താൾ:33A11415.pdf/465

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ലുഥരിന്റെ ചെറിയ ചോദ്യോത്തര പുസ്തകം

1-ാം അദ്ധ്യായം

പത്തു കല്പനകൾ
(2മൊ.20,-18)

1. ചോദ്യം. ഒന്നാം കല്പന ഏതു?

ഉ. "അടിമവീടായ മിസ്രദേശത്തുനിന്നു നിന്നെ കൊണ്ടുവന്നവനായ
യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യ
ദേവകൾ നിണക്കു ഉണ്ടാകരുതു."

2. ചോ. ഇതിന്റെ അർത്ഥം എന്തു?

ഉ. നാം ദൈവത്തെ എല്ലാറ്റിന്മീതെ ഭയപ്പെട്ടും സ്നേഹിച്ചും ആശ്രയിച്ചും
ഇരിക്കെണം എന്നു തന്നെ.

3. ചോ. രണ്ടാം കല്പന ഏതു?

ഉ. "നിങ്ങൾക്ക് ഒരു വിഗ്രഹത്തെയും ഉണ്ടാക്കരുത്.മീതെ ആകാശത്തിൽ
എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള
യാതൊന്നിന്റെ പ്രതിമയും അരുതു; നീ അവറ്റെ കുമ്പിടുകയും സേവിക്കയും
അരുതു."

4. ചോ. ഇതിന്റെ അർത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊണ്ടു എല്ലാ
വിഗ്രഹസേവയും കള്ളദേവാരാധനയും നിരസിച്ചു ഒഴിക്കയും
യേശുക്രിസ്തങ്കൽ പിതാവായി വിളങ്ങി വന്ന ഏക സത്യദൈവത്തോടു
മാത്രമേ ദിവ്യസഹായവും ആശ്വാസവും അന്വേഷിക്കയും ആരാലും ദോഷത്തെ
പേടിക്കായ്കയും വേണ്ടത്. സർവ്വാധികാരം ദൈവത്തിൻ കയ്യിൽ ഉണ്ടല്ലൊ.

5. ചോ. മൂന്നാം കല്പന ഏതു?

ഉ. "നിന്റെ ദൈവമായ യഹോവയുടെ നാമത്തെ വൃഥാ എടുക്കരുത;
തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ കുറ്റമില്ലാത്തവൻ ആക്കി
വെക്കുകയില്ല."

6. ചോ. ഇതിന്റെ അർത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചും കൊണ്ടു, അവന്റെ നാമം
ചൊല്ലി കള്ള സത്യം, ശാപം, മാരണം, മന്ത്രവാദം, വ്യാജം, ചതി എന്നിവ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/465&oldid=200287" എന്ന താളിൽനിന്ന് ശേഖരിച്ചത്