താൾ:33A11415.pdf/471

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിന്നുള്ള ഉപദേശം

1. ചോ. മനുഷ്യന് ഇഹത്തിൽ മുഖ്യവിചാരം ആകേണ്ടതു എന്തു?

ഉ. നിത്യജീവന്റെ പ്രത്യാശ തനിക്ക് ഉറെച്ചു വരേണം എന്നത്രെ. (മത്ത.
6,33) മുമ്പെ ദൈവത്തിന്റെ രാജ്യത്തെയും അവന്റെ നീതിയെയും
അന്വേഷിപ്പിൻ എന്നാൽ ഇവ എല്ലാം നിങ്ങൾക്കു കൂടെ കിട്ടും എന്നു ക്രിസ്തൻ
പറഞ്ഞുവല്ലൊ.

2. ചോ. ഈ പ്രത്യാശ എല്ലാ മനുഷ്യനും വരികയില്ലയൊ?

ഉ. സത്യക്രിസ്തഭക്തനല്ലാതെ, ആർക്കും വരാത്തു. (മത്ത.
7,21)എന്നോടു കർത്താവേ കർത്താവേ എന്നു പറയുന്നവൻ എല്ലാം
സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല; സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻ ഇഷ്ടത്തെ
ചെയ്യുന്നവനത്രെ എന്നുണ്ടല്ലൊ.

3. ചോ. നീ ആർ ആകുന്നു.

ഉ. ഞാൻ ക്രിസ്ത്യാനൻ തന്നെ.

4. ചോ. ക്രിസ്ത്യാനൻ ആകുന്നത് എങ്ങിനെ?

ഉ. ക്രിസ്ത്യാനരിൽ നിന്നു ജനിക്കുന്നതിനാലല്ല, ക്രിസ്താനരോടു
സംസർഗ്ഗംഉള്ളതിനാലും അല്ല, ക്രിസ്തങ്കലെ വിശ്വാസംക്രിസ്തനിലെസ്നാനം
ഇവറ്റിനാലത്രെ.

സ്നാനാദ്ധ്യായം (5-11)

5. ചോ. നിണക്കു ചെറുപ്പത്തിൽ സ്നാനം ഉണ്ടായ്വന്നുവോ?

ഉ. അതെ, പിതാപുത്രൻവിശുദ്ധാത്മാവ് എന്നീ ദൈവനാമത്തിൽ
എനിക്കു സ്നാനം ഉണ്ടായ്വന്നിരിക്കുന്നു. ഈ പറഞ്ഞുകൂടാത്ത
ഉപകാരത്തിന്നായി ത്രിയേകദൈവത്തിന്നു എന്നും സ്തോത്രവും വന്ദനവും
ഉണ്ടാകെ ആവു.

ചോ. സ്നാനം എന്നത് എന്തു?

ഉ. സ്നാനം എന്നത് വിശുദ്ധ കർമ്മവും ദിവ്യമായ ചൊല്ക്കുറിയും
ആകുന്നു. അതിനാൽ, ദൈവമായ പിതാവ് പുത്രനോടും വിശുദ്ധാത്മാവോടും
ഒന്നിച്ചു. ഈ സ്നാനം ഏല്ക്കുന്നവനു ഞാൻ കരുണയുള്ള ദൈവമാകും
എന്നും അവനു സകല പാപങ്ങളെയും യേശുക്രിസ്തൻനിമിത്തംസൗജന്യമായി
ക്ഷമിച്ചുകൊടുക്കുന്നു എന്നും, അവനെ മകന്റെ സ്ഥാനത്തിൽ ആക്കി, സകല

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/471&oldid=200300" എന്ന താളിൽനിന്ന് ശേഖരിച്ചത്