താൾ:33A11415.pdf/422

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

ള്ളൊരതിങ്കൽ ബുദ്ധിമത്തുക്കളായജനങ്ങൾ— തെല്ലുംകുറയാ
തെയുള്ളപലകാരണത്തെയറിയുന്നു— ഇക്കാരണങ്ങളിൽവെ
ച്ചുമുമ്പെഞാൻഒരു കാരണം ചൊല്ലാം— ഇന്നിഹമാനുഷബു
ദ്ധിയല്പശക്തിയല്ലൊപണ്ടുപണ്ടെ— പിന്നെയുമുണ്ടൊരു
ഹെതുവതുകുണ്ഠതയെന്നിയെദൃഷ്ടം— ഗൂഢങ്ങളാംവിഷയ
ങ്ങളുടെഗൂഢമായുള്ളൊരറിവെ— മൂഢതവിട്ടറിവാനായിഹരൂ
ഢതതെല്ലുമില്ലല്ലൊ— കണ്ടാൽചിലമനുജന്മാൎക്കിഹകൊണ്ടാ
ടുവാനുണ്ടുബുദ്ധി— കുണ്ഠതവിട്ടവിചാരെസതിമിണ്ടുവാനുംവ
ശമല്ല— അഷ്ടരാഗങ്ങളാൽകെട്ടുപെട്ടുകഷ്ടമായുള്ളൊരു
കാൎയ്യം— ഇഷ്ടമാമെന്നു വിചാരിച്ചിഹശിഷ്ടതപൂണ്ടജനവും—
— പിന്നെയും പിന്നെയും ചെയ്യുന്നിതുപഞ്ജരപാലനത്തിന്നു—
ഇന്നു ഞാൻ ചൊല്ലുന്നഭാവെതെല്ലുകില്ലില്ലഎന്നറിവാനായി—
— ബുദ്ധിതെളിയുമാറായിചിലദൃഷ്ടാന്തമുണ്ടുരചെയ്യാം— യാ
തൊരുയൌവനക്കാരൻഗണികാപരിചാരകമാദി— പാതക
മായവിഷയെനിജകാലം കഴിക്കുമവനു— ദ്വെഷമുണ്ടാകുമ
വറ്റെ വിരൊധിക്കുന്നമാനുഷന്മാരിൽ— ഈശൊക്തശാസ്ത്രങ്ങ
ളെല്ലാറ്റിലുമാശുവരുന്നുവ്യസനം— കാരണംഘൊരനരകബാ
ധനെരായറിയിക്കതന്നെ— ശാസ്ത്രൊക്തമായനിഷെധംകെ
ട്ടുവ്യാകുലം പൂണ്ടിത്തരുണൻ— കാമമൊഹാൽനിജഭൊഗരൊ
ധമായശാസ്ത്രൊക്തംപകക്കും— ശീലാവതി കാന്തനെന്നപൊ
ലെശൊകപരവശനായി— കാമമൊഹാൽഅവൻശാസ്ത്രംവൃ
ഥാലാപമെന്നാക്കിവരുന്നു— അങ്ങൊരുനാളവൻതന്റെഉ
ള്ളിൽനിന്നിഹതള്ളിവന്നൊരു— കൊള്ളറാതവഴിതന്റെ
നിനവുല്ലസിച്ചുവരുത്തുന്നു— കൊള്ളാതെഉള്ളിൽവഴിഞ്ഞു
ള്ളൊരുകള്ളമാം കാമജാലത്തെ— കൊള്ളെഅവറ്റെയി
ളച്ചീടുന്നുകൊള്ളലാമെന്നുനിനച്ചു— ശാസ്ത്രങ്ങളിൽപറയുന്ന
വാൎത്തശാസ്ത്രികൾവൈഭവമത്രെ— എന്നുവരുന്നൊരുനെര
മിങ്ങുഭൊഗവിരൊധവുംവരാ— ഇത്ഥംനിനച്ചവനൊട്ടുംതനി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/422&oldid=200201" എന്ന താളിൽനിന്ന് ശേഖരിച്ചത്