താൾ:33A11415.pdf/483

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സുവിശെഷസംഗ്രഹം 411

ജാതിയെയും ദർശിച്ചുവന്ന മനുഷ്യപുത്രന്റെ ജനവാത്സല്യവും (ലൂ. 15)
ദീനരിൽ അനുരാഗവും കുലഭെദം വിചാരിയാതെ (ലൂ 10, 30) ദെഹത്തിന്നും
ദെഹിക്കും ചികിത്സിക്കുന്ന യത്നത്തെയും വിചാരിച്ചുകാട്ടുന്നു. അതുകൊണ്ടു
അവന്റെ സുവിശെഷം എത്രയും മാനുഷം അത്രെ.

നാലാം സുവിശെഷം യൊഹനാന്റെ കൃതി തന്നെ. അവൻ ജബദി
ശലൊമ എന്നവരുടെ മകനായി സ്ഥാപകന്നു ശിഷ്യനായി പാർത്തശെഷം
വെളിച്ചദാഹത്താൽ യെശുവിന്റെ ശിഷ്യന്മാരിൽ ഏകദെശം ഒന്നാമനായി
തീർന്നു (യൊ. 1,35). കർത്താവു കെഫാവെയും അവനെയും സഹൊദരനൊടു
കൂടെ പ്രത്യെകം തെരിഞ്ഞെടുത്തു ഉറ്റ ചങ്ങാതിയെ പൊലെ സ്നെഹിച്ചു
ഹൃദയത്തിന്റെ ഉള്ളു അവന്റെ മുമ്പാകെ വികസിച്ചു കാട്ടി കെഫാവെ
ക്രിയെക്കു പ്രമാണമാക്കി അയച്ചതുപൊലെ യൊഹനാനെ ജ്ഞാനദൃഷ്ടിക്കു
മുമ്പനായി വെച്ചിരിക്കുന്നു.

അതുകൊണ്ടു സുവിശെഷകർ മൂവരും ഗാലീല്യവർത്തമാനങ്ങളെ
പ്രത്യെകം വർണ്ണിച്ചതിന്റെ ശെഷം അവൻ പിതാവിന്റെ നിത്യപുത്രനും
വെളിച്ചവും ആയ വചനം ഇരിട്ടിൽ വന്ന കാരണവും സ്വന്തക്കാർ അവനെ
യരുശലെമിലും മറ്റും വെച്ചു വെറുത്തവാറും കൈകൊണ്ടവർ അവനാൽ
ദൈവപുത്രന്മാരും നിത്യജീവന്റെ അവകാശികളും ആയ വണ്ണവും മറ്റുള്ള
ദിവ്യൊപദൈശങ്ങളെയും സഭയുടെ ഉപകാരത്തിന്നായി എഴുതിവെച്ചതിനാൽ
ഭൂമിയെ വിട്ടു ജീവപ്രകാശത്തിന്റെ ഉറവെ അന്വെഷിക്കുന്ന കഴുവിന്റെ നാമം
അവനു ലഭിച്ചിരിക്കുന്നു.

ഇവ്വണ്ണം നാല്വരും വെവ്വെറെ എഴുതിയതു ഏകസുവിശേഷം ആകുന്നു
താനും. നാലുകൊണ്ടുംഎകസംഗ്രഹംആക്കിതീർത്തവർ പലരും മാനുഷവാക്കു
ഒന്നും ചെർക്കാതെ ദൈവാത്മാവിന്റെ വാക്കുകളെ മാത്രം ഓരൊരൊ
പ്രകാരത്തിൽ കൊരുത്തു ഉത്തമമാലകളെ ചമെച്ചിരിക്കുന്നു. ഞാൻ
വ്യാഖ്യാനങ്ങൾ ചിലതും ചെർപ്പാൻ വിചാരിക്ക കൊണ്ടു സുവിശെഷങ്ങളിൽ
കാണുന്ന എല്ലാം വിവരിച്ചു പറവാൻ സ്ഥലം പൊരാ എന്നു വെച്ചു ഒരൊരൊ
കഥകളുടെ സന്ധികളെയും സംബന്ധത്തെയും പ്രത്യെകം സൂചിപ്പിച്ചു
കൊടുക്കും. എങ്കിലും കൊളുത്തുകുറികളെ ഇട്ട് (—) അറിയിക്കുന്ന
വൈദവാക്യങ്ങളുടെ അക്കത്തെ കാണുന്തൊറും പരമാർത്ഥ തല്പരന്മാർ
അതാതിന്റെ സ്ഥലത്തെ തിരഞ്ഞു നൊക്കി വായിപ്പാൻ വളരെ
അപെക്ഷിക്കുന്നു. ഇത് സുവിന്റെശഷത്തിന്നു പകരമായി പ്രമാണമാക്കുവാൻ
അല്ലല്ലൊ. സുവിശെഷവായനക്ക് അല്പം സഹായിപ്പാൻഅത്രെചമച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/483&oldid=200325" എന്ന താളിൽനിന്ന് ശേഖരിച്ചത്