താൾ:33A11415.pdf/538

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

466 ക്രിസ്തസഭാചരിത്രം

പിന്നെ ഔഗുസ്തീൻ കർത്ഥഹത്തിൽ സംഘം കൂട്ടിയതിൽ:"ആദാമിൻ
പാപത്താൽ എല്ലാ മനുഷ്യരും പാപികളായി, തന്നിഷ്ടത്തോടും
ദുർമ്മോഹത്തോടും കൂടെ ജനിച്ചു. പാപകൂലിയാകുന്ന മരണത്തിൽ
ഉൾപ്പെടുന്നു. ദൈവം കരുണയാൽ യേശുവിൽ തന്നെ നമ്മെ നീതീകരിക്കുന്നു.
കരുണ എന്നതു ദേവേഷ്ടത്തെ നമുക്കു തെളിയിച്ചു തരുന്നത് എന്നും ശുദ്ധിക്കു
കൂടി സഹായിക്കുന്നത് എന്നും തന്നെ അല്ല, ഏകമായി പാപത്തെ വിടുവാൻ
ശക്തി നല്കുന്നത് അത്രെ. ഇച്ഛിക്കുന്നതിന്നും വ്യാപരിക്കുന്നതിന്നും ദൈവം
കാരണം തന്നെ അല്ലൊ. ഈ കരുണ കൂടാതെ ഗുണം ഒന്നും ചെയ്വാൻ
കഴികയില്ല. അതുകൊണ്ടു സൽക്രിയ എല്ലാം ദൈവത്തിന്റെ ക്രിയ തന്നെ;
മാനുഷപുണ്യത്തിന്നു പ്രശംസ ഒട്ടും ഇല്ല; വിശ്വാസത്തിൽ നിന്നു വരാത്തതു
പാപം തന്നെ" എന്നിങ്ങനെ ഉള്ള വിധി വാക്കുകളെ എല്ലാവരും അംഗീകരിച്ചു,
ഹൊനോര്യൻ കൈസരും സമ്മതിച്ചപ്പോൾ, ജോസിമനും മനസ്സ് ഭേദിച്ചു,
പെലാഗ്യന്റെ ഉപദേശത്തെകള്ളം എന്നു ഖണ്ഡിച്ചു കളഞ്ഞു, ഒപ്പിടാതെ
അദ്ധ്യക്ഷന്മാരെ നീക്കുകയും ചെയ്തു (418).

എങ്കിലും വാദം വളരെ കാലം ശമിച്ചില്ല. ഔഗുസ്തീൻദേവകരുണയെ
പ്രശംസിച്ചു, അപോസ്തലന്മാരുടെ അഭിപ്രായം തെളിയിക്കേണ്ടതിന്നു അനേകം
പുസ്തകങ്ങളെ ചമെച്ചു. അവനെ ആശ്രയിച്ചിട്ടു,അദ്രുമെത്തിലെ സന്യാസിമാർ
ചിലർ: "ഇനി പാപം നിമിത്തം ആരെയും ശാസിക്കരുത്; അവന്നു "വേണ്ടി
പ്രാർത്ഥിക്കയാവു; കരുണ കൂടാതെ ഗുണം എല്ലാം അസാദ്ധ്യമല്ലൊ; ദൈവം
ന്യായവിധിയിൽ എല്ലാവർക്കും ക്രിയകൾക്കു തക്കവണ്ണം പകരം ചെയ്കയില്ല"
എന്നു നിരൂപിച്ചു, തമ്മിൽ ഇടഞ്ഞാറെ, ഔഗുസ്തീൻ: "അങ്ങനെ അല്ല, പക്ഷേ
"ദൈവം നമെമ്മ കരുണെക്ക് ആയുധങ്ങളാക്കി പ്രയോഗിക്കുമൊ" എന്നു
വെച്ചു, പത്ഥ്യം പറയെണം" എന്നു കാണിച്ചു. കത ബോധിപ്പിക്കയും ചെയ്തു.
ജന്മപാപത്തിന്റെ വസ്തുത ബോധിപ്പിച്ചതിനാൽ, ശിശുസ്നാനം അന്നുമുതൽ
അധികം നടപ്പായ്വന്നു. കുട്ടി സ്നാനം ഏല്ക്കാതെ മരിച്ചാൽ, നിത്യ നാശത്തിൽ അകപ്പെടും
എന്നുള്ള ഭ്രമവും പരന്നു.

പിന്നെ സ്വർണ്ണമുഖന്റെ ശിഷ്യനായ കസ്യാൻ മസില്യയിൽ വന്നു.
തർക്കങ്ങളെ സമർപ്പിപ്പാൻ നോക്കുമ്പോൾ, ബുദ്ധിശാലി ഇടത്തോട്ടും
വലത്തോട്ടും ചാഞ്ഞു പോകാതെ "നാടുവാഴിയെ പിടിക്കെണം; കരുണയും
സ്വാതന്ത്ര്യബുദ്ധിയും രണ്ടും ഉണ്ടു; മാനുഷസ്വഭാവം മുഴുവനും ദുഷിച്ചു
പോയില്ല; ബുദ്ധിയാൽ കരുണയെ അന്വെഷിക്കാം; കരുണയുടെ സഹാ"യം
കൂടാതെ വർദ്ധിപ്പാനും, അവസാനത്തോളം നില്പാനും മാത്രം കഴികയില്ല"
എന്നു വാദിച്ചു. ദൈവം വിധി പോലെ ചിലരെ ക്രിസ്തനിൽ ജീവന്നായും, അധികമുള്ളവരെ ആദാമിൽ നിത്യനാശത്തിന്നായും മുന്നിർണ്ണയിച്ച
ഉപദേശത്തെ തള്ളി, പലരെയും സമ്മതിപ്പിച്ചു ചെയ്തു. ഈ വകക്കാർക്ക

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/538&oldid=200442" എന്ന താളിൽനിന്ന് ശേഖരിച്ചത്