താൾ:33A11415.pdf/551

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തസഭാചരിത്രം 479

അതിന്റെ ശേഷം, മാതൃകാസ്ഥാനങ്ങളിൽ മുഖ്യമുള്ളവ അഞ്ചു തന്നെ.
ഒന്നാമത് രോമ; അതു പണ്ടു തന്നെ ലോകനഗരമല്ലൊ* രണ്ടാമത് നവരോമപുരി:
ഇവററിന്നു സകല സഭകളിലും മേൽ വിചാരണ ഉണ്ടായിരിക്ക, ശേഷം
അലക്ഷന്ത്ര്യ അന്ത്യോക്യ യരുശലെം ഈ 3ലെ അദ്ധ്യക്ഷന്മാർക്കും
പത്രിയർക്കാനാമവും ചുറ്റുമുള്ള നാടുകളുടെ വിചാരണയും ഉണ്ടാക എന്നു
സംഘക്കാർ വിധിച്ചു, താന്താങ്ങടെ നാട്ടിൽ പോയപ്പോൾ, മിസ്രക്കാർ അന്നു
മുതൽ ഏകസ്വഭാവത്തെ ഉറപ്പിച്ചു കലഹിച്ചു വേർപിരിഞ്ഞു, നെസ്തോര്യൻ
പിന്നെ ചേർന്നു വന്നതും ഇല്ല.

അനന്തരം ലെയൊ സഭകളുടെ രക്ഷെക്കായി നിത്യം ഉത്സാഹിച്ചു,
ദേവച്ചമ്മട്ടി' ഇതല്യയിൽ കൂടി കടന്നു മിലാനെ ഭസ്മീകരിച്ചിരിക്കുന്നു എന്നു
കേട്ടാറെ, താൻ പള്ളിവസ്ത്രങ്ങളെ ഉടുത്തു എതിരേറ്റു, വാക്കിന്റെ
ഗൌരവത്താലും ഭാവസ്ഥിരതയാലും അത്തിലിന്റെ മനസ്സ് അല്പം ഇളക്കി,
(452) ആ മ്ലേച്ഛൻ രോമയിൽ വരാതെ കണ്ടു മടങ്ങി പോവാറാക്കി (455).
പിന്നെ ശൈസരീക് കപ്പൽവഴിയായി വന്നു രോമയെ പിടിച്ചാറെ, ലെയൊ
എതിരേറ്റു "ആളുകളെ കൊല്ലിക്കരുത്; തീ കൊടുക്കയും അരുത്" എന്നു
മുട്ടിക്ക കൊണ്ടു, ആ ക്രൂരൻ കൂടെ അസാരം മര്യാദക്കാരനായി ഹിംസിക്കാതെ,
കണ്ടത് എല്ലാം കൊള്ളയിട്ടു, ആയിരത്തിലധികം രോമക്കാരെ അടിമകളാക്കി,
കർത്ഥഹത്തിൽ കൂട്ടികൊണ്ടുപോകയും ചെയ്തു. ഇങ്ങിനെ രോമപട്ടണത്തിന്റെ
ഐശ്വര്യവും സാന്നിദ്ധ്യവും നശിച്ചശേഷവും, ലെയൊ പാറപോലെ നിന്നു,
സഭയുടെ അദൃശ്യമാഹാത്മ്യം കൊണ്ടു ആശ്വസിച്ചു, നല്ല മാലുമിയായി
ഭരിച്ചശേഷം, ദേവകരുണ നിമിത്തം സ്തുതിച്ചു കൊണ്ടു മരിക്കയും ചെയ്തു (461).

ഈ പറഞ്ഞ ആയുസ്സിന്റെ ഫലം വിചാരിച്ചാൽ, രണ്ടു വിശേഷങ്ങൾ
തോന്നുന്നു. ഒന്നാമത് ഈ വാദങ്ങൾ എല്ലാം വെറും വായ്പടകൾ അല്ല;
അരീയക്കാരോടും പെലാഗ്യരോടും ഉള്ള തർക്കങ്ങൾ എത്രയും ഘനമുള്ളവ
തന്നെ. നിക്കയ്യ, കൊംസ്തന്തീനപുരി, എഫെസ്, ഖല്ക്കെദോൻ ഈ 4
സാധാരണസംഘങ്ങളിൽ വെച്ചു വിശ്വാസത്തെ കുറിച്ചു നിശ്ചയിച്ചതു
വേദപൊരുളോടു ഒക്കുക കൊണ്ടു, ഈ ദിവസത്തോളം ക്രിസ്തസഭകളിൽ
സമ്മതമായിരിക്കുന്നു. പിന്നെ നല്ല സുവിശേഷക്കാർക്കു ഔഗുസ്തീൻ എന്ന
ഒരുവൻ ഒന്നു രണ്ടു സാധാരണസഭക്കുട്ടങ്ങളോളം വിലയേറി കിടക്കുന്നു.
രണ്ടാമതു സഭയിലെ ജീവൻ കുറഞ്ഞു പോകയാൽ, ദൈവം അവളെ
മനുഷ്യകല്പനകളുടെ ദാസ്യത്തിൽ ഏല്പിച്ചു. രോമസംസ്ഥാനം
ക്ഷയിക്കുന്തോറും രോമസഭയിൽ ആത്മാക്കളുടെ വാഴ്ച സമർപ്പിച്ചു,
യുരോപയിൽ പര ക്കുന്ന പുതി ജാതികൾക്ക ക്രിസ്തനാമം അധികാരത്തോടെ
അറിയിക്കേണ്ടതിന്നു രോമാദ്ധ്യക്ഷന്മാർക്ക പ്രഭാവവും2 സാന്നിദ്ധ്യവും
കൊടുത്തിരിക്കുന്നു.


* അങ്ങിനെ അല്ല, കെഫാ എന്ന പാറ അത്രെ; നമ്മുടെ അധികാരത്തിന്റെ
അടിസ്ഥാനം എന്നു ലെയൊ വാദിച്ചു.

1. ഹുണരുടെ രാജാവായ അത്തില 2 കോയ്മ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/551&oldid=200468" എന്ന താളിൽനിന്ന് ശേഖരിച്ചത്