താൾ:33A11415.pdf/521

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തസഭാചരിത്രം 449

അന്യരാജ്യങ്ങളിൽ ഹിംസ ഒടുങ്ങിപ്പോയി. സുറിയ വാഴ്ച അന്നു
പല്മീരയിൽ വെച്ചു ഭരിക്കുന്ന ജനോബ്യ രാജ്ഞ്ഞിക്കായിരുന്നു. അവൾ കിഴക്കെ
നാടുകൾ എല്ലാം മിസ്രയും കൂട വശത്താക്കി, പാർസികളോടു ചെറുത്തു
ജയിച്ചതും അല്ലാതെ, ക്രിസ്ത്യാനർക്കു അനുകൂലയായി,
അന്ത്യോക്യാദ്ധ്യക്ഷനായ പൌൽ രജോഗുണിയാകക്കൊണ്ടു 1).അവന്റെ
ക്രിസ്തതോപദേശം കേൾപാൻ അവൾക്കു മനസ്സായിരുന്നു. യേശു മനുഷ്യനത്രെ;
അവന്റെ വ്യാപാരകാലത്തിങ്കലെ ദേവവചനം അതിശയമായിട്ടു അവങ്കൽ
ആവസിച്ചു എന്നുപദേശിക്ക കൊണ്ടു, ശേഷം അദ്ധ്യക്ഷന്മാർ 2 വട്ടം സംഘം
കൂടി വിസ്തരിച്ചു. അവൻ ഡംഭിയും മോഹിയും കൌശലക്കാരനും ആക
കൊണ്ടു, വസ്തുത വേണ്ടും വണ്ണം തെളിഞ്ഞു വന്നില്ല. അതിനാൽ ഗർവ്വം
അധികം വർദ്ധിച്ചു, കൈക്കൂലി കൊണ്ടു ധനം പെരുകി അനേകം
സ്ത്രീപുരുഷന്മാരും അവന്നു പരിചാരകരായ്ചമഞ്ഞു. അവൻ
പ്രസംഗിക്കുമ്പോൾ, സഭക്കാർ കൈ കൊട്ടി സ്തുതിക്കേണ്ടി വന്നു.
അദ്ധ്യക്ഷന്മാർ പലരും കൂടി ഇപ്രകാരം എല്ലാം കാട്ടിയത് ഇടയന്മാരിൽ
അഭൂതപൂർവ്വം എന്നു വിധിച്ചു, ഐകമത്യപ്പെട്ടു നീക്കി എങ്കിലും, രാജ്ഞിയുടെ
കടാക്ഷത്താൽ അവൻ കല്പന ബഹുമാനിയാതെ, മുമ്പെ പോലെ ആചരിച്ചു
വന്നു.

അനന്തരം ഔരല്യാൻ കൈസർ രോമസംസ്ഥാനത്തെ വഴിക്കാക്കി, (270-
75) ജനൊബ്യയെ ജയിച്ചു, പല്മീരയെ ഇടിച്ചു, എവിടെയും മേൽകോയ്മ
നടത്തുമ്പോൾ, ക്രിസ്ത്യാനർ സങ്കടം ബോധിപ്പിച്ചു, കൈസരും എന്റെ
നഗരത്തിലെ അദ്ധ്യക്ഷൻ വിധിക്കും പ്രകാരം ആകട്ടെ എന്നു തീർച്ച
പറഞ്ഞതിനാൽ, രോമാദ്ധ്യക്ഷൻ മുതലായവരുടെ സമ്മതത്താൽ പൌലിന്നു
സ്ഥാനഭ്രംശം വന്നു. ഈ കഥയുടെ സാരം വിചാരിച്ചാൽ, സഭെക്ക് അന്നു
സമാധാനത്താലും, ധനത്താലും, മഹാന്മാരുടെ കടാക്ഷത്താലും വളരെ താഴ്ച
പറ്റി തുടങ്ങി എന്നു സ്പഷ്ടം തന്നെ.

(284) ദ്യൊക്ലെത്യാൻ കൈസരായാറെ, ഭാര്യയും മകളും ഗൂഢമായി
യേശുവെ വിശ്വസിക്കയാൽ, കോയിലകത്തും സകല മാന്യ സ്ഥാനങ്ങളിലും
ക്രിസ്ത്യാനർ നിറഞ്ഞു കണ്ടു, ജനങ്ങൾ കൂട്ടമായി സഭയിൽ ചേരുകകൊണ്ടു,
വിസ്താരമുള്ള പള്ളികളെ കെട്ടേണ്ടി വരികയും ചെയ്തു. ഗാല്യയിൽ പ്രത്യേകം
സുവിശേഷം പരന്നു. തുലൊസ്, പരിസ് മുതലായ പട്ടണങ്ങളിലും ഉറെച്ചു.
ബ്രിതന്യയിൽ ഇയൊർക്കും ലൊന്തനും; ഗർമ്മന്യയിൽ കൊലന്യത്രേവർ
ഔഗുസ്പുരിയും, സ്പാന്യയിൽ എൽ്വീരയും ഒന്നാമത്തെ
അദ്ധ്യക്ഷസ്ഥാനങ്ങളായി വന്നു.


1) ലേൗകികം, മോടി, രാഗാദികൾ ഉള്ളവൻ.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/521&oldid=200400" എന്ന താളിൽനിന്ന് ശേഖരിച്ചത്