താൾ:33A11415.pdf/541

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തസഭാചരിത്രം 469

ധർമ്മത്താൽ പാപശാന്തി വരുന്ന പ്രകാരം തോന്നരുത്" എന്നും ബുദ്ധിചൊല്ലി,
സഭാദ്രവ്യവും പള്ളി സാമാനങ്ങളും സാധുക്കളുടെ രക്ഷെക്കായി ചെലവിടും.
ഈ ഭാരം എല്ലാം ക്ഷമയോടെ ഏറ്റു 72 വയസ്സായാറെ, സഭാസമ്മതത്താലെ
ചങ്ങാതിയെ കൂട്ടദ്ധ്യക്ഷനാക്കി ചേർക്കയും ചെയ്തു.

മരണം അടുത്തപ്പോൾ രോമസാമ്രാജ്യം ഏകദേശം മുടിഞ്ഞുപോയി
(425). ഹൊനാര്യൻ മരിച്ചശേഷം, അവന്റെ മരുമകനായ വലന്തിന്യാൻ
കൈസരായി എങ്കിലും, സകല നാട്ടിലും കലാപം വന്നുകൂടി. അലമന്നർ നിത്യം
ഇതല്യയെ ആക്രമിച്ചതല്ലാതെ, വെസ്ത് ഗൊഥർ തെക്കെ ഗാല്യയെ വശത്താക്കി,
തുലൊസയിൽ വന്നു; ബുരിഗുന്തർ രോന നദീതീരം അടക്കി; സ്വെവരും,
വണ്ടാലരും സ്പാന്യയെ പിടിച്ചു പാഴാക്കി, ഗോഥരിൽനിന്നു വെറുതെ ലഭിച്ച
അരീയമതത്തെ ഈ നാടുകളിൽ നടത്തി. ഈ വടക്കർ സുവിശേഷത്തിന്റെ
സാരം ഗ്രഹിയാതെ, യുദ്ധത്തെ മാത്രം പ്രശംസിച്ചു രസിച്ചു,
മുമ്പെത്തദേവകളെപോലെ ഇപ്പോൾ യേശുവെ പരദേവത എന്നുവെച്ചു പൂജിച്ചു,
സ്വന്തപട്ടക്കാരെ ബ്രാഹ്മണരെ കണക്കെ മാനിച്ചു, ഓരൊരൊ പാപങ്ങൾക്കായി
അനുതാപം കൂടാതെ മുപ്പന്മാർ ചോദിച്ച പിഴ കൊടുത്തു, പൂർവ്വസ്വഭാവം
മാറാതെ തന്നിഷ്ടക്കാരായി നടന്നു. ഇവരോടു പോരാടുവാൻ കൈസർക്ക
പ്രാപ്തിയുള്ള 2 പടനായകന്മാർ ഉണ്ടു, അവർ തമ്മിൽ സ്പർദ്ധ പിടിച്ചപ്പോൾ,
ഗാല്യനായകനായ അയെത്യൻ അപ്രിക്ക നാടുകളെ രക്ഷിക്കുന്ന
ബൊനിഫക്യന്നു “കൈസർക്കു നിന്മേൽ സിദ്ധാന്തം ഉണ്ടെന്നു" വ്യാപ്തിയായി
എഴുതിയതിനാൽ, ആ ഗുണവാൻ ഭ്രമിച്ചു. അവൻ മുമ്പെ ഔഗുസ്തീന്റെ
ശിഷ്യനായി സന്യാസിയാവാൻ ഒരു ദിവസം വിചാരിച്ചാറെ, ഔഗുസ്തീന്റെ
അപേക്ഷകളെ ബഹുമാനിച്ചതിനാലത്രെ രാജസേവയെ ഉപേക്ഷിക്കാതെ,
ക്രിസ്തനെ സേവിപ്പാൻ നിശ്ചയിച്ചവനായിരുന്നു. "ഇപ്പോൾ ലോകമഹത്വം
ഉപേക്ഷിക്ക, ദ്രൊഹംമാത്രം ചെയ്യല്ലെ' എന്നു ഔഗുസ്തീന്റെ പക്ഷവാക്കു
വിചാരിയാതെ, "പ്രാണരക്ഷെക്ക എന്തെങ്കിലും ചെയ്യാം" എന്നുവെച്ചു
വണ്ടാലരാജാവെ ക്ഷണിച്ചു: "നീ അപ്രിക്കയിൽ വന്നു സഹായിച്ചാൽ,
രാജ്യത്തിലെ അംശം തരാം" എന്നു വാഗ്ദത്തം ചെയ്തു. ആ രാജാവിന്നു
ഗെസരീക് എന്ന പേരുണ്ടു. എല്ലാ ഗർമ്മാന്യത്തലവന്മാരിലും മഹാ
സമർത്ഥനായ ഒരു ധൂർത്തൻ തന്നെ. ആയവൻ 50000 വണ്ടാലരെ കപ്പലിൽ
കരേറ്റി, അപ്രിക്കയിൽ വന്നു, മൌരരെയും ദോനാത്യരെയും വശീകരിച്ചു
ചേർത്തു, സാധാരണസഭക്കാരെ എങ്ങും ഹിംസിച്ചു കവർന്നു, പള്ളികളെ
ചുടുകയും ചെയ്തു (429). അപ്പോൾ ബോനിഫക്യന്റെ മയക്കം തെളിഞ്ഞു,
കൈസർ അവന്റെ തെറ്റു ക്ഷമിച്ച ഉടനെ, അവൻ ഗെസരീകെ നീക്കുവാൻ
ശ്രമിച്ചു തോറ്റപ്പോൾ, ഹിപ്പൊക്കോട്ടയിൽ ഓടി, ശത്രുവെ ഒരു വർഷം
തടുത്തുനിന്നു, പട്ടണക്കാർക്ക ഔഗുസ്തീൻ പ്രാർത്ഥനയാലും ഉപദേശത്താലും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/541&oldid=200448" എന്ന താളിൽനിന്ന് ശേഖരിച്ചത്