താൾ:33A11415.pdf/501

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദെവവിചാരണ 429

കൊണ്ടാടെണം എന്നു കല്പിക്കുമൊ?

ആശാരി. നിങ്ങൾ എല്ലാം ഒന്നാക്കെണം എന്നു വെച്ചു, കുടുമ ചെത്തി,
വെഷം മാറ്റിപ്പാൻ വന്നിരിക്കുന്നു. ഞാൻ ഒരു ബുദ്ധിയെ പറയട്ടെ; നിങ്ങളുടെ
ചട്ടയും തൊപ്പിയും വെണ്ടാ; നിങ്ങളും കൌവീനം ഉടുത്തു, മുണ്ടു സൊമൻ,
കാവിവസ്ത്രം മുതലായതു ധരിച്ചു തലയിൽ കെട്ടി, ഞങ്ങളെ പൊല നടന്നു
കൊണ്ടാൽ, നാം ഒന്നാകെണം എന്ന ആഗ്രഹത്തിന്നു നിവൃത്തി വരുമല്ലൊ.
ഇങ്ങെ പക്ഷത്തിൽ വളരെ ആൾ ഉണ്ടു; നിങ്ങൾ ചുരുക്കമത്രെ.

ശാസ്ത്രി. ഛി! ഇവൻ പൊട്ടൻ! സായ്പെ.ഒന്നു ചൊദിപ്പാനുണ്ടു,
അതിന്നു ഉത്തരം കൊടുത്താൽ കൊള്ളാം. യെശു ക്രിസ്തന്റെ വചനം
നിങ്ങൾക്ക ഉറപ്പിച്ചു കൊടുത്തതാർ?

പാതി. അവന്റെ വചനം നെർ എന്നു ഞാൻ ദിവ്യവെദം കൊണ്ടും,
അനുഭവം കൊണ്ടും രണ്ടു വിധെന ഉറപ്പിച്ചിരിക്കുന്നു.

ശാസ്ത്രി. നല്ലതു; ൟശ്വരൻ ൟ പുസ്തകം ദെവലൊകത്തിൽ നിന്ന
അച്ചടിച്ചു. തൊലിൽ കെട്ടി, നിങ്ങളുടെ കയ്യിൽ ഇറക്കി തന്നിരിക്കുന്നുവൊ?
ഇപ്പൊൾ എന്ത വരും ജനങ്ങൾ കെൾപ്പിൻ!

പാതി. ഈ കയ്യിലുള്ള പുസ്തകത്താൽ എനിക്കു സത്യ ബൊധം വന്നു.
എന്നു ഞാൻ പറഞ്ഞില്ല. ഇത അച്ചടിച്ചതും, തൊൽ കെട്ടിയതും ഹിന്തു
രാജ്യത്തിൽ നിന്നുതന്നെ. ഇതിലുള്ള വചനങ്ങളൊ ജീവനുള്ള ദൈവം ഒരൊരൊ
കാലങ്ങളിൽ പണ്ടു പണ്ടെ ലൊകത്തിൽ പരസ്യമാക്കി ഇരിക്കുന്നു. ൟ
യുഗത്തിന്റെ ആരംഭത്തിങ്കൽ ദൈവപുത്രനായ യെശുക്രിസ്തൻ മനുഷ്യനായി
ജനിച്ചു. മനുഷ്യർക്ക പ്രത്യക്ഷനായി സഞ്ചരിച്ചു. നിത്യജീവ വചനങ്ങളെ
ശിഷ്യന്മാർക്കഉപദെശിച്ചു,തന്റെ നാമം ലൊകത്തിൽ എങ്ങും പ്രസിദ്ധം ആക്കി,
എല്ലാ വംശങ്ങളെയും പാപമരണങ്ങളിൽ നിന്നു നിത്യജീവത്വത്തിങ്കലെക്കു
വിളിച്ചു പൊരെണം എന്നു കല്പിക്കുന്നു. അനന്തരം ആയിരം വർഷത്തിന്റെ
മുമ്പിൽ യെശുവിന്റെ ഭക്തന്മാർ ഞങ്ങളുടെ ദെശത്തിലും വന്നു, അതിൽ
കുടി ഇരിക്കുന്നവർ നിങ്ങളെ പൊലെ കള്ള ദെവനാമങ്ങളെ ധ്യാനിച്ചു,
നിങ്ങളെക്കാളും കാട്ടാളഭാവമുള്ളവർ എന്നുകണ്ടു, ഞങ്ങളുടെ പൂർവ്വന്മാരൊടു
ലൊക രക്ഷിതാവായ യെശുവിന്റെ നാമം അറിയിച്ചു. അതിന്നായി ബഹു
കഷ്ടങ്ങളെ സഹിച്ചു. അദ്ധ്വാനിച്ചു,ക്രമത്താലെ പുരാണ വ്യാജങ്ങളെ അകറ്റി,
നാട്ടുകാരെ ക്രിസ്ത സഭയൊടു ചെർക്കയും ചെയ്തു. അന്നു തൊട്ടു
ദൈവവചനം ഞങ്ങളുടെ രാജ്യത്തിൽ നടപ്പായ്വന്നു; മാതാപിതാക്കന്മാരും
മറ്റും കുട്ടികളൊടു അറിയിക്കും; അപ്രകാരം ഞാനും ചെറുപ്പത്തിലെ ആയത
കെട്ടും, ഈ പുസ്തകത്തിലള്ള യെശുശിഷ്യന്മാരുടെ പ്രബന്ധങ്ങളെ വായിച്ചും
അറിഞ്ഞിരിക്കുന്നു, എന്നാലും എല്ലാ മനുഷ്യരിലും ഉള്ള ദെവവൈരം
ഉപദെശത്താൽവിട്ടില്ല. പ്രായം അധികമായപ്പൊൾ പാപമൊഹങ്ങളും വർദ്ധിച്ചു,

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/501&oldid=200362" എന്ന താളിൽനിന്ന് ശേഖരിച്ചത്