താൾ:33A11415.pdf/467

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂഥരിന്റെ ചെറിയ ചോദ്യോത്തരപുസ്തകം 395

15. ചോ. എട്ടാം കല്പന ഏതു?

ഉ. "നീ മോഷ്ടിക്കരുത്."

16. ചോ. ഇതിന്റെ അർത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊണ്ടു കൂട്ടുകാരന്റെ
ധനമൊ വസ്തുവൊ കക്കാതെയും കൌശലവ്യാപാര എടപാടുകൾകൊണ്ടു
പിടുങ്ങാതെയും അവയെ നന്നാക്കി കാക്കുവാൻ അവന്നു സഹായിക്കയും
വേണം.

17. ചോ. ഒമ്പതാം കല്പന ഏതു?

ഉ. "നിന്റെ കൂട്ടുകാരന്റെ നേരെ കള്ളസാക്ഷി പറയരുതു."

18. ചോ. ഇതിന്റെ അർത്ഥമെന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു കൂട്ടുകാരനോടു
കളവു പറയാതെയും ഏഷണി കരളകളെകൊണ്ടു അപകീർത്തി
വരുത്താതെയും അവനെകൊണ്ടു നന്മ ചൊല്ലി പിൻതുണയായി നിന്നുകൊണ്ടു
ഗുണം വരുത്തുവാൻ താല്പര്യപ്പെടണം.

19. ചോ. പത്താം കല്പന ഏതു?

ഉ. "നിന്റെ കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കുട്ടുകാരന്റെ
ഭാര്യയെയും ദാസീദാസന്മാരെയും കാളകഴുതകളെയും കൂട്ടുകാരന്നുള്ള
യാതൊന്നിനെയും മോഹിക്കരുതു"

20. ചോ. ഇതിന്റെ അർത്ഥം എന്തു?

ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുകൊണ്ടും കൂട്ടുകാരന്റെ
അവകാശത്തെയും ഭവനഭാര്യാദികളെയും ഉപായംകൊണ്ടും കള്ള
അന്യായംകൊണ്ടും വശീകരിച്ചു കൈക്കൽ ആക്കരുതു. അവ എല്ലാം അവനിൽ
ഉറപ്പിപ്പാൻ തുണക്കുകെ ആവു.

21. ചോ. ഈ കല്പനകളെക്കൊണ്ടു ദൈവം എന്തു അരുളിച്ചെയ്തിരിക്കുന്നു?

ഉ.“നിന്റെ ദൈവമായ യഹോവയായ ഞാൻ എരിവുള്ള ദൈവമാകുന്നു.
എന്നോടു പകക്കുന്നവരിൽ മൂന്നാമത്തവരും നാലാമത്തവരും വരെ ഉള്ള
മക്കളുടെ മേൽ പിതാക്കന്മാരുടെ ദോഷത്തെ കുറിച്ചു ചോദിക്കയും, എൻ
കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം വരെയും കരുണ കാട്ടുകയും
ചെയ്യുന്നു."

22. ചോ. അതിന്റെ അർത്ഥം എന്തു?

ഉ. ദൈവം തിരുകല്പനകളെ ലംഘിക്കുന്നവരെ ശിക്ഷിക്കുന്നപ്രകാരം
അവയെ ചെയ്യുന്നവരിൽ കരുണകാണിക്കുന്നത് കൊണ്ടു.അവന്റെ കോപത്തെ
പേടിക്ക എന്നു തന്നെ അല്ല; അവനെ സ്നേഹിച്ചും ആശ്രയിച്ചും മനസ്സോടെ
തിരുകല്പനകളെ അനുസരിക്കയും വേണ്ടതു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/467&oldid=200292" എന്ന താളിൽനിന്ന് ശേഖരിച്ചത്