താൾ:33A11415.pdf/481

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര

സർവ്വതാ മനുഷ്യജാതിയെ സ്നെഹിക്കുന്ന ദൈവം കാലനിവൃത്തി
വന്നപ്പൊൾ തന്റെ പുത്രനെ കന്യകയിൽ ജനിപ്പാൻ നിയൊഗിച്ചയച്ചു. ഇങ്ങിനെ
അവതരിച്ച ദൈവപുത്രന്റെ സുവിശെഷം സകല മനുഷ്യചരിത്രത്തിന്നും
നടുഭാഗവും സാരാംശവും ആകുന്നു. പഴയ നിയമത്തിലെ വെളിച്ചപ്പാടുകൾക്ക
ഒക്കെക്കും അതിനാൽ തികവുവന്നു. ഇന്നെവരെയുള്ള ക്രിസ്തസഭയുടെ
സകല നടപ്പുകൾക്കും ആയത് അടിസ്ഥാനവും ആകുന്നു. അതുകൊണ്ടു ആ
സുവിശെഷം നല്ലവണ്ണം ഗ്രഹിപ്പാൻ എല്ലാ ക്രിസ്തശിഷ്യന്മാർക്കും എത്രയും
ആവശ്യമായി തൊന്നണ്ടതു.

ഒർ ആൾ മാത്രം ആ സുവിശെഷത്തെ വർണ്ണിച്ച് എഴുതി എങ്കിൽ ആ ഒരു
പ്രബന്ധം വായിച്ചാൽ മുഖ്യവർത്തമാനങ്ങളെ എല്ലാം വെഗത്തിൽ
അറിഞ്ഞുവരുമായിരുന്നു. അതല്ല സത്യവാന്മാർ നാല്വരും ദൈവാത്മാവിനാൽ
തന്നെ ആ സുവിശെഷത്തെ പറക കൊണ്ട് അധികം വിവരങ്ങളെ അറിവാൻ
സംഗതി ഉണ്ടു എങ്കിലും അവന്റെ ക്രമപ്രകാരം ചെർക്കെണ്ടതിന്നു പ്രയാസം
അധികം വരുന്നു. ദിവ്യസാക്ഷികൾ നാല്വരും ഒരു കാര്യത്തെ തന്നെ
പറഞ്ഞുകിടക്കുന്നു. നാലു വാചകങ്ങളെ നൊക്കി നിദാനിച്ചു തെറ്റു കൂടാതെ
യൊജിപ്പിക്കുന്നത് അല്പമതിയായ മനുഷ്യന്ന് എത്താത്ത വെല
ആകുന്നുതാനും. ദൈവസഭയുടെ ഉപകാരത്തിന്നായി അപ്രകാരം അനുഷ്ഠിപ്പാൻ
പല വെദജ്ഞന്മാരും ശ്രമിച്ചിരിക്കുന്നു. അവരിൽ വെദത്തിൻ അർത്ഥം അധികം
പ്രകാശിച്ചു വന്നവരുടെ കൃതികളെ നൊക്കി ദെവാത്മാവെ തുണയാവാൻ
വിളിച്ചു പ്രാർത്ഥിച്ചു ഞാൻ നാലു സുവിശെഷങ്ങളുടെ സംഗ്രഹം ചമെപ്പാൻ
തുനിയുന്നു. ബുധന്മാർ വ്യത്യാസങ്ങളെ ക്ഷമിച്ചു അർത്ഥ ഗൌരവവും
സൂക്ഷമയുക്തിയും അധികം ചെരുന്നതിനെ ഉണ്ടാക്കുവാൻ ശ്രമിപ്പൂതാക.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/481&oldid=200321" എന്ന താളിൽനിന്ന് ശേഖരിച്ചത്