താൾ:33A11415.pdf/499

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദെവവിചാരണ 427

തീർന്നു; നാളെ ഞങ്ങൾ പൊകും.

വാണിയൻ. എടാ, ചന്തു! ഇക്കല്ലിന്മെൽ നല്ലവണ്ണം കുത്തിരു!
ഇരുന്നുവൊ? അമ്പൂട്ടി! നിണക്കും ഇടം ഉണ്ടു! ഇങ്ങുവാ! ജ്യെഷ്ഠന്റെ കൂട
കുത്തിരു, വീഴരുതു! ഘട്ടിയായി തമ്മിൽ പിടിച്ചുവൊ? ഹെ ഭാഗവതരെ!
കുട്ടികൾ നല്ലവണ്ണം കാണുന്ന കളി വെണം; വലിയ തമാശ ചെയ്താൽ,അര
രുപ്പിക തരാം.

ഗംഗ. അസ്സലായ കളി കാട്ടാം! എല്ലാ പാവകളെയും നിറുത്താം!

കൊല്ക്കാരൻ. ഭാഗവതരെ ഇപ്പൊൾ കളിക്കുമൊ?

ഗംഗാരാം. ക്ഷണത്തിൽ തുടങ്ങും.

കൊല്ക്കാരൻ. മൂപ്പനുണ്ടൊ?

ഗംഗാരാം. ഉണ്ടു ധ്യാനം ചെയ്തു കൊണ്ടിരിക്കുന്നു.

ശിവദിൻ. അകത്തു നിന്നു. ഗംഗാരാം കൊൻഹൈ (ൟ പറയുന്നത
ആർ.)?

ഗംഗാരാം. ഏതും ഇല്ല, വളരെ ജനം വന്നു വിശെഷം പറയുന്നത്രെ.

ശിവദിൻ. അരെ ഗദ്ധെ. (ഹൊ കഴുതെ)

പാതി. ബാല്യക്കാര! അകത്തുള്ളവൻ അച്ശനൊ?

ഗംഗാരാം. അച്ശനൊ, എന്തൊ, പൊറ്റിയവൻ തന്നെ.

പാതി. ശമുവെലയ്യാവെ കെട്ടീരാ; നാൻ, ചൊന്നപ്പടിയെ എൻറു
തൊൻറുകിറതു.

ഉപദെശി. കെട്ടെനെ; ആലൊചനൈ ചെയ്കിറെൻ; എൻ തിമൊത്യനുടയ
വയസ്സളവായിരുക്കിറാൻ.

പാതിരി. ചുമ്മ! ഇതു നമുക്കു നല്ല നാൾ, എൻറു നിനൈക്കിറെൻ. നാൻ
ഇങ്കെ നിർക്കിറെൻ, നീർ പൊലീസ്സ ആമീനിടത്തിൽ പൊവീറാക.

ഉപ. തുരൈ അവർകൾ ചൊന്നപ്പടിക്കു പൊകിറെൻ ഞാൻ
സന്തൊഷത്താൽ കവലപ്പെടുന്നു. അനെക വർഷങ്ങളിലെ ദുഃഖത്തിന്നു ദൈവം
ഇന്നു നിവൃത്തി വരുത്തിയാൽ, എത്ര ഒരു സൌഖ്യം. പൊകിറെൻ.

പാതിരി. എടൊ ജനങ്ങളെ ൟ അരങ്ങിന്റെ മുമ്പിൽകൂടി വന്ന
നിങ്ങളുടെ കൂട്ടത്തെ ഞാൻ നൊക്കി ദുഃഖത്തൊടിരിക്കുന്നു. ദൈവ വചനം
കെൾപാൻ പത്തു വരുന്നതിൽ ഇവിടെ നൂറൊളം കൂടിയിരിക്കുന്നു. ൟ ഉത്സവം
കൊണ്ടാടി പുകഴ്ത്തുന്ന ദെവകൾ എല്ലാം കള്ളദെവർ എന്നറിഞ്ഞിട്ടും, നിങ്ങൾ
ഊരും വീടും വിട്ടു, ദൂരത്തു നിന്നു വന്നു തൊഴുതു, വെറുതെ പണം ചെലവിട്ടു,
രാപ്പകലും വീഥിയിലും വെളിയിലും ഉലാവി കൊണ്ടു കൂടക്കൂട പറഞ്ഞു കെട്ട
സത്യവചനം എല്ലാം മറന്നു നടക്കുന്നതും അല്ലാതെ, ക്ഷെത്രവെല തീർന്ന
ഉടനെ, ൟ നിസ്സാരമായ കളിയെ പിന്നെയുംകാണെണം എന്നു വെച്ചു. ഇവിടെ
കൂടി വന്നിരിക്കുന്നു. പൂർവ്വന്മാരും, ബ്രാഹ്മണരും കല്പിച്ചുവല്ലൊ.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/499&oldid=200358" എന്ന താളിൽനിന്ന് ശേഖരിച്ചത്