താൾ:33A11415.pdf/459

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നരസി—അവന്റെഅൎത്ഥംനശിച്ചുപൊകട്ടെകള്ളുംമാംസവുംഅനു
ഭവിക്കുന്നവൎക്കുഎത്രബുദ്ധിഉണ്ടുഒന്നാമത്‌ശബ്ദം കൂടഅറിവാ
ൻപാടില്ലഅറിവാറായെങ്കിലുംവിക്കിവിക്കിപറയുന്നു—

രാമ—അവൻപറഞ്ഞതിനെഞാൻവെണ്ടുവൊളംഅറിഞ്ഞുജനങ്ങ
ളുംഅറിവാന്തക്കവണ്ണം‌പറഞ്ഞു ഇപ്പൊൾഞാൻസ്പഷ്ടമായി
ട്ടുപറകയില്ല—

അബ്ദു—നല്ലതു-താൻപറയെണം.

രാമ— ആപാതിരിസായ്പതാഴയങ്ങാടിയിൽനിന്നുവന്നുകെളപ്പ
ന്റെവീട്ടിന്മുമ്പാകെഉള്ളആലിന്റെചുവട്ടിൽനിന്നുകൊണ്ടു
പ്രസംഗംചെയ്യുമ്പൊൾചിലശൂദ്രരും‌അവിടെചുറ്റുംനിന്നിരു
ന്നു—തന്റെജ്യേഷ്ഠന്റെമകൻപക്കിയും‌പിന്നെപത്തുമുപ്പ
തുജനങ്ങളുംവന്നുകൂടിനിന്നു—അപ്പൊൾകച്ചെരിക്കാർചി
ലർവന്നുഇതെന്തൊരുശാസ്ത്രംഭ്രാന്തന്മാരെപൊലെഎന്തിന്നു
നിന്നുകെൾ്ക്കുന്നുനില്ക്കെണ്ടാഎന്നുപറഞ്ഞുപരിഹസിച്ചു—അപ്പൊ
ൾഒരുഅരയമൂപ്പൻഅവരൊടുഎന്തിന്നുപരിഹസിക്കുന്നുഅ
വർഎല്ലാവരൊടുംശാസ്ത്രംഉപദെശിക്കുന്നുനിലവിളിക്കെണ്ടാ
എന്നുപറഞ്ഞുമിണ്ടാതെയാക്കിയപ്പൊൾ—പാതിരിസായ്പസ്നെ
ഹിതന്മാരെഅടങ്ങിക്കൊൾ്വീൻ—നിങ്ങൾകലശൽകൂടാതെഇരു
ന്നുവെങ്കിൽഅൎത്ഥംബൊധിപ്പിക്കാം‌പിന്നെനിങ്ങളുടെമനസ്സു
പൊലെചെയ്തുകൊൾ്വു—എന്നാറെഅനങ്ങാതെനിന്നുകൊണ്ടു
കെട്ടു—

നരസി—അബ്ദുള്ള—അവൻചതിയൻഎന്നു ഞാൻ മുമ്പിൽപറ
ഞ്ഞില്ലെചക്കരവാക്കുകൊണ്ടുഎല്ലാവരെയും‌വശത്താക്കിതന്റെ
പ്രസംഗംവിഴുങ്ങിച്ചുഎന്നുരാമൻ‌പറഞ്ഞുകണ്ടില്ലെ—

അബ്ദു—രാമആപ്രസംഗംഎന്നൊടുപറയെണംഞാങ്കെൾ്ക്കാം—

രാമ—പാതിരിസായ്പപറഞ്ഞത്എന്തെന്നാൽഎല്ലാജനങ്ങൾക്കുംദൈ
വംഒരുവനത്രെഈവെയിലുംആൾനിറഞ്ഞലൊകവുംനക്ഷ
ത്രസൈന്യംനിറയപ്പെട്ടിരിക്കുന്നആകാശവുംഇങ്ങിനെഎ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/459&oldid=200275" എന്ന താളിൽനിന്ന് ശേഖരിച്ചത്