താൾ:33A11415.pdf/540

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

468 ക്രിസ്തസഭാചരിത്രം

കുറയ കാലം, ചിലർക്കു ബഹു കാലമായും വല്ല "അഗ്നിശോധന
സംഭവിക്കുമായിരിക്കും" എന്നു എഴുതിയതും മറ്റും സഭയിൽ ക്രമത്താലെ
പെരുകി വരുന്ന അജ്ഞാന ഭക്തിയെ വളർത്തുക കൂടെ ചെയ്തിരിക്കുന്നു.

അവൻ ഒരു സ്നേഹിതന്നു എഴുതി: "ഖേദത്തിൽ വിധിക്കാത്ത അനേകം
പുതുമകളെ ഞാൻ സഭയിൽ നുഴഞ്ഞു കാണുന്നത്, എന്റെ രസമല്ല;
സാധുക്കൾക്കും വൈരികൾക്കും ഇടർച്ചവരും എന്നുവെച്ചു, ഉറക്കെ ശാസിപ്പാൻ
തുനിയുന്നതും ഇല്ല. എങ്കിലും മാനുഷവിധികൾ ദിവസേന അതിക്രമിക്കുന്നതും,
സാരമുള്ള വേദകല്പനകൾ പലതിന്നും ലഘുത്വം വരുന്നതും സങ്കടമത്രെ.
ആകയാൽ വേദത്തിലും, സംഘവിധികളിലും, പുരാണപാരമ്പര്യത്തിലും
കാണാത്തത് എല്ലാം ഉപേക്ഷിച്ചാൽ കൊള്ളാം. ഓരൊന്നു വിശ്വാസത്തിന്നു
വിരുദ്ധമായ്വരുന്നില്ല എന്നാലും, അതിനാ സഭയുടെ ദിവ്യ സ്വാതന്ത്ര്യം കുറഞ്ഞു
ദാസ്യം വർദ്ധിച്ചു വരുന്നു എന്നു കണ്ടാൽ, യഹൂദർ മാനുഷവെപ്പുകളെ അല്ല,
ദേവധർമ്മത്തെ തന്നെ ചുമക്കുക കൊണ്ടു, നമ്മേക്കാളും ഭാഗ്യവാന്മാർ എന്നു
തോന്നുന്നു. ഇപ്പോഴത്തെ സങ്കടങ്ങൾ നിമിത്തം സഭ പലതും പൊറുക്കുന്നു;
ഞാനും ആ വകെക്കു ഭേദം വരുവോളം സഹിക്ക അത്രെ ചെയ്യുന്നു; എങ്കിലും
വിശ്വാസത്തിന്നു പ്രതികൂലമായ്ത് ഒന്നും കേവലം സഹിക്കേണ്ടതില്ല" എന്നത്
ഔഗുസ്തിന്റെ അഭിപ്രായം.

അന്നു സഭെക്ക് ഈറ്റു നോവുകൾ പോലെ സത്യഭ്രമവും ലൌകിക
സങ്കടങ്ങളും അത്യന്തം വർദ്ധിച്ചു അലരീക് രോമപുരിയെ ആക്രമിച്ചു കൊള്ള
ഇട്ട നാൾ മുതൽ അവിശ്വാസികൾ: "ഇതു തന്നെ ക്രിസ്തീയത്വത്തിന്റെ ഫലം;
ദേവേന്ദ്രൻ 800 വർഷത്തോളം ഈ നഗരത്തെ രക്ഷിച്ചുവല്ലൊ; ക്രിസ്ത്യാനർ
അവനെ നീക്കുകയാൽ രോമസാമ്രാജ്യമഹത്വം എല്ലാം കെട്ടു. പോയി; ഈ
ദുർമ്മതം നിമിത്തം നമുക്കു നിഴൽ ഇല്ലാതെ ആയി" എന്നു മുറയിട്ടത് കൊണ്ടു,
ഔഗുസ്തീൻ ദേവപട്ടണം എന്നൊരു പ്രബന്ധം തീർത്തു, രോമസംസ്ഥാന
ത്തിന്റെ കേടു ഇന്ന മൂലമായി ജനിച്ചത് എന്നും, ദേവരാജ്യം ഇന്നപ്രകാരം
ഉണ്ടായി വർദ്ധിക്കുന്നത് എന്നും തെളിയിച്ചു, ഐഹികത്തെ എല്ലാം
നശിപ്പിപ്പാനുള്ള ഇളകാത്ത ദേവപട്ടണത്തെ തന്റെ കരുന്തലെക്കു
ദൂരത്തുനിന്നു കാണിച്ചു, ആശ്വാസം വരുത്തുകയും ചെയ്തു. അലരീക്
അരീയക്കാരൻ എങ്കിലും, പൌൽ, പ്രേതു ഇവരുടെ അസ്ഥികളുള്ള സ്ഥലത്തെ
ബഹുമാനിച്ചു. നഗരത്തിൽ കലക്കവും സാഹസങ്ങളും നിറയുന്നിടയിൽ താനും
പള്ളികളിൽ കൂടി വന്നു. സ്തുതികളെ പാടുന്ന പുരുഷാരങ്ങൾക്ക ഒരു ദോഷവും
വരാഞ്ഞത് ക്രിസ്തനാമത്തിന്റെ യശസ്സിന്നു ഉദാഹരണമായി. ലേഖനത്താലും
ഉപദേശിക്കുന്നത് അല്ലാതെ, നിത്യം ന്യായവിസ്താരങ്ങളും ലൌകിക വേലകളും
ഉണ്ടു. പലരും മരണപത്രികകളാലും മറ്റും സഭെക്കു ദാനങ്ങളെ ചെയ്യുമ്പോൾ,
"അടുത്ത സംബന്ധക്കാരുടെ സമ്മതം കൂടാതെ ചെയ്യരുത്" എന്നും; "ഈ വക

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/540&oldid=200446" എന്ന താളിൽനിന്ന് ശേഖരിച്ചത്