താൾ:33A11415.pdf/524

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

452 ക്രിസ്തസഭാചരിത്രം

കന്യാശുദ്ധിയും 1) കാത്തുകൊണ്ടു, സത്യവും കരുണയുംപ്രസംഗിച്ചു
വന്നതിനാൽ, നിന്നെ സ്തുതിക്കുന്നു. സർവ്വ ലോകങ്ങളുടെ നാഥനായ
യേശുവെ! നിണക്ക വഴിപാടായി ഞാൻ തലചായ്ക്കുന്നു"
എന്നു പ്രാർത്ഥിച്ചു മരിക്കയും ചെയ്തു.

അനന്തരം എല്ലാ പട്ടക്കാരെയും തടവിൽ ആക്കേണ്ടതിന്നു ആജ്ഞ
വന്നു. കോയിലകത്തു അകസ്മാൽ 2) തീ പിടിച്ചപ്പോൾ, ഇതു ക്രിസ്ത്യാനരുടെ
പ്രവൃത്തി എന്നു വെച്ചു. മൂന്നാമതൊരു കല്പനയാൽ തടവുകാരെ
എല്ലാവരെയും ബലികഴിപ്പാൻ അത്യന്തം പീഡിപ്പിച്ചു, നിർബന്ധിപ്പാൻ
തുടങ്ങി. പലരും ക്രിസ്തുനാമത്തെ തള്ളി എങ്കിലും, അനേക മന്ത്രികളും
അദ്ധ്യക്ഷന്മാരും ഉറെച്ചു നിന്നു. കഠോര പീഡകളെ സഹിച്ചു, സാക്ഷിമരണം
ഏറ്റു. (304) എന്നാറെ നാടു തോറും ഊർ തോറും ഒട്ടൊഴിയാതെ എല്ലാവരും
ബിംബങ്ങൾക്ക് വഴിപാടു കഴിക്കേണം എന്ന നാലാമത് കല്പന
ഉണ്ടായതിനാൽ, പിശാചിന്റെ ഇച്ഛ പൂരിച്ചുവന്നു. വെവ്വേറെ കൊല്ലുവാൻ
ഘാതകന്മാർ പോരായ്കയാൽ, ക്രിസ്ത്യാനരെ കൂട്ടം കൂട്ടമായിദഹിപ്പിച്ചു.
ഭ്രുഗ്യനാട്ടിൽ ഒരു ക്രിസ്ത്യാന പട്ടണം മുഴുവനും കുഞ്ഞി കുട്ടികളോടും കൂട
ചുട്ടു കളഞ്ഞു. അരങ്ങു സ്ഥലങ്ങൾ തോറും സിംഹം, നരി, പുലി, കരടി,
എരുമ, പന്നി മുതലായവറ്റെ പഴുപ്പിച്ച ഇരുമ്പു കൊണ്ടു ഇളക്കി,
ക്രിസ്ത്യാനസമൂഹത്തെ കൊള്ളെ പായിക്കും. പലപ്പോഴും മൃഗങ്ങൾ അവരെ
തൊടായ്കയാൽ, വാൾകൊണ്ടുവെട്ടി ശവങ്ങളെ കടലിൽ ചാടും.നാടുവാഴികൾ
വെവ്വേറെ പുതിയ മരണവിധങ്ങളെ സങ്കല്പിക്കും. രണ്ടു മരക്കൊമ്പുകളെ
അമർത്തിമുറുക്കി, സാക്ഷികളുടെ കാലുകളെ കെട്ടി, കയറുഅറുത്തു പിളർത്തി,
ഉടലുകളെ തെറിപ്പക്കും. ഗലെര്യൻ പ്രത്യേകം നിത്യം ചിന്തിച്ചു, ഘോര
ഭേദ്യങ്ങളെ നിരൂപിച്ചു നടത്തി, പ്രാണച്ഛേദത്തിന്നു ആവോളം താമസം
വരുത്തി ഹിംസിക്കും. സ്ത്രീകളോടു ചെയ്ത അവലക്ഷണ ക്രിയകളെ
എണ്ണിക്കുട. മിസ്രനാട്ടിൽ മാത്രം കൊന്നവർ 2 ലക്ഷത്തിൽ പരമാകുന്നു.
ഗുദപ്രദേശത്തുകൂടി കുറ്റിതറക്കെ, ഉപസ്ഥത്തിൽ ൟയം ഉരുക്കി പകരുക,
ചങ്ങലകളെക്കൊണ്ടു തൂക്കി വിടുക, എല്ലുകളെ ഒടിക്ക, സ്ത്രീകളെ ഒരു കാൽ
കെട്ടി തൂക്കി തീ മേൽ ആടിക്ക, പല യന്ത്രങ്ങളെക്കൊണ്ടും കാലും കൈയും നീട്ടി,
സന്ധുക്കൾ അറുമാറു വലിക്ക, ലിംഗം ചേരദിക്ക, ഗർഭിണികളെ കീറുക; ൟ
വക എല്ലാം ചെയ്യുമ്പോൾ, ചില പുരുഷന്മാരും അധികം കന്യകമാരും തങ്ങൾ
തന്നെ മരിച്ചു കളഞ്ഞതും, ചിലർ ന്യായാധിപതിയോടും മറ്റും കോപം
കാണിച്ചതു, ആശ്ചര്യമല്ലല്ലൊ.

എല്ലാ സാക്ഷിമരണങ്ങളെയും ഒരുപോലെ സ്തതുതിക്കാവതല്ല താനും,
അപ്രിക്കയിൽ ചിലർ ഭ്രാന്തരായി, നാടുവാഴിയെ ചെന്നു കണ്ടു. "എനിക്ക

1. കന്യെക്കൊത്ത വതം, 2. എദൃച്ഛയാ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/524&oldid=200407" എന്ന താളിൽനിന്ന് ശേഖരിച്ചത്