താൾ:33A11415.pdf/503

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദെവവിചാരണ 431

വാണിയൻ. ഓ; സായ്പെ! സമയമായി! തിരശ്ശീലയുടെ പിന്നിൽ
വിളക്കുകൾ കത്തുന്നുണ്ടു.കളിക്ക എല്ലാം തയ്യാറായി.നിങ്ങളും ശാസ്ത്രിയാരും
വിശെഷം പറഞ്ഞു പൊന്നാൽ കളി നടക്കയില്ല.

പാതിരി. ശാസ്ത്രികളെ നാം ൟ കുളങ്ങര ചെന്നു നിന്നു പറക; ഇവർ
കളി കണ്ടു കൊള്ളട്ടെ.

ഗംഗ. ഹൊ പാതിരികളെ! പൊകെണ്ടാ! ഞാൻ ഒരൊ സമയം നിങ്ങളെ
അടുക്കെ വന്നല്ലെ? നിങ്ങളും ഒരിക്കൽ എന്റെ അടുക്കെ വരരുതൊ?

പാതി. വല്ലാത്ത കളി കണ്ടും, അസഭ്യവാക്കുകളെ കെട്ടും കൊൾവാൻ,
ഞാൻ നില്ക്കണമൊ?

ഗംഗ. ഇന്ന അപ്രകാരമല്ല. നിങ്ങളും കണ്ടു സന്തോഷിപ്പാൻ തക്കവണ്ണം
കളിക്കും; നിങ്ങളുടെ പ്രസംഗത്തിലെ അഭിപ്രായത്തൊടു ഒത്തു വരും.
നില്ക്കരുതൊ?

പാതിരി. അങ്ങിനെ എങ്കിൽ കൊള്ളാം. ഞാൻ നില്ക്കാം.

ശിവദിൻ. പൊട്ട! നീ എന്തുചെയ്യുന്നു? സംസാരിപ്പാൻകല്പനയുണ്ടൊ?

ഗംഗാരാം. ഞാൻ കളിക്കാം! ഹൊ ജനങ്ങളെ വായി പൊത്തി, കണ്ണും
ചെവിയും തുറന്നു കെൾപ്പിൻ ദൈവകളും അസുരകളും ഭൂതങ്ങളും ഋഷികളും
ഇവരെ എല്ലാം നിറുത്തി സന്തോഷം വരുത്താം

ജനങ്ങൾ. ചുമ്മായിരു! മിണ്ടാതിരു! പറയരുതു! കളി തുടങ്ങുന്നു!

ചന്തു: അപ്പാ! അവർ ഉന്തുന്നു. നാം വീഴുമപ്പാ!

വാണിയൻ. ഞാൻ നിന്നെ പിടിച്ചു നിൽക്കും. പെടിക്കല്ലെ!

ജനങ്ങൾ. ഹൊ തിര തൂക്കി! ഹഹൊ! നൊക്കിൻ!

ഗംഗ. അല്ലയൊ ജനങ്ങളെ! ആദ്യ ദെവകൾ ഇവിടെ നില്ക്കുന്നത്
കാണ്മിൻ. ഇവർ ഇമെച്ച മിഴി ഇല്ലാത്തവർ; കാലും നിലം തൊടുന്നില്ല; ശരി
നൊക്കുവിൻ! ൟ നടുവിലെ സഹസ്ര ശീർഷനും, സഹസ്രാക്ഷനും; ആയവൻ
വീരാൾ പുരുഷൻ, അവന്റെ വലത്തുള്ള ചതുർഭുജൻ വിഷ്ണു. അവന്റെ
വലത്തു നില്പവൻ സഹസ്ര കിരണൻ, സൂര്യൻ. ൟ ശീത രസ്മിയുള്ളവൻ
ചന്ദ്രൻ. ഇവരുടെ മുമ്പിൽ നിലക്കുന്ന വജ്രധാരി ഇന്ദ്രൻ; അവന്റെ പാർശ്വത്തിൽ
ഏഴു നാവുള്ളവൻ, അഗ്നി. ശി ശി ശി! നാരദാദി മഹർഷിമാർ വരുന്നുണ്ടു
സ്വാമിമാരെനമസ്കാരം! ബദരികാശ്രമത്തിൽ നിന്നു വരുന്നു; മുഖം സ്മശ്രുമയം
നിത്യം; ശിരൊദീർഘ ജടാമയം; ഭസ്മഭൂഷിത സർവ്വാംഗം;
കാഷായവസനാന്യുഷൈഃ

ചെട്ടി. ഭാഗവതരെ! സംസ്കൃതം പറഞ്ഞാൽ ആർക്ക അറിയാം?

വാണിയൻ. അതെ, ജനങ്ങൾ അറിവാന്തക്കത പറക!

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/503&oldid=200366" എന്ന താളിൽനിന്ന് ശേഖരിച്ചത്