താൾ:33A11415.pdf/409

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

ക്രിസ്തെവാങ്ങും അറിവൊൻ

൧൯

൧ യെശു നിന്നെതാ
എന്നെ വാങ്ങിവാ
പാപസൂക്ഷ്മം-പാപസ്ഥൂലം
എങ്കലുള്ള ദൊഷമൂലം
നീ പറിച്ചിട്ടാൽ
വന്ദിതനെന്നാൽ

൨ നീ സമീപത്തിൽ
നിലനില്ക്കയിൽ
നിന്റെ കൺരാഗാദിനാശം
മണ്ണിൽനിന്നിഴെക്കും പാശം
അതിപ്പൊൾ നമ്മെ
ഉയൎത്തണമെ

൨൦

൧ സീനായ്മലയ്ക്കു യഹൊവാ
കാർമെഘത്തുള്ളിറങ്ങി
അശുദ്ധരഞ്ചുവാനിതാ
ഇരിട്ടിൽ തീവിളങ്ങി
നിൻ ദെവത്തെനീസ്നെഹിച്ചാൽ
അനുഗ്രഹമുണ്ടല്ലാഞ്ഞാൽ
നീ ശാപത്തുൾഅടങ്ങി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/409&oldid=200174" എന്ന താളിൽനിന്ന് ശേഖരിച്ചത്