താൾ:33A11415.pdf/498

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

426 ദെവവിചാരണ

ബുദ്ധിയെ വഷളാക്കുന്ന ൟ കള്ള കളികളെ കാട്ടി നഷ്ടം തിരിയുന്നത,
ഇങ്ങിനെ പ്രാപ്തിയുള്ള കുട്ടിക്കു തക്കതല്ല.

ഗംഗ. ഞാൻ എന്ത ചെയ്യും? അച്ശന്റെ പണി ഞാൻ വശാക്കികൊണ്ട,
അച്ശന്റെ ഒരുമിച്ചു പൊയി, അവൻ ചെയ്യുന്നതിനെ ചെയ്തു നടക്കെണ്ടെ?
നിങ്ങൾ എനിക്ക അന്ന വസ്ത്രങ്ങൾ തരുന്നുണ്ടോ?

പാതി.

എന്റെ വാക്കുകെട്ടു, കൂടെവന്നാൽ തരാം. പിന്നെ അച്ഛന്നു
അറിയാത്ത സത്യവഴിയെ കാണിച്ചു, രക്ഷ വരുത്തുന്ന ജ്ഞാനത്തെയും
ഗ്രഹിപ്പിക്കാം.

ഗംഗ. ഒഹൊ! നിങ്ങളുടെ മനസ്സ അറിഞ്ഞു. രണ്ടു മൂന്നു വട്ടം ഞാൻ
തെരുവിൽ വെച്ചു ൟ വാക്കു കെട്ടിരിക്കുന്നു. അതു നല്ലതു. നെർ എങ്കിൽ നല്ല
ഖെദം തന്നെ; പത്തു നൂറു ജനങ്ങൾ അതു കെട്ടു, ധർമ്മപുസ്തകങ്ങളെ വാങ്ങി,
സലാം ചെയ്തു. ഉടനെ ഇപ്പുറത്തു വന്നു, ഞങ്ങളുടെ കളി നൊക്കി സന്തൊഷിച്ചു
ചിരച്ചു, പൈസയും തന്നിരിക്കുന്നു. പിന്നെ രഥൊത്സവത്തിന്നു പൊയി,
ക്ഷെത്രത്തിൽ തൊഴുതു. വഴിപാടു കഴിപ്പിച്ചു നടക്കും, ദൈവപൂജ, പാവക്കളി
മുതലായ നെരമ്പൊക്കുകളെ കണ്ടു രസിക്കുന്നു; നിങ്ങളുടെ വാക്കു ആരുടെ
മനസ്സിലും ചെരുന്നില്ല.

പാതി. അതു നെർ തന്നെ. അയ്യൊ പാപം എന്നെ ഉള്ളു. ൟ പ്രപഞ്ച
മായയാൽ അന്ധത പിടിച്ച ഹൃദയത്തിങ്കൽ ദൈവതേജസ്സും തത്വജ്ഞാനവും
ബൊധിക്കുന്നില്ല എങ്കിലും, നീ ത്രിമൂർത്തികളുടെ കാര്യവും ൟ സാരം ഇല്ലാത്ത
അഹൊവൃത്തിയും രണ്ടും നെരമ്പൊക്കത്രെ എന്നറിഞ്ഞതിന്റെ ശെഷം, എന്റെ
വാക്ക അല്പം പരീക്ഷിക്കെണ്ടെ? എല്ലാവരൊടും നിന്നൊടും ഞാൻ പറയുന്നു.
പാപപരിഹാരവും നിത്യജീവത്വവും ലൊക രക്ഷിതാവായ യെശുക്രിസ്തങ്കൽ
വിശ്വസിക്കുന്ന ദൊഷികൾക്ക ദൈവത്തിൽ നിന്നുണ്ടാകും. നിന്റെ വഴിയിൽ
നടക്കുന്നതിനാൽ ക്ലെശവും ദാരിദ്ര്യവും അടുത്തിരിക്കുന്നത അല്ലാതെ, മരണ
ശെഷം അധികമായ ചെതവും വരും. യെശുവിൽ വിശ്വസിച്ചാൽ ആയവൻ
ലൊകപാപത്തിന്നും നിന്റെ ദൊഷങ്ങൾക്കും വെണ്ടി തന്റെ പ്രാണനെ വിടു,
തികഞ്ഞൊരു ബലിയെ കഴിച്ചതിനാൽ, പാപമരണ നരകങ്ങളിൽ നിന്നും
തെറ്റി പൊകുന്ന മാർഗ്ഗം ഉളവായി, കൊടി ജനങ്ങൾ ദെവകരുണയെ
നിരസിച്ചാലും, നീയും അവിശ്വാസത്താൽ നശിച്ചു പൊകെണമൊ?

ഗംഗാരാം, ഞാൻ വിചാരിക്കട്ടെ.

പാതി. അതെ ആലൊചന വെണം. നാളെ ഇവിടെ ഇരിക്കുമൊ?

ഗംഗ. അറിഞ്ഞു കൂടാ. അച്ശനിരുന്നാൽ ഇരിക്കും, പൊയാൽ പൊകും.
ഇപ്പൊൾ വിളക്കു കത്തിക്കെണം; സമയമായി.

ചെട്ടി. തന്നെ, ഭാഗവതരെ! കത്തിച്ചുവൊ? നല്ല കളി കാട്ടു. ഉത്സവം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/498&oldid=200356" എന്ന താളിൽനിന്ന് ശേഖരിച്ചത്