താൾ:33A11415.pdf/482

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


നാലു സുവിശെഷങ്ങളുടെ ഭെദം

സുവിശെഷകന്മാരുടെ സ്വഭാവങ്ങളെ കുറിപ്പാൻ സഭാപിതാക്കന്മാർ
കരൂബുകളുടെ നാലുമുഖങ്ങളെ വിചാരിച്ചു ഒരൊരൊ ഉപമ പറഞ്ഞിരിക്കുന്നു.
സൃഷ്ടിയിൽ വിളങ്ങുന്ന ജീവസ്വരൂപങ്ങൾ നാലു പ്രകാരം ഉണ്ടു.
ജീവകാലപര്യന്തം സെവിച്ചും കഷ്ടിച്ചും കൊണ്ടു മരണത്താൽ
പാപശാന്തിക്കുപകരിക്കുന്ന കാളഒന്നുസ്വതന്ത്രമായിവാണുംവിധിച്ചും ജയിച്ചും
കൊള്ളുന്ന സിംഹം രണ്ടാമതു.സംസാരം എല്ലാം വിട്ടുപരന്നുകയറിവെളിച്ചത്തെ
തെടി ധ്യാനിക്കുന്നതിന്നു കഴു തന്നെ അടയാളം. സെവയും വാഴ്ചയും
ജ്ഞാനവും സ്നെഹവും മുഴുത്തു ദൈവപ്രതിമയായിരിക്കുന്നതു മനുഷ്യൻ
തന്നെ. ഈ നാലുഭാവങ്ങളും യെശുവിൽ ചെർന്നിട്ടുണ്ടു. അവൻ
ജീവസ്വരൂപനും സൃഷ്ടിസാരവും ആകുന്നുവല്ലൊ. അവന്റെ തെജസ്സു കണ്ടവർ
സമ്പൂർണ്ണത നിമിത്തം സമസ്തം ഗ്രഹിയാതെ ഒരൊരൊ വിശെഷ അംശങ്ങളെ
കണ്ടു വർണ്ണിച്ചിരിക്കുന്നു.

എങ്കിലൊ മത്തായി (ലെവി-മാർക്ക 2, 13, ലു 5, 27) മുമ്പെ ചുങ്കത്തിൽ
സെവിച്ചു കണക്ക് എഴുതുവാൻ ശീലിച്ചാറെ യഹൂദധർമ്മപ്രകാരം ഒരുവിധമായ
ഭ്രഷ്ട് ഉണ്ടായിട്ടെങ്കിലും പഴയ നിയമത്തെ വായിച്ചും അനുസരിച്ചും കൊണ്ടു
ദൈവഭക്തനായിതീർന്നതു യെശുകണ്ടു അപൊസ്തലനാക്കി. പിന്നെത്തത്തിൽ
അവൻ യെശു തന്റെ ജനനം, വചനം, ക്രിയ, കഷ്ടാനുഭവം, മരണം
ഇത്യാദികളാൽ പഴയ നിയമത്തെ മുഴുവനും നിവൃത്തിച്ച പ്രകാരം യഹൂദ
ക്രിസ്ത്യാനരുടെ ഉപകാരത്തിന്നായി എഴുതി വെച്ചതിനാൽ കാളയുടെ കുറി
അവന്റെ സുവിശെഷത്തിന്നു പറ്റുന്നതു.

യൊഹനാൻ മാർക്കൻ അമ്മയുടെ വീട്ടിൽ വെച്ചു യെശുവൊടും (മാ-14,
51) അപൊസ്തലന്മാരൊടും (അപ 12, 12) പരിചയം ഉണ്ടായയെശഷം വെനൽ
ബർന്നാബാ എന്നവരൊടുകൂടി സുവിശെഷത്തെ പരത്തുവാൻ തുടങ്ങി. പിന്നെ
പെത്രന്റെ മകനായി പാർത്തു (1 പെ 5, 13) അവന്റെ വായിൽ നിന്നു
കെട്ടപ്രകാരം ഇസ്രായേൽ മഹാരാജാവിന്റെ അതിശയമുള്ള ശക്തിജയങ്ങളെ
എഴുതി വർണ്ണിച്ചിരിക്കുന്നു. യഹൂദാ സിംഹത്തിന്റെ പ്രത്യക്ഷതയും ഒട്ടവും
ഗർജ്ജനവും വാഴ്ചയും അതിൽ പ്രത്യെകം കാണുന്നുണ്ടു.

ലൂക്കാവൈദ്യൻ അന്തൊഹ്യയിൽ യവനന്മാരിൽ നിന്നുത്ഭവിച്ചു
(ലൂക്യൻ, അപ. 13, 1 രൊമ 16, 21) താനും. പക്ഷെ യെശുവെ ജഡത്തിൽ കണ്ടു
(യൊഹ, 12, 20) ജീവിച്ചെഴുനീറ്റവനൊടു കൂടെ സംഭാഷണം കഴിച്ചു (ലൂ. 24,
18) ശിഷ്യനായ ശെഷം പൌലൊടു കൂടെ യാത്രയായി അവന്റെ
സുവിശെഷവിവരവും ഗലീലക്കാർ—യരുശലെമ്യർ മുതലായവർ പറയുന്ന
യെശുകഥയുംകെട്ടു വിവെകത്തൊടെ ചെർത്ത് എഴുതി. അവൻ ഇസ്രയേലിന്നു
പ്രത്യേകം പറ്റുന്ന അഭിഷിക്തന്റെ നടപ്പ് അല്ല, നാശത്തിലായ സർവ്വമനുഷ്യ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/482&oldid=200323" എന്ന താളിൽനിന്ന് ശേഖരിച്ചത്