താൾ:33A11415.pdf/512

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

440 ഗർമ്മന്ന്യ രാജ്യത്തിലെ ക്രിസ്തസഭാ നവീകരണം

മര്യാദ കൊയ്മയിൽനിന്നു ചെലവഴിക്കും എന്നു ഹെമിച്ചു പറഞ്ഞപ്പൊൾ,
ലുഥർ അനുസരിച്ചു (1512. ആമത്തിൽ ഒക്തബ്ര) കരൽസ്കത്ത എന്ന വൈദികൻ
ലുഥരെ യൊഗത്തിൽ ചെർത്തു, സത്യവെദത്തെ ഉപദെശിച്ചു വീരനായി
പരിപാലിക്ക എന്ന സത്യം ചെയിച്ചു, വൈദികനാക്കി ഉപനയിക്കയും ചെയ്തു.
അന്നു ലുഥർ ഞാൻ ഇനി മരണപര്യന്തം വെദഭടനായി സത്യത്തിന്നു വെണ്ടി
പൊരുതു കൊള്ളും എന്നു പ്രതിജ്ഞ ചെയ്തു, സവ്വ സഭെക്കും താൻ
കടക്കാരൻ എന്നു നിശ്ചയിച്ചു, അഗ്നിസ്നാനം ലഭിച്ച പ്രകാരം വെദത്തെ
മാത്രം സ്ഥാപിപ്പാൻ ഒരുമ്പെടുകയും ചെയ്തു. ഒരു വഷത്തൊളം സത്യം
പഠിപ്പിച്ച ശെഷം, ശിഷ്യന്മാർ മിക്കവാറും ശെഷം ശാസ്ത്രികളെ വിട്ടു, അവനിൽ
മാത്രം സഞ്ജിച്ചു. വൈഭവമുള്ള പൂർവ്വ ശാസ്ത്രങ്ങൾക്ക മാനം കുറഞ്ഞു
പൊയി സലക്കർമ്മങ്ങളും മാനുഷജ്ഞാനവും പുറജാതികൾക്ക ഇരിക്കട്ടെ;
ക്രിസ്ത്യാനിക്ക വിശ്വാസം പ്രമാണം ഇനി ൟ ജ്ഞാനിക്കുമല്ല ആ
ധമ്മിഷ്ഠന്നുമല്ല, യെശുവിന്നത്രെ വിദ്യാലയത്തിലും ഹൃദയങ്ങളിലും
വാഴുവാൻ അവകാശം എന്നതു സർവ്വസമ്മതമായി, സൃഷ്ടികളിൽ
ആശ്രയിക്കുന്നതു എല്ലാം ബിംബാരാധന, എന്നു തൊന്നി പൊയി.

ധൈര്യനിശ്ചയം അധികം വർദ്ധിച്ചപ്പൊൾ, ലുഥർ (1516) ആമതിൽ
“ഒരു വാക്കു ചൊല്ലി തർക്കിക്കെണം”. എന്നു പരസ്യം പതിപ്പിച്ചു. അതെന്തു?
വിശ്വസിക്കുന്നവന്നു ക്രിസ്തൻ മൂലമെ സർവ്വവും കഴിയുന്നതാകയാൽ,
മനുഷ്യശക്തിയാൽ എങ്കിലും, സിദ്ധന്മാരാൽ എങ്കിലും ഒരു തുണയും വരിക
ഇല്ല എന്നതു കെട്ടാറെ, പലരും ഭ്രമിച്ചു പൊയി. അക്കാലം അവൻ പറഞ്ഞ
ഉപദെശമാവിതു: ക്രിസ്തനെ നൊക്കി പറയെണ്ടതു: നീ കർത്താവെ എന്റെ
നീതി, ഞാനൊ നിന്റെ പാപം എനിക്കുള്ളത നീ എടുത്തു, നിന്റെത എനിക്ക
തന്നു; ഹല്ലെലുയാ! എന്നു പുതിയ പാട്ടു പാടെണം.

പിന്നെ 14 മഠങ്ങളെ വിചാരണ ചെയ്തു, ക്രമത്തിൽ ആക്കെണം, എന്ന
കല്പന ഉണ്ടായാറെ, ലുഥർ പല ദിക്കിലും സഞ്ചരിച്ചു, സഭയുടെ ദൂഷ്യങ്ങളെ
വെണ്ടുവൊളം കണ്ടു, സുഖപ്രദമായ സുവിശെഷം ദാഹിക്കുന്ന എല്ലാവർക്കും
പ്രസിദ്ധമാക്കിയതിനാൽ, പല മഠസ്ഥന്മാരും ദിവ്യ ബീജത്തെ
സന്തൊഷത്തൊടെ കൈക്കൊമണ്ടു. എങ്കിലും ആടുകൾ ചുരുക്കമത്രെ എന്നു
കണ്ടു മുറയിട്ടു, ലുഥർ വിത്തമ്പർക്കിൽ മടങ്ങി എത്തുകയും ചെയ്തു.

അനന്തരം മനുഷ്യർ അശെഷം പാപികളും കർമ്മബദ്ധന്മാരും അല്ല,
ദൈവ കരുണപാപമൊചനങ്ങളെയും സാധിപ്പാൻ യൊഗ്യരും ശക്തന്മാരും
ആകുന്നു എന്ന സർവ്വ വിദ്യാലയങ്ങളിലും സാധാരണ ഉപദെശം ആക കൊണ്ടു,
ലുഥർ 99 വചനങ്ങളെ എഴുതി, ശാസ്ത്രികളുമായി തർക്കിക്കെണ്ടതിന്നു
പരസ്യമാക്കി. അതിൽ ചിലതു കെൾക്ക:

മനുഷ്യൻ ആകാത്ത മരം ആകയാൽ, അവൻ ഇഛ്ശിക്കുന്നതും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/512&oldid=200383" എന്ന താളിൽനിന്ന് ശേഖരിച്ചത്