും അത്യുന്നതന്റെ ശക്തി നിന്മെൽ
ആഛാദിക്കും അതുകൊണ്ടു ജനിപ്പാനുള്ള ദാവിദ്യൻ ദെവപുത്രൻ എന്നു
വിളിക്കപ്പെടും. എന്നു കെട്ടതും അല്ലാതെ എലിശബയുടെ ഗർഭാവസ്ഥയും
അറിഞ്ഞു. ദൈവത്തിന്ന് അസാദ്ധ്യമായത് ഒന്നും ഇല്ല എന്നു ഗ്രഹിച്ചും
വിശ്വസിച്ചു. ലൊകാപമാനത്തെ വിചാരിയാതെ ദെവാഭിമാനത്തെ സമ്മതിച്ചും
ഏറ്റും കൊണ്ടു ദെവാത്മ പൂർണ്ണയായി സന്തൊഷിക്കയും ചെയ്തു. അന്നു
വചനം ജഡമായ് വന്നു. രണ്ടാം ആദാം സ്വർഗ്ഗത്തിൽ നിന്നുള്ള കർത്താവായി
ഇറങ്ങി വന്നു (1 കൊ. 15, 17–യൊ. 3, 30). ജഡത്തിൽ നിന്നു ജനിച്ചതു ജഡം
അത്രെ, ആത്മാവിൽ നിന്നു ജനിച്ചത് ആത്മാവ് തന്നെ. പുരുഷന്റെ
മൊഹത്താലല്ല (യൊ. 1, 13) സ്ത്രീയിൽ നിന്നു മാത്രം യെശു ജനിക്കയാൽ
(ഗല.4,4) ജീവിക്കുന്ന ദെഹിയല്ല സർവ്വമനുഷ്യജാതിയെയും പുതുക്കി
ജീവിപ്പിക്കുന്ന ആത്മാവായി ലൊകം പ്രവെശിച്ചു.

മറിയ താൻ ദാവിദ്വംശത്തിൽ ഉള്ളവൾ എന്നു വെദത്തിൽ സ്പഷ്ടമായി
പറഞ്ഞിട്ടില്ല. അതിനെ സൂചിപ്പിക്കുന്ന വചനങ്ങൾ ഉണ്ടുതാനും (അപ 13, 23,
രൊമ 13, ലൂ 1,32) എലിശബ അവൾക്ക ബന്ധുവാകയാൽ (ലൂ 1,36) മറിയയും
ലെവിയിൽ നിന്നുത്ഭവിച്ചവൾ എന്നതു ചിലരുടെ മതം—എങ്കിലും
യഹൂദപ്രബന്ധങ്ങളും അവൾ ഏളിയുടെ മകൾ എന്നു പറകകൊണ്ടു ലൂക്ക (3,
23–38) പറഞ്ഞ വംശപാരമ്പര്യം യൊസഫിന്നല്ല അവളുടെ പൂർവ്വന്മാരെ
കുറിച്ചാകുന്നു എന്നു തൊന്നുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/490&oldid=200340" എന്ന താളിൽനിന്ന് ശേഖരിച്ചത്