താൾ:33A11415.pdf/448

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

കളിൽനിത്യംശുദ്ധജ്ഞാനവുംയൊഗ്യസെവയുംനടക്കെണംചുറ്റു
മുള്ളദെശങ്ങളിൽമൂഡത്വമാകുന്നഇരിട്ടുനിറഞ്ഞതുപൊക്കുവാൻ
ഇസ്രയെലിൽനിന്നുംഎങ്ങുംസത്യവെളിച്ചംപരന്നുവിളങ്ങെണംഎന്നുത
ന്നെ—ഇസ്രയെലരൊഉപകാരംമറന്നുതങ്ങളുടെദൈവത്തെത്യജിച്ചു
പലദെവകളെപൂജിച്ചുതുടങ്ങി—അതുകൊണ്ടുഅവൻഅവരെശിക്ഷി
ച്ചുശത്രുക്കളുടെകൈവശമാക്കികൊടുത്തുഎങ്കിലുംഅവർതങ്ങളുടെ
ദൊഷംവിചാരിച്ചുഅനുതപിച്ചുദൈവത്തെപിന്നെയുംപ്രാൎത്ഥി
ച്ചുതുടങ്ങിയാൽഅവൻകനിഞ്ഞുഅവരെഉദ്ധരിക്കും—ഇങ്ങിനെ
ഒരൊരൊനടപ്പുകളാൽആ ജാതിയെവളൎത്തുമ്പൊൾതന്റെഅഭി
പ്രായവുംഭാവിവൎത്തമാനങ്ങളുംഅന്നന്നുചെയ്യെണ്ടതുംഅറിയിപ്പാ
ൻഅനെകംഉപദെഷ്ടാക്കന്മാരെഅവരിൽഅയച്ചുപൊന്നു—അ
വർപ്രവാചകന്മാരെന്നുംനബികളെന്നുംഉള്ളവർഇവർഎല്ലാ
വരുംതങ്ങളുടെശെഷംവരുവാനുള്ളഅതിമാനുഷനായവംശരക്ഷി
താവെസൂചിപ്പിച്ചുഅവങ്കലെആശയെമൊഹിപ്പിച്ചുനടന്നു—

അസീത്സഹസ്രവൎഷെഭ്യൊവിക്രമാൎക്കശകാല്പുരാ
തദ്ദെശഭൂപതിൎദ്ദാവിദാഖ്യൊഭക്തൊൎച്ചകൊപിഭൊഃ—
സ്വവംശ്യമഹിമൊദ്ദെശസ്വകുലെചൊത്ഭവിഷ്യതഃ
നൃത്രാതുൎവ്വിഷയെപ്രാപ്നൊൽസപ്രതിജ്ഞാംപ്രഭൊരിമാം—
ത്വദ്വംശശ്ശാശ്ചപതംസ്ഥാതാത്വദ്രാജത്വഞ്ചസന്തതം
സിംഹാസനഞ്ചതെവെത്താദൃഡീഭൂതംസനാതനം—
ഉദൎക്കെപ്രാപ്തദൃഷ്ടിശ്ചസായംദാവിദസൗകവിഃ
നാനാഗീതെഷ്ഠഭവ്യസ്യനൃത്രാതുഃപ്രജഗൌയശഃ—

ആയവരിൽപ്രശസ്തൻയഹൂദഗൊത്രത്തിയെദാവിദ്‌രാജാവ്
തന്നെലൊകരക്ഷിതാവ്‌നിന്റെവംശത്തിൽജനിക്കുംഎന്നുംനി
ന്റെരാജ്യവുംസിഹാസനവുംഎന്നെന്നെക്കുംനിലനില്ക്കുംഎന്നുംദൈ
വംഅവനൊട്അരുളിച്ചെയ്തത്അല്ലാതെദാവിദ്‌ദെവാത്മാവിൽക
ണ്ടഭാവിവിശെഷങ്ങളെനാനാസങ്കീൎത്തനങ്ങളാൽവൎണ്ണിച്ചുനരത്രാ
താവ്ഇന്നപ്രകാരംകഷ്ടപ്പെട്ടുസ്വശരീരത്തെബലിയാക്കിമനു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/448&oldid=200254" എന്ന താളിൽനിന്ന് ശേഖരിച്ചത്