താൾ:33A11415.pdf/537

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തസഭാചരിത്രം 465

നിന്നു ജനിക്കുന്നില്ല; ഒന്നാം പാപത്താൽ ആദാമിന്നു മാത്രം ഛേദം വന്നു;
ജന്മപാപം ഇല്ല; കുട്ടി ജനിക്കുമ്പോൾ ആദാമിന്നു വീഴ്ചചെക്കു മുമ്പെ ഉണ്ടായ
നീതിയോടും കൂടി ഇരിക്കുന്നു; വിടക്കു ദൃഷ്ടാന്തത്താലും വളർത്തുന്നവരുടെ
ദോഷത്താലും പാപം ഉത്ഭവിക്കുന്നു; എന്നിട്ടും ഗുണമൊ ദോഷമൊ ഒന്നു
വരിക്കേണ്ടതിന്നു. മനുഷ്യൻ ത്രാസു പോലെ സ്വാതന്ത്ര്യമുള്ളവനാകുന്നു.
പാപത്തെ ജയിക്കേണ്ടതിന്നു, ബുദ്ധി എന്ന ദേവവരം നിത്യം ഉണ്ടു; ജഡത്തെ
അടക്കുവാൻ ഇതു തന്നെ മതി; ക്രിസ്തന്റെ മുമ്പിലും പല ജാതിക്കാർ
ബുദ്ധിപൂർവ്വമായി നടന്നു, പാപമില്ലാത്തവരായ്ചമഞ്ഞു; ഹബെൽ "മുതലായ
നീതിമാന്മാരുണ്ടല്ലൊ, അവരുടെ പാപകർമ്മം ഒന്നും കേൾക്കുന്നില്ല; മറിയയും
പാപമില്ലാത്തവളല്ലെ; ആ ബുദ്ധിയെ സ്ഥിരീകരിച്ചു സഹായിക്കേണ്ടതിന്നു,
മുമ്പെ മോശയും, പിന്നെ ക്രിസ്തന്റെ ഉപദേശവും എത്രയും
ഉപയോഗമായ്വന്നു; ഇനി ഉത്സാഹിച്ചാൽ ഇഹത്തിൽ തന്നെ പൂർണ്ണ
ഗുണശാലിയാവാൻ സംഗതി ഉണ്ടു" എന്നിങ്ങനെ ഉപദേശിച്ചതു കർത്ഥഹത്ത്
സംഘക്കാർ വേദങ്കള്ളം എന്നു വിധിച്ചുപേക്ഷിച്ചു (412). ആ സമയം പെലാഗ്യൻ
യരുശലേമിൽ പോയപ്പോൾ, ഹിയരനുമൻ അവന്നു വിരോധമായി എഴുതിയതും
അല്ലാതെ, അദ്ധ്യക്ഷന്മമുമ്പാകെ അവന്റെ ദുരുപദേശങ്ങളെ വിസ്തരിക്കെണം
എന്നു മുട്ടിച്ചു. ആയാൾ ഒരിഗനാവെ ആശ്രയിച്ചത് എന്നിയെ, ഹിയരനുമനെ
പരിപാകക്കുറവു കണ്ട സംഗതിയാൽ, ബഹുമാനിച്ചില്ല. അതുകൊണ്ട്
ഔഗുസ്തീനല്ലൊ ഇവ്വണ്ണം ഖണ്ഡിച്ചു എന്നു കേട്ടാറെ, "പിന്നെ ഔഗുസ്തീൻ
എനിക്ക എന്തു" എന്നു അദ്ധ്യക്ഷൻ ഉത്തരം പറഞ്ഞു. പെലാഗ്യനോടു "ഗുണം
ചെയ്യേണ്ടതിന്നു ദേവസഹായം വേണ്ടെ?" എന്നു ചോദിച്ചതിന്നു "വേണം"
എന്നു കേട്ട ഉടനെ, "ഇനി തർക്കം ഇവിടെ വേണ്ടാ; ആർക്കാനും വേണം
എങ്കിൽ "ലത്തീൻ ഭാഷ നടക്കുന്ന രോമയിൽ തന്നെ വിസ്തരിക്ക" എന്നു
തീർച്ച പറഞ്ഞു, പെലാഗ്യനെ സഹോദരനായി ചേർത്തു കൊള്ളുകയും
ചെയ്തു.

രോമയിൽ ഇന്നൊചെന്ത് "പെലാഗ്യൻ ദോഷവാൻ" എന്നു വിധിച്ചാ െ
(416) അവന്റെ മരണശേഷം, ജോസിമൻ എന്ന അദ്ധ്യക്ഷൻ മുഖസ്തുതി
പ്രയോഗിച്ചു ഇരുവരെയും കുറ്റമില്ലാത്തവരാക്കി, അപ്രിക്കക്കാരെ ശാസിച്ചു,
ഔഗുസ്തീനൊ ഈ കാര്യത്തിന്റെ ഗൌരവം അറിഞ്ഞു, രോമനിൽ
അടങ്ങാതെ പ്രബന്ധങ്ങളെ എഴുതി പോന്നു. "ഈ കാലത്തിൽ ഒക്കയും
അപ്രിക്കക്കാർ രോമയിൽ നിന്നല്ല, ദേവാത്മാവിൽ നിന്നു സത്യം ഒഴുകുന്നു;
ദേവാത്മാവ് ഈ നാട്ടിലും കൂടെ ഉണ്ടു, അതു കൊണ്ടു ഞങ്ങളോടു
വിശ്വാസകാര്യം ഒന്നും കല്പിക്കരുതെ; ഞങ്ങളെ നടത്തുവാൻ ദൂതന്മാരെ
അയക്കുകയും അരുതെ; പുതുമകൾ വേണ്ടാ, പ്രപഞ്ചഗർവ്വം ദേവസഭയിൽ
പ്രവേശിപ്പാൻ ഞങ്ങൾ ഇടം കൊടുക്കയില്ല" എന്നു ഖണ്ഡിച്ചുണർത്തിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/537&oldid=200439" എന്ന താളിൽനിന്ന് ശേഖരിച്ചത്