താൾ:33A11415.pdf/539

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തസഭാചരിത്രം 467

പിന്നത്തെതിൽ അർദ്ധ പെലാഗ്യർ എന്ന പേർ ഉണ്ടായി. ഗാല്യയിൽ വാദം
അടങ്ങാത്തതുമല്ലാതെ, ബ്രിതന്യയിൽ പെലാഗ്യവിഷം നീളെ പരന്നു, പല
ദിക്കിലും സഭാസംഘങ്ങൾ കൂടി വിചാരിക്കയും ചെയ്തു.

ഈ തർക്കം നടക്കുമ്പോൾ, ഔഗുസ്തീൻ ദേവരഹസ്യങ്ങളെ അധികം
ആരാഞ്ഞു കൊണ്ടതിനാൽ മുന്നിർണ്ണയത്തെ ഉറപ്പിച്ചതിൽ അല്പം തെറ്റിയ
പ്രകാരം തോന്നുന്നു. ദൈവം ആദിയിൽ തെരിഞ്ഞെടുത്തതു: ഇന്നവരുടെ ഭാവം
മുന്നറിഞ്ഞിട്ടില്ല, "കരുണ മനുഷ്യനെ പിടിച്ചാൽ തടുപ്പാൻ കഴിയാത്ത
ശക്തിയോടും ആവസിക്കുന്നതു കൊണ്ടത്രെ" എന്നു വിചാരിക്കുമ്പോൾ,
വല്ലവനും കരുണയെ ഉപേക്ഷിച്ചാൽ, ദേവഹിത പ്രകാരം ഉപേക്ഷിക്കുന്നു
എന്നും, ദൈവം തന്നെ പാപകാരണം എന്നും വരുമല്ലൊ. ഒരു മനുഷ്യന്നു രക്ഷ
വന്നാൽ, അത് ആദിമുതൽ മുഴുവൻ ദേവക്രിയ തന്നെ എന്നും, ആരെങ്കിലും
നശിച്ചാൽ ദൈവത്തിന്നു എന്നെ രക്ഷിപ്പാൻ മനസ്സില്ലാതെ ആയല്ലൊ, എന്ന
ഒഴിച്ചൽ പറവാൻ സംഗതി വരിക ഇല്ല എന്നും, നിശ്ചയം തന്നെ. ഈ വക
മുറ്റും തെളിയിപ്പാനൊ മനുഷ്യവാക്കു പോരാ എന്നെ വേണ്ടു. എങ്ങിനെ
ആയാലും, പാപശക്തിയെയും കരുണാമാഹാത്മ്യത്തെയും
പ്രകാശിപ്പിച്ചതിനാൽ, ഔഗുസ്തീൻ വരുവാനുള്ള അന്ധായുസ്സിന്നു 1) കടാത്ത
ദീപത്ത കത്തിച്ചിരിക്കുന്നു. ലുഥരിന്റെ കാലത്തോളം ഉണ്ടായ സജ്ജനങ്ങൾ
മിക്കവാറും അവന്റെ പ്രബന്ധങ്ങളെ വായിച്ചതിനാലത്രെ മനുഷ്യവീഴ്ചയേയും
ദിവ്യസ്നേഹത്തിന്റെ ശക്തിയേയും അറിഞ്ഞു, താന്താങ്ങളുടെ കരുന്തലക്കാർ
മുങ്ങിയ അജ്ഞാനക്കടലിൽ നിന്നു അല്പം കരേറുവാൻ സംഗതി വന്നു.

ഔഗുസ്തീൻ താൻ സഭയുടെ ക്ഷയം നിമിത്തം വളരെ വിലപിച്ചു
"ഒരുവൻ ദൈവത്തിന്നായി ജീവിപ്പാൻ തുടങ്ങിയാൽ ജാതികൾ മാത്രമല്ല,
ക്രിസ്ത്യാനരും; നിണക്ക എന്തായി? ഹൊ, നീ വലിയവൻ! നീ നീതിമാൻ! നീ
എലീയാ! നീ പേത്രം! നീ സാക്ഷാൽ സ്വർഗ്ഗത്തുനിന്നു വന്നു!" എന്നും "അവൻ
ഭ്രാന്തൻ" എന്നും പരിഹസിച്ചു തുടങ്ങുന്നു. "ക്രിസ്തീയത്വത്തിന്റെ സാരം
ഗ്രഹിയാതെ, യേശുവിൻ പ്രതിമയെ ഹൃദയത്തിൽ ഏല്ക്കാത്തവർ പലരും
ചുവരിൽ ചിത്രങ്ങളെ ചമെച്ചു വന്ദിക്കുന്നു, കഷ്ടം ക്രൂശടയാളത്തെ നന്നായി
ചെയ്യുന്നു, "പള്ളിക്കു വരുന്നു. പുതു പള്ളികളെയും എടുപ്പിക്കുന്നു;
വിശ്വാസികളുടെ ലക്ഷണമാകുന്ന സ്നേഹം ഇല്ലാതെ ഇരിക്കുന്നു താനും"
എന്നിപ്രകാരം ദുഃഖിച്ചു എങ്കിലും,താഴ്മ നിമിത്തം പല മാനുഷകല്പിതങ്ങൾക്ക
മാറ്റം വരുത്തുവാൻ മുതിർന്നില്ല. "രക്തസാക്ഷികൾക്കായി പ്രാർത്ഥിക്കരുത്;
അവർ ഞങ്ങൾക്ക വേണ്ടി പ്രാർത്ഥിച്ചാൽ കൊള്ളാം"; എന്നൊരു പ്രസംഗത്തിൽ
പറഞ്ഞതും, "വിശ്വാസികൾക്കു ലോകസ്നേഹം അററു പോകാതെ
മരണകാലത്തിലും ശേഷിച്ചു എങ്കിൽ പക്ഷെ അതു നീങ്ങുവോളം ചിലർക്ക്

1) ഇരുണ്ട കാലത്തിന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/539&oldid=200444" എന്ന താളിൽനിന്ന് ശേഖരിച്ചത്