താൾ:33A11415.pdf/533

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തസഭാചരിത്രം 461

പോകയും ചെയ്തു. (ഈ സ്നേഹഭംഗം നിമിത്തവും ഹിയരനുമൻ "ഭക്തിപൂർവ്വം
അല്പം വ്യാജം പറഞ്ഞാലും, ദോഷം ഇല്ല" എന്നു പറഞ്ഞ നിമിത്തവും,
ഔഗുസ്തീൻ അവനെ താഴ്മയോടെ ശാസിച്ചു). പിന്നെ രോമാദ്ധ്യക്ഷനും,
തെയോഫിലൻ എന്ന അലക്ഷന്ത്ര്യയിലെ അധമ പത്രിയർക്കാവും കൂടി
ഒരിഗനാവെ ശപിച്ചാറെ, അവന്റെ അനുസാരികളായ സന്യാസിമാർക്ക ഹിംസ
സംഭവിച്ചു. അവരിൽ 80 പേരെ എല്ലാടത്തും നിന്നു ആട്ടി ആട്ടി കളഞ്ഞാറെ,
അവർ കൊംസ്തന്തീനനഗരത്തിൽ ഓടി, യോഹനാനെ അഭയം വീണുപാർത്തു.
യോഹനാൻ അവർക്കു ദിവസവൃത്തിക്കു കൊടുത്തിട്ടും, രാഭോജനത്തിൽ
ചേർക്കാതെ തെയോഫിലന്നു: "അവർ നിന്റെ ആളുകൾ അല്ലൊ;"അവരോടു
ക്ഷമിക്കേണമെ’ എന്നപേക്ഷിച്ചു എഴുതി. തെയോഫിലൻ വളരെ ചൊടിച്ചു.
എപിഫാന്യനെ മുമ്പിൽ നഗരത്തേക്കയച്ചു; ആയവൻ ഒരിഗനാവെ വളരെ
ദുഷിച്ചു പറഞ്ഞിട്ടും, ചത്തവനെ ശപിച്ചു പോവാൻ യോഹനാനെ
സമ്മതിപ്പിച്ചതും ഇല്ല. എപിഫാന്യൻ ദോഷം വിചാരിയാതെ
അതിവൃദ്ധനാകയാൽ, (402) നഗരത്തിൽ നടപ്പായ കൌശലങ്ങളെയും
മായാഭക്തിയെയും അല്പം ഘ്രാണിച്ച ഉടനെ പേടിച്ചു, കുപ്രയിലേക്കു
മടങ്ങിപ്പോയി. എന്നാറെ തെയോഫിലൻ താൻ വന്നു, രാജ്ഞിയെ വശത്താക്കി,
യോഹനാന്റെ ശത്രുക്കളെ യോഗം കൂട്ടി, അവനെ
പത്രിയാർക്കാസനത്തിൽനിന്നു പിഴുക്കയും ചെയ്തു (403).

ആയവൻ "ക്രിസ്തസത്യം ഞാങ്കാലം തുടങ്ങിയതല്ല; ഞാങ്കാലം ഒടുങ്ങി
പോകയും ഇല്ല" എന്നു ചൊല്ലി, സഭക്കാർ കരഞ്ഞിരിക്കെ, ഒന്നു പ്രസംഗിച്ചിട്ടു
മറുനാടുകടന്നാറെ, നഗരക്കാർ കലഹിച്ചു, കൈസരുടെ ബുദ്ധിഭ്രമം പരിഹസിച്ചു
കൊണ്ടത് ഒഴികെ, രാത്രിയിൽ ഭൂകമ്പം ഉണ്ടാകയാൽ, കൈസരിച്ചി
ഭയപരവശയായി പത്രിയർക്കാ മടങ്ങി വരേണം എന്നു കല്പിച്ചു. അവനും
വന്നു. 2 മാസം പാർത്താറെ, യുദോക്ഷ്യ പിന്നെയും വൈരം ഭാവിച്ചു. അവൻ
പള്ളിയിൽ വെച്ചു സ്നാപകന്റെ കഥപ്രസംഗിക്കുമ്പോൾ,"ഹെരോദ്യ ഇപ്പോഴും
നിശ്വസിക്കുന്നു; 1) ഇപ്പോഴും തുള്ളുന്നു; ഇപ്പോഴും യോഹനാന്റെ തലയെ
അന്വേഷിക്കുന്നു" എന്നു കേട്ടാറെ, രാജ്ഞി ഭർത്താവെ സ്വീകരിച്ചു,
യോഹനാനെ മറുനാടു കടത്തിക്കയും ചെയ്തു (404). അവൻ എല്ലാവരെയും
അനുഗ്രഹിച്ചപ്പോൾ, ആസ്യയിൽ കാട്ടുപ്രദേശങ്ങളിൽ കൊണ്ടുപോകപ്പെട്ടു,
യാത്രയിൽ മാനാപമാനങ്ങളെ വേണ്ടുവോളം അനുഭവിച്ചു. ധൈര്യം വിടാതെ
നഗരത്തിലെ സ്നേഹിതന്മാരെ നിത്യം, ആശ്വസിപ്പിച്ചു. തനിക്കു താൻ ഛേദം
വരുത്താതെ ഇരുന്നാൽ, ഒന്നും ഛേദമായ്വരിക ഇല്ല എന്നും; ഞങ്ങൾ പഴയ
നിയമക്കാരല്ല; ദേവഭക്തന്നു വേണ്ടുന്നതല്ല; എവിടെ ആയാലും ക്രിസ്തനിൽ

1) ചീർത്തു ചീറുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/533&oldid=200426" എന്ന താളിൽനിന്ന് ശേഖരിച്ചത്