താൾ:33A11415.pdf/523

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തസഭാചരിത്രം 451

ഒരു ശവക്കുഴിയിൽ പാർത്തി, ചില വർഷത്തോളം പിശാചിനോടു പൊരുതു,
ദർശനങ്ങളും മറ്റും കണ്ടു, ഘോര തപസ്സു ദീക്ഷിച്ചു. നോററു, കരഞ്ഞും
ഉരുണ്ടും പ്രാർത്ഥിച്ചും ദിവസം കഴിച്ചു. സ്നേഹിതന്മാർ ആറാറ് മാസം
ചെല്ലുമ്പോൾ, ആഹാരസാധനങ്ങൾ കൊണ്ടുവരും. ഇങ്ങിനെ ആരോടും
പറയാതെ, വളരെ കാലം വസിച്ചു, പലരും അവന്റെ പിന്നാലെ ചെന്നു,
അപ്രകാരം ആചരിക്കും.

അപ്പോൾ കർത്താവിന്റെ സഭയെ ശുദ്ധീകരിപ്പാൻ പിശാചിന്നു അപൂർവ്വ
ഹിംസ വരുത്തുവാൻ അനുവാദം ഉണ്ടായി. ദ്യോക്ലേത്യൻ കൈസർ
രോമസംസ്ഥാനത്തിന്നു പൂർവ്വ ശ്രീത്വം സമ്പാദിച്ച ശേഷം, കിഴക്കേ ഖണ്ഡം
തനിക്കും, പടിഞ്ഞാറെ ഖണ്ഡം മറെറാരു കൈസർക്കും ഏല്പിച്ചു. വെവ്വേറെ
അതിർ രക്ഷിക്കേണ്ടിന്നും 2 കീഴ്‌കൈ സർമ്മാരെയും ആക്കിയ ശേഷം, ഇവരിൽ
ഒരുവനായ ഗലെര്യൻ 1) പാർസികളെ ജയിച്ചപ്പോൾ, ക്രിസ്തമതത്തെ
ഒടുക്കുവാൻ ഭാര്യ, ജനകനായ 2) മഹാകൈസരോടു നിത്യം യാചിച്ചു മുട്ടിച്ചു
കൊണ്ടിരുന്നു. ഒരു ദിവസം ലക്ഷണക്കാർ നിമിത്തം 3) കണ്ടില്ല; "കൈസരുടെ
ചുറ്റുമുള്ള "ക്രിസ്ത്യാനരെ വെറുത്തു, ദേവകൾ മിണ്ടുന്നില്ല"
എന്നറിയിച്ചപ്പോൾ, കോയിലകത്തും പടയിലും ഇരിക്കുന്നവർ എല്ലാവരും
ദേവകൾക്ക് ബലി കഴിക്കേണം എന്നു കൈസർമ്മാർ കല്പിച്ചു. (298)
അതുകൊണ്ടുപലർക്കും സ്ഥാനഭ്രംശം വന്നു. വല്ലവർ പ്രാഗല്ഭ്യത്തോടെ എതിർ
പറഞ്ഞതിനാൽ, ശേഷമുള്ളവർക്ക ഭയത്തിന്നായി ശിരഃച്ഛേദവും ഉണ്ടായി.
പിന്നെ (303 ഫെപ്ര.) വയസ്സനായ ഒന്നാം കൈസർ പൂജാരികളുടെ ഭ്രാന്തിന്നു
ഇടം കൊടുത്തു, നിക്കമേദ്യയിൽ വെച്ചു പരസ്യമാക്കിയതാവിത്:
"ക്രിസ്തുപള്ളികളെ എല്ലാം ഇടിക്കേണം, വേദപുസ്തകങ്ങളെ ചുടേണ്ടു,
മാനമുള്ളവരായാൽ, അവർക്കു മാനഹാനിയും, പണിക്കാർക്ക നിത്യ ദാസ്യവും
വേണം. ക്രിസ്ത്യാനരാരും എന്തു ചൊല്ലിയും അന്യായം ബോധിപ്പിച്ചാൽ
എടുക്കരുത്." ഉടനെ നിക്കൊമെദ്യയിലെ ശോഭയുള്ള പള്ളിയെ നിലത്തോചടു
സമമാക്കിയ ശേഷം, എല്ലാടവും വേദപുസ്തകങ്ങളെ അന്വേഷിപ്പാൻ തുടങ്ങി.
ക്രിസ്ത്യാനർ ഏല്പിച്ചാൽ സഭാഭ്രംശംവരും. കർത്ഥഹത്തിൽ നാടുവാഴി
വേദങ്ങളെ അല്ല, നിസ്സാരമായ കടലാസ്സുകളെ മാത്രം എടുത്തു ഭസ്മമാക്കി,
മറ്റും ചില അധികാരികൾ പേർ വിചാരിയാതെ, ഏതുപുസ്തകം എങ്കിലു
തന്നാൽ മതി എന്നിട്ടു കിട്ടിയതു ചുടും. അപ്രിക്കയിൽ ഫെലിക്ഷ് എന്നവനോടു
വേദങ്ങളെ ചോദിച്ചപ്പോൾ, "നിത്യജീവന്റെ വചനം എന്റെ പക്കൽ "ഉണ്ടു;
ഞാൻ ഏല്പിക്കയില്ല" എന്നു പറഞ്ഞു, ശിരഃഛേദത്തിന്നായിക്കൊണ്ടു
പോകുന്ന സമയം "കർത്താവെ ഞാൻ ഈ 56 വർഷം ജീവിച്ചു. സുവിശേഷവും,

1) ("കായൻ ഗലെര്യൻ മക്ഷിമ്യൻ'). 2) അമ്മായപ്പൻ. 3) ലക്ഷണം.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/523&oldid=200405" എന്ന താളിൽനിന്ന് ശേഖരിച്ചത്