താൾ:33A11415.pdf/487

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സുവിശെഷസംഗ്രഹം 415

ബന്ധുക്കളിലും ശിക്ഷ നടത്തുകയും ചെയ്തു. പിന്നെ യഹൂദരെ വശീകരിപ്പാൻ
അവൻ ദൈവാലയത്തെ ക്രമത്താലെ പുതുക്കി അലങ്കരിച്ചു എങ്കിലും മശീഹ
വെഗം വന്നു എദൊമ്യനെയും രൊമരെയും നീക്കി സ്വാതന്ത്ര്യം വരുത്തിയാൽ
കൊള്ളാം എന്നു പ്രജകൾ സാധാരണമായി ആശിച്ചുകൊണ്ടിരുന്നു. പാപത്തെ
നീക്കി ഹൃദയസ്വാതന്ത്യം വരുത്തെണം എന്നു ചില സാധുക്കൾ ആഗ്രഹിച്ചതെ
ഉള്ളു. ലൊകരക്ഷിതാവ് ഉദിപ്പാൻ ഇതുതന്നെ സമയം എന്നു ശെഷം
ജാതികളിലും ഒരു ശ്രുതി നീളെ പരന്നു.

അന്നു രാജ്യം നാല് അംശമായി കിടന്നു. തെക്കു യഹൂദനാടു മികെച്ചതു.
അതിലുള്ള യെരുശലെം നഗരം ദൈവാലയത്തിൽ നിമിത്തം
സകലയഹൂദന്മാർക്കുംമൂലസ്ഥാനംതന്നെ. യഹൂദനാട്ടുകാരും ആ നഗരക്കാരും
പ്രത്യെകം ദൈവം ഇങ്ങു വന്നിരിക്കുന്നു എന്നു നിശ്ചയിച്ചു എല്ലാവരെക്കാളും
അധികം വാശിപിടിച്ചു ഞെളിഞ്ഞു പുറജാതികളെ വർജ്ജിക്കുന്നവർ തന്നെ.
അതിന്നു വടക്കെ ശമര്യ നാടുണ്ടു. അതു മുമ്പെ യൊസെഫ ഗൊത്രങ്ങളുടെ
വാസസ്ഥലമായ സമയം യഹൂദയിൽ നിത്യമത്സരം ഭാവിക്കുമാറുണ്ടു പിന്നെ
അശ്ശൂർരാജാവു വരുത്തിയ അന്യജാതികൾ അഞ്ചും(രൊ.17,24,41)കുടിയെറി
ബിംബപൂജയും യഹൊവാ സെവയും ഇടകലർന്നു പാർത്തു യഹൂദന്മാരൊടു
പിണങ്ങി പൊന്നും (എസ്ര.4). ഒടുവിൽ ഗരീജീം മലമെൽ ഒരു ദൈവാലയം
ഉണ്ടാക്കി മൊശധർമ്മപ്രകാരം ബലികഴിച്ചും ഉപദെശിച്ചും കൊണ്ടിരുന്നു.
മക്കാബ്യർ അതിനെ ഇടിച്ചു കളഞ്ഞ ശെഷവും ആ മലമുകളിൽ ആരാധന
നടന്നു (യെ.4) ഇന്നെവരെയും നടക്കുന്നു. ഇവർക്കും യഹൂദർക്കും ഉള്ള
കുലവൈരം പറഞ്ഞുകൂടാ. യൊസെഫിൽ നിന്നു ഒരു മശീഹ ഉത്ഭവിക്കും
എന്ന് അവരുടെ നിരൂപണം, ശമര്യർക്കു വടക്കു ഗലീല നാടുണ്ടു. അതു
പണ്ടുതന്നെ തുർദ, മസ്ക മുതലായ ആയലിടങ്ങൾ നിമിത്തം പുറജാതികൾ
ഇടകലർന്നു വസിക്കുന്ന ഇസ്രയെല്യനാടായിരുന്നു (യെശ.8,23) അവിടെനിന്നു
യഹൂദയിലെ ദൈവാലയത്തിന്നും ധർമ്മൊപദെശത്തിന്റെ ഉറവിന്നും ദൂരത
ഉള്ളതല്ലാതെ ശമര്യ ആ രണ്ടിന്നും ഒരു നടുച്ചുവർ എന്ന പൊലെ നില്ക്കുന്നു.
അതുകൊണ്ടു പറീശർ ചദുക്യർ മുതലായവരുടെ തർക്കങ്ങൾക്കു ഗലീലയിൽ
ഉഷ്ണം കുറഞ്ഞു കർമ്മേഘൊഷവും ശാസ്ത്രവിജ്ഞാനവും കാണാഞ്ഞിട്ടു
സാധുക്കളിൽ ദൈവഭക്തിക്ക് അധികം ഇടം ഉണ്ടായ്വന്നു. ഈ മൂന്നു നാടുകളും
യർദ്ദന്റെ പടിഞ്ഞാറെ തീരത്തു തന്നെ. അക്കരനാട്ടിന്നു പരായ്യ എന്ന പെർ
ഉണ്ടു. അതിലും പുറജാതികൾ യഹൂദരുടെ ഇടയിൽ പാർപ്പാറുണ്ടു. പരായ്യയുടെ
വടക്കിഴക്കെ അംശം മുമ്പെയായിർ സ്ഥാനം എന്നും പിന്നെ ബാശാൻ എന്നും
ഇതുരയ്യത്ര, വൊനീതി എന്നും പെരുകൾ ഉള്ളതു. അതിൽ (ദെക്കാവൊലി)
ദശപുരം എന്നുള്ള 10 പട്ടണങ്ങളിൽ യവനന്മാരും രൊമരും കുടിയെറി പാർത്തു
തമ്മിൽ സഖ്യത ചെയ്തു പുരാണധർമ്മം രക്ഷിച്ചു കൊണ്ടിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/487&oldid=200333" എന്ന താളിൽനിന്ന് ശേഖരിച്ചത്