താൾ:33A11415.pdf/419

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെയുള്ളവെദങ്ങളിഹമാനുഷാഖ്യാനങ്ങൾ— സത്യമല്ലെന്നുകാണു
കയാലുംശബ്ദംമുമ്പായിരിക്കുകയാലും— നാമംകൊണ്ടുംപറയു
ന്നുഭെദംനാന്മുഖവെദമെന്നിസമസ്തെ— മാനുഷാഖ്യങ്ങളെന്നി
യെവെദംനൂനംശബ്ദസമാനമശെഷം— അങ്ങിനെതന്നെനന്മു
നിമാരാൽബ്രഹ്മാവിന്റെമുഖത്തിങ്കൽനിന്നു— മറ്റതായിങ്ങു
ളവായശാസ്ത്രംമുറ്റുംമറ്റുള്ളശിഷ്യരിൽനല്കി— പണ്ടുപണ്ടെപ
രന്റെമുഖത്തിൽനിന്നുവന്നൊരുശാസ്ത്രങ്ങളെല്ലാം— ദൈവീ
കമെന്നുസ്വീകരിക്കുന്നുഎല്ലാനെരവുംനല്ലജനങ്ങൾ— അങ്ങി
നെതന്നെശ ബ്ദപ്രമാണംകൊണ്ടുനിശ്ചയിച്ചുള്ളൊരുദൈ
വം— നാനാവിദ്യകൾ്ക്കെല്ലാംപ്രമാണംതന്നെഎന്നിഹസിദ്ധി
വരുന്നു— സത്യസമ്പന്നനായസത്യാൎത്ഥിസത്യമായതുസാദരം
ചൊന്നാൻ— ചൊല്ലുന്നൊന്നെന്തധികാരമെന്നുഎത്രൊടംതാ
ൻഅറിയുന്നതില്ല— അത്രൊടമവഞ്ചൊല്ലുന്നവാക്കിൽവിദ്വാ
ന്നെവനുംവിശ്വാസമില്ല— വെദവാദീജനങ്ങളിൽവെച്ചുവി
ദ്വാനായിന്നൊരുവനുംപൊലും— പ്രാണനൊടിഹകാണ്മാനു
മില്ലവെണുന്നൊരുമവരായിരുനു— വമ്പരാമിവരെല്ലാവരും
കെൾമുമ്പെതന്നെമരിച്ചുമുഴുവൻ— പാരമ്പൎയ്യംഅറിയാതെ
പാരിൽ പൂൎവ്വന്മാരുടെതത്വമറിവാൻ— ഉണ്ടാകുന്നില്ലൊരുവ
നുംശക്തിമണ്ടിത്തെണ്ടികഴിക്കുന്നുകാലം— പാരമ്പൎയ്യത്തിലു
ണ്ടുരണ്ടെണ്ണംപാരംനെരുംപൊളിയുമെന്നത്രെ— സജ്ജ
നങ്ങളതിനെഗ്രഹിച്ചുസുജ്ഞാനെനപരീക്ഷിക്കവെണ്ടു—
പണ്ടുപണ്ടെപരന്നവയായുംഇണ്ടലറ്റുതിരണ്ടവയായും—
കല്പിതങ്ങളായുള്ളകഥകൾഇപ്പാരിലല്ലൊഇന്നുംനടപ്പു— എ
ല്ലാമാനുഷന്മാരുടെമാറിൽമല്ലമൊഹമകറ്റുന്നതായി—
മൂഢന്മാരാംജനങ്ങൾ്ക്കിദാനീംഗാഢമാമിപ്രപഞ്ചവിശ്വാസം
— ബുദ്ധിമത്തുക്കളായജനങ്ങൾബുദ്ധികൊണ്ടുവിചാരിച്ച
നെകം— ബൊധിക്കുന്നിഹബാധയൊഴിഞ്ഞബൊധം
കൊണ്ടിതുസത്യമല്ലെന്നു— സത്യസംഭൂതസാരകഥകളിപ്പാ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/419&oldid=200195" എന്ന താളിൽനിന്ന് ശേഖരിച്ചത്