Jump to content

ഉപയോക്താവ്:Manuspanicker/ഉമാകേരളം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

[ 1 ]

ഒന്നാം സർഗ്ഗം


ശ്രീക്കേറ്റ ലാസ്യപദമായ്‌ ഭുവി സഹ്യമാകു-
മാക്കേളിപൂണ്ട മലയുണ്ടു വിളങ്ങിടുന്നു
ഈക്കേരളാഖ്യ വിഷയത്തിനു നേർകിഴക്കാ-
യൂക്കേറിടും പ്രകൃതി കെട്ടിയ കോട്ടപോലെ.
       1
വന്ധ്യം ശമിക്കരിശമെന്നറിവാർന്നൊടുക്കം
വിന്ധ്യപ്രഭേദി മുനി സഹ്യമിതിൽത്തപിപ്പാൻ
സന്ധ്യർത്ഥി കുന്നുകളൊടെന്നവിധം കടന്നു
സന്ധ്യയ്ക്കു ചണ്ഡകിരണൻ ചരമാദ്രിയിൽപ്പോൽ.
       2
നാട്ടാർക്കലം ഘനരസത്തെയണ,ച്ചിളക്കം
കാട്ടാതെ വീതി, ഗജ, മാൾ മുതലായ ചിഹ്‌നം
കൂട്ടാർന്നു വംശമണി, യിക്ഷിതിഭൃത്തു കേളി-
കേട്ടാളുമഗ്ര്യകനകത്തൊടു മിന്നിടുന്നു.
       3
വൻകേസരീന്ദ്രർ വിതറും മദയൂഥനാഥർ-
തൻകേടകന്ന നറുമുത്തുകൾ കണ്ടിടുമ്പോൾ
സങ്കേതസീമ്‌നി ചതിചെയ്തു മണാളരെന്നു
വിൺകേഴ‌‍മാൻമിഴികൾ നെറ്റി ചുളിച്ചിടുന്നു.
       4
പാലഞ്ചുമാറിഹ കിരാതികൾ പാട്ടുപാടി
നീലത്തഴക്കുഴലഴിച്ചു പകുത്തിടുമ്പോൾ
ചാലത്തണഞ്ഞു പകവിട്ടു ഫണാകലാപ-
ജാലം വിരിച്ചുരഗകേകികളാടിടുന്നു.
       5
ചേണാളുമങ്ങു നിജമൗലിയിൽനിന്നു പൊങ്ങും
ശോണാശ്‌മഭാസ്സുടയ ചന്ദനകാനനത്തിൽ
പ്രാണാധികപ്രണയമേന്തുകിലും പണിപ്പെ-
ട്ടാ,ണാനയിക്കുവതഹീന്ദ്രർ നവോഢമാരെ.
       6
കാട്ടാളരേകുമൊരു ചന്ദനദാരു ലോഭം
കാട്ടാതെയുണ്ടനലനായവരെ, പ്രകാമം
കൂട്ടാളി ഗന്ധവഹനോടരികത്തു ഘോഷം
കൂട്ടാതെ ചെന്നുപചരിപ്പതിനോതിടുന്നു.
       7
സോമോപമാസ്യകൾ പിണങ്ങുകമൂലമുള്ളിൽ-
ക്കാമോപരോധമിയലും തരുണർക്കു തെന്നൽ
പ്രേമോക്തിയിൽ പ്രിയകളെസ്സവിധത്തിലാക്കി-
യാമോദമേറ്റമരുളുന്നു സഖാവുപോലെ.
       8

[ 2 ]


തുംഗദ്രുരോമ,മരുവിക്കരയഷ്ടി, പാദം,
ശൃംഗപ്പെരുന്തല, ഗുഹാസ്യമിതൊക്കെയേറ്റം
അംഗത്തിലാളുമിന്നവനാദിവിരാൾപുമാൻപോൽ
ഭംഗംവെടിഞ്ഞു മുനിസേവിതനായിടുന്നു        9

മേട്ടുംപുറത്തു ഹിമമന്തിയിലെത്തിയാന്ധ്യം
കൂട്ടുന്നനേരമനിമേഷർ, തടസ്സമെന്യേ
വേട്ടുള്ളൊരോമനകൾ കണ്ണുമിഴിച്ചു നില്ക്കെ-
ക്കാട്ടുന്നു കാടുകൾ പരാംഗനമാരുമായി.        10

ആക്കത്തിലേറ്റവുമുയർന്നു നിരന്നുനില്ക്കും
മേൽക്കമ്പു തെന്നലിലുലഞ്ഞ വനദ്രുമങ്ങൾ
നോക്കട്ടെ നിൻകരമടിക്കു കടപ്പതെന്നാ-
യാക്കർമ്മസാക്ഷിയൊടുരയ്പതുപോലെ തോന്നും.        11

പാരിച്ച ദുഷ്ടമൃഗപക്ഷിഗണത്തെ വേട്ട-
പ്പോരിൽ ജയിച്ചിവിടെ മേവിന ഭൂതനാഥൻ
ഹാരിത്വമാർന്നമരപങ്‌ക്തി പൊഴിച്ചിടും പൂ-
മാരിത്തണുപ്പരുവിയിൽത്തലകാട്ടിടുന്നു.        12

വ്യാലം വിഭൂതിയിവ പൂ,ണ്ടഖിലാഗമങ്ങൾ
ക്കാലംബമായ്, ഭൃതഗുഹത്വമൊടൊത്തുകൂടി,
കോലം ശിവാകലിതമാക്കിടുമിഗ്ഗിരീശൻ
ശ്രീലദ്വിജാധിപനെ മൗലിയിലേന്തിടുന്നു.        13

ത്വിട്ടെമ്പടിക്കുടയ വിന്ധ്യനിൽനിന്നു താൻ താഴ്-
പോട്ടെയ്ക്കിറങ്ങിയലയാഴിയിലെത്തുവോളം
മുട്ടെക്കിടക്കുമിതു ദക്ഷിണഭാരതത്തിൻ
നട്ടെല്ലുപോലെ വിലസുന്നു നവാഭമായി.        14

ഭൂഷയ്ക്കു വൃക്ഷതൃണപങ്‌ക്തി കലർന്നു ചാരു-
വേഷത്തിൽ മിന്നുമൊരിതിൻ പുകൾ തീർത്തുരപ്പാൻ
ശേഷന്നുമുണ്ടു പണി; നല്ല ഗിരീശനായാൽ
ഭാഷയ്ക്കവന്നു കുറവിന്നവകാശമുണ്ടോ ?        15

ഉണ്ടാഗ്ഗിരിക്കരികിൽ മേക്കുവശത്തൊളിപ്പൂ-
ച്ചെണ്ടായ് ശ്ശിവാദ്രിയുടെ തെക്കളകാപുരംപോൽ
തണ്ടാരിൽമാതിനുടെ കൂത്തു വെളിക്കുനിന്നു
കൊണ്ടാടുമാഴിയതിരാം മലയാളരാജ്യം.        16

പാരം കരിമ്പു പനസം മുളകേലമിഞ്ചി
കേരം കവുങ്ങു തളിർവെറ്റിലയേത്തവാഴ
ഈ രമ്യവസ്തുതതിചേർന്നു വിളങ്ങുമീ നൽ-
പ്പാരഗ്ര്യകല്പതരുമണ്ഡിതനന്ദനാഭം.        17

ഓരോ വിദേശമമരും വണിഗീശരെത്ര
പേരോ കടന്നിവിടെയുള്ള ധനം കവർന്നു

[ 3 ]

ആരോമലാമതിനു താഴ്ചയശേഷമില്ല
സൂരോഗ്രരശ്മികളുമാഴിയോടെന്തെടുക്കും?       18

വൻ നർമ്മദാനദിയെയും വഴിമേൽത്തടഞ്ഞ
മന്നന്റെ വീര്യ, മവളോതിയറിഞ്ഞൊരാഴി
തന്നന്തികത്തിലവനെസ്സകുലം വധിച്ചു-
വന്നപ്പോഴാബ് ഭൃഗുസുതന്നിതു കാഴ്ചവച്ചു.       19

വാരാശി, തന്നോടുവിലെശ്ശിശു കേരളത്തെ
നേരായ്പ്പുലർത്തീടണമെന്നു കരാറുവാങ്ങി,
ധാരാളമംബുവരുളുന്നതുകൊണ്ടു മേന്മേൽ
ധാരാധരങ്ങളിതിൽ മാരി പൊഴിച്ചിടുന്നു        20

ഇല്ലീഷലിങ്ങു, ഹിമബിന്ദുവഹിച്ച കുന്നിൻ
വല്ലീതൃണങ്ങളിലിനപ്രഥമാംശു ചേർന്നാൽ,
ചൊല്ലീടുമാരുമിള മൗക്തികമാല പച്ച
വില്ലീസുറൗക്കയുടെ മേലണിയുന്നുവെന്നായ്.       21

ഭീവിട്ടുകൂന്തൽവല, ചുണ്ടിര, ബാഹുപാശം,
ഭൂവി,ല്ലപാംഗവിശിഖം, മുഖചന്ദ്രഹാസം,
ഈ വിശ്രുതായുധഗണം കലരും വധുക്കൾ
ഭാവിപ്പൂ തത്രയുവഹൃന്മൃഗയാവിനോദം.        22

സാരാനനേന്ദു, മിഴിമീൻ, ഗളകംബു, കേശ-
ധാരാധരം, കടമിഴിത്തിര ഹാസഫേനം
ധാരാളമാമണി, യിളങ്കുളുർകുന്നുമൊത്തു
പേരാണ്ടനന്തസുഷമാബ്ധികൾ തത്ര കാണാം.        23
 
വിൺമാനിനീമകുടഭൂഷകൾ വാനിൽനിന്നി-
പ്പൊൻമാൻ‍കിശോരമിഴിമാരുടെ ഭംഗിനോക്കി
വൻമാലൊടക്ഷിയടയാത്തൊരമർത്യഭാവം
ജന്മാന്തരാഘഫലമെന്നു നിനച്ചിടുന്നു.        24

രാവില്ലതിന്നു പകലി,ല്ലരികത്തണഞ്ഞു
സേവിച്ചിടും ജനതയെത്വരയോടു വഞ്ചി
കൈവിട്ടിടാതെയിഹ കായൽ കടത്തിടുന്നു
ഗോവിന്ദമൂർത്തി ഗുരുവാം ഭവമെന്നപോലെ.        25

മാനാതിരിക്തഗുണയാം മഹിയിൽപ്പെടുന്ന
നാനാപദാർത്ഥനിരയൊക്കെയുമൊത്തു മേന്മേൽ
ഈ നാടു വാച്ചുവിലസുന്നു സമസ്തസമ്പൽ-
സ്ഥാനാഢ്യമായ് പ്രകൃതിതൻ പ്രതിലേഖപോലെ.        26

ചേണാർന്നിടും പുകൾമണം ദിശി നീളെ വീശും
വേണാടിതിന്നരിയ ദക്ഷിണഖണ്ഡമല്ലോ;
കാണാൻ വരുന്നവരെയപ്പൊഴുതേ കരിങ്കൽ-
ത്തൂണാക്കി നിർത്തിടുമതിൻ സുഷമേന്ദ്രജാലം        27

[ 4 ]

ഉണ്ടായതിൽ തിരുവനന്തപുരാഖ്യയോടു
കണ്ടാൽ വിശപ്പു മറയും പുരമൊന്നുദാരം;
തണ്ടാർമകൾപ്രിയനതിങ്കലുറക്കമാണു
രണ്ടാമതാമരിയ പാൽക്കടലിൽക്കണക്കേ.       28

സന്താനമേറുമമരാവതി തന്റെയേക-
സന്താനമിപ്പുരി, ശുചീന്ദ്രപുരസ്ഥനീശൻ
തൻതാപമാറ്റിയതുകൊണ്ടു തെളിഞ്ഞു വൃത്ര-
ഹന്താവു നന്ദിയൊടു വഞ്ചിധരയ്ക്കു നൽകി.       29

മേദിന്യലങ്കരണമാമിതിൽ വാണു പൗരർ
മോദിച്ചിടുംപടി നയത്തൊടു വഞ്ചിരാജ്യം
ആദിത്യവർമ്മനൃപനാണ്ടു കുറച്ചുകാല-
മാദിത്യനംബരതലം പകലെന്നപോലെ.       30

ധീ, വിദ്യ, ശാന്തി, വിനയം, ഹരിഭക്തിതൊട്ടി-
ബ്‌ഭൂവിൽപ്പുകഴ്ന്ന പല നന്മ നൃപന്നു ചേർന്നും
ആ വിശ്വശില്പി ബത! ബാഹുബലം പിലാശിൻ
പൂവിന്നു ഗന്ധസമമായവനേകിയില്ല.       31

ചണ്ഡപ്രതാപഗുണശൂന്യതകൊണ്ടു രത്ന-
ഷണ്ഡംപെറും ജലധിമേഖലയെബ്‌ഭുജിപ്പാൻ
ദണ്ഡം വളർന്നിതു നരേന്ദ്രനു നാൾക്കുനാളിൽ
ഷണ്ഡൻ ഗൃഹസ്ഥനു കുടുംബിനിയെക്കണക്കെ.       32

സ്നാനം നമസ്കൃതി ജപം വ്രതമംബുജാക്ഷ
ധ്യാനം തുടങ്ങിയൊരു വൃത്തികൾകൊണ്ടു കാലം
സാനന്ദമാപ്രഭു കഴിച്ചു കുലർഷിരാമ-
ന്നൂനം പെടുന്നതകലെക്കളവാൻ കണക്കേ.       33

ഭൂവാസവാന്വയസമുത്ഭവമാർന്നു ശുദ്ധം
ഭൂവാനവന്റെ നിലപൂണ്ടിടുമിപ്രജേശൻ
പൂവാപി വിട്ടുപവനത്തറമേൽപ്പതിക്കു-
മാവാരിജത്തിനെതിരായൊളി മങ്ങലേന്തി.       34

തന്നാഭപോയുമഥ വിഷ്ണുപദാന്തമേറ്റം
നന്നായ്ഭജിച്ചുമൊടുവിൽക്കരമൊക്കെവിട്ടും
അന്നാൾ ജലാശയസമാശ്രയമാർന്നുമൂഴി-
തൻ നാഥനന്തിയിലെയർക്കനു തുല്യനായി.       35

കന്യാകുമാരിമുതലന്നിടവാവരയ്ക്കും
ധന്യാഗ്ര്യമെന്നു പുകൾ പൊങ്ങിന നാട്ടിലെങ്ങും
സന്യാസിയാം നൃപനിലുള്ളൊരനാദരത്താ-
ലന്യായമേറി,യിരുൾപോലെ കറുത്തവാവിൽ.       36

ഭൂരിക്ഷിതീശബലവും പുരവാസിമൂത്തും
പാരിച്ച കോശധനവും പരരാജഭീയും,

[ 5 ]

പാരിങ്കൽ വേനലിലുദന്വദപാന്തകുല്യാ-
വാരിക്കെഴും രുചികണക്കു കുറഞ്ഞുവന്നു.       37

തട്ടിപ്പറിപ്പു, കലഹം, കൊല തൊട്ടനേകം
മട്ടിന്നു ദുഷ്ടതകൾ ഭൂപബലക്ഷയത്താൽ
നാട്ടിൽപ്പെരുത്തു, മൃഗയയ്ക്കനധീനമായ
കാട്ടിന്നകത്തു കടുവന്യമൃഗങ്ങൾപോലെ.       38

അന്നാട്ടിലത്ഭുതബലം‍പെടുമെട്ടുവീട-
രെന്നാഖ്യപൂണ്ട ഖലമൗലിവിഭൂഷണങ്ങൾ
അന്നാൾ വിളങ്ങി, മലർതിങ്ങിന വാപിയിങ്ക-
ലൊന്നായ് മദത്തൊടണയും ദിഗിഭങ്ങൾ പോലെ.       39

ഘോരാസുരാഗ്രണി ഹിരണ്യനൊടൊത്തു വീണ്ടും
ഹാ! രാവണത്രിപുരതാരകശൂരകംസർ
പാരാതെയിക്കലിയിൽ വന്നവതാരമാർന്നാ-
ലാ രാമനാമഠമൊടൊത്ത ഖലർക്കു പറ്റും.       40

ശ്രീവായ്പുപോയ് ശിഥിലമംഗലയായ വഞ്ചി-
ഭൂവാകെയപ്പുരുഷർ തൻ ഭുജദുഷ് പ്രതാപം
ഹാ! വാച്ച വേനലിലുണങ്ങിയ കാട്ടിനുള്ളിൽ
ദാവാഗ്നിപോലെ പിടിപെട്ടിതു നാലുപാടും.       41

ആ തുംഗഭാസ്സൊടതിയായ്പ്പരപുച്ഛമേന്തി-
യേതും തടസ്സമിയലാതെയനന്തമെങ്ങും,
ഓതുന്നതിന്നു പണിയാംപടി,യെട്ടു ധൂമ-
കേതുക്കൾപോലെ, യവർ ഭീതിദരായ് നടന്നു.       42

സാഹന്തരാകുമിവർ, തങ്ങൾ കണക്കു രാജ-
ദ്രോഹം തുടർന്ന മുഖ,മീർഷ്യ കലർന്നു, കണ്ടോ
മോഹംതഴ,ച്ചരികുലാവമതിപ്രദന്മാ-
രാഹന്ത! നാര്യവമതിപ്രദരായ് ഭവിച്ചു?       43

ഏവർക്കു കൈയിലൊരു ചക്രമിരിപ്പ,തേറ്റ-
പ്പാവങ്ങളോടതിവർ തച്ചു പറിക്കമൂലം,
കൈവന്ന ഭീതിയൊടു ചക്രധരൻ സുഷുപ്തി-
ഭാവം നടിച്ചു തലതെല്ലുമുയർത്തിയില്ല.       44

ഭൂവല്ലഭന്നൊരുവനാശ്രിതനെന്നു വന്നാൽ
ദൈവം തടുക്കിലു,മവന്റെ ഗൃഹത്തിനുള്ളിൽ
ആവമ്പർപോമളവു, മുമ്പിലകമ്പടിക്കായ്
വൈവസ്വതന്റെ ഭടരാഞ്ഞു വലിഞ്ഞുകേറും.       45

ഒന്നായ്പ്പരസ്പരമിണങ്ങിയുമർത്ഥമാളാൻ
നന്നായ്ക്കുവൃത്തികൾ തുടങ്ങിയുമാക്ഖലന്മാർ
അന്നാട്ടിലെ പ്രജകളെപ്പിശിതാശവാച്ച
ചെന്നായ്ക്കളാടുകളെയെന്നവിധം മഥിച്ചാർ.       46

[ 6 ]


ഹാ! ദിഷ്ടമിങ്ങനെ മറിഞ്ഞു തമോമയന്മാ-
രാദിത്യരാജശുഭമണ്ഡലമാക്രമിക്കേ
ആ ദിക്കിലുള്ള പുരവാസികളാകമാനം
ഖേദിച്ചു ബാഷ്പജലരാശിയിൽ മഗ്നരായി.       47

ആ രാജവൈരികളെയെട്ടരയോഗമെന്നു
പേരാർന്ന ഗോഷ്ഠിയിലെഴും ദ്വിജർ, നാടടക്കാൻ
നേരായ്ത്തുണച്ചു, കടുവേനലിൽ വീടെരിപ്പാൻ
പാരാതെ പാവകനെ മാരുതനെന്നപോലെ.       48

ഹുങ്കാളുമപ്പുരുഷർ നല്ലവരെന്നുവച്ചാ-
മൺകാക്കുവോനവരെയേറ്റവുമാദരിച്ചു.
വൻകാളഭോഗികളെയുല്പലപുഷ്പദാമ-
ശങ്കാകുലൻ ഗളതലത്തിലിടുന്നപോലെ.       49

പങ്കം വെടിഞ്ഞ നൃപനായവർ ദുഷ്ടരെന്ന
ശങ്കയ്ക്കു തെല്ലുമവകാശമുദിച്ചതില്ല;
തൻകണ്ണു നല്ലവനു നല്ലതുതന്നെ കാട്ടും
തിങ്കൾക്കുളിർക്കതിരിലഞ്ജനവും വെളുക്കും.       50

കണ്ടാലമിത്രയമനായൊരു കൊച്ചുതമ്പാ-
നുണ്ടായിരുന്നു രവിവർമ്മ, നിളേശമന്ത്രി
പണ്ടാരമാം മുതലു കന്മണിപോലെ കാത്തു-
കൊണ്ടാനവൻ നൃപനു ദക്ഷിണ ബാഹുതുല്യൻ.       51

കൂറ്റന്നുതക്ക ചുമൽ, മുട്ടുതൊടുന്ന കൈകൾ,
മാറ്റമ്പി നിർഭരമുയർന്നു തടിച്ച മേനി,
ഊറ്റം നിറഞ്ഞ മുഖലക്ഷ്മി, വിരിഞ്ഞ വക്ഷ,-
സ്സേറ്റം കരുത്തു,മവനാണ്ടു,രിപുക്കൾ ഭീയും.       52

ആയം വ്യയത്തിലധികം പ്രജകൾക്കു നിത്യ-
മായത്തമാക്കി, യവനിക്കഴലാകെയാറ്റി,
ആയംപെടും ഗുണഗണത്തിനു കേളിരംഗ-
മായസ്സുമന്ത്രസമനാം സചിവൻ വിളങ്ങി.       53

ആണുങ്ങൾതന്നണിമണിക്കിരുപത്തിനാലു
കാണും വയസ്സതിനിടയ്ക്കവനാജിഭൂവിൽ
വേണുംപടിക്കഹിതകീർത്തി ഹിമാനിയെത്തൻ
ചേണുറ്റ ബാഹുബലവഹ്നിയിലാവിയാക്കി.       54

വമ്പാർന്ന ദോർബ്ബലമിയന്നിടുമാ യുവാവാം
തമ്പാനെ, വൃദ്ധരിലെഴും കൊതിയൊക്കെനീക്കി,
വെൺപാൽപ്പുകൾക്കമനിപോയ്ത്തനിയേ പുണർന്നാൾ
ശമ്പാമതല്ലി നവവർഷഘനത്തിനെപ്പോൽ.       55

വഞ്ചിക്കു, മാരി, യിരുൾ, കാറിവ വാച്ച രാവിൽ
വഞ്ചിച്ചിടാത്തൊരു വിളക്കുമരം കണക്കേ.

[ 7 ]

വഞ്ചിത്തധൈര്യമെഴുമസ്സചിവാഗ്ര്യനുൾപ്പൂ-
വഞ്ചിക്കുഴങ്ങുമൊരു പൗരരെ രക്ഷചെയ്തു.        56

പൂമാതു പാല്‌ക്കടലിനെന്നകണക്കു കാന്തി-
ഭൂമാവെഴുന്നൊരു കുമാരി നൃപന്നുദിച്ചൂ.
ആ മാന്യതന്നുടലൊളിക്കളി മൂടിനിന്ന
കൗമാരമാം തിരയെ യൗവനബാഹു നീക്കി.        57

വർഷർത്തുവൊത്ത നിലമെന്നതുപോലെ, സാരോൽ-
ക്കർഷം വസന്തമരുളും മലർവാടിപോലെ;
വർഷർത്തുനീങ്ങി വിലസും മുഴുതിങ്കൾപോലെ,
ഹർഷത്തെ നല്‌കി ജനതയ്‌ക്കവൾ യൗവനത്തിൽ.        58

രണ്ടായിരം ജലധരങ്ങൾ തുടർച്ചയായ്‌ക്കാൽ-
ത്തണ്ടാരുകണ്ടടിയിൽ‍വന്നു ജലം തിരക്കി
തിണ്ടാടുമാ, റബലതൻ കുഴൽ നീണ്ടിരുണ്ടു-
കൊണ്ടാഭപൂണ്ടിടതിരണ്ടു ചുരുണ്ടു മിന്നി.        59

രണ്ടിപ്പൊളുല്‌പലദലങ്ങളടിക്കു കാണു-
ന്നുണ്ടിങ്ങു, മുൻപവയിലേതൊടടുപ്പതെന്നായ്
രണ്ടിങ്കലും മുകളിൽനിന്നു പകച്ചുനോക്കും
വണ്ടിൻ കിടയ്‌ക്കവൾ തൊടും തിലകം വിളങ്ങി.        60

അന്നിർമ്മലാംഗിയുടെ കണ്ണുകൾ, മുന്നിൽ മൂക്കു,
പിന്നിൽ ശ്രവസ്സു, തടവിങ്ങനെ രണ്ടുപാടും
വന്നിങ്ങുമങ്ങുമുഴലും, വിധിവേർപിരിച്ചി-
ട്ടൊന്നിച്ചിടാത്ത കരിമീനിണപോലെ മിന്നി.        61

രക്താധരോർദ്ധ്വമുഖരശ്‌മിപതിഞ്ഞ ഞാത്തിൻ
മുക്താഫലത്തെ നവദാഡിമബീജമെന്നായ്
കൊത്താൻ വരുന്ന ശുകിതന്നുടെ കൊക്കുപോലാ-
നൽത്താമരാക്ഷിയുടെ നാസികയുല്ലസിച്ചു.        62

കാണിക്കുമുള്ളിൽ നവയൗവനലക്ഷ്‌മി മാന്ദ്യം
കാണിച്ചിടാതെ വിലസും മുഖമന്ദിരത്തിൽ
മാണിക്യദീപികകൊളുത്തിയപോലെ മഞ്‌ജു-
വാണിക്കെഴും ചൊടി പെരുത്തു തുടുത്തു മിന്നി.        63

ചുറ്റും ദ്വിജങ്ങളെയടക്കിയ വക്ത്രമാണ്ടാൽ
പറ്റും ദ്വിജേശമുഖിയെന്നഭിധാനമാർക്കും;
മുറ്റും ദ്വിജേശനവനുള്ള നിസർഗ്ഗമാനം
വിറ്റുണ്ട വക്‌ത്രമജനേകിയവൾക്കു മാത്രം.        64

ആ മങ്കതൻ മൊഴിയൊടൊറ്റയിൽ മല്ലടിച്ചുൾ-
പ്പൂമങ്ങിവീണൊരു വിപഞ്ചിയെ മന്നിടത്തിൽ
നാമന്നുതൊട്ടു തടവെന്നിയെ വീണയെന്ന
നാമത്തിലിന്നുമറിയുന്നതിലെന്തു ചിത്രം?        65

[ 8 ]

തന്തുപ്രവേശവുമിടയ്ക്കരുതാതെ മാറിൽ-
പ്പൊന്തും കുചങ്ങൾ, മദനപ്രതിഹാരകാഗ്ര്യൻ
ജന്തുക്കളപ്പടി മയങ്ങിടുമാറു ചെപ്പും
പന്തും കളിപ്പതിനു വെച്ചവിധം വിളങ്ങി        66

പേരുറ്റ പത്മജകളാദനിറങ്ങി രണ്ടു
മേരുക്കൾ തീർപ്പതിനു തങ്കമെടുത്തശേഷം
ആരും നികത്തിടുവതിന്നണയാതെ വായ്ക്കും
ശ്രീരുക്മനിമ്നഖനിപോലെ വിളങ്ങി നാഭി        67

ഏകത്ര കൊങ്കകൾ, പരത്ര നിതംബബിംബം,
പാകത്തിലീയവയവങ്ങൾ തടിച്ചിടുമ്പോൾ,
ശോകത്തൊടക്കഥ നിനച്ചു ചടച്ചു മദ്ധ്യം;
ലോകത്തിലേവനുമസൂയ കൃശത്വമേകും.        68

മുട്ടാം തടത്തിനകമേ തലകുത്തി രംഭ
മുട്ടാതെയത്തരുണിതൻ തനുസൗകുമാര്യം
കിട്ടാൻ കൊതിച്ചു കിടവിട്ടു തപിച്ചിടുന്ന
മട്ടായ് മനോജ്ഞമവൾതൻ തുട മിന്നി രണ്ടും.        69

വാടുന്നു ചമ്പക, മഹർമ്മുഖഭാസ്കരന്നു
ചൂടുണ്ടു; പൊന്നിനു മണം ലവലേശമില്ല;
ഈടുള്ളൊരത്തനു കിണഞ്ഞു പിണഞ്ഞു കൈക്കു
കേടറ്റു പിന്നെ വിധി സൃഷ്ടിയൊഴുക്കനാക്കി.        70

മന്നാകെ വെന്നു മഹിതധ്വജപങ്‌ക്തി നാട്ടാൻ
സന്നാഹമാർന്നരുളിടും സ്മരസാർവഭൗമൻ
അന്നാൾ വഹിപ്പൊരു മലർക്കണ തീർന്നിടാത്ത
പൊന്നാവനാഴിയവളെന്നു നിനയ്ക്കുമാരും.        71

ക്ലാന്തിപ്പെടാതെയഴകാം കടലിൽക്കിടന്നു
നീന്തിക്കളിക്കുമവൾ നൂതനയൗവനത്തിൽ,
പൂന്തിങ്കൾ പൂർണ്ണിമയിലെന്നകണക്കു; കാമ-
ഭ്രാന്തിൽക്കുഴക്കി യുവമുഖ്യരെയാകമാനം.        72

പാടാം പ്രവീണതയൊടുവർശിയെന്നപോലെ;
കൂടാം സുധീസഭയിലൂക്കൊടു ഗാർഗ്ഗിപോലെ;
നേടാം പടയ്ക്കണയുകിൽപ്പുകൾ ഭാമപോലെ;-
യീടാളുമത്തരുണിയേതിനുമൊത്തിരുന്നു.        73

കണ്ടാൽ ശരിക്കു കടലിന്മകൾ, നാവിളക്കി-
ക്കൊണ്ടാൽ സരസ്വതി, കൃപാണിയെടുത്തുനിന്നാൽ
വണ്ടാറണിക്കുഴലി, ദുർഗ്ഗ, യിവണ്ണമാരും
കൊണ്ടാടുമാറു, പലമട്ടു ലസിച്ചിരുന്നു.        74

ആ യാമിനീശമുഖിതൻ പുതുമേനി നിത്യ-
വ്യായാമമേറ്റധികകാന്തി കലർന്നു മിന്നി,

[ 9 ]

പോയാശുശുക്ഷണിയിൽ വീണുതിരിച്ചനല്പ-
ശ്രീയാർന്നുപോരുമൊരു ഹേമശലാകപോലെ.        75

ബാലാമണിക്കളികവീഥിയിൽ മിന്നിടുന്ന
നീലാഭപൂണ്ട തിലകപ്പടി, ശസ്ത്രദാക്ഷ്യം
ആ ലാക്കിൽ മേനിയൊളികൂട്ടുകതന്നെ ചെയ്തു;
ചേലാർന്നിടുന്ന വടിവിന്നണിയാകുമെന്തും.        76

കല്യാവലിക്കണിയലാ, യുലകിൻമിഴിക്കു
കല്യാണമേകി,യഭിധയ്ക്കിരുമട്ടിലർത്ഥം
കല്യാണിയാമവൾ വരുത്തിയു, മൊന്നുകൂടി-
ക്കല്യാണമാ,ണ്ടതു ശരിപ്പെടുവാൻ കൊതിച്ചു.        77

അൻപാകെയത്തരുണിയച്ഛനു മന്ത്രിയായ
തമ്പാനെ വിട്ടിതരനിൽക്കുടിവച്ചതില്ല;
വൻപാർന്നിടും നദി, പയോധിയെ വിട്ടു, കൂപം-
തൻപാർശ്വമെത്തി നിലനിന്നറിവില്ലയല്ലോ.       78

താനേ വിയത്തടിനി വ, ന്നൊരു വൃദ്ധതീർത്ഥ-
സ്നാനേച്ഛുവിൻ നടവഴിക്കൊഴുകുന്നതായാൽ
ആനേരമന്നരനെഴും നിലയാണമാത്യ-
സ്ഥാനേശനാം തരുണമൌലി വഹിച്ചതന്നാൾ        79

ഭൂകാന്തനാത്മസുതതൻ മനമന്യദിക്കിൽ-
പ്പോകാതെ മന്ത്രിയിലണഞ്ഞതു കണ്ടു മോദാൽ
രാകാബ്ജബിംബമുദയാദ്രിയിൽനിന്നു പൊങ്ങി-
യാകാശമെത്തുവതു കണ്ടിടുമാഴിപോലെ.        80

ആവശ്യമുള്ളൊരനുകൂലതയാകമാനം
കൈവന്നു നന്മയെഴുമാ യുവകാമുകന്മാർ
ദൈവത്തെ വാഴ്ത്തിയകമേ വളരുന്നൊരാശ-
പ്പൂവല്ലിപൂക്കുവതു കണ്ടു തെളിഞ്ഞിരുന്നാർ.        81

ആമട്ടമാത്യനൃപർ വാഴ്വതു കണ്ടുകണ്ട-
സ്സാമർത്ഥ്യമേറ്റമിയലും ഖലരെട്ടുവീടർ
ധീമങ്ങി, യേഷണി മുറയ്ക്കു തുടങ്ങി, തോറ്റു-
പോമന്നു മായതുടരുന്നൊരരക്കർപോലെ.        82

ചെന്നെട്ടുവീടരുടെ ദുഷ്ടതയൊക്കെ മന്ത്രി‌
ചൊന്നിട്ടുമുള്ളിലതു വാസ്തവമെന്നു മന്നൻ
അന്നൊട്ടുമേ കരുതിയി, ല്ലവനോതുമുക്തി
വൻനിട്ടിലന്ധനു പിടിച്ച വിളക്കൊടൊത്തു.        83

ആരാൽപ്പരർക്കുടയൊരേഷണിയാം വിഷച്ചാ-
റാ രാജവര്യനു ചെവിക്കമൃതെന്നു തോന്നി;
ഹാ! രാഗമാം പുഴയെയെങ്ങു തടസ്സമറ്റു
നേരാംവഴിക്കൊഴുകുവാൻ വിധി സമ്മതിപ്പൂ?        84

[ 10 ]

കാലക്രമേണ നൃപനാസ്സചിവങ്കൽ വായ്ക്കും
കൂലങ്കഷപ്രണയശൈവലിനീജലത്തെ
മാലമ്പുമാറഹിതദുർവചനാർക്കരശ്മി
ജാലം വരട്ടി, തടിയെ ക്ഷയമെന്നപോലെ.       85

ഉള്ളിൽക്കറുപ്പു, ദിവി കാർമ്മുകിൽപോൽ, പ്പരന്നു
കൊള്ളിച്ചു പുഞ്ചിരിനിലാവിനമന്ദമാന്ദ്യം,
തള്ളിക്കടന്നതിലെഴും തിരുവുള്ളമെന്ന
വള്ളിക്കുമേലരിശമാമിടിവാളു വീണു.       86

ആവൃത്തമൊന്നുമകളങ്കശശാങ്കകീർത്തി
ശ്രീവൃദ്ധനാം പ്രിയതമൻ പറയായ്കമൂലം
ഭൂവൃത്രശാസനതനൂജയറിഞ്ഞതില്ലാ
പ്രാവൃട്ടുതൻവരവു ബാലമരാളിപോലെ.       87

അന്നാളൊരിക്കലരിപാശർ നൃപന്റെ മുമ്പിൽ
ചെന്നാദരത്തൊടു വണങ്ങി വിനീതരായി
നിന്നാർ, തരത്തിനു ശിരസ്സു പറിച്ചെടുത്തു
തിന്നാൻ കുനിഞ്ഞൊരു തരക്ഷുകുലംകണക്കേ.       88

വെൺപട്ടിൽമൂടിയൊരു പാഴ്ക്കിണറെന്നപോലെ
വൻപിട്ടിലല്പഹസിതത്തെ വെളിക്കുകാട്ടി
കുമ്പിട്ടുനിൽക്കുമവരിൽ ഗുണശാലി മന്ന-
നൻപൊട്ടുപൂണ്ടു കുശലാദികൾ പൃച്ഛചെയ്താൻ.       89

ചൊന്നാരതിന്നവർ: 'പരം തിരുമേനി കാക്കു-
മിന്നാട്ടിലെങ്ങനെയമംഗലമെത്തിനോക്കും?
നന്നായ് വിളക്കു തെളിവോരറമേലിരുട്ടു
നിന്നാളുമോ? കനലരിപ്പൊരുറുമ്പുമുണ്ടോ?       90

ശ്രീരാമനെന്നവിധമുത്തമസൽഗുണങ്ങൾ-
ക്കാരാമമാകുമവിടുന്നിളകാത്തിടുമ്പോൾ
പോരായ്മയെങ്ങനെയതിങ്കൽ വരുന്നു? ദുഗ്ദ്ധ-
വാരാകരത്തിരയിലുപ്പിനു മാർഗ്ഗമുണ്ടോ?       91

എന്നാലുമല്പമടിയങ്ങളുണർത്തിടുന്ന-
തിന്നാണുറച്ചതു; മടിക്കിലബദ്ധമാകും;
ചൊന്നാൽ മുഷിഞ്ഞിടുകിലും ഭയമില്ല; പത്ഥ്യ-
ത്തിന്നാർക്കു വാഞ്ഛ? ഗദശാന്തി വരേണമല്ലോ.       92

ഹുങ്കമ്പുമിസ്സചിവനുള്ളൊരു ദോഷമേതും
പങ്കം പെടാത്തൊരവിടേയ്ക്കറിയാവതല്ല;
തൻ‍കണ്മണിക്കുടയ ദുഷ്ടുതെളിഞ്ഞു കാണ്മാൻ
തൻകണ്ണു പോര, മുകുരം കരതാരിൽ വേണം       93

സമ്മാന്യരിൽ പ്രഥമനാമവിടേയ്ക്കു മേലി-
ദ്ദുർമ്മാനവന്റെ സഹവാസമനർത്ഥബീജം;

[ 11 ]

തേന്മാവിലിത്തിളൊരു തെല്ലു പടർന്നുപോയാൽ
തേന്മാവുവിട്ടൊടുവിലിത്തിൾ തനിച്ചു നിൽക്കും.       94

ഈ രാജ്യമൊക്കെയവിടേയ്ക്കനധീനമാക്കാൻ
ധാരാളമായ് പണിതുടർന്നിടുമീയമാത്യൻ
പാരാളുവാൻ കൊതിയൊടും ഭജനം മുഴുത്തി-
ട്ടൂരാണ്മയെന്നു പറയും മൊഴി സത്യമാക്കും.       95

കാലിച്ചെറുക്കനെയമാത്യപദത്തിലേറ്റി-
പ്പാലിച്ചുവെങ്കിലിതുതന്നെ കലാശമാർക്കും;
കാലിൽത്തളപ്പിനു ചെരിപ്പു കൊടുത്തുപോയാൽ
മേലിൽത്തനിക്കതു മുഖത്തു ചവിട്ടിനത്രേ.       96

പിച്ചയ്ക്കുവന്നവനെ വീടുകയറ്റിവിട്ടാ-
ലച്ചിക്കു നായരവനെന്നു നിനയ്ക്കുമപ്പോൾ;
മൊച്ചക്കുരങ്ങനെയടുക്കൽ വിളിക്കിലങ്ങോ-
രുച്ചിക്കു മേൽക്കയറി നാടകമാടിനിൽക്കും.       97

കോയിക്കലഗ്നിയിലെരിച്ചവനീതലത്തെ
സ്ഥായിക്കു കാക്കുമവിടത്തെ വധിച്ചുകൊൾവാൻ
ആയിക്കഴിഞ്ഞു പണി; പാലുകൊടുത്തുതീർന്ന
കൈയിൽ കടിക്കുവതു ജിഹ്മഗസമ്പ്രദായം.       98

ശ്രേയസ്സുയർന്ന തവവംശമിതിന്നു ഘോരാ-
പായം വരുത്തുവതിനിക്ഖലദാവവഹ്നി
മായത്തിലോർപ്പതധുനാ ബകബന്ധനാഖ്യ-
ന്യായത്തിലെന്നു വരുമോ? കലിയാണു കാലം.       99

സേവയ്ക്കുരയ്ക്കയടിയങ്ങൾ പഠിച്ചതല്ല;
ദേവൻ 'പ്രമാണമിനിവേണ്ടതി'നെന്നു ചൊല്ലി
ആ വമ്പർ വിട്ട നയനോദകവാരുണാസ്ത്രം
ഭൂവല്ലഭന്റെ ഹൃദയത്തിലമന്ദമേറ്റു.       100

തങ്കൽപ്പെരുത്ത ഭയഭക്തി നടിച്ചിവണ്ണം
പങ്കംപെറും കിതവർ ചൊന്നതു കേട്ടനേരം
ശങ്കയ്ക്കധീനമരചന്റെ മനം നടുക്കു
വൻകല്ലുവീണ കുളമെന്നവിധം ചലിച്ചു.       101

'എന്തിജ്ജനങ്ങൾ പറയുന്നതു?കൊച്ചു തമ്പാൻ
ചിന്തിക്കയാണു മമ വംശവിനാശ'മെന്നോ?
പൊന്തിച്ചിടുന്ന പരമത്ഭുതമീയുദന്തം;
പന്തിക്കുകുത്തിയിമ കണ്ണുപൊടിക്കയായോ?       102

കാശിന്നുമില്ല വിലയങ്ങനെയുള്ളൊരേഭ്യ-
രാശിക്കു ഞാൻ പ്രഥമമന്ത്രി പദത്തെ നൽകി
ആശിച്ചെടുത്തു ഹരിചന്ദനമെന്നുവച്ചു
പൂശിക്കഴിഞ്ഞു കനൽ മേനിയിലാകെയെന്നോ?       103

[ 12 ]


ഈ വന്ന പുരുഷരിലോ സചിവങ്കലോ ഹൃൽ-
പൂവിന്നു വഞ്ചനയെനിക്കറിയാവതല്ല!
ഓവിന്നകം ഫണി, വെളിക്കു വിലാള,മേവം
മേവുന്ന മൂഷികനുമിത്തരമില്ല ദുഃഖം.       104

ആമോദദം മധുരനാരകസൽഫലത്തിൻ
വ്യാമോഹമേകുമിവനുള്ളിൽ വിഷം പുലർത്തി
ഹാ! മോടിവായ്പു പുറമാണ്ടൊരു കാഞ്ഞിരക്കാ-
യാമോ? ഹരേ! കഥയിതത്ഭുതമാരറിഞ്ഞു?       105

ഒന്നുണ്ടു വാസ്തവ, മിളയ്ക്കിവനാണു നാഥ-
നെന്നുണ്ടു ബോധമഖിലപ്രജകൾക്കുമിപ്പോൾ;
എന്നും പകൽസമയമമ്പിളിയംബരത്തിൽ
മിന്നുന്നതില്ലതുലകിന്റെ നിസ്സർഗരീതി.       106

ഹാ! കാന്തയെഗ്ഗഹനസീമ്നി വെടിഞ്ഞു രാമൻ;
ശ്രീ കാമുകൻ മണി തിരഞ്ഞു വനത്തിലോടി;
നാകാധിപാത്മജനടർക്കു മടിച്ചു നിന്നു;
ലോകാപവാദഭയമേതൊരു ധീരനില്ല?       107

നാവോതിടുന്നതു, കരം തുടരുന്ന, തങ്ങുൾ-
പ്പൂവോർത്തിടുന്ന, തിവ മൂന്നിനുമൈക്യമെന്യേ
ആവോളമത്രമനുജാധമനോ മമാപ്ത-
നാവോ? കലിക്കുടയവൈഭവമാരുകണ്ടു?       108

ആശാന്തകീർത്തിതഗുണർക്കുമഹോ ജഗത്തി-
ലാശാന്തമക്ഷിയുഗളത്തിനു ലക്ഷ്യമല്ല,
കാശാർജ്ജുനപ്പുകളെഴും പുരുഷർക്കുകൂടി-
ക്കാശാർജ്ജനത്തിലുയിരും തൃണവും സമാനം.       109

ഞാനേക,നെന്റെ സഹജയ്ക്കു ശിശുക്കളല്ലാ-
തീനേരമില്ല സുതർ; പക്ഷമൊടിസ്സുഗോത്രം
താനേ മുറിപ്പതിനുറയ്പൊരു ജിഷ്ണുവാം നീ
ഹാ നേരുമെൻ സചിവ! നീതിയുമറ്റദുഷ്ടൻ.'       110

കമ്പിത്തപാലിൽ മൊഴിപോവതിൽ നൂറിരട്ടി
വമ്പിച്ച വേഗമൊടു ചിന്തകളീവിധത്തിൽ
മുൻപിൽ മറന്നു ഹൃദിപൂണ്ടരചൻ ഭയത്താൽ
തുമ്പിപ്പടിക്കു വിറയാർന്നവരോടു ചൊന്നാൻ.       111

"എൻകാശ്യപിക്കണികൾ നിങ്ങൾ പറഞ്ഞിദാനീം
ഹുങ്കാണ്ട മന്ത്രിയുടെ സത്യമറിഞ്ഞമൂലം
ശങ്കാവിഹീനമകതാരു തെളിഞ്ഞിടുന്നു,
വൻകാറുമാറുവളവമ്പിളിയെന്നപോലെ.       112

ആണത്തമോടരികിലെപ്പൊഴുമേവമെട്ടു
ചാണക്യർ നിങ്ങൾ തുണയുള്ളതുകാരണത്താൽ

[ 13 ]

ക്ഷീണിതമറ്റിവിടെ രാക്ഷസമന്ത്രി ചെയ്യും
വീണപ്രവൃത്തികൾ ഫലിച്ചിടുവാൻ പ്രയാസം.       113

ധീവിങ്ങിടും പ്രജകൾ നിങ്ങൾ നമുക്കവന്നുൾ
പ്പൂവിൽപ്പെടും മദമറുത്തിടുവാൻ, തുണയ്പിൻ;
ഭൂവിൽ ഭവത്തൊടമർചെയ്തു ജയം ലഭിപ്പാൻ
ജീവിക്കു നൽശമദാദിഗുണങ്ങൾപോലെ.       114

പാപപ്രസക്തിപെടുമായവരോടിവണ്ണം
ഭൂപൻ കഥിച്ച വചനങ്ങൾ തനിക്കു മേലിൽ
ഹാ! പത്രപുഷ്പഫലശാഖകളൊത്തു വായ്ക്കു-
മാപദ്‌ദ്രുമങ്ങളുടെ വിത്തുകളായ് ഭവിച്ചു.       115

ഝടിതി പണിഫലിച്ചെന്നേറ്റവും തോഷമോട-
ക്കുടിലമതികൾ തത്തന്മന്ദിരം ചെന്നു പുക്കാർ;
കടിയിൽ മൃതി ദൃഢംതാൻ ദൃഷ്ടനെന്നോർത്തു മോദാൽ
കൊടിയ ഫണികൾ വീണ്ടും പോടുപുകുംകണക്കേ.       116

കാകം, പട്ടി, പരുന്തു ഗൃദ്ധ്രമിവയജ്ജീവൻ
വെടിഞ്ഞുള്ളതാം
ലോകത്തിൽ തനു കീറി നാലുപുറവും പുണ്ണാ-
ക്കിടും‍പോലവേ,
ശോകം, സാദ്ധ്വസ,മീറ,ശങ്കയിവയബ്ഭൂപ-
ന്റെ ധീവിട്ട ഹൃ-
ത്താകപ്പാടെ മുറിപ്പെടുത്തി ദയതെല്ലില്ലാ-
തെയെല്ലായ്പ്പൊഴും.       117

ഒന്നാം സർഗ്ഗം സമാപ്തം


രണ്ടാം സർഗ്ഗം

അനന്തരം പാദുകചെയ്ത പുണ്യമായ്
മനസ്സുകൊണ്ടോർക്കിലതും ചൂടുന്നതായ്,
ജനത്തെ നിർമ്മിച്ച നിലയ്ക്കു നിർത്തു, മാ-
ക്കനം വെറും ഗ്രീഷ്മമണഞ്ഞു വഞ്ചിയിൽ.       1

തദാമൃതത്വം സലിലത്തിനും പരം
സദാഗതിത്വം പവനന്നുമൂഴിയിൽ
നിദാഘശക്ത്യാ തപനത്വമർക്കനും
നിദാനമന്വർത്ഥത പൂണ്ടു വിസ്മയം.       2

ഇനൻ തദാനീമതിദുഷ്ടചിത്തനാ-
മനന്തതൻ നായകനെന്ന പോലവേ
അനന്തരായോഗ്രകരം പതിക്കയാൽ
ജനം തപിച്ചാകുലമായിതെങ്ങുമേ.       3

[ 14 ]


ദുരാശപോൽ നീണ്ടു ദിനം; വിയുക്തയാം
വരാംഗിപോൽ രാത്രി മെലിഞ്ഞു നിർഭരം;
വിരാമമില്ലാത്തൊരു തൃഷ്‌ണ വന്നുപോയ്
നരാഗ്രിമർക്കും പിശുനർക്കു തുല്യമായ്.       4

വിരിഞ്ഞതാമാർജ്ജുനകന്ദമുള്ളെടം
തിരഞ്ഞു കൃഷ്‌ണാളിയണഞ്ഞു മഞ്‌ജുവായ്
ചൊരിഞ്ഞ ഗീതാമൃതമാസ്വദിക്കുവാൻ
നിറഞ്ഞു കൌതൂഹലമുള്ളിലേവനും.       5

ദുരാതപക്രൂരത വായ്‌ക്കുമുച്ചനാൾ
സുരാജഹംസം ജലസേവയെന്നിയേ
പരാർദ്ധ്യയാം പത്‌മിനിതന്റെ കോരകം
നിരാകുലം കൊക്കുകൾകൊണ്ടു കൊത്തിനാൻ.       6

സ്‌ഫുരിച്ചിടും സുരകരങ്ങൾ, കാന്തയെ—
പ്പിരിഞ്ഞു വാഴും തരുണർക്കു വേനലിൽ
കരിഞ്ഞുവാടുന്ന കരൾത്തളിർക്കൊടി—
ക്കെരിഞ്ഞ തീയ്‌ക്കെണ്ണകണക്കു തീർന്നുതേ.       7

രവിസ്‌ഫുരദ്ദീധിതിയക്ഷിപാളിതൻ
കവിഞ്ഞ കീലാലപിപാസതീർക്കയാൽ
ഛവിക്കിരിപ്പാം തടിനീനതാംഗിമാർ
ഭവിച്ചു ശോഷത്തിനു ഭാജനങ്ങളായ്.       8

ചെരിപ്പു കാലും, കുട കയ്യു, മാസ്‌ഥയാ
വരിച്ചു, ഭർത്താവിനെ മങ്കപോലവേ;
ശരിക്കിളം‌പുൽത്തറമേൽ മൃദുച്‌ഛദം
വിരിച്ചു വിത്തേശരുറങ്ങി നിസ്ത്രപം.        9

സ്‌ഫുടം നിശായാം ധൃതചക്രമായി, നൽ—
പ്പടം ധരി,ച്ചങ്ങനെ രാജവീഥിയിൽ
കടന്നു, ദുഷ്‌ടുള്ള ഭുജംഗർ മേൽക്കുമേൽ—
പ്പടർന്ന ധൂളിക്കൊതിയോടു ലാത്തിനാർ.        10

പടങ്ങൾ കൂടാതെ കഴിക്കുവാൻ ശ്രമം
തുടർന്നിടും മാനുഷർപോൽത്തരുക്കളും
ഉടൻ ദലൌഘത്തെ വെടിഞ്ഞു, സത്തമൻ
നടപ്പതല്ലോ വഴി മന്നിലന്യനും.        11

ജനം തദാനീം കമലാകരപ്രിയം
മനസ്സിലുൾക്കൊണ്ടു മുരാരിയെന്ന പോൽ;
ഘനക്ഷയം നൽകി ജലാശയത്തിനും
ദിനങ്ങൾ വാനത്തിനുമൊന്നുപോലവേ.        12

അണഞ്ഞ ഹേമന്തവിരോധിയെങ്കിലും
തുണച്ചു തീച്ചട്ടി കൊതുക്കൾ ചാകുവാൻ;

[ 15 ]

ഗുണങ്ങളേറെപ്പെടുവോനിൽ നന്ദിപൂ -
ണ്ടിണങ്ങമല്ലോ ജനമേതു കാലവും.        13

പഴിച്ചു ദുഷ്ടൻ ഹരിദശ്വനെജ്ജനം;
പൊഴിച്ചു ബാഷ്‌പം പ്രതിരോമകൂപകം;
മിഴിച്ചുനോക്കിത്തരുണീകുചങ്ങളിൽ-
ക്കഴിച്ചു കണ്ടീലൊരു ശൈത്യമെങ്ങുമേ.        14

പരം ഗവാക്ഷാദിസമീപമെത്തിയാ
നരവ്രജം ലങ്കയിൽ വാനരങ്ങൾപോൽ
നിരന്തരം മാരുതപോതമാശ്രയി-
ച്ചൊരൽപമാശ്വാസമിയന്നിരുന്നുതേ.        15

തരംഗിണീവാരി വിയൽ പ്രസൂനമായ്;
സരസ്സയസ്‌കാരകുടീരഭസ്ത്രയായ്;
വരണ്ടു കൂപം പരിതാപമേറ്റവും
തിരണ്ടിടും ചാതകകണ്‌ഠമെന്നപോൽ.        16

ഒരേതരത്തിൽപ്പനിനീരുമത്തറും
സരോഗനും നിർഗ്ഗദനും തനിക്കുമേൽ
വിരോധമില്ലാതെയണിഞ്ഞു; ഭാനുമൽ-
കരോൽകരത്തിൻ സമബുദ്ധി നോക്കുവിൻ.        17

ഒരാതപത്രത്തിനടിക്കു സൂരനി-
ദ്ധരാതലം വെന്നു നിറുത്തിടുന്നതായ്
നിരാമയം ചൊൽവതുപോലെ പാന്ഥർ തൻ
കരാഗ്രമോരോ കുടയേന്തി നിന്നുതേ.        18

നിദാനമീമട്ടു നിദാന്തതീവ്രമാം
നിദാഘകാലം പ്രചരിച്ചുകൊള്ളവേ
മുദാ രവിക്കെത്തുമപായമന്തിയിൽ
സദാരരായ് നോക്കി രസിച്ചു മാനുഷർ.       19

ഒടുക്കമെല്ലാം സുഖമാകുകിൽജ്ജനം
നടുക്കെഴുംമാൽ വകവയ്ക്കയില്ലപോൽ;
അടുക്കുവോരന്തി യുവാക്കളോർക്കവേ
കടുക്കുമുച്ചക്കതിർ ചെറ്റു ശീതമായ്.        20

വരോരുമാർ വല്ലഭരൊത്തു നിത്യവും
തിരോഹിതോഷ്ണദ്യുതിയായ വേളയിൽ
പ്രരോഹദാഹ്ലാദരസം നടത്തിനാർ
സരോജലക്രീഡനസന്മഹോത്സവം.        21

നിസ്സർഗ്ഗരമ്യാകൃതികൾക്കലംകൃതി-
പ്രസംഗമാവശ്യകമല്ലയെന്നതിൽ
അസംശയം നീറ്റിലിറങ്ങി നിന്നൊരാ
വിസപ്രസൂനാക്ഷികൾ താൻ നിദർശനം.        22

[ 16 ]

ഇളംകുളുർകാറ്റളകവ്രജത്തെയി-
ട്ടിളക്കുമാസ്സുനരിമാർക്കെഴും മുഖം
മിളദ്ദ്വിരേഫാംബുജശങ്കയാർക്കുമുൾ-
ക്കളത്തിലുണ്ടാക്കി വിളങ്ങി വാപിയിൽ.       23

മുടിക്കു നൽപ്പിച്ചകമാലതാനു,മ-
പ്പടിക്കു കണ്ഠത്തിനു മുത്തുമാലയും,
വെടിഞ്ഞനേരത്തുമിണങ്ങി പൊയ്കയിൽ-
ത്തടില്ലതാംഗിക്കുദബിന്ദുരൂപമായ്.       24

ചിരിച്ചു നല്ലാർകൾ തുടിച്ചു നീന്തവേ
തെറിച്ച നീർത്തുള്ളികളശ്രുരീതിയിൽ
സ്ഫുരിച്ചു തദ്വക്‌ത്രപരാഭവാൽ നിറ-
പ്പിരിച്ചിലേൽക്കും കമലങ്ങളിൽത്തദാ.       25

ഒരുത്തി കാന്താനനശങ്കയാൽ പ്രിയം
പെരുത്തു ചുംബിച്ചൊരു താമരയ്ക്കകം
ഇരുന്ന വണ്ടാത്തരളാക്ഷിതൻ മുഖ-
ത്തൊരുമ്മവച്ചാനരവിന്ദബുദ്ധിയാൽ.       26

വരോരുവാമന്യ ജലത്തിലാണ്ട തൻ
ശിരോരുഹം ക,ണ്ടസിതാഹിശങ്കയാൽ
സരോവരത്തിൽസ്സഖികൾക്കു മുന്നിലും
വിരോധമില്ലാതെ പുണർന്നു കാന്തനെ.       27

ഒരംഗനാമൗലി കരങ്ങൾ നീട്ടി നിർ-
ഭരം പൃഥുശ്രോണിയിളക്കി, നീന്തവേ
തരത്തിൽ നോക്കിസ്സഖിമാർ ചിരിക്കയാൽ
പരന്ന നാണത്തൊടു നീറ്റിൽ മുങ്ങിനാൾ.       28

മുലയ്ക്കുമേൽ മുന്നിരവിൽശ്ശശപ്ലുതം
നിനച്ചതന്യാംഗന, രക്തചന്ദനം
ജലത്തിൽ മായ്ക്കുന്നതിനോർമ്മവിട്ടതായ്,
സലജ്ജമോമൽസ്സഖിമാരെടോതിനാൾ.       29

ദിനങ്ങൾ തോറും പ്രിയരൊത്തു വാണിടും
മനസ്വിനീമൗലികുലത്തിനിത്തരം
അനല്പമന്തിക്കെഴുമംബുകേളി താ-
നനർഘവാജീകരണപ്രകാണ്ഡമായ്.       30

വരിഷ്ഠനാം വഞ്ചിനൃപൻ തമിസ്രയിൽ-
ശ്ശരിക്കു തൻ സൗധമണഞ്ഞു നിദ്രയെ
ഒരിക്കലാശിച്ചുകിടന്നു, തന്വിയെ
സ്മരിച്ചു സങ്കേതമണഞ്ഞ കാമിപോൽ.       31

അടുത്തു ധൂമം കിളരുന്നതഗ്ഗുണം
പെടുന്ന മന്നന്നുടനക്ഷിലക്ഷ്യമായ്

[ 17 ]

ചൂടുന്നൊരുള്ളത്തൊടു രാജ്യലക്ഷ്മിയാൾ
വിടുന്ന ദീർഘശ്വസിതം കണക്കിനെ.       32

ജ്വലിച്ച ദീപത്തൊടു ഭൃത്യയുക്തനാ-
യൊലിച്ചുപോകുന്ന മനക്കരുത്തൊടും
ചലിച്ചു ഭൂപൻ മുറിവിട്ടു; തീബ്ഭയം
ബലിഷ്ഠനും ദുർബ്ബലനും സമാനമാം.       33

തുടിച്ചിടും നെഞ്ഞൊടും ഭൂമിജാനി പേ-
പിടിച്ചവൻപോലൊരു പാച്ചിൽ പായവേ
സ്ഫുടിച്ച മോദത്തൊടു വഹ്നിയാം നടൻ
നടിച്ചിടും നാടകശാല കണ്ടുതേ.       34

ഹരേ! പരം നാലുവശത്തുനിന്നുമ-
ങ്ങൊരേതരം പൊങ്ങുമുദഗ്രപാവകൻ
നരേന്ദ്രഗേഹത്തിനെമുപ്പുരത്തിനെ-
പ്പുരേശബാണാഗ്നികണക്കെരിച്ചുതേ.       35

അപാരഹേത്യാനനമോടുമസ്സലാ-
മപാണ്ഡുധൂമോൽക്കരകുന്തളത്തൊടും
നൃപാലസൗധത്തിലണഞ്ഞു വഹ്നി നി-
സ്ത്രപാലവം കൂത്തുകളാടി ദാസിപോൽ.       36

പരം ജഗൽപ്രാണത മന്നനുള്ളതോർ-
ത്തരം മനസ്സിൽ കറവായ്ക്കമൂലമോ
നരർഷഭാരാതിശിഖിഭ്രുകംസനെ-
ത്തരത്തിലാടിച്ചു സമീരനട്ടുവൻ.       37

വയറ്റിനുണ്ടായൊരു തൃപ്തിയെ സ്വയം
വയസ്യനാം വാസവനോടുരയ്ക്കുവാൻ
അയത്നമോർത്തോ ദഹനൻ കൃതാർത്ഥനായ്
വിയൽപ്പഥത്തോളമുയർന്നു തൽക്ഷണം?       38

ധരാധവാഗാരമെരിച്ചു തൃപ്തികൈ
വരായ്കയാൽ ഭൂമിപഹൃത്തുഷർബുധൻ
ത്വരാന്വിതം കാണികൾ തന്മനസ്സൊടും
നിരാമയം ചെന്നു പിടിച്ചിതോ ബലാൽ?       39

പെരുത്തകാലത്തിൽ മയൂരസമ്മദം
വരുത്തുവാനോ ധരണീഗൃഹോപരി
ഉരത്ത മേഘദ്യുതി പൂണ്ട ധൂമമാം
കറുത്ത മേൽക്കെട്ടി കൃശാനു കെട്ടിനാൻ?       40

അനല്പമാകും ശുചിദീപ്തിയാൽ സ്വതേ
ജനത്തിനാമോദദമാം നൃപാലയം
അനല്പമാകും ശുചിദീപ്തി വീണ്ടുമാർ-
ന്നനന്തസന്താപമണച്ചതത്ഭുതം.       41

[ 18 ]


ദ്വിതീയമാം ഖാണ്ഡവമെന്നപോലെയാ-
ക്ഷിതീശ്വരൻ‌തന്റെ മനോജ്‌ഞമന്ദിരം
അതീവമോദത്തൊടു ഭക്ഷ്യമാക്കിനാൻ
സുതീവ്രകർമ്മാക്കളിലഗ്ര്യനാം ശിഖി.       42

വലത്തുകൈ വാളു,മിടത്തുകൈ കനം
കലർന്നിടും പന്തവു, മേന്തി നിർഭരം
കലങ്ങുമുള്ളൊത്ത നൃപന്നുമുന്നിൽ നി-
ശ്‌ചലൻ പുമാനെത്തിയൊരുത്തനക്ഷണം.       43

ക്ഷമാപനമ്മട്ടരികത്തു ചെല്ലുവോ-
നമാത്യനെക്കണ്ടു കടുത്ത വാക്കുകൾ
ക്രമാൽക്കഥിച്ചാൻ; ക്രുധതന്നെ ചിത്തവി-
ഭ്രമാദിമൂലം ബത ! മർത്ത്യനൂഴിയിൽ.       44

അരേ ദുരാത്‌മൻ! മതി, നില്ലുനില്ലു നീ
ചിരേച്‌ഛ സാധിച്ചു കൃതാർത്ഥനായിതോ ?
വരേണ്യമാമിത്തൊഴിലിന്നു വല്ലതും
തരേണമല്ലോ തവ പാരിതോഷികം !       45

നിനക്കു നേരാരു കൃതഘ്‌നർ മന്നിൽ? നിൻ
മനസ്സു ഹാലാഹലമെന്നു കണ്ടു ഞാൻ;
കനത്തതാം മൂടുപടത്തെയും കുറേ
ദ്ദിനങ്ങളാൽക്കാലമരുത്തു മാറ്റിടും.       46

ചരക്കു വേണ്ടില്ല, വിലയ്‌ക്കു പോകു,മി-
ത്തരത്തിലെൻ മാളിക ചാമ്പലാക്കുവാൻ
പരർക്കുമുൾക്കട്ടി വരില്ല; ഭൂമിയിൽ
പരം ഭവാനേ കലികാലപുരുഷൻ!       47

നലത്തൊടും പാലു കൊടുത്തു പാമ്പിനെ-
പ്പുലർത്തി വക്ഷസ്സൊടണയ്‌ക്കിലപ്‌ഫണി
കൊലയ്‌ക്കു കോപ്പിട്ടു കടിക്കയില്ലയോ ?
ഖലർക്കെഴും നന്ദിയുമിക്കണക്കുതാൻ.       48

ദരിക്കു കൊമ്പാലുടവേകിയോടിടും
കരി,ക്കതാളും ഹരികണ്ടെതിർക്കുകിൽ,
ഇരിക്കുമല്ലോ ഭയ, മാർക്കു മോഷണം
ശരിക്കുഷസ്സോളവുമെന്നുമൊത്തിടും ?       49

തുറന്നു ദൈവം മമ ദൃ,ക്കിനിബ്‌ഭവാൻ
പന്നുപോകാൻ പണി; ഖഡ്‌ഗവിദ്യ ഞാൻ
മറന്നതി,ല്ലാജിതുലയ്‌ക്കു മേലതിൽ-
ത്തിറം നമുക്കാർക്കതു തൂക്കിനോക്കണം.       50

കളഞ്ഞു തൊണ്ടിച്ചുടുപന്ത, മത്ര നീ
മിളദ്രസം വന്നു, കരാസിധാരയാൽ,

[ 19 ]

പിളർക്കുകെൻ മാറിടമോ യശസ്സുഖം
വളർത്തിടും വാനിനെഴും കവാടമോ ?       51

ഇവണ്ണമോതും പ്രതിഘാരുണാക്ഷനാ-
മവന്യധീശാഗ്രണിതൻ പുരോഭുവി
വിവർണ്ണനായ്‌ച്ചേഷ്‌ടവെടിഞ്ഞു തുണുപോ-
ലവൻ ക്ഷണം നിന്നനിലയ്‌ക്കു നിന്നുപോയ്.       52

മനസ്സിലാകാത്തൊരു ഭാഷ കേട്ടപോൽ
മനസ്വിയാം മന്ത്രിമുഖത്തെവച്ചുടൻ
അനന്തബാഷ്‌പം മഴപോലെ വാർത്തുകൊ-
ണ്ടനന്തതൻ നാഥനൊടേവമോതിനാൻ.       53

ഭൂവി ക്ഷമാധീശരണിഞ്ഞ ഹീരമേ !
ചെവിക്കിടിത്തിയിതു സഹ്യമല്ല മേ;
രവിക്കു ചിന്തിക്കിലനുരു ശത്രുവായ്
ഭവിക്കുമോ ? മാരുതി രാമവൈരിയോ?       54

മൂധാ തവാശങ്ക; ഭവാനു ദാസനായ്
പ്രധാനമന്ത്രിത്വമിയന്ന സാധു ഞാൻ
വിധാത്യദത്തം വരമാർന്ന മത്തനാം
സൂധാശനാരാതി വൃകന്നു തുല്യനോ ?       55

ശരിക്കു ദുര്യോഗവിളക്കിലേഷണി-
ത്തിരിക്കു കത്താനിട തെല്ലു കിട്ടുകിൽ
തെരിക്കനേ സ്നേഹവിനാശമൊത്തിടാ-
തിരിക്കുവാനില്ലൊരു മാർഗ്ഗമേവനും.       56

കടന്നു കർണ്ണംവഴി കണ്ണിൽ മണ്ണിടാൻ
തുടങ്ങുമീയേഷണി ലേശമേക്കുവോൻ
സ്‌ഫുടം നശിക്കും ചിതൽ‌തിന്ന കാതൽ‌പോൽ;
ചടങ്ങിനൊക്കും ഫലമാർക്കുമൂഴിയിൽ.       57

പുരയ്‌ക്കു തീവച്ചൊരു ചെമ്പഴന്തിതൻ
കരത്തിൽ നിന്നൂരിയെടുത്ത പന്തവും
പരം തദംഗത്തിലണച്ച വാളുമെൻ
നരപ്രഭോ ! കാൺ‌ക; കറുക്കുമോ ഹിമം ?       58

ശിതാഗ്രമാം വാളിതെടുത്തു ദാസനെ-
പ്പിതാവൊടൊക്കും തിരുമേനിയിച്‌ഛപോൽ
കൃതാപരാധത്വമിരിക്കിലിപ്പൊഴേ
കൃതാന്തഗേഹത്തിനയച്ചുകൊള്ളണം.       59

ഇവണ്ണമോരോ മൊഴി ഗൽഗദത്തൊടാ
ന്യവര്യനോടോതി, യരാതിജീവിതം
കവർന്ന വാളും ചുടുപന്തവും വെടി-
ഞ്ഞവൻ നിലത്താശു മയങ്ങിവീണുപോയ്.       60

[ 20 ]

നളൻ കലിക്കെന്ന കണക്കിലേഷണി-
ക്കിളക്കമെന്യേ വശനായ മന്നവൻ
അളർക്കജക്ഷ്വേളമകത്തു വാച്ചപോൽ
വളർന്നൊരുൾപ്പിച്ചൊടിവണ്ണമോതിനാൻ.       61

'കടുത്തുപോയ് ധൃഷ്ടത,യിത്രവേണ്ട; നിൻ
മിടുക്കു രംഗത്തിനു പറ്റുമെങ്കിലും
എടുത്തിടേണ്ടീവക ജാല,മിങ്ങതിൽ-
ക്കുടുങ്ങുവാൻതക്കൊരു മത്സ്യമല്ല ഞാൻ.        62

സദംഭമെന്നെക്കൊലചെയ്തു വഞ്ചിഭൂ
വുദഞ്ചിതശ്രീയൊടു വാണിടേണ്ട നീ
പദം ഗ്രഹിക്കായ്മ, കരാളയക്ഷി വൻ
മദത്തൊടും മോഹിനിയായിടുംവിധം.        63

മരിച്ചതാരെന്നറിയട്ടെ, പിന്നെയാ-
ണിരിപ്പ'തെന്നോതി നൃപൻ നടക്കവേ
തിരിച്ചു പിൻപേ നിഴൽപോലെ മന്ത്രിയും;
സ്ഫുരിക്കുമോ ദുർദശയിൽ സുഖം നൃണാം?        64

ധരിച്ചു രക്തം ബത! ധൂളിമെത്തമേൽ
വരിച്ചുകൂടും മൃതികാന്തയാളുമായ്
സ്ഫുരിച്ച മുത്തോടു രമിച്ചു സുപ്തനാ-
മരിക്കെഴും മേനിയെ നോക്കി മന്നവൻ.        65

മലർന്നു കൈകാലുകൾ നീട്ടിയൂഴിമേ-
ലലംഘൃദൈവാഹതിയാൽ പതിക്കയാൽ
നിലയ്ക്കു നിർത്താതെ മരുത്തു ശാഖയോ-
ടുലച്ചുവീഴിച്ച വനദ്രുപോലവേ;        66

കരിക്കുനേരാം നിറമാണ്ട മേനിമേൽ
മുരിക്കുതൻ പൂവെതിർച്ചോരയേൽക്കയാൽ
ശരിക്കുഷസ്സിൽസ്സജലാഭ്രപൂർണ്ണമാം
ഹരിക്കെഴും ദിക്കിലണഞ്ഞ ഭാനുപോൽ;        67

ദരിക്കകം നിദ്രിതനാം മൃഗാധിപൻ
കരിക്കുപോൽ ചേഷ്ടകളൊക്കെ വിട്ടഹോ!
മരിക്കിലും, മേനിയെ നോക്കിടുന്ന ത-
ന്നരിക്കു ഹൃത്തിൽ ഭയമേകി നിർഭരം;        68

കിടന്ന ദുഷ്ടാഗ്രണി ചെമ്പഴന്തിയെ-
സ്ഫുടം നിരീക്ഷിച്ചു തനുവ്രണങ്ങളെ
പടർന്ന ശോകത്തൊടു, ചോരചേർന്നതൽ-
പടം ധരാധീശനകറ്റി നോക്കിനാൻ. (കുളകം)        69

വിരോധിതൻ പൊന്നരഞാണുതന്നടി-
ക്കൊരോല ക,ണ്ടായതിലുള്ള ലേഖനം

[ 21 ]

നളൻ കലിക്കെന്ന കണക്കിലേഷണി-
ക്കിളക്കമെന്യേ വശനായ മന്നവൻ
അളർക്കജക്ഷ്വേളമകത്തു വാച്ചപോൽ
വളർന്നൊരുൾപ്പിച്ചൊടിവണ്ണമോതിനാൻ.       61

'കടുത്തുപോയ് ധൃഷ്ടത,യിത്രവേണ്ട;നിൻ
മിടുക്കു രംഗത്തിനു പറ്റുമെങ്കിലും
എടുത്തിടേണ്ടീവക ജാല,മിങ്ങതിൽ-
ക്കുടുങ്ങുവാൻതക്കൊരു മത്സ്യമല്ല ഞാൻ.        62

സദംഭമെന്നെക്കൊലചെയ്തു വഞ്ചിഭൂ
വുദഞ്ചിതശ്രീയൊടു വാണിടേണ്ട നീ
പദം ഗ്രഹിക്കായ്മ,കരാളയക്ഷി വൻ
മദത്തൊടും മോഹിനിയായിടുംവിധം.        63

മരിച്ചതാരെന്നറിയട്ടെ, പിന്നയാ-
ണിരിപ്പ'തെന്നോതി നൃപൻ നടക്കവേ
തിരിച്ചു പിൻപേ നിഴൽപോലെ മന്ത്രിയും;
സ്ഫുരിക്കുമോ ദുർദശയിൽ സുഖം നൃണാം?        64

ധരിച്ചു രക്തം ബത! ധൂളിമെത്തമേൽ
വരിച്ചുകൂടും മൃതികാന്തയാളുമായ്
സ്ഫുരിച്ച മുത്തോടു രമിച്ചു സുപ്തനാ-
മരിക്കെഴും മേനിയെ നോക്കി മന്നവൻ.        65

മലർന്നു കൈകാലുകൾ നീട്ടിയൂഴിമേ-
ലലംഘ്യദൈവാഹതിയാൽ പതിക്കയാൽ,
നിലയ്ക്കു നിർത്താതെ മരുത്തു ശാഖയോ-
ടുലച്ചുവീഴിച്ച വനദ്രുപോലവേ;        66

കരിക്കുനേരാം നിറമാണ്ട മേനിമേൽ
മുരിക്കുതൻ പൂവെതിർചോരയേൽക്കയാൽ
ശരിക്കുഷസ്സിൽസ്സജലാഭ്രപൂർണ്ണമാം
ഹരിക്കെഴും ദിക്കിലണഞ്ഞ ഭാനുപോൽ;        67

ദരിക്കകം നിദ്രിതനാം മൃഗാധിപൻ
കരിക്കുപോൽ ചേഷ്ടകളൊക്കെ വിട്ടഹോ!
മരിക്കിലും; മേനിയെ നോക്കിടുന്ന ത-
ന്നരിക്കു ഹൃത്തിൽ ഭയമേകി നിർഭരം;        68

കിടന്ന ദുഷ്ടാഗ്രണി ചെമ്പഴന്തിയെ-
സ്ഫുടം നിരീക്ഷിച്ചു തനുവ്രണങ്ങളെ
പടർന്ന ശോകത്തൊടു, ചോരചേർന്നതൽ-
പടം ധരാശനകറ്റി നോക്കിനാൻ. (കുളകം)        69

വിരോധിതൻ പൊന്നഞ്ഞാണുതന്നടി-
ക്കൊരോല ക,ണ്ടായതിലുള്ള ലേഖനം

[ 22 ]

തമസ്സിനാൽത്തന്റെ സഗർഭ്യനാകുമാ-
ക്കുമർത്ത്യനീയൂഴി വെടിഞ്ഞുപോകയാൽ
അമന്ദമാം ശോകമുയർന്നമൂലമോ
ശ്രമം നിശയ്ക്കേറി പിരിഞ്ഞു മാറുവാൻ?        80

ക്രമാദ്വിയത്തോളമുയർന്ന വഹ്നിതൻ
ഹിമാംശുജാലത്തെയുമാവിയാക്കുകിൽ
അമാന്തമാമെന്നു നിനയ്ക്കമൂലമോ
വിമാന്യമന്യത്ര മറഞ്ഞുപോയ് വിധു?        81

പെരുത്തു രാജാവിനനർത്ഥസഞ്ചയം
വരുത്തിടും കാഴ്ചകൾ കണ്ടു നിൽക്കുവാൻ
കരുത്തുവിട്ടോ ദിവി വന്നതില്ല നൽ-
ഗ്ഗുരുത്വമുള്ളോരുഡുരാജി രാത്രിയിൽ?        82

കടന്നു സൗധത്തിലിരുട്ടിലക്രമം
തുടർന്ന കള്ളശ്ശിഖിയെപ്പിടിക്കുവാൻ
സ്ഫുടം നിനച്ചോ ഹൃദി പൗരരെത്തിനാർ
പടർന്ന കോപത്തൊടു നാലുഭാഗവും?        83

പഴിക്കുവോർക്കും തുണചെയ്തു ജീവിതം
കഴിക്കുവോർ സത്തുകളെന്നു കാട്ടിയോ,
വഴിക്കിരുട്ടിൽ പ്രജകൾക്കു ഹേതിയാൽ
മിഴിക്കു നൽക്കാഴ്ചയണച്ചു പാവകൻ?        84

വിഷപ്പടിക്കുൾപ്പനിയേറി നിർഭരം
വിഷണ്ണരാം കാണികൾതൻ ഭയത്തൊടും
ഉഷർബുധൻ കിഞ്ചനകെട്ടമർന്നവാ-
റുഷസ്സു ഭുരംഗമലങ്കരിച്ചുതേ.        85

മലർന്നു നന്മിത്രസമാഗമോത്സവം
കലർന്നനേരം ഹരിദിങ്മുഖാംബുജം;
വിലങ്ങുവെട്ടീടിന ബന്ദിപങ്‌ക്തിപോൽ
ചലൽപതത്രം ദിവി പാഞ്ഞു പക്ഷികൾ.        86

ജനിച്ച വന്മാലൊടിരുട്ടറയ്ക്കകം
തനിച്ചു മേവും സചിവാഗ്ര്യനേകനെ
അനിച്ഛയാൽ തീണ്ടിയതില്ല ഭാസ്കരൻ
സനിശ്ചയം പഞ്ചമനെ ദ്വിജാതിപോൽ.        87

അനന്തരം രാജസദസ്സിൽ മന്ത്രി മാർ-
ക്കനർഘരത്നത്തിനെയാനയിക്കുവാൻ
അനൽപരോഷം നൃപനോതി; തോന്നുകി-
ല്ലനർത്ഥകാലങ്ങളിൽ വേണ്ടതാർക്കുമേ.        88

തരത്തിലല്പം വിഷമോ കൃപാണമോ
കരത്തിലില്ലാഞ്ഞു വലഞ്ഞൊരപ്പുമാൻ

[ 23 ]

ദരത്തെവിട്ടന്നൊരു കുറ്റവാളിപോൽ
പുരത്തിലുള്ളോരുടെ മുന്നിലെത്തിനാൻ.        89

അരണ്യമദ്ധ്യത്തിൽ നിശീഥവേളയിൽ-
പ്പരന്നിടും ശാന്തത കൈവശത്തിലായ്
പരം വിളങ്ങുന്ന സദസ്സിലിത്തരം
നിരന്നുകേൾക്കായി നൃസിംഹഗർജ്ജിതം.        90

'ശ്രവിക്കുവിൻ സർവരു,മിന്നു ദുർഗുണം
കവിഞ്ഞിടും ദ്രോഹിയമാത്യനിപ്പുമാൻ
ഭവിച്ചു മന്മന്യുവിനേകലക്ഷ്യമായ്
പവിക്കു കുന്നിചിറകെന്നപോലവേ.        91

വരില്ല തെറ്റെങ്കിലുമീശകല്പിതം
ധരിക്കുവാൻ നമ്പി, മദാജ്ഞകാരണം,
തിരിച്ചുപോയ്ച്ചീട്ടുകളിട്ടു നോക്കിനാൻ;
ഹരിക്കു ഹസ്താമലകം സമസ്തവും.        92

അതിങ്കലും പങ്കിലനെന്നു വന്നുപോയ്
ചതിക്കു വാസസ്ഥലമാകുമിപ്പുമാൻ;
മതിക്കിനിസ്സംശയമില്ല; ചെന്നിവൻ
പതിക്കുമല്ലോ നരകക്കുഴിക്കകം.        93

മയാ ദൃഢം സമ്പ്രതി വദ്ധ്യനെങ്കിലും
രയാന്വിതം നാടുകടത്തലെന്നിയേ
ഇയാൾക്കു കൽപിക്കുവതില്ല ശിക്ഷ ഞാൻ;
ദയാർദ്രചേതസ്സുകൾ വഞ്ചിഭൂവരർ;        94

അമന്ദമുച്ചാടനയോഗ്യനാകുമി-
ക്കുമന്ത്രി ദൂരത്തു കടക്കിലെന്നിയേ
ക്ഷമക്കു തെല്ലും സുഖമില്ല; മേനിമേ-
ലമർന്ന രക്ഷസ്സബലയ്ക്കുപോലവേ.        95

പിടിച്ചു ദൂരെക്കളയട്ടെ വഞ്ചിഭൂ-
മുടിച്ച ദുർമർത്ത്യമൃഗത്തെയിപ്പൊഴേ'
ചൊടിച്ചിതോതി ക്ഷിതിജാനി മണ്ഡപം
വെടിഞ്ഞു, മോദം ജനമാനസത്തെയും.        96

തെരുതെരെ ലഹളയ്ക്കൊരുങ്ങുവാൻ രു-
ട്ടരുളുകിലും ദൃഢയായ രാജഭക്തി
അരുതതു പിശകെന്നുരയ്ക്കമൂലം
വരുമൊരു മാലൊടു പിൻതിരിഞ്ഞു പൗരർ.        97

വളരെവളരെ നാളായ് രുദ്ധമാം കോട്ട വീഴു-
ന്നളവു ഭടർകണക്ക,മ്മന്നവൻ മന്ത്രിതന്നെ
കളയുമവസരത്തിൽ പ്രീതി ചേതസ്സിലേറി-
പ്പുളകഭരിതരായാർ ദുഷ്ടരാമെട്ടുവീടർ.        98

[ 24 ]

ഉരഗവനിത പെറ്റോരണ്ഡമെന്നോർത്തു ഹാഹാ!
കരതലഗതചിന്താരത്നമബ്ധ്യന്തരത്തിൽ
വിരവിലെറിയുമുർവ്വീകാന്തനും ഭ്രാന്തനെപ്പോൽ-
പ്പരജനപരിഹാസത്തിനു പാത്രീഭവിച്ചു.        99

രണ്ടാംസർഗ്ഗം സമാപ്തം

മൂന്നാം സർഗ്ഗം



നിഷ്കാരണം മന്ത്രിയെ മന്നനേവം
മുഷ്കാണ്ടിരിപ്പോൻ വിനയത്തിനെപ്പോൽ
നിഷ്കാസനംചെയ്തു വിളിച്ചു ഹേമ-
നിഷ്കാഭയാം പുത്രിയെയന്തികത്തിൽ.        1

ആലോകനീയാകൃതി പൂണ്ടു മിന്നു-
മാലോലദൃക്കപ്പൊഴുതാളിമാരാൽ
ചേലോലുമസ്സ്വർവനിതാഗണത്താൽ
പൗലോമിപോലാവൃതയായിരുന്നു.        2

ഓരോ വിനോദങ്ങൾ കഥിച്ചു മുഗ്ദ്ധ-
സ്മേരോഡുപാഭാനനയായ്ത്തദാനീം
ആരോമലാൾ വാണു; മഴയ്ക്കു മുൻപു
നേരോർക്കിൽ വെയ്‌ലിന്നൊളി കൂടുമല്ലൊ.       3

ജീവന്നു നേരാം സചിവന്റെ വൃത്തം
സ്ത്രീവര്യയോടാരുമുരച്ചിതില്ല;
പൂവൻപിലാളും പുതുപിച്ചകത്തെ-
ത്തീവച്ചെരിക്കുന്നതിനാർക്കു തോന്നും?        4

ആ മഞ്ജുവാണിക്കു നിമിത്തദോഷ-
സ്തോമം തദാ ദൃക്കിനു ലക്ഷ്യമായി;
ഓമൽശരൽജ്യൗത്സ്നിയിലംബരത്തിൽ
ഭീമത്വമാളും ഘനപങ്‌ക്തിപോലെ.        5

അത്തന്വിയാൾക്കന്നു വലത്തുകണ്ണു
ചിത്തത്തൊടൊന്നിച്ചിളകിത്തുടങ്ങി;
വൃത്തം കടുപ്പം! മിഴികൾക്കു കാഴ്ച
ഹൃത്തട്ടിൽ മുത്തെന്നവിധം കുറഞ്ഞു.        6

സ്ഥാനം പിഴച്ചന്നു നശിച്ചു ഭാഗ്യം
പീനസ്തനിക്കെന്നു കഥിച്ചു ഗൗളി;
ആനന്ദവായ്പിന്നതിരിട്ടു പൂച്ച
ദീനസ്വനം പൂണ്ടു കുറുക്കെയോടി.        7

[ 25 ]

ആക്കാമിനിക്കന്നു ശിവാരുതത്തേ-
ക്കേൾക്കായ്പരം ദുർവിധിഗർജിതംപോൽ;
ശ്രീക്കാസ്പദം കങ്കണമൂരിവീണു
പോക്കാർന്നിടും ലക്ഷ്മി കണക്കു മന്നിൽ.        8

ആതങ്കമോടിങ്ങനെ ദുർന്നിമിത്ത-
വ്രാതം കരിങ്കാറണിവേണി കാൺകെ
ഹാ! തങ്കനേർമേനിയിലശ്രുവീഴ്ത്തി
പ്രേതംകണക്കുൾച്ചൊടിയറ്റിരുന്നാൾ.        9

എന്തോ വരാൻപോവതു മേലിലെന്നായ്
ചിന്തോർമ്മിജാലത്തിൽ മനസ്സുമുങ്ങി
തൻതോഴിമാരോടുരിയാടൽവിട്ടു
പന്തോടെതിർക്കും മുലയാളിരുന്നാൾ.        10

ഹേ! തന്വി! നിന്നെ ക്ഷിതികാത്തിടും നിൻ
താതൻ വിളിക്കുന്നു ജവത്തിലെന്നായ്
സ്വാതന്ത്ര്യമോടേകനണഞ്ഞു കാല-
ദൂതൻ കണക്കോടിയടുത്തു ചെന്നാൻ.        11

പോ നീ വരാം ഞാൻ പിറകേ മുറയ്ക്കെ-
ന്നാനീലലോലാളകചൊന്നനേരം
ആനീതയാക്കുന്നതിനാജ്ഞയുണ്ടെ-
ന്നാ നീണ്ട ദണ്ഡേന്തിന ദൂതനോതി.        12

വന്നോഫലം ദുശ്ശകുനവ്രജത്തി-
ന്നെന്നോർത്തു തീയിൽത്തളിർപോലെ വാടി
പൊന്നോമലാ,ളെങ്കിലിതാ വരുന്നേ-
നെന്നോതിയദ്ദൂതനൊടൊത്തു പോയാൾ.        13

സ്മേരാനനം പൂണ്ട പിതാവിനെക്ക-
ണ്ടാരാമ തൻ ദുശ്ശകുനങ്ങളെല്ലാം
ആരാലുണർത്തുന്നതിനോർത്തു ചെന്നാ-
ളാരാലുമേ ഭാവിയദൃശ്യമല്ലോ.        14

തന്നാലയിൽ സ്വൈരമണഞ്ഞിടുമ്പോൾ
ചെന്നായെ നേരിട്ടിടുമാടുപോലെ
അന്നാരി രുട്ടാലധരം വിറയ്ക്കും
മന്നാളുവോനെബ്ഭയമാണ്ടു കണ്ടാൾ.        15

ആയംപെടും കോളിൽ വിശാലമാകും
കായല്ക്കകംപോലരിശത്തഴപ്പിൽ
ഭൂയസ്തരാം ഭൂപതി ദുർന്നിരീക്ഷ്യ-
ശ്രീയന്നു ഹാഹന്ത! വഹിച്ചിരുന്നു.        16

മോടിക്കനേകം സുഗുണങ്ങൾ കൂട്ടം
കൂടിക്കളിക്കുന്ന നൃപാശയത്തിൽ

[ 26 ]

ചാടിക്കടുംക്രോധമണഞ്ഞു പുഷ്പ-
വാടിക്കകം മൂത്തകുരങ്ങുപോലെ.        17

വൻമാരിവിട്ടാലുമതിൻതണുപ്പു
പിന്മാറുകില്ലൂഴിയിലക്കണക്കേ
സന്മാന്യനാം മന്ത്രിയകന്നുമന്നാ
നന്മാനവൻതൻ ക്രുധ നീങ്ങിയില്ല.        18

ചൊന്നാനവൻ നന്ദിനിയോടു: 'കേൾക്ക,
നിൻനാഥനാകുന്നതിനോർത്ത തമ്പാൻ
ഇന്നാശു തോവാള കടന്നിടുന്നു;
തൻനാശബീജം തദകൃത്യമാർക്കും.        19

കുന്നിങ്കൽനിന്നാറുകണക്കു കണ്ണിൽ-
നിന്നിത്ഥമെന്തശ്രു പതിച്ചിടുന്നു?
പൊന്നിൻപതക്കത്തെയെടുത്തു പൊട്ട-
ക്കുന്നിക്കുരുത്താലിയിലാരു കോർക്കും?        20

പോകട്ടെ പു,ല്ലപ്പുരുഷൻ; നിനക്കു
പാകത്തിൽ ഞാൻ കാന്തനെ വേറെ നൽകാം;
വാകപ്പുതുത്താരിനു കള്ളിമുള്ളു
ശോകത്തിനല്ലാതെ സുഖത്തിനാമോ?        21

മച്ഛക്തിയെന്തെന്നറിയാതെ ശുദ്ധ-
തുച്ഛസ്വഭാവം തുടരൊല്ല കുഞ്ഞേ!
ഇച്ഛയ്ക്കു കൊല്ലും കൊലയും നടത്താ-
നച്ഛ,ന്നവൻ മന്നവനോർമ്മവേണം'        22

ഏവം കഥിച്ചൊട്ടു സമാശ്വസിച്ചാൻ
ഭൂവല്ലഭൻ ഭാരമിറക്കുവോൻപോൽ,
സ്ത്രീവർഗ്ഗമുത്തും പിളർമിന്നലേറ്റ
പൂവല്ലിപോൽ വാടി നിലത്തു വീണാൾ.        23

താപക്കൊടുംകാറ്റടിയേറ്റ കന്യാ-
ദീപത്തിനെത്തന്നുടെ മുന്നിൽനിന്നും
ഭൂപൻ വെളിക്കാക്കി; കൃപാംബുവാർക്കും
കോപക്കനൽക്കട്ടയിലാവിതന്നെ.        24

വ്യാധന്റെ ബാണം ഹൃദയത്തിലേറ്റു
ബോധം നശിക്കും ഹരിണിക്കു മുറ്റും
സാധർമ്മ്യമാർന്നീടിന തയ്യലാളെ-
സ്സൗധത്തിൽ‌വച്ചാളികൾ താങ്ങിവാങ്ങി.        25

ശീതോപചാരം ചിരമേറ്റനേരം
പ്രേതോപമാവസ്ഥയെ വിട്ടുനീങ്ങി
ശാതോദരീമുത്തെഴുന്നേറ്റു മന്ത്രി-
ക്കേതോ പുരാപുണ്യമിരിക്കമൂലം.        26

[ 27 ]

പിന്നീടമാത്യന്നു പിണഞ്ഞൊരാപ-
ത്തന്നീലപത്മാക്ഷിയൊടാകമാനം
ചൊന്നീടിനാരാളികൾ; വിശ്വസൃട്ടേ!
നിൻ നീട്ടൊരാൾക്കും നിരസിച്ചിടാമോ?        27

എൻ തോഴിമാരേ! ഹതയായി ഞാനെ-
ന്നെന്തോതിയാലും വിലപിച്ചു പാരിൽ
വെന്തോരു ഹൃത്തോടു പതിച്ചു പാവ-
മെന്തോന്നു ദൈവപ്പകയോടു കാട്ടാം?        28

അന്നാടു വിട്ടീടുമമാത്യവര്യൻ
തൻ നാഥയെക്കാണ്മതിനക്ഷണത്തിൽ
മന്നാളുവോൻ കല്പനനൽകി മുന്നിൽ-
ച്ചെന്നാൻ; വിയോഗാർത്തിയസഹ്യമാർക്കും;        29

ധീരത്വമേറീടിന മന്ത്രി വന്ന
നേരത്തു ലജ്ജാഖ്യയെയേകയാക്കി
ദൂരത്തു പിന്മാറി നതാംഗിയാൾതൻ
ചാരത്തെഴും മറ്റു സഖീകദംബം.        30

ഹൃത്തിൽക്കിടക്കും സുഖവിത്തമാകെ-
ക്കുത്തിക്കവർന്നീടിന ദുഃഖചോരൻ
അത്തിഗ്മഭാസ്സൊത്തൊരമാത്യനിൽഭീ-
മെത്തിക്കുരംഗാക്ഷിയെയപ്പോൾ വിട്ടോ?        31

ശ്രീലാസ്യഭൂവാമബലാമണിക്കു
ചേലാർന്ന നേത്രങ്ങളിലശ്രുബിന്ദു
ആലാക്കിലുൾച്ചേർന്നിതു, മഞ്ഞുതുള്ളി
നീലാബ്ജപത്രങ്ങളിലെന്നപോലെ.        32

അത്തയ്യലാൾതന്നതിനിമ്നമാകും
ഹൃത്തട്ടിലാഴിക്കകമൂർമ്മിപോലെ
ഒത്തന്നുദിച്ചോരു വികാരവായ്പിൻ
വൃത്തം വെടിപ്പായ് മുഖഭാവമോതി.        33

രണ്ടായിരം നാക്കു കഴുത്തിലുള്ള
തണ്ടാർദലാക്ഷന്റെ കിടക്കകൂടി
കണ്ടാൽക്കൊതിക്കുംപടി കണ്ണുകൊണ്ടു
രണ്ടാളുമന്തർഗ്ഗതമൊക്കെയോതി.        34

നാവിൻ പരാതിക്കിട നൽകിടായ്‌വാൻ
ധീ വിങ്ങിടും മന്ത്രി നിനയ്ക്കകൊണ്ടോ
ആ വിശ്വസ്സമ്മോഹിനിയോടിവണ്ണ-
മാവിഗ്നഹൃത്തായുരചെയ്തു പിന്നെ.        35

'ബാലേ! വധൂടീകുലമൗലിമുക്താ-
മാലേ! മനോജ്ഞാംഗി! മരാളയാനേ!

[ 28 ]

ബാലേന്ദുഫാലേ വിധിവൈപരീത്യ-
ത്താലേതു കല്ലാലിലയാവതില്ല ?        36

കൊറ്റിന്നു പോക്കറ്റു വടക്കുനിന്ന്
തെറ്റിത്തെറിച്ചെത്തിയൊരെന്നെ മേന്മേൽ
പോറ്റി, കലാശത്തിലിളേശനേവം
പറ്റിച്ച പറ്റീശ്വര! രാമരാമ!        37

വയ്യാർക്കുമോതാൻ ! നൃപനുച്ചിവച്ച
കയ്യാൽക്കഴിച്ചാനുദകപ്രദാനം
തയ്യാകുമെൻ ജീവിതവല്ലിയോടോ
കയ്യാങ്കളിക്കേറ്റു വിപത്തടിത്തേ? (യുഗ്മകം)        38

നിഷ്കാരണം വഞ്ചിയിൽനിന്നുമെന്നെ
നിഷ്കാസനം ചെയ്ത നൃപൻ നിമിത്തം
ദുഷ്കാലദാവാഗ്നിയിലെന്നഭീഷ്ട -
ശുഷ്കാഗമത്തെ ചുടുചാമ്പലായി.        39

ചേലാളുവോരെൻ പുകൾവെള്ളിമേട
മേലാകവേ താർമഷി കോരിവീഴ്ത്തി
വേലാതിഗക്ഷേമസരിത്തു ദു:ഖ-
ഹാലാഹലാംഭോനിധിയാക്കി മന്നൻ.        40

ആഴത്തിലെൻ നെറ്റിയിലറ്റമെന്യേ
വീഴക്ഷരം ചേർത്ത വിരിഞ്ചനിപ്പോൾ
പാഴറ്റ പീയൂഷഘടം പിടുങ്ങി -
താഴത്തു തട്ടിച്ചിതറിക്കളഞ്ഞു.        41

പോകട്ടെ സർവസ്വമുണക്കുപുല്ലു!
നീ കൈക്കലായാൽ ജഗദീശ്വരൻ ഞാൻ ;
ഹാ കഷ്ട,മില്ലായ്‌‌കിൽ നിരർത്ഥമാകും
ലോകത്രയം നേടുകിലും ദരിദ്രൻ.        42

ഹേ, വഞ്ചിഭൂപാലകപുത്രി! നിന്നി-
ലേവം തഴയ്‌‌ക്കുന്ന മമാനുരാഗം
ദൈവം സഹിച്ചില്ല ; ലഭിച്ചിടാത്തൊ-
രാവസ്തുവിൽ കാംക്ഷ വിപന്നിദാനം.        43

എന്തിന്നതെല്ലാം പറയുന്ന, തറ്റു,
ചിന്തിക്കിൽ നമ്മൾക്കു പെടുന്ന ബന്ധം;
പന്തിക്കിതെൻ പൂർവജനുസ്സിൽ നട്ട
വൻതിന്മയാം വിത്തിനു കൊയ്ത്തുകാലം .        44

വേകുന്നൊരുൾത്തട്ടൊടു നിന്നെ വിട്ടു
പോകുന്നു ഞാനെങ്കിലുമോമലാളേ!
ചാകുന്നകാലംവരെ നിന്നഭിഖ്യ
തൂകുന്ന മേനിക്കതു പീഠമത്രേ.        45

[ 29 ]

ഒട്ടിത്തരം പല്ലുകടിച്ചു വല്ല
മട്ടിന്നുമോരോന്നവനോതിടുമ്പോൾ
വെട്ടിത്തുറന്നക്ഷിയിൽ നിന്നു സേതു
പൊട്ടിക്കുമാറ്റിൻപടി നീരുവാർന്നു.        46

ഭീ തങ്കുമുള്ളത്തോടു വർത്തമാനം
ഭൂതം ഭവിഷ്യത്തിവയോർത്തനേരം
മാതംഗയാനക്കുളവാം വികാര -
ഭൂതവ്രജം നാക്കു പിടിച്ചുതാഴ്ത്തി .        47

ചൊന്നാൾ പണിപ്പെട്ടവൾ വല്ലപാടു-
'മെൻനാഥ! ഞാനന്യസഹായമറ്റോൾ;
എന്നാൽ സഹിപ്പാനരുതീ വിയോഗ,-
മെന്നാളുമുണ്ടോ നിഴൽ വസ്തുവെന്യേ?        48

ശ്രീരാമനെബ്ഭൂസുത, പാണ്ഡുപുത്ര -
ന്മാരാമിളാനാഥരെ യാജ്ഞസേനി,
ധീരാഗ്ര്യനാകും നിഷധേശനെപ്പ-
ണ്ടാരാമവൈദർഭിയുമെന്തു ചെയ്തു ?        49

ആ മട്ടു ഞാനും പ്രിയനെത്തുടർന്നു
പോമാബ്ധിപാരത്തിലുമില്ല വാദം;
ഓമൽക്കഴൽത്താർ പണിയുന്നൊരെന്നെ
ദ്ധീമൻ, വെടിഞ്ഞാലതുഘോരപാപം. (യുഗ്മകം)        50

പങ്കം പെടാത്തോരു ഭവാനെയിദ്ദു-
ശ്ശങ്കക്കു ലാക്കാക്കി വലച്ച താതൻ
തങ്കത്തിനെപ്പിച്ചളയായ് മതിച്ചു
തൻകണ്ണു താൻതന്നെ പൊടിച്ചുവല്ലോ!        51

മാതാവിനെക്കണ്ടറിവില്ലെനിക്കു
ഹാ! താതനോ സാധു, തുണയ്‌‌ക്കു മന്നിൽ
ഏതാണൊരാൾ നാഥ! ഭവാൻ വെടിഞ്ഞാൽ?
ജേതാവുതാൻ ദുർവിധിയെന്തുചെയ്യാം?        52

ആറോടു പത്താകിൽ വയസ്സു നിന്നിൽ-
ക്കൂറോടു തമ്പാൻ മുറിനൽകുമെന്നായ്
മാറോടു ചേർത്തന്നു പിതാവു കണ്ണീ-
രാറോടുമാറോതിയതേവമായോ?        53

താരാഗണം തൊട്ടു ശശിക്കു താപം
തീരാൻ പദാർത്ഥങ്ങളനേകമുണ്ടാം;
ആ രാവിനും നാഥ! കുമുദ്വതിക്കു-
മാരാണൊരുത്തൻ തുണ തിങ്കളെന്യേ?        54

ധീയെന്നുമാർന്നോരവിടുന്നു നായർ
സ്ത്രീയെന്നു ചിന്തിക്കരു, തന്യനുള്ളം

[ 30 ]

ഹ്രീയെന്നിയേ നൽകിലുടൻ നശിപ്പാ-
നീയെന്നെ ഞാൻ തന്നെ ശപിച്ചിടുന്നു.        55

കുഞ്ഞോർക്കിലീഞാൻ, പുകഴിൻ നിറത്താൽ
മഞ്ഞോടെതിർക്കുന്ന ഭവാൻ വെടിഞ്ഞാൽ,
നെഞ്ഞോടുതീചേർന്നുകഴിഞ്ഞു; പിന്നെ
നഞ്ഞോ തുണയ്പാൻ കയറോ പയസ്സോ?        56

എന്നോതിയശ്രുപ്പുഴയിൽക്കുളിച്ചു
തന്നോമനബ്ബാഹുലതായുഗത്തെ
അന്നോഷധീശാനന മന്ത്രിതന്റെ
മുന്നോട്ടുചായുന്ന കഴുത്തിലിട്ടു.        57

തൂക്കിന്നുമുൻപായ്‌‌ക്കൊലപാതകിക്കു
ലാക്കിന്നുകിട്ടുന്നൊരു സദ്യപോലെ
ഊക്കിന്നരങ്ങാം സചിവാഗ്രഗാമി -
ക്കാകന്യകാലിംഗനമന്നു തീർന്നു.        58

ഒന്നേ പുണർന്നുള്ളു വധൂപുമാന്മാ-
മന്നേരമന്യോന്യമനല്പരാഗം;
പിന്നേടമെന്തോ കഥ? മാനസത്തിൽ
വന്നേറിടും മാലൊടു മാറിനിന്നു.        59

ശ്രീതിങ്ങുമാ മങ്കയൊടൊത്തു വഞ്ചി-
ഭൂ തിട്ടമന്നാൾ വെടിവാൻ കഴിഞ്ഞും
ചെയ്തില്ലതൊന്നും ക്ഷിതിപാലമന്ത്രി;
നീതിജ്ഞർതൻ പദ്ധതിയേവമല്ലോ.        60

പേരാർന്നമന്ത്രിക്കെഴുമുൾക്കളത്തിൽ-
പ്പോരാടി രാഗത്തിനെ രാജഭക്തി
ആരാൽ ജയിക്കുന്നതു കണ്ടു പോവാ-
നാരാമ കണ്ണാലനുവാദമേകി.        61

നില്ലാതനന്താന്തമമാത്യഭാസ്വാൻ
വല്ലാതെ കൈവിട്ടു ഗമിച്ചിടുമ്പോൾ
ഉല്ലാസമപ്പത്‌‌മിനിതൻ മുഖത്തി-
ലില്ലാതെയായ്ത്തീർന്നതിലെന്തു ചിത്രം?        62

സ്നേഹം വഹിക്കാതെ നൃപാലകൻ ദുർ-
മ്മോഹത്തിനാൽ മന്ത്രിയെ നീക്കിയപ്പോൾ
ഹാഹന്ത! രാവിങ്കൽ വിളക്കുകെട്ട
ഗേഹം കണക്കായിതു വഞ്ചിരാജ്യം.        63

ഏകാകിയായ്പ്പോം സചിവന്നു സാഹ്യ-
മേകാനൊരാളില്ല വഴിക്കതോർത്തോ
വൈകാതെയത്തയ്യലകമ്പടിക്കു
ശോകാഢ്യമാം തൻ ഹൃദയത്തെ വിട്ടാൾ        64

[ 31 ]

തള്ളിക്കടക്കും വധുവിന്റെ മേനി-
ക്കുള്ളിൽ സ്ഥലം നൽകിടുവാൻ നിനച്ചോ
പുള്ളിക്കുരാംഗാക്ഷിയെ വിട്ടുപോമ-
പ്പുള്ളിക്കു നേത്രാംബു വെളിക്കുചാടി?        65

ഹൃത്തിങ്കൽ മേവും കമനിക്കു വായു-
വെത്തിച്ചു ജീവൻ നിലനിർത്തുവാനോ
അ,ത്തിങ്ങിടും കീർത്തികലർന്ന മന്ത്രി
മൂത്തിദ്ധതാപം നെടുവീർപ്പുവിട്ടു?        66

അമ്മാന്യനാം മന്ത്രിയകത്തുകേറ്റി-
യമ്മാ! വിടും നിശ്വസിതം തദാനീം
കമ്മാളനുള്ളോരുലയൂത്തുപോലെ-
യമ്മാനസത്തിൽച്ചുടുതീ വളർത്തി.        67

കൂറൊത്തു വേണ്ടുംപടി ബാഷ്പവൃഷ്ടി
മാറത്തു നേത്രാബ്ജയുഗം പൊഴിച്ചും
ആറിത്തുടങ്ങീലകമെന്നു ചൂടു
പേറിത്തഴയ്ക്കും നെടുവീർപ്പുരച്ചു.        68

വേകുന്നൊരുള്ളാർന്നു ശിവത്തൊടസ്സ-
ലാകുന്ന വഞ്ചിക്ഷിതി വിട്ടു ദൂരെ
പോകുന്ന മന്ത്രിക്കഴലോടു പൗര-
രേകുന്നൊരാശിസ്സുകൾ കൂടെയെത്തി.        69

ഭീമാഗ്ര്യരാം കിങ്കരരാറുപേര
സ്സാമാന്യനല്ലാത്ത പുമാനെ മുറ്റും
കാമാദിഷൾക്കം മലഹീനമാകു-
മാമാനസത്തെപ്പടി പിൻതുടർന്നു.        70

സന്മന്ത്രിയെത്തെല്ലുമലിഞ്ഞിടാതാ-
വന്മർത്യർ തോവാള കടത്തിവിട്ടാർ,
തിന്മയ്ക്കു ദുർവാസനമൂക്കുവോർ മു-
ജ്ജന്മത്തിലെപ്പുണ്യഫലത്തിനെപ്പോൽ. ഫലകം:കട്ടി‌-ശ്ലോ

തർഷം നിലങ്ങൾക്കു കുറ,ച്ചനല്പോൽ-
കർഷം നിചോളപ്രകരത്തിനേകി,
ഹർഷം കൃഷിക്കാർക്കകമേ വരുത്തി,
വർഷർത്തുവും വഞ്ചിയിൽ വന്നിതപ്പോൾ.        72

ലോകം വിറയ്ക്കുംപടി ഘോഷയാത്ര
ഹാ കഷ്ടമേ! ചണ്ഡമരുത്തു ചെയ്തു;
കൈകണ്ടപോലാശുഗബാധ മേനി-
ക്കാകമ്പമേവർക്കുമിയറ്റുമല്ലോ.        73

മങ്ങാതമാനത്തൊടു കാമനാം തൻ-
ചങ്ങാതിയെത്താണുവണങ്ങിടാത്തോർ

[ 32 ]

എങ്ങാനുമുണ്ടെങ്കിൽ വരട്ടെയെന്നാ-
യങ്ങാർത്തുമന്നൊക്കെ നടന്നു വായു       74

നീരൊത്തവാതം തനുവിൽക്കടന്നാൽ
തീരെത്തരംപോര സുഖത്തിനെന്നായ്
പാരിൽത്തുലോം മാനുഷരോർത്തതേറെ-
ദ്ദൂരത്തുനിൽക്കും പടി വാതിൽപൂട്ടി       75

ആശാവകാശങ്ങളിലുക്കനന്താ-
ധീശാഗ്ര്യനാദിത്യനു നീങ്ങിയപ്പോൾ
ഹാ! ശാശ്വതഖ്യാതി ലഭിച്ചു വമ്പു
പേശാൻ വെറും കമ്പിളിയും മുതിർന്നു       76

പാരാണ്ട ചണ്ഡാനിലശൈത്യമേകും
ഘോരാർത്തിനീങ്ങിസ്സുഖമാളുവാനോ
നേരായ്ക്കനംവാച്ച മുകില്പുതപ്പാൽ
പാരാതെ വാനും തനുവാകെ മൂടി?       77

ഭൂവിന്നധീശന്റെയകീർത്തി പുഞ്ജ-
മാ വിണ്ണിലും വാച്ചു പരക്കകൊണ്ടോ
ദ്യോവിങ്കലെങ്ങും നിലവിട്ടു നീല-
ശ്രീവിങ്ങി, യാരോ കരിതേച്ചപോലെ?       78

മന്നന്റെ നന്മാളികയാം ചുരുട്ടു
മുന്നം വലിച്ചഗ്നി വമിച്ച ധൂമം
അന്നന്തരീക്ഷത്തിൽ നിറഞ്ഞുകാണായ്
കന്നൽക്കരിങ്കാർകപടത്തിനാലേ       79

മിന്നൽപ്പിണർപൊന്നണി മാലപൂണ്ടു-
മെന്നല്ലഹോ! സജ്ജഘനാഢ്യയായും
അന്നത്രയും തീർത്തിതു നീലകണ്ഠ-
ഖിന്നത്വമാദ്യോവഗപുത്രിപോലെ       80

സാദത്തൊടും ശത്രുതപൂണ്ട ചക്രി
ഖേദത്തിൽ ഞെട്ടുന്നതു നോക്കിനോക്കി
വാദംവിനാ കേകി വഹിച്ചു മേഘ-
നാദപ്രിയത്വം ദശകണ്ഠനൊപ്പം       81

വായും പിളർന്നംബരസാഗരത്തിൽ-
പ്പായുന്ന കാളാബ്ദതിമിവ്രജത്തിൻ
ഭീയുറ്റു നിത്യോഡുപകേളി വിട്ടു
പോയുള്ളിൽ മാലേന്തിന കാലദാശൻ       82

ഭൂമിക്കു താപം ഘൃണവിട്ടണച്ചൊ-
രാമിത്രനെ ക്രോധഹുതാശനങ്കൽ
ഹോമിക്കുവാൻ കാറുകൾ വാനിലെങ്ങും
തൂമിന്നലാം ചൂട്ടുപിടിച്ചു നോക്കി       83

[ 33 ]


ദ്യോവാകെയാദിത്യനെഴാതെ മിന്നൽ-
ക്കൈവാളുമന്നിന്ദ്രധനുസ്സുമേന്തി
ആവാരിദശ്രേണിയുറക്കെ,യർക്ക!
വാ വാ പടയ്ക്കെന്നിടിയാൽ വിളിച്ചു       84

ഇണ്ടൽപ്പെടുത്തും സ്തനിതാട്ടഹാസം
പൂണ്ടത്തടിദ്ദംഷ്ട്രകൾ കാട്ടി,യാരും
രണ്ടക്ഷിയും കാതുമടയ്ക്കുമാറു
കൊണ്ടൽക്കരിങ്കാളികൾ പാഞ്ഞു വാനിൽ       85

വ്യോമപ്പെരുമ്പാറയിൽ വാരിഭേദ-
സ്തോമം മദത്താൽ കൊലകൊമ്പുരയ്ക്കേ
കാമം തെറിച്ചുഴിയിൽ വന്നുവീഴും
ഭീമസ്ഥുലിംഗപ്പടി മിന്നൽ മിന്നി       86

സാമർത്ഥ്യമേറും ജലദം ദിനേശ-
സോമഗ്രഹോഡുക്കളെ വാനിൽനിന്നും
കാമം പറപ്പിച്ചിതു, മന്നിൽ നിന്നു
രാമൻ പുരാ ബാഹുജരെക്കണക്കേ       87

വക്രത്വമാണ്ടും, സുഗുണം വെടിഞ്ഞും
തക്കത്തിൽ നാനാവിധവർണ്ണമാർന്നും
പാർക്കിൽ തുലോമിക്കലികാലമർത്യ-
ന്മാർക്കൊത്തുകാണായ് മഴവില്ലു വാനിൽ       88

നന്നായിടിബ്ഭേരി മുഴക്കി മിന്ന-
ലെന്നാഖ്യയാം ദീപികയും കൊളുത്തി
സന്നാഹമോടും ജയയാത്ര വാനി-
ലന്നാൾ തുടർന്നാർ ഭുവനം ഭരിപ്പോർ       89

ആമട്ടുപോകും ഘനസാർവഭൗമ-
സ്തോമത്തിനാത്മപ്രഭുശക്തി കാട്ടാൻ
വ്യോമത്തിൽ വർഷർത്തു ചമച്ചൊരാരാർക്കായ്
ശ്രീമത്ത്വമേറും മഴവില്ലുതോർന്നി       90

നീലം നിറം മങ്ങി നശിച്ചുപോക-
മൂലം കറുപ്പേറിടുമംബരത്തെ
വെയ്ലറ്റു വർഷാരജകാംഗനയ്ക്കാ-
ക്കാലത്തലക്കാൻ കഴിവായതില്ല       91

ഹാ! ദംഭമില്ലാതെ രജസ്സിണങ്ങി-
സ്സാദം ഭവിച്ചോരു ധരിത്രിയാളെ
ശ്രീദം കഴിപ്പിച്ചു ജലാഭിഷേകം
കാദംബിനിത്തോഴികൾ ശുദ്ധി ചേർപ്പാൻ       92

ദീനർക്കു വേണ്ടും രസമേകിടാഞ്ഞാൽ
മാനത്തിൽ നൽജീവനമെന്തിനെന്നായ്

[ 34 ]

ആ നല്ല മേഘങ്ങൾ നിനച്ചുതന്നെ
നൂനം തദാ പാതകതൃപ്തിനൽകി       93

കൂട്ടാക്കിടാതാജിതുടർന്ന കൊണ്ടൽ
ക്കാട്ടാന രണ്ടിന്റെ ശിരസ്സിൽനിന്നും
ത്വിട്ടാർന്നു താഴെച്ചിതറുന്ന മുത്തിൻ
മട്ടായി മന്നിൽക്കരകങ്ങൾ വീണു       94

ഊക്കൊത്ത ഭൂപന്റെ കൊടുംകൃപാണം
സൽക്കീർത്തിപുഞ്ജം വിളയിച്ചിടുംപോൽ
ലാക്കിൽത്തുലോം കാർഷ്ണ്യമെഴും ഘനങ്ങ-
ളൊക്കെത്തദാ ശുഭ്രപയസ്സുപെയ്തു       95

ഹാ! കഷ്ടമേ നമ്മുടെ നാടുകാക്കാൻ
പാകത്തിലാരുള്ളതു മേലിലെന്നായ്
നാകസ്ഥരാം വഞ്ചിധരേശരശ്രു-
ശോകത്തൊടും വർഷമിഷാൽപ്പൊഴിച്ചോ?       96

ഭൂയസ്തരാം നീരസയായ് ഭവിച്ചാൽ
ജായയ്ക്കു പൊയ്പോം രസയെന്ന നാമം;
ശ്രീയമ്പുമാ വിഷ്ണുവിവണ്ണമോർത്തു
തോയം പൊഴിച്ചോ സ്വപദത്തിൽനിന്നും?       97

ഭേകങ്ങൾകുകിക്കുകവീന്ദ്രർപോലെ
ലോകത്തിനെല്ലാം ശ്രുതിശല്യമേകി
പാകത്തിലാരും നദിയെസ്സുസാധ്വീ-
കോകസ്തനിക്കൊപ്പമടുത്തതില്ല       98

ധാരാധരേശദ്വിപദാനവാരി
ധാരാളമെങ്ങും പ്രസരിക്കമൂലം
പാരായതിൽ ഭോജനിരുന്ന നാൾക്കു-
നേരായ് വിളങ്ങീ സുമനസ്സമൂഹം       99

ചാരുത്വമേറുന്നൊരു ജാതിതന്റെ
പേരൊത്ത പുഷ്പോദ്ഗമവേലയിങ്കൽ
ചാരത്തു തേന്മാവിലെഴും ശുകസ്ത്രീ-
വാരത്തിൽനിന്നുത്തമഗീതി പൊങ്ങി       100

വാർക്കുന്ന നീരാർന്ന വിയുക്തയാരാ-
മയ്ക്കണ്ണിയാൾതൻ മിഴിയെന്നപോലെ
മുക്കുന്ന വർഷത്തൊടിമുട്ടു ചുറ്റും
വായ്ക്കുന്നതാം യാമിനി ദീർഘമായി       101

നല്ലാർക്കു വായ്ക്കുന്ന പയോധരങ്ങൾ
വല്ലാതെ കണ്ടാർത്തിയെഴും യുവാക്കൾ
നല്ലാർക്കു വായ്ക്കുന്ന പയോധരങ്ങ-
ളല്ലാതെ കണ്ടില്ല സഹായമൊന്നും.       102

[ 35 ]


കാന്താനനേന്ദുസ്മിത ചന്ദ്രഭാസ്സിൽ
നീന്താത്ത ദൃക്ചഞ്ചുപുടങ്ങളോടും
ഹന്താധികം ഭൂപസുതോചകോരി
സന്താപമന്നാളകതാരിലേന്തി       103

കോപത്തൊടഭ്രങ്ങൾ പൊഴിച്ച തോയ-
രോപങ്ങളേല്പാൻ പണിയാകമൂലം
താപവ്രജം മന്നിനകം വെടിഞ്ഞു
ഭൂപന്റെ പുത്രിക്കകമേ കടന്നോ?       104

ലോകാന്തരത്തിൽപ്പെടുവോർക്കുകൂടി-
ക്കൈകാൽവിറയ്ക്കുന്ന മഴദ്ദിനത്തിൽ
വൈകാതെയാബ്ബാലികതൻ മനസ്സിൽ-
ത്തീകായുവാൻതന്നെ കടന്നു കാമൻ       105

ധ്വാന്തം നിമിത്തം വഴിതെറ്റുപറ്റി
ക്ലാന്തത്വമുൾക്കൊണ്ടതു ഹേതുവാലോ
താൻതന്നെ കേഴുന്നളവിൽത്തുണയ്പാൻ
കാന്തയ്ക്കു നിദ്രാസഖി വന്നതില്ല?       106

പെണ്ണാകുമസ്സാധു നിമേഷമൊന്നു
വിണ്ണാളുവോർതൻ ശതവർഷമെന്നായ്
എണ്ണാൻ തുടർന്നാൾ;പരമെന്തു ഭൂത-
ക്കണ്ണാടിയോ മന്നിൽ വിയോഗദുഃഖം?       107

പ്രാണങ്ങളാം തന്വിയെ വിട്ടമൂലം
ഞാണറ്റവില്ലിന്റെ ശരിപ്പകർപ്പായ്
ക്ഷീണപ്രഭാവൻ സചിവപ്രധാനൻ
കേണങ്ങുമിങ്ങും നടകൊൾകയായി       108

ധാരാളമോരോവിധമുള്ള മാലിൽ
മാരാർത്തി കൂനിൽക്കുരുവെന്നപോലെ
പാരാതെ പൊങ്ങുമ്പൊഴമാത്യനാർന്ന
ഘോരാകുലത്വം പറയാവതല്ല       109

മേനിക്കുമുള്ളിന്നുമമന്ദദുഃഖ-
ഹാനിക്കു വേരായ മഹേന്ദ്രശൈലം
വാനിൽക്കുതിക്കും ശിഖരത്തൊടാരും
മാനിക്കുമാറങ്ങവനെന്നു കാണായ്       110

ഓർത്താനവൻ: 'നൂനമിതിങ്കലല്ലോ
പാർത്താധിപോക്കുന്നതു മാമുനീന്ദ്രർ
ആർത്താവനം ചെയ്യുമിളാഭൃദഗ്ര്യൻ
പേർത്താശ്രയിപ്പാനഖിലർക്കുമർഹൻ.'       111

വായ്ക്കും രസത്താൽത്തൊഴുവോർക്കഭീഷ്ടം
കായ്ക്കുന്ന സത്താം ഹരിചന്ദനത്തെ

[ 36 ]

പോയ്ക്കുമ്പിടാനായ് മണിസാനുവൊക്കു-
മാക്കുംഭിനീഭൃത്തിലണഞ്ഞു തമ്പാൻ       112

തീരാതെവായ്പോരസമാധിതീർപ്പാ-
നാരാൽ സമാധിപ്രിയനായമാത്യൻ
പേരാളുമാ മാമലമേൽ വസിച്ചു
ധീരാഗ്രഗർക്കെങ്ങു വിപദ്വിഷാദം?       113

ആമട്ടവൻ വാഴ്വളവെത്തി കീർത്തി-
സ്തോമംപെടും ഹുണമഹർഷിയേകൻ
ഈ മന്നിൽ നാം സേവിയറെന്നു ചൊല്ലും
കേമന്റെ ശിഷ്യാഗ്രിമശിഷ്യശിഷ്യൻ       114

അടവിൽ സാത്വികഗുണമോ
സ്ഫുടമാം പാശ്ചാത്യകീർത്തിസമ്പത്തോ
ഉടലാർന്നപോലെ ശുഭ്രത
തടവും മെയ്പൂണ്ട ജെസ്യുവിറ്റ്സിദ്ധൻ        (യുഗ്മകം)115

ചേതസ്സിനുള്ള വിമലത്വമകം നിറഞ്ഞു
ചൈതന്യമുറ്റു വെളിയിൽപ്പടരുന്നപോലെ
ശ്രീതങ്കിടും സ്ഫടികവും തൊഴുവോരവൻതൻ
പൂതത്വമാളുമുടൽ കാണ്മതു പൂർവപുണ്യം       116

പാലാഴിയിൽ പരിണതേന്ദു ശരത്തിലംശു-
മാലാകലാപമണിയിപ്പളവെന്നപോലെ
ചേലാർന്ന മന്ദഹസിതം നിജമാം വളർക്ഷ-
ശ്രീലാസ്യഭൂതനുവിൽ വെങ്കളിയിട്ടിടുന്നു       117

ആരാന്മഹേന്ദ്രഗിരിമേൽ പ്രഭുസന്നിധാന-
മാരാഞ്ഞണഞ്ഞിടുമൊരഭ്രമുകാന്തനെന്നോ
പാരാളുമീശനുടെ നന്മകൾ വാഴ്ത്തി വാനിൽ-
പ്പാരാതെ പോകുമൊരു പത്മജപുത്രനെന്നോ       118

തന്നിച്ഛപോലെ നയനത്തിനു ശൈത്യമാർക്കും
കുന്നിച്ചിടുന്ന ഘനസാരവിശേഷമെന്നോ
ഉന്നദ്രിമാം പരിമളം ദിവസാത്യയത്തിൽ
മന്നിൽ പരത്തുമൊരു പിച്ചകമാല്യമെന്നോ       119

നാളത്തിൽ നിന്നു വിടരും സിതപത്മമെന്നോ
മേളത്തിൽ മീട്ടിടുമൊരോമനവീണയെന്നോ
ക്ഷ്വേളംകുടിച്ച വിഭുവിൻ വരവാഹമെന്നോ
കോളറ്റുമിന്നുമതലാന്തികസിന്ധുവെന്നോ       120

ഏനശ്ശമിക്കുടയ ദിവ്യകുഠാരമെന്നോ
ദീനവ്രജത്തിനിയലും നിധികുംഭമെന്നോ
ആനന്ദവാരി നിറയുന്ന തടാകമെന്നോ
വാനത്തു മർത്യനണവാനൊരു കോണിയെന്നോ       121

[ 37 ]

ആരും വിതർക്കമിയലുന്നൊരവന്റെ പുണ്യ-
ചാരുത്വമാർന്ന തനു കണ്ടു തെളിഞ്ഞു തമ്പാൻ
ചേരുന്ന മൈത്രിയൊടു തന്നുടെ പേരുമെന്ന-
ല്ലൂരും കഴിഞ്ഞ കഥയും മുഴുവൻ കഥിച്ചു       122

ആജാനപാവനനപാരകൃപാസരസ്വാ-
നാജാനുബാഹുയുഗനത്ഭുതചാരുവൃത്തൻ
രാജാർച്ചിതാംഘ്രി മുനിയും നിജമാം ചരിത്രം
പൂജാർഹനാം സചിവനോടുരചെയ്തു സർവം       123

വൈകല്യമറ്റിരുവരും ദൃഢസഖ്യമൊന്നു
പാകത്തിലന്നവിടെവച്ചു മുറയ്ക്കു ചെയ്തു
ശോകം ശമിപ്പതിനു പണ്ടൊരു കാലമൃശ്യ-
മൂകത്തിൽവച്ചിനജരാഘവരെന്നപോലെ       124

ധീയിൽപ്പെരുത്തുയരെനിൽക്കുമമാത്യനൊട്ട-
സ്സായിപ്പുമായ് സുദൃഢമൈത്രി ലഭിച്ചനേരം
ഹ്രീയിൽപ്പരുങ്ങി വലയാതെയരാതി ഹാനി -
ക്കായിപ്പതുക്കെയവനൊത്തവിടം വെടിഞ്ഞു       125

മൂന്നാം സർഗ്ഗം സമാപ്തം


നാലാം സർഗ്ഗം

അന്നിമ്മട്ടാമന്ത്രിപോകെ പ്രമോദം
കുന്നിക്കും ഹൃത്താർന്നമാവാസ്യരാവിൽ
ഒന്നിച്ചഷ്ടാഗാരർ ചേർന്നാർ, ശ്മശാനം-
തന്നിൽ ഭൂതശ്രേണിപോൽ, ഗോഷ്ഠിയിങ്കൽ       1

ആരാവിങ്കൽക്കൊണ്ടൽതൻ പങ്‌ക്തി വാനും
സ്ഫാരാടോപം ഫേരവശ്രേണി പാരും
ആരാവത്താൽ പൂർണ്ണമാക്കിച്ചമച്ചു
പാരാവാരം വൻതരംഗവ്രജംപോൽ       2

വൻദർപ്പത്താലിന്ദുഹര്യക്ഷഭീവി-
ട്ടുന്നമ്രധ്വാന്തേഭയൂഥം ചരിച്ചു
കന്ദർപ്പച്ചൂടേറ്റ വേശ്യാഗണംപോൽ
മിന്നൽക്കൂട്ടം പാഞ്ഞു തെക്കും വടക്കും നടക്കും       3

ആരാവിൻ വീടെത്തുവാൻ ധ്വാന്തഭീയാൽ
താരാനാഥൻ റാന്തൽ കത്തിച്ചിടുമ്പോൾ
ആരാൽക്കാറ്റിൽക്കെട്ട തീക്കോലിനേറ്റം
നേരായ്ക്കൂടെക്കൂടെ വിദ്യുത്തു മിന്നി       4

[ 38 ]

പാരാവാരം പോലെ വായ്ക്കും തമസ്സിൽ
ഘോരാകാരം കണ്ടു നക്ഷത്ര വൃന്ദം
ആരാൽ പ്പേടിച്ചക്ഷിമൂടിത്തുറക്കു
ന്നോരാമട്ടിൽക്കത്തി വിദ്യുത്തു മേന്മേൽ       5

ആലസ്യംപൂണ്ടേവരും നിദ്രയാകും
ജാലക്കാരിക്കുള്ള കൺകെട്ടിലായി
നീലക്കൊണ്ടൽഗ്ഗർജ്ജിതത്തിൻകണക്ക-
ക്കാലം ഭേകം സിംഹനാദം മുഴക്കി.       6

തീയും തോൽക്കും കണ്ണുരുട്ടിജ്ജഗത്തിൽ-
ഭീയുണ്ടാക്കിക്കൂക്കിയാർത്തങ്ങുമിങ്ങും
പായും ഭൂതം, യക്ഷി, രക്ഷസ്സു, മാടൻ
പേയും, നാരിക്കുള്ള ഗർഭം കലക്കി.        7

കന്നക്കോലും കത്തിയും കൈയിലേന്തി
കന്നൽക്കണ്ണാൾക്കുള്ള കാതും കഴുത്തും
മന്ദം ദസ്യൂശ്രേഷ്ഠർ ശൂന്യപ്പെടുത്താൻ
സന്നദ്ധത്വംപൂണ്ടു ലാത്തിത്തുടങ്ങി.        8

[ 39 ]

കൊള്ളില്ലെന്നോ ദുഷ്ടരോർത്താശുഗത്തെ-
ത്തള്ളിക്ഷിപ്രം വാതിലൂക്കോടടച്ചു?       14

കീലാലത്തിൽ പ്രത്യഹം മുങ്ങിയാലും
വേലാതീതം പങ്കമാളും കൃപാണം
കാലാഹീന്ദ്രക്രൂരമശ്ശൗര്യവാന്മാർ
സ്ഥൂലാഹ്ലാദം കൈയിൽ മിന്നിച്ചിരുന്നു       15

കല്ലാം മാറിൽക്കല്ലനേകം ധരിച്ചാ
വല്ലായ്മക്കാർ യുദ്ധസന്നദ്ധരായി
പുല്ലായ്മന്നിൽ ജീവനെക്കണ്ടു മേന്മേ-
ലുല്ലാസംപൂണ്ടസ്സമാജത്തിൽ വാണു       16

ധീരന്മാർക്കന്നക്കഴയ്ക്കൂട്ടമാളും
വീരൻ നേതാവെത്തിയദ്ധ്യക്ഷനായി
ഘോരം കല്പാന്താബ്ദനിർഘോഷമിത്ഥം-
കാരം വാക്യം സ്നിഗ്ദ്ധഗംഭീരമോതി       17

"കേട്ടാലും ഞാൻ ചൊൽവ, താരെ ക്ഷണം നാം
കൂട്ടാക്കേണം? ദൈവവും സാരമില്ല;
നാട്ടാരെന്തും കാട്ടിനോക്കട്ടെ; കാട്ടിൻ
പാട്ടാളിക്കോ ജംബുകത്രാസമുള്ളൂ?       18

പൊയ്പോയല്ലോ ഹന്ത മെയ്ക്കും മതിക്കും
കെല്പോലും ദുർമ്മന്ത്രി; മറ്റെന്തുവേണം?
ഇപ്പോഴെന്തും നോക്കു കാട്ടാം; വിരിഞ്ചൻ
വായ്പോന്നായുസ്സെന്നമട്ടാരെതിർക്കും?       19

കാറോടൊക്കും ഘോരസൈന്യങ്ങൾ പത്തോ
നൂറോ കൂടിക്കൊൾകിലും പുല്ലുപോലെ
വീറോടെല്ലാം വെന്നിടും വീരനീയെൻ
വാറോലക്കീറിന്നു തീനായതില്ലേ?       20

രാമാസ്ത്രത്താൽ വാനിൽനിന്നാർത്തിപൂണ്ടോ-
രാ മാരീചൻ വാർദ്ധിമേൽ വീണപോലെ
ധീമാനാമെൻ കൗശലത്താലമാത്യൻ
ഭൂമാവെന്യേ പാണ്ടിപോയ്പ്പറ്റിയില്ലേ?       21

ചൊല്ലേറും മൽസൂത്രമേകം നിമിത്തം
കല്ലേറൊന്നാൽ മാങ്ങ രണ്ടെന്നപോലെ
കില്ലേശീടാതുർവരേശന്നു പൊയ്പോ-
യില്ലേ ഹർമ്മ്യോത്തംസവും മന്ത്രിമുത്തും?       22

പേർത്തമ്പമ്പോ! പാർത്ഥരെക്കാട്ടിലാക്കാ-
നോർത്തദ്യൂതം സൗബലൻ ചെയ്തപോലെ
മൂർത്തം ശൗര്യമ്പോലെഴും മന്ത്രിതന്നെ-
ദ്ധൂർത്തല്ലീ ഞാൻ കൗശലം ചെയ്തകറ്റി       23

[ 40 ]


ഏതായാലും വഞ്ചിനിധ്യന്തികത്തിൽ
ഭൂതാപത്തില്ലെന്നു തോന്നുന്നു മേലിൽ
ജാതാമോദം നോക്കു കൈകൊട്ടിയാർക്കാം
ജേതാക്കന്മാർ തിട്ടമീയെട്ടുവീടർ       24

കാറ്റുള്ളപ്പോൾപ്പാറ്റിടുന്നോനെയല്ലോ
മുറ്റും ലക്ഷ്മീദേവി മാനിപ്പതെങ്ങും
പറ്റുന്നേരം പാർത്തു പറ്റിച്ചിടാഞ്ഞാൽ
തെറ്റും പിന്നെത്തായമെന്നാപ്തവാക്യം       25

കോളില്ലാത്തോരത്തരം നോക്കി വേണം
മേളിച്ചാരും കായലിൽത്തോണിവയ്പാൻ
കേളിക്കെന്നും കേളിഗേഹങ്ങളാം നാം
വാളിന്നിപ്പോൾ വിശ്രമം നൽകിടൊല്ല       26

ബാലന്നായിച്ചെട്ടി കാശെന്നപോൽ നൽ-
ക്കാലം സ്വല്പം മർത്ത്യനേകുന്ന ദൈവം;
ആലസ്യം വിട്ടപ്പൊഴാളും ശ്രമംതാൻ
മൂലം പിന്നീടുള്ള സമ്പത്തിനെല്ലാം       27

വാണിജ്യം ചെയ്തർത്ഥലാഭം വരുത്താ-
നാണിക്കാശെന്നോർത്തു വർത്തിച്ചിടാഞ്ഞാൽ
കോണിൽത്തള്ളും ചെട്ടിയാർ പുത്രനേയും
ക്ഷോണിത്തട്ടിൽ ദിഷ്ടവും തിട്ടമേവം       28

ഉന്നമ്രശ്രീസഞ്ചിതം വഞ്ചിരാജ്യം;
മന്നൻ പേർത്തും ദുർബലൻ ഭീരു ശുദ്ധൻ
കന്നൽക്കണ്ണാൾക്കുള്ളൊരാശ്ലേഷണസൗഖ്യം
സുന്നം പ്രേയാൻ കുഷ്ഠരോഗാർത്തനായാൽ       29

ചട്ടക്കാരൻ ഭസ്മമുണ്ടോ ധരിപ്പൂ
മൊട്ടശ്ശീർഷം മാല ചൂടുന്നതുണ്ടോ?
പൊട്ടന്നുണ്ടോ പാട്ടുകേട്ടാൽ വികാരം
പൊട്ടച്ചെട്ടിക്കാരു പൊൻപൂച്ചിടുന്നു?       30

ചേരും വസ്തുദ്വന്ദ്വമല്ലാതെ മന്നിൽ-
ച്ചേരുന്നേരം ദോഷമത്യന്തമുണ്ടാം
ഭൂരുട്ടെന്യേ പാറചേരുന്ന മല്ലീ-
വീത്തുണ്ടോ വാച്ചു പൂക്കുന്നു തെല്ലും?       31

എല്ലാംകൊണ്ടും നൂനമിബ്ഭൂമിപാലൻ
കൊല്ലാൻ തക്കോൻതന്നെ സന്ദേഹമില്ല
നല്ലാളാരും വേൾക്കുവാൻ വന്നിടാഞ്ഞാൽ
നല്ലാർക്കുണ്ടോ കന്യകാഭാവദുഃഖം?       32

കല്ലോ നീരോ രണ്ടിലൊന്നെന്നുവച്ചാ-
ണല്ലോ നാമീ വേല കൈയേറ്റതാദ്യം

[ 41 ]

കല്ലോടിപ്പോയ്, രണ്ടുവെട്ടിന്നു വെള്ളം
കില്ലോതാനില്ലിങ്ങു കാണുമാറായി       33

ഇപ്പോൾത്തുമ്പയ്ക്കാരു താരാട്ടുപാടാൻ
നില്പോൻ? നൂലിൽക്കോർത്ത പത്താക്കുരുക്കി-
വയ്പോളുണ്ടോ ഭൂഷ മറ്റൊന്നു തീർക്കാ-
തെപ്പോഴും മാൽ മദ്ധ്യവർത്തിക്കു സിദ്ധം       34

വെങ്ങാനൂരിൽപ്പിള്ളയപ്പോൾ കഥിച്ചാൻ
ചങ്ങാതിക്കുള്ളോരു സത്താം നിദേശം
ഇങ്ങാധാരം കൃത്യമേതിന്നുമോർത്താൽ
മങ്ങാതെന്നും ഭൂതമീശാജ്ഞകേൾപ്പു       35

ഊനം കൈവിട്ടേറെനാൾ വഞ്ചിരാജ്യ-
ശ്രീ നമ്മെത്താൻ വേൾക്കുവാൻ വന്നിരന്നും
മൗനം മെന്മേൽപ്പൂണ്ടു നാം വാഴ്വതെന്തേ?
ദീനത്രാണം ദൈവവും സമ്മതിക്കും       36

കേമന്മാർ തൻപൂർവരാഗന്മാരതിന്നെ-
ന്തീമന്നന്നീനാടു യോജിപ്പതില്ല
കാമം ജന്മം മാത്രമോർത്താദരിപ്പാൻ
നാമജ്ഞന്മാരല്ല; കൈയൂക്കുകാര്യം       37

ആരാൽക്കാർന്നോർതന്റെ ചൊൽകേട്ടു വസ്ത്രം
നേരായ്‌വാങ്ങിപ്പോകി,ലെന്താണു പോട്ടേ
ചേരാതുള്ളോൻ നായരായാലുപേക്ഷി-
പ്പോരാരോമൽത്തയ്യലാൾക്കെന്തു കുറ്റം?       38

നാമല്ലാതീ വഞ്ചിരാജ്യം ഭരിപ്പാ-
നീ മണ്ണിൽപ്പറ്റില്ല മറ്റാരുമിപ്പോൾ;
ക്ഷേമം കാഷ്ഠാമണ്ഡലത്തിന്നു നൽകാൻ
സാമർത്ഥ്യം ദിക്പാലകർക്കെന്നു സിദ്ധം       39

വേഗം ചെന്നാ വൃദ്ധനെക്കൊന്നു പൃത്ഥ്വീ-
ഭാഗം കാക്കാം; വാക്കുകൊണ്ടെന്തുകിട്ടും?
രാഗം കേട്ടാലാതുരന്നെന്തു ലാഭം?
രോഗം മാറാനൗഷധംതന്നെ വേണം       40

അപ്പോൾ ചൊന്നാനക്കുളത്തുർഗ്യഹേശൻ;
'കെല്പോലും നാം മന്നനെ ഖഡ്ഗമേന്തി
ഇപ്പോൾക്കൊന്നാൽ പന്തിയാവില്ല; സൂത്രം
വയ്പോളം നന്നല്ല നേരായ മാർഗ്ഗം       41

ആപത്തീ നാം മന്ത്രിമുഖ്യന്നു നൽകി-
ബ്ഭൂപശ്രേഷ്ഠന്നന്തവും ചേർത്തുവെന്നാൽ
തീപറ്റുംപോൽ കാട്ടിൽനി,ന്നറ്റമെന്യേ
കോപംപൊങ്ങും പൗരവർഗ്ഗത്തിൽനിന്നും       42

[ 42 ]


വേനൽക്കാലം കാറ്റു ചൊവ്വിന്നടിച്ചാൽ
നൂനം കൈത്തോടാണു വഞ്ചിക്കു കായൽ;
മാനം കാറിൽ‌പ്പെട്ടു വൻ‌കോളുകൊണ്ടാ-
ലൂനം‌പറ്റും ലന്തതൻ കപ്പലിനും.       43

പൌരാമർഷാഗ്നിക്കു നാം ഭക്ഷ്യമായാൽ
പോരാ; പിന്നെബ്‌ഭൂമിപൻ ചത്തിടുമ്പോൾ
ആ രാജശ്രേഷ്ഠാന്വയത്തിങ്കലുള്ളോ-
രാരായാലും കുടവേ വദ്ധ്യരത്രേ.       44

സ്ത്രീയാകട്ടെ, ബാലരാകട്ടെ, കാര്യം
പേയായ്‌പോകും ശത്രുശേഷത്തെ വച്ചാൽ;
നായാട്ടുണ്ടോ ജാതിയും പ്രായവും പാർ-
ത്തിയാനെല്ലാം പാവകന്നൊന്നുപോലെ.       45

അപ്പോൾ മാർത്താണ്ഡാലയേശൻ കഥിച്ചാൻ;
‘നൽ‌പോരിന്നുള്ളൊരു നാളല്ലിതൊന്നും;
ഇപ്പോൾ സൂത്രംതന്നെ വെയ്‌ക്കേണ,മെന്ന-
പ്പപ്പോ! കാര്യം തെറ്റി; കാലം മറിഞ്ഞു.       46

ആലസ്യം‌വിട്ടുർവരാകാന്തവംശം
മൂലച്‌ഛേദം ചെയ്‌കിലേ പന്തിയാകൂ;
മേലത്തേക്കിബ്ബാധപറ്റൊല്ല ചെറ്റും;
കാലം നോക്കിക്കല്യർ കാണുന്നു കാര്യം.       47

യോഗക്കാരാം ബ്രഹ്മ‌ബന്ധുക്കളൊട്ടു-
ക്കാഗസ്സില്ലാത്തോരു സാധുക്കളെന്നായ്
ധീഗന്ധം വിട്ടോർക്കുമീ മന്നനെപ്പോയ്
വേഗം കൊൽ‌വാൻ മറ്റുപേർ വേണ്ടതുണ്ടോ ?       48

പിന്നീടല്പം ചെമ്പഴന്തിക്കുകൂടി-
ച്ചൊന്നീടാനുണ്ടസ്സദസ്സിങ്കലെന്നായ്
അന്നീടാർന്നോരപ്പുമാനോതിയപ്പോൽ-
ച്ചൊന്നീടട്ടേ വേണ്ടതെന്നായി കൂട്ടർ.       49

നാശം‌കാർന്നോരാർന്നതോർത്തുള്ളിലേറ്റം
ക്ലേശം‌പൂണ്ടോരാ യുവാവപ്പൊഴോതി:
‘മോശപ്പെട്ടോരെന്റെ നാവിന്നു പൊങ്ങാൻ
ലേശം‌പോലും ശക്തിയില്ലിസ്സദസ്സിൽ.       50

കന്നൻ മന്ത്രിക്കുള്ള കൈയൂക്കുമൂലം,
പൊന്നമ്മാമൻ ശേഷമെന്തോന്നു ചൊൽ‌വൂ ?
എന്നമ്മയ്ക്കും ബാലനായോരെനിയ്‌ക്കും
സുന്നം മേലിൽ ക്ഷേമമെന്നായിതല്ലോ.       51

ഈ രാജ്യം വിട്ടെങ്കിലന്യത്ര പോയ-
ദ്ധീരാമാത്യൻ സൌഖ്യരായ്‌പ്പാർക്കുമല്ലോ;

[ 43 ]

പോരാ തദ്രക്ലത്തിലാറാടിടാതെൻ
ഘോരാസിക്കില്ലേതുമേ ചാരിതാർത്ഥ്യം.        52

എന്നല്ലായുസ്സപ്പുമാനുള്ള കാലം
മന്ദം നമ്മൾക്കുള്ള ഭാഗ്യം നിതാന്തം;
ഉന്നമ്രശീഭാനു വാരാശിതന്നിൽ—
ചെന്നല്ലാതില്ലുഴിയിൽദ്ധ്വാന്തലേശം.        53

പിന്നീടും ഞാനൊന്നുരയ്ക്കുന്നു;നാണം
ചൊന്നീടുമ്പോളറ്റമില്ലാതെയുള്ളിൽ
വന്നീടുന്നുണ്ടെങ്കിലും വാരിജാസ്ത്രൻ
തന്നീടാർന്നോരാജ്ഞ കേൾക്കേണ്ടതല്ലേ?        54

ക്ഷോണിത്തട്ടിൻ നായകന്നുള്ള പുത്രീ—
മാണിക്യത്തിൽ മഞ്ജുളാഭിഖ്യയിന്നാൾ
ത്രാണിക്കൊട്ടും താഴ്ചയില്ലാത്തൊരെൻ കൺ—
കോണിൽതട്ടിച്ചത്തു ഞാൻ ചത്തിടാതെ.        55

ചേലുള്ളോരപ്പെണ്ണിന്നൂർവീശനച്ഛൻ,
കാലുഷ്യത്തിൻ കാതലാം മന്ത്രിയിഷ്ടൻ;
മേലും കീഴും നോക്കിയല്ലെന്റെ രാഗം;
വാലും തുമ്പും കാമനി,ല്ലെന്തു കാട്ടാം?        56

വിത്തം, കൈയു, ക്കാഭ, സൽസാഹ്യമെല്ലാ—
മൊത്തമ്പുന്നോമെന്നെയീ യൗവനത്തിൽ
അത്തങ്കപ്പെൺമൗലി കൈക്കൊണ്ടിടാഞ്ഞാൽ
വൃത്തം മേലീയെട്ടു വീഭേഴു വീടാം.        57

ആ നല്ലാരിന്നുള്ളു മോഷ്ടിച്ച കള്ള—
ന്നൂനംകൂടാതന്തമേകിത്തഭംഗം
സാനന്ദം ഞാൻ പുൽകുവാൻ നിങ്ങളോർത്താൽ
നൂനം പറ്റും; സംഹതിരക്കന്തസാദ്ധ്യം?        58

ഏവം വാക്യം കേട്ടു പള്ളിച്ചൽമേവും
ദേവശ്രേഷ്ഠന്നൊത്ത വീരൻ കഥിച്ചാൻ!
"ശ്രീ വമ്പിക്കും തന്വിയെശ്ശക്തയായ്ത്താൻ
ദൈവം സൂനം സൃഷ്ടി ചെയ്യുന്നു മന്നിൽ.        59

എങ്ങാൻ നിൽക്കും ചന്ദനം മങ്കതൻ ശ്രീ
മങ്ങാതുള്ളോരോമനകൊങ്കയിങ്കൽ
തങ്ങാൻ മൂലം തൽഗുണം; നല്ല പെണ്ണും
ചങ്ങാതിക്കൊത്തുള്ള ധന്യന്നുതന്നെ.        60

ഇത്താരുണ്യക്കാതലാം ചെമ്പരന്തി—
ക്കൊത്താരുള്ളൂ ഭൂപപുത്രിക്കു വേൾപ്പാൻ
അത്താരേശൻ പൂന്നിലാവിന്നു കാന്തൻ,
നൽത്താരിന്നപ്പെൺകൊടിക്കൂന്തൽ ഗേഹം.        61

[ 44 ]


കണ്ണുണ്ടെങ്കിൽത്തിട്ടമെന്നിഷ്ടനെത്താ-
നെണ്ണും ഭർത്താവെന്നു രാജന്യപുത്രി;
മണ്ണും വിണ്ണും മറ്റൊരാൾ നൽകിയാലും
പെണ്ണുൾക്കൊള്ളും പ്രീതി സൌന്ദര്യവാങ്കൽ.       62

ശ്രീതിങ്ങീടും തന്വി തർക്കിക്കുകിൽ തൽ-
പാതിവ്രത്യം മാറ്റുവാൻ മാലനല്പം
ജാതിക്കേകാം; പോക്കുമുട്ടുന്ന കാല-
ത്തോതിക്കോനും പച്ചമാംസം ഭുജിക്കും.       63

ശ്രീക്കും സ്ത്രീക്കും കാറ്റിനും സ്ഥൈര്യമുണ്ടോ?
തീക്കുണ്ഡത്തിൽക്കാട്ടിടും വെണ്ണമുറ്റും
നിൽക്കുന്നുണ്ടോ വെണ്ണയായേറെ നേരം?
ഭീക്കുള്ളം നാം ലക്ഷ്യമാക്കേണ്ട ലേശം”.       64

ഈമട്ടാം വാക്കക്കഴയ്ക്കൂട്ടമാളും
കേമൻ മുറ്റും കേട്ടു വീണ്ടും പറഞ്ഞു:
“നാമമന്യോന്യം ചൊല്ലുവാനുള്ളതെല്ലാം
കാമം ചൊല്ലിത്തീർത്തുവെന്നോർത്തിടുന്നേൻ.       65

രണ്ടിഷ്ടന്മാരിസ്സമാജത്തിലൊന്നും
മിണ്ടിക്കൂടെന്നാണയിട്ടേച്ചു വന്നോ?
വേണ്ടി,ല്ലാട്ടേ മൊത്തമായ് ഞാനവർക്കും
വേണ്ടിസ്സ്വൽ‌പം ചൊല്ലൂവൻ വല്ലപാടും.       66

യോഗക്കാരാം പോറ്റിമാരുള്ളതസ്‌മ-
ദ്യോഗം; തെല്ലും പൌരർ ശങ്കിച്ചിടാതെ
വേഗം നാമാശ്ശുദ്ധരെക്കൊണ്ടു പ്യത്ഥ്വീ-
ഭാഗം കാക്കും സാധുവിന്നന്തമേകാം.       67

ശേഷം കാര്യം പിന്നെയാകട്ടെ; രാജ്ഞീ-
വേഷം കെട്ടും തത്സഗർഭ്യയ്ക്കു രാജ്യം
ഈഷത്തും താൻ സ്വന്തമാവില്ല; ചുമ്മാ-
ഘോഷം കൂട്ടാൻ പൊട്ടരല്ലെട്ടുവീടർ.       68

സ്ത്രീഹത്യക്കും ഭ്രൂണഹത്യയ്ക്കുമീ ഞാൻ
മോഹം ഹൃത്തിൽ പൂണ്ടിടുന്നില്ല തെല്ലും;
സ്നേഹം ഭൂവോടുണ്ടതിന്നെന്തു? നിസ്സ-
ന്ദേഹം പാപം വേണ്ടതേ നേടിടാവൂ.       69

കള്ളം വിട്ടെന്നൻപെഴും ചെമ്പഴന്തി-
പ്പിള്ളയ്ക്കുള്ളോരോമനബിഭാഗിനേയൻ
ഉള്ളപ്പെണ്ണിന്നേകിയെന്നുള്ള വൃത്തം
വെള്ളം ചാടിക്കുന്നു ചക്ഷുസ്സിൽ നിന്നും       70

എന്തോ വല്ലാതുള്ള ദോഷത്തിനാണ-
പ്പന്തോടൊക്കും കൊങ്കയാളോടു രാഗം.

[ 45 ]

എൻ‌തോഴൻ‌തൻ ഭാഗിനേയന്റെ ചേത-
സ്സെന്തോതേണ്ടു? ചെന്നു വേണ്ടാത്ത ദിക്കിൽ.       71

നെല്ലും മോരും‌പോലെ പെൺ, നാടിവറ്റിൽ-
ച്ചെല്ലും മോഹം രണ്ടുമൊന്നിക്കയില്ല;
കല്ലും നഞ്ഞും ചേർന്നിടും മാനസത്താൽ-
ക്കൊല്ലും നല്ലാരാരെയും പാരിടത്തിൽ.       72

ഏതായാലും മാമനെക്കൊന്നൊരീ ഞാൻ
ധീതാവും തൽ ഭാഗിനേയന്നു ഹൃത്തിൽ
ഹാ! താപത്തെച്ചേർക്കുവാൻ തക്കതായോ-
രേതാവത്താം വാക്യമോതുന്നതില്ല.       73

അമ്മാവൻ തൻ‌മൃത്യുവോർത്തീ യുവാവിൻ
വൻമാൽ തീർപ്പാൻ ജീവനെസ്സന്ത്യജിച്ചും
നമ്മാലെന്തും ഹന്ത! കർത്തവ്യ,മെന്നാൽ
ബ്രഹ്മാവിന്നെന്തിച്ഛയെന്നാരറിഞ്ഞു?       74

എല്ലാം നേരേ പോയിടേണം; നടുക്കി
നല്ലാർ ചാടിക്കാര്യമല്പം കുഴച്ചു’
ഉല്ലാസം‌വിട്ടക്കഴയ്ക്കൂട്ടമേവം
ചൊല്ലാൻ‌മൂലം കണ്ടതില്ലന്യരാരും.       75

ചൊന്നാർ ഭീവിട്ടപ്പുമാന്മാർ സരോഷം;
‘നന്നായ് കാര്യം! മന്നവൻ ചാവതെന്നോ
അന്നാൾപ്പുത്രന്മാരൊടും റാണിയിബ്ഭൂ-
തൻ‌നാഥത്വം സ്വീകരിക്കട്ടെയെന്നോ?       76

ചൊല്ലാമെന്നാലെന്തിനമ്മന്നനെത്താൻ
കൊല്ലാനോർത്തീടുന്നു? ചുമ്മാതിരിക്കാം;
വല്ലായ്മയ്ക്കാം മദ്ധ്യവർത്തിത്വമെന്ന-
ങ്ങുല്ലാസം‌പൂണ്ടോതിയല്ലോ; മറന്നോ?       77

സ്ത്രീഹത്യയ്ക്കും ഭ്രൂണഹത്യയ്ക്കുമേതും
മോഹം‌വേണ്ടാ; രാജ്യവും വേണ്ട; പോട്ടേ;
ഗേഹംതോറും തെണ്ടിടാം ഭിക്ഷുവെപ്പോൽ;
ദേഹം‌പോയാൽ മോക്ഷവും കൈക്കലാവും       78

ധർമ്മം ഭർമ്മം രണ്ടുമൊന്നിച്ചു നേടാൻ
കർമ്മം നൂനം മന്നിലെല്ലാർക്കുമില്ല;
ശർമ്മത്തിങ്കൽ കാംക്ഷയില്ലായകകൊണ്ടോ
നർമ്മത്തിന്നോ ഞങ്ങളോടേവമോതി?.       79

പോരും പോരും! ഭീരുവിൽക്കുടിയേറ്റം
ഭീരുത്വം പൂണ്ടങ്ങുരച്ചോരു വാക്യം
ആരും കേൾപ്പാനില്ല; സായൂജ്യമിച്‌ഛി-
ച്ചൂരും പേരും ഞങ്ങൾ മാറ്റുന്നുമില്ല.       80

[ 46 ]


ശ്രീരാമന്നും ജാഹ്നവിക്കും കളങ്കം
ചേരാൻതക്കോരോമനക്കീർത്തിയോടും
സ്വാരാജ്യത്തിന്നേകനായ്പ്പോക;ഞങ്ങൾ-
ക്കീരാജ്യംതാൻ വേണ്ടതന്യേച്ഛയില്ല       81

കൈയും കെട്ടിദ്ധർമ്മവും പാർത്തിരുന്നാൽ
പയ്യും തുട്ടും നീക്കുവാനാവതല്ല;
ഈയുള്ളോരേദ്ധേനുവും കണ്ട വൃക്ഷ-
ത്തയ്യും പോറ്റി, ല്ലൂഴി വിണ്ണാകയില്ല       82

ഭ്രൂണത്രാണം ഹന്ത! നമ്മൾക്കകാല-
പ്രാണത്യാഗത്തിന്നു ഭൈഷജ്യരത്നം
ആണത്തം വിട്ടുള്ള വാക്യം ശ്രവിപ്പാൻ
തൂണല്ലല്ലോ ഞങ്ങ,ളെന്തോന്നു ചെയ്‌വൂ?"       83

എന്നും മറ്റും ദുഷ്ടർ ചൊല്ലുന്നതെക്കേ-
ട്ടന്നുദ്വേഗാലക്കഴയ്ക്കൂട്ടമോതി:
'എന്നും നിങ്ങൾക്കിഷ്ടമെന്തായതെന്യേ
മന്നും വിണ്ണും നോക്കിയല്ലെന്റെ കൃത്യം       84

ബാലന്മാരെക്കൊല്ലുകിൽത്തൽക്ഷണം മ-
റ്റാലംബം വിട്ടാർത്തയാം റാണി കായം
കാലന്നേകും; വേനലിൽക്കൊമ്പു പട്ടാൽ
മൂലം താനേ ശുഷ്കമാം തർക്കമില്ല       85

ആരാൽച്ചെന്നബ്ബാലരെക്കൊന്നിടുന്നോ-
നാരാണെന്നേ ശങ്ക ഹൃത്തിങ്കലുള്ളൂ
ധീരാഗ്ര്യന്മാരെന്നിയേ പിന്നെയാരും
പോരാ; പോയാൽ ദുർഘടം; കയ്യറയ്ക്കും       86

മറ്റുള്ളോരെക്കൊണ്ടു ചെയ്യിച്ചുവെന്നാൽ
തെറ്റും; കാര്യം തീർന്നതായ് നമ്മൊടോതി
മുറ്റും ഗൂഢം ബാലരെപ്പോറ്റിയെന്നാൽ
ചുറ്റും നാമീ വേലയൊക്കെക്കഴിച്ചും       87

ഇവണ്ണമപ്പുരുഷനോതവേ കട-
ന്നവർണ്യമാം ഹുങ്കൊടു രാമനാമഠം
ജവത്തിലപ്പൂതന കംസനോടുപോൽ
ലവം ഭയം ഹ്രീയിവ വിട്ടു ചൊല്ലിനാൻ       88

ശിശുവോ, വധുവോ, ജരാർത്തനോ, നൽ-
പ്പശുവോ, ഭൂസുരനോ, പിഴയ്ക്കിലാർക്കും
അശുഭത്തെ വരുത്തിടുന്നതെങ്കിൽ
പിശുനത്വം മമ വാളിനില്ല തെല്ലും       89

പുല്ലുമന്നിലുയി,രില്ല ഭയം, ഞാൻ
കൊല്ലുവൻ നൃവരബാലരെയെല്ലാം.

[ 47 ]

കല്ലുമെൻ കരളുമൊക്കുമീവണ്ണം
ചൊല്ലുമാമൊഴി വികത്ഥനമാമോ?.       90
  
നാവെട്ടുനീളത്തിൽ വെളിക്കുനീട്ടി
വാവെട്ടു വെട്ടാൻ പലകൂട്ടരുണ്ടാം;
ഈ വിഷ്ടപത്തിൽ ക്രിയയൊന്നു ചെയ്വാൻ
ഭീവിട്ടുറപ്പോനയുതത്തിലേകൻ’.       91
  
അതിപാപിയവൻ കടന്നിതോതു-
ന്നതിൽവച്ചന്യരമന്ദമോദമേന്തി,
മതിയസ്സൽ സബാസ് ബലേ ബലേ ഭേ-
ഷിതി കൈകൊട്ടിയുരച്ചു കൂകിയാർത്തു.       92

 മുഷ്ക്കാളുമപ്പുരുഷർ ഗോഷ്ഠിയു,മന്ധകാരം
തൽക്കാലമുഴിയു,മൊരേ നിമിഷത്തിൽ വിട്ടു;
രുക്കാർന്നു പൂർവദിശ സൂര്യസമാഗമത്താ-
ലക്കാമിനീമണി ന്യപാത്മജയെന്നപോലെ.       93
  
പോരുള്ളൊരപ്പൂരുഷർ കേരളരാജ്യലക്ഷ്മി-
ചാരുസ്വയംവരസുഖത്തെ ലഭിച്ചുകൊൾവാൻ
ആരും മടിക്കുമൊരു വേലതുടങ്ങി; നാട്ടി-
ന്നാരുണ്ടു താങ്ങ, ലറിയാമഖിലേശനെല്ലാം.       94

നാലാം സർഗ്ഗം സമാപ്തം


അഞ്ചാം സർഗ്ഗം

പക്ഷമൊന്നു പരമെട്ടുവീടർതൻ
നൽക്ഷമാഗുണമൊടൊത്തതീതമായ്;
തൽക്ഷപാതിമിരമെന്നപോൽ ധരാ-
രക്ഷകന്നു കുറവായി ഭാഗ്യവും.       1

പുള്ളിനോണവു, മതീവ മോഷക-
പ്പുള്ളികൾക്കിളവു, മേകി, മന്നിടം
വെള്ളിപൂശുമൊരു പൂർണ്ണിമാനിശ-
പ്പുള്ളിമാൻമിഴി യശശ്ശരീരയായ്.       2

ഭൂമിഭ്യദ്ദുഹിത്യവക്ത്രദർശന-
ഹ്രീമികയ്ക്കുമകമാർന്ന മൂലമോ
ആ മിടുക്കു കലരുന്ന പൂർണ്ണിമാ-
യാമിനീപതി മറഞ്ഞിതാഴിയിൽ?.       3

ചത്ത കാന്തയുടെ കർമ്മമാവിധി-
ക്കൊത്തമട്ടു സകലം നടത്തുവാൻ

[ 38 ]

പാരാവാരം പോലെ വായ്ക്കും തമസ്സിൽ
ഘോരാകാരം കണ്ടു നക്ഷത്ര വൃന്ദം
ആരാൽ പ്പേടിച്ചക്ഷിമൂടിത്തുറക്കു
ന്നോരാമട്ടിൽക്കത്തി വിദ്യുത്തു മേന്മേൽ       5

ആലസ്യംപൂണ്ടേവരും നിദ്രയാകും
ജാലക്കാരിക്കുള്ള കൺകെട്ടിലായി
നീലക്കൊണ്ടൽഗ്ഗർജ്ജിതത്തിൻകണക്ക-
ക്കാലം ഭേകം സിംഹനാദം മുഴക്കി.       6

തീയും തോൽക്കും കണ്ണുരുട്ടിജ്ജഗത്തിൽ-
ഭീയുണ്ടാക്കിക്കൂക്കിയാർത്തങ്ങുമിങ്ങും
പായും ഭൂതം, യക്ഷി, രക്ഷസ്സു, മാടൻ
പേയും, നാരിക്കുള്ള ഗർഭം കലക്കി.        7

കന്നക്കോലും കത്തിയും കൈയിലേന്തി
കന്നൽക്കണ്ണാൾക്കുള്ള കാതും കഴുത്തും
മന്ദം ദസ്യൂശ്രേഷ്ഠർ ശൂന്യപ്പെടുത്താൻ
സന്നദ്ധത്വംപൂണ്ടു ലാത്തിത്തുടങ്ങി.        8

[ 39 ]

കൊള്ളില്ലെന്നോ ദുഷ്ടരോർത്താശുഗത്തെ-
ത്തള്ളിക്ഷിപ്രം വാതിലൂക്കോടടച്ചു?       14

കീലാലത്തിൽ പ്രത്യഹം മുങ്ങിയാലും
വേലാതീതം പങ്കമാളും കൃപാണം
കാലാഹീന്ദ്രക്രൂരമശ്ശൗര്യവാന്മാർ
സ്ഥൂലാഹ്ലാദം കൈയിൽ മിന്നിച്ചിരുന്നു       15

കല്ലാം മാറിൽക്കല്ലനേകം ധരിച്ചാ
വല്ലായ്മക്കാർ യുദ്ധസന്നദ്ധരായി
പുല്ലായ്മന്നിൽ ജീവനെക്കണ്ടു മേന്മേ-
ലുല്ലാസംപൂണ്ടസ്സമാജത്തിൽ വാണു       16

ധീരന്മാർക്കന്നക്കഴയ്ക്കൂട്ടമാളും
വീരൻ നേതാവെത്തിയദ്ധ്യക്ഷനായി
ഘോരം കല്പാന്താബ്ദനിർഘോഷമിത്ഥം-
കാരം വാക്യം സ്നിഗ്ദ്ധഗംഭീരമോതി       17

"കേട്ടാലും ഞാൻ ചൊൽവ, താരെ ക്ഷണം നാം
കൂട്ടാക്കേണം? ദൈവവും സാരമില്ല;
നാട്ടാരെന്തും കാട്ടിനോക്കട്ടെ; കാട്ടിൻ
പാട്ടാളിക്കോ ജംബുകത്രാസമുള്ളൂ?       18

പൊയ്പോയല്ലോ ഹന്ത മെയ്ക്കും മതിക്കും
കെല്പോലും ദുർമ്മന്ത്രി; മറ്റെന്തുവേണം?
ഇപ്പോഴെന്തും നോക്കു കാട്ടാം; വിരിഞ്ചൻ
വായ്പോന്നായുസ്സെന്നമട്ടാരെതിർക്കും?       19

കാറോടൊക്കും ഘോരസൈന്യങ്ങൾ പത്തോ
നൂറോ കൂടിക്കൊൾകിലും പുല്ലുപോലെ
വീറോടെല്ലാം വെന്നിടും വീരനീയെൻ
വാറോലക്കീറിന്നു തീനായതില്ലേ?       20

രാമാസ്ത്രത്താൽ വാനിൽനിന്നാർത്തിപൂണ്ടോ-
രാ മാരീചൻ വാർദ്ധിമേൽ വീണപോലെ
ധീമാനാമെൻ കൗശലത്താലമാത്യൻ
ഭൂമാവെന്യേ പാണ്ടിപോയ്പ്പറ്റിയില്ലേ?       21

ചൊല്ലേറും മൽസൂത്രമേകം നിമിത്തം
കല്ലേറൊന്നാൽ മാങ്ങ രണ്ടെന്നപോലെ
കില്ലേശീടാതുർവരേശന്നു പൊയ്പോ-
യില്ലേ ഹർമ്മ്യോത്തംസവും മന്ത്രിമുത്തും?       22

പേർത്തമ്പമ്പോ! പാർത്ഥരെക്കാട്ടിലാക്കാ-
നോർത്തദ്യൂതം സൗബലൻ ചെയ്തപോലെ
മൂർത്തം ശൗര്യമ്പോലെഴും മന്ത്രിതന്നെ-
ദ്ധൂർത്തല്ലീ ഞാൻ കൗശലം ചെയ്തകറ്റി       23

[ 40 ]


ഏതായാലും വഞ്ചിനിധ്യന്തികത്തിൽ
ഭൂതാപത്തില്ലെന്നു തോന്നുന്നു മേലിൽ
ജാതാമോദം നോക്കു കൈകൊട്ടിയാർക്കാം
ജേതാക്കന്മാർ തിട്ടമീയെട്ടുവീടർ       24

കാറ്റുള്ളപ്പോൾപ്പാറ്റിടുന്നോനെയല്ലോ
മുറ്റും ലക്ഷ്മീദേവി മാനിപ്പതെങ്ങും
പറ്റുന്നേരം പാർത്തു പറ്റിച്ചിടാഞ്ഞാൽ
തെറ്റും പിന്നെത്തായമെന്നാപ്തവാക്യം       25

കോളില്ലാത്തോരത്തരം നോക്കി വേണം
മേളിച്ചാരും കായലിൽത്തോണിവയ്പാൻ
കേളിക്കെന്നും കേളിഗേഹങ്ങളാം നാം
വാളിന്നിപ്പോൾ വിശ്രമം നൽകിടൊല്ല       26

ബാലന്നായിച്ചെട്ടി കാശെന്നപോൽ നൽ-
ക്കാലം സ്വല്പം മർത്ത്യനേകുന്ന ദൈവം;
ആലസ്യം വിട്ടപ്പൊഴാളും ശ്രമംതാൻ
മൂലം പിന്നീടുള്ള സമ്പത്തിനെല്ലാം       27

വാണിജ്യം ചെയ്തർത്ഥലാഭം വരുത്താ-
നാണിക്കാശെന്നോർത്തു വർത്തിച്ചിടാഞ്ഞാൽ
കോണിൽത്തള്ളും ചെട്ടിയാർ പുത്രനേയും
ക്ഷോണിത്തട്ടിൽ ദിഷ്ടവും തിട്ടമേവം       28

ഉന്നമ്രശ്രീസഞ്ചിതം വഞ്ചിരാജ്യം;
മന്നൻ പേർത്തും ദുർബലൻ ഭീരു ശുദ്ധൻ
കന്നൽക്കണ്ണാൾക്കുള്ളൊരാശ്ലേഷണസൗഖ്യം
സുന്നം പ്രേയാൻ കുഷ്ഠരോഗാർത്തനായാൽ       29

ചട്ടക്കാരൻ ഭസ്മമുണ്ടോ ധരിപ്പൂ
മൊട്ടശ്ശീർഷം മാല ചൂടുന്നതുണ്ടോ?
പൊട്ടന്നുണ്ടോ പാട്ടുകേട്ടാൽ വികാരം
പൊട്ടച്ചെട്ടിക്കാരു പൊൻപൂച്ചിടുന്നു?       30

ചേരും വസ്തുദ്വന്ദ്വമല്ലാതെ മന്നിൽ-
ച്ചേരുന്നേരം ദോഷമത്യന്തമുണ്ടാം
ഭൂരുട്ടെന്യേ പാറചേരുന്ന മല്ലീ-
വീത്തുണ്ടോ വാച്ചു പൂക്കുന്നു തെല്ലും?       31

എല്ലാംകൊണ്ടും നൂനമിബ്ഭൂമിപാലൻ
കൊല്ലാൻ തക്കോൻതന്നെ സന്ദേഹമില്ല
നല്ലാളാരും വേൾക്കുവാൻ വന്നിടാഞ്ഞാൽ
നല്ലാർക്കുണ്ടോ കന്യകാഭാവദുഃഖം?       32

കല്ലോ നീരോ രണ്ടിലൊന്നെന്നുവച്ചാ-
ണല്ലോ നാമീ വേല കൈയേറ്റതാദ്യം

[ 41 ]

കല്ലോടിപ്പോയ്, രണ്ടുവെട്ടിന്നു വെള്ളം
കില്ലോതാനില്ലിങ്ങു കാണുമാറായി       33

ഇപ്പോൾത്തുമ്പയ്ക്കാരു താരാട്ടുപാടാൻ
നില്പോൻ? നൂലിൽക്കോർത്ത പത്താക്കുരുക്കി-
വയ്പോളുണ്ടോ ഭൂഷ മറ്റൊന്നു തീർക്കാ-
തെപ്പോഴും മാൽ മദ്ധ്യവർത്തിക്കു സിദ്ധം       34

വെങ്ങാനൂരിൽപ്പിള്ളയപ്പോൾ കഥിച്ചാൻ
ചങ്ങാതിക്കുള്ളോരു സത്താം നിദേശം
ഇങ്ങാധാരം കൃത്യമേതിന്നുമോർത്താൽ
മങ്ങാതെന്നും ഭൂതമീശാജ്ഞകേൾപ്പു       35

ഊനം കൈവിട്ടേറെനാൾ വഞ്ചിരാജ്യ-
ശ്രീ നമ്മെത്താൻ വേൾക്കുവാൻ വന്നിരന്നും
മൗനം മെന്മേൽപ്പൂണ്ടു നാം വാഴ്വതെന്തേ?
ദീനത്രാണം ദൈവവും സമ്മതിക്കും       36

കേമന്മാർ തൻപൂർവരാഗന്മാരതിന്നെ-
ന്തീമന്നന്നീനാടു യോജിപ്പതില്ല
കാമം ജന്മം മാത്രമോർത്താദരിപ്പാൻ
നാമജ്ഞന്മാരല്ല; കൈയൂക്കുകാര്യം       37

ആരാൽക്കാർന്നോർതന്റെ ചൊൽകേട്ടു വസ്ത്രം
നേരായ്‌വാങ്ങിപ്പോകി,ലെന്താണു പോട്ടേ
ചേരാതുള്ളോൻ നായരായാലുപേക്ഷി-
പ്പോരാരോമൽത്തയ്യലാൾക്കെന്തു കുറ്റം?       38

നാമല്ലാതീ വഞ്ചിരാജ്യം ഭരിപ്പാ-
നീ മണ്ണിൽപ്പറ്റില്ല മറ്റാരുമിപ്പോൾ;
ക്ഷേമം കാഷ്ഠാമണ്ഡലത്തിന്നു നൽകാൻ
സാമർത്ഥ്യം ദിക്പാലകർക്കെന്നു സിദ്ധം       39

വേഗം ചെന്നാ വൃദ്ധനെക്കൊന്നു പൃത്ഥ്വീ-
ഭാഗം കാക്കാം; വാക്കുകൊണ്ടെന്തുകിട്ടും?
രാഗം കേട്ടാലാതുരന്നെന്തു ലാഭം?
രോഗം മാറാനൗഷധംതന്നെ വേണം       40

അപ്പോൾ ചൊന്നാനക്കുളത്തുർഗ്യഹേശൻ;
'കെല്പോലും നാം മന്നനെ ഖഡ്ഗമേന്തി
ഇപ്പോൾക്കൊന്നാൽ പന്തിയാവില്ല; സൂത്രം
വയ്പോളം നന്നല്ല നേരായ മാർഗ്ഗം       41

ആപത്തീ നാം മന്ത്രിമുഖ്യന്നു നൽകി-
ബ്ഭൂപശ്രേഷ്ഠന്നന്തവും ചേർത്തുവെന്നാൽ
തീപറ്റുംപോൽ കാട്ടിൽനി,ന്നറ്റമെന്യേ
കോപംപൊങ്ങും പൗരവർഗ്ഗത്തിൽനിന്നും       42

[ 42 ]


വേനൽക്കാലം കാറ്റു ചൊവ്വിന്നടിച്ചാൽ
നൂനം കൈത്തോടാണു വഞ്ചിക്കു കായൽ;
മാനം കാറിൽ‌പ്പെട്ടു വൻ‌കോളുകൊണ്ടാ-
ലൂനം‌പറ്റും ലന്തതൻ കപ്പലിനും.       43

പൌരാമർഷാഗ്നിക്കു നാം ഭക്ഷ്യമായാൽ
പോരാ; പിന്നെബ്‌ഭൂമിപൻ ചത്തിടുമ്പോൾ
ആ രാജശ്രേഷ്ഠാന്വയത്തിങ്കലുള്ളോ-
രാരായാലും കുടവേ വദ്ധ്യരത്രേ.       44

സ്ത്രീയാകട്ടെ, ബാലരാകട്ടെ, കാര്യം
പേയായ്‌പോകും ശത്രുശേഷത്തെ വച്ചാൽ;
നായാട്ടുണ്ടോ ജാതിയും പ്രായവും പാർ-
ത്തിയാനെല്ലാം പാവകന്നൊന്നുപോലെ.       45

അപ്പോൾ മാർത്താണ്ഡാലയേശൻ കഥിച്ചാൻ;
‘നൽ‌പോരിന്നുള്ളൊരു നാളല്ലിതൊന്നും;
ഇപ്പോൾ സൂത്രംതന്നെ വെയ്‌ക്കേണ,മെന്ന-
പ്പപ്പോ! കാര്യം തെറ്റി; കാലം മറിഞ്ഞു.       46

ആലസ്യം‌വിട്ടുർവരാകാന്തവംശം
മൂലച്‌ഛേദം ചെയ്‌കിലേ പന്തിയാകൂ;
മേലത്തേക്കിബ്ബാധപറ്റൊല്ല ചെറ്റും;
കാലം നോക്കിക്കല്യർ കാണുന്നു കാര്യം.       47

യോഗക്കാരാം ബ്രഹ്മ‌ബന്ധുക്കളൊട്ടു-
ക്കാഗസ്സില്ലാത്തോരു സാധുക്കളെന്നായ്
ധീഗന്ധം വിട്ടോർക്കുമീ മന്നനെപ്പോയ്
വേഗം കൊൽ‌വാൻ മറ്റുപേർ വേണ്ടതുണ്ടോ ?       48

പിന്നീടല്പം ചെമ്പഴന്തിക്കുകൂടി-
ച്ചൊന്നീടാനുണ്ടസ്സദസ്സിങ്കലെന്നായ്
അന്നീടാർന്നോരപ്പുമാനോതിയപ്പോൽ-
ച്ചൊന്നീടട്ടേ വേണ്ടതെന്നായി കൂട്ടർ.       49

നാശം‌കാർന്നോരാർന്നതോർത്തുള്ളിലേറ്റം
ക്ലേശം‌പൂണ്ടോരാ യുവാവപ്പൊഴോതി:
‘മോശപ്പെട്ടോരെന്റെ നാവിന്നു പൊങ്ങാൻ
ലേശം‌പോലും ശക്തിയില്ലിസ്സദസ്സിൽ.       50

കന്നൻ മന്ത്രിക്കുള്ള കൈയൂക്കുമൂലം,
പൊന്നമ്മാമൻ ശേഷമെന്തോന്നു ചൊൽ‌വൂ ?
എന്നമ്മയ്ക്കും ബാലനായോരെനിയ്‌ക്കും
സുന്നം മേലിൽ ക്ഷേമമെന്നായിതല്ലോ.       51

ഈ രാജ്യം വിട്ടെങ്കിലന്യത്ര പോയ-
ദ്ധീരാമാത്യൻ സൌഖ്യരായ്‌പ്പാർക്കുമല്ലോ;

[ 43 ]

പോരാ തദ്രക്ലത്തിലാറാടിടാതെൻ
ഘോരാസിക്കില്ലേതുമേ ചാരിതാർത്ഥ്യം.        52

എന്നല്ലായുസ്സപ്പുമാനുള്ള കാലം
മന്ദം നമ്മൾക്കുള്ള ഭാഗ്യം നിതാന്തം;
ഉന്നമ്രശീഭാനു വാരാശിതന്നിൽ—
ചെന്നല്ലാതില്ലുഴിയിൽദ്ധ്വാന്തലേശം.        53

പിന്നീടും ഞാനൊന്നുരയ്ക്കുന്നു;നാണം
ചൊന്നീടുമ്പോളറ്റമില്ലാതെയുള്ളിൽ
വന്നീടുന്നുണ്ടെങ്കിലും വാരിജാസ്ത്രൻ
തന്നീടാർന്നോരാജ്ഞ കേൾക്കേണ്ടതല്ലേ?        54

ക്ഷോണിത്തട്ടിൻ നായകന്നുള്ള പുത്രീ—
മാണിക്യത്തിൽ മഞ്ജുളാഭിഖ്യയിന്നാൾ
ത്രാണിക്കൊട്ടും താഴ്ചയില്ലാത്തൊരെൻ കൺ—
കോണിൽതട്ടിച്ചത്തു ഞാൻ ചത്തിടാതെ.        55

ചേലുള്ളോരപ്പെണ്ണിന്നൂർവീശനച്ഛൻ,
കാലുഷ്യത്തിൻ കാതലാം മന്ത്രിയിഷ്ടൻ;
മേലും കീഴും നോക്കിയല്ലെന്റെ രാഗം;
വാലും തുമ്പും കാമനി,ല്ലെന്തു കാട്ടാം?        56

വിത്തം, കൈയു, ക്കാഭ, സൽസാഹ്യമെല്ലാ—
മൊത്തമ്പുന്നോമെന്നെയീ യൗവനത്തിൽ
അത്തങ്കപ്പെൺമൗലി കൈക്കൊണ്ടിടാഞ്ഞാൽ
വൃത്തം മേലീയെട്ടു വീഭേഴു വീടാം.        57

ആ നല്ലാരിന്നുള്ളു മോഷ്ടിച്ച കള്ള—
ന്നൂനംകൂടാതന്തമേകിത്തഭംഗം
സാനന്ദം ഞാൻ പുൽകുവാൻ നിങ്ങളോർത്താൽ
നൂനം പറ്റും; സംഹതിരക്കന്തസാദ്ധ്യം?        58

ഏവം വാക്യം കേട്ടു പള്ളിച്ചൽമേവും
ദേവശ്രേഷ്ഠന്നൊത്ത വീരൻ കഥിച്ചാൻ!
"ശ്രീ വമ്പിക്കും തന്വിയെശ്ശക്തയായ്ത്താൻ
ദൈവം സൂനം സൃഷ്ടി ചെയ്യുന്നു മന്നിൽ.        59

എങ്ങാൻ നിൽക്കും ചന്ദനം മങ്കതൻ ശ്രീ
മങ്ങാതുള്ളോരോമനകൊങ്കയിങ്കൽ
തങ്ങാൻ മൂലം തൽഗുണം; നല്ല പെണ്ണും
ചങ്ങാതിക്കൊത്തുള്ള ധന്യന്നുതന്നെ.        60

ഇത്താരുണ്യക്കാതലാം ചെമ്പരന്തി—
ക്കൊത്താരുള്ളൂ ഭൂപപുത്രിക്കു വേൾപ്പാൻ
അത്താരേശൻ പൂന്നിലാവിന്നു കാന്തൻ,
നൽത്താരിന്നപ്പെൺകൊടിക്കൂന്തൽ ഗേഹം.        61

[ 44 ]


കണ്ണുണ്ടെങ്കിൽത്തിട്ടമെന്നിഷ്ടനെത്താ-
നെണ്ണും ഭർത്താവെന്നു രാജന്യപുത്രി;
മണ്ണും വിണ്ണും മറ്റൊരാൾ നൽകിയാലും
പെണ്ണുൾക്കൊള്ളും പ്രീതി സൌന്ദര്യവാങ്കൽ.       62

ശ്രീതിങ്ങീടും തന്വി തർക്കിക്കുകിൽ തൽ-
പാതിവ്രത്യം മാറ്റുവാൻ മാലനല്പം
ജാതിക്കേകാം; പോക്കുമുട്ടുന്ന കാല-
ത്തോതിക്കോനും പച്ചമാംസം ഭുജിക്കും.       63

ശ്രീക്കും സ്ത്രീക്കും കാറ്റിനും സ്ഥൈര്യമുണ്ടോ?
തീക്കുണ്ഡത്തിൽക്കാട്ടിടും വെണ്ണമുറ്റും
നിൽക്കുന്നുണ്ടോ വെണ്ണയായേറെ നേരം?
ഭീക്കുള്ളം നാം ലക്ഷ്യമാക്കേണ്ട ലേശം”.       64

ഈമട്ടാം വാക്കക്കഴയ്ക്കൂട്ടമാളും
കേമൻ മുറ്റും കേട്ടു വീണ്ടും പറഞ്ഞു:
“നാമമന്യോന്യം ചൊല്ലുവാനുള്ളതെല്ലാം
കാമം ചൊല്ലിത്തീർത്തുവെന്നോർത്തിടുന്നേൻ.       65

രണ്ടിഷ്ടന്മാരിസ്സമാജത്തിലൊന്നും
മിണ്ടിക്കൂടെന്നാണയിട്ടേച്ചു വന്നോ?
വേണ്ടി,ല്ലാട്ടേ മൊത്തമായ് ഞാനവർക്കും
വേണ്ടിസ്സ്വൽ‌പം ചൊല്ലൂവൻ വല്ലപാടും.       66

യോഗക്കാരാം പോറ്റിമാരുള്ളതസ്‌മ-
ദ്യോഗം; തെല്ലും പൌരർ ശങ്കിച്ചിടാതെ
വേഗം നാമാശ്ശുദ്ധരെക്കൊണ്ടു പ്യത്ഥ്വീ-
ഭാഗം കാക്കും സാധുവിന്നന്തമേകാം.       67

ശേഷം കാര്യം പിന്നെയാകട്ടെ; രാജ്ഞീ-
വേഷം കെട്ടും തത്സഗർഭ്യയ്ക്കു രാജ്യം
ഈഷത്തും താൻ സ്വന്തമാവില്ല; ചുമ്മാ-
ഘോഷം കൂട്ടാൻ പൊട്ടരല്ലെട്ടുവീടർ.       68

സ്ത്രീഹത്യക്കും ഭ്രൂണഹത്യയ്ക്കുമീ ഞാൻ
മോഹം ഹൃത്തിൽ പൂണ്ടിടുന്നില്ല തെല്ലും;
സ്നേഹം ഭൂവോടുണ്ടതിന്നെന്തു? നിസ്സ-
ന്ദേഹം പാപം വേണ്ടതേ നേടിടാവൂ.       69

കള്ളം വിട്ടെന്നൻപെഴും ചെമ്പഴന്തി-
പ്പിള്ളയ്ക്കുള്ളോരോമനബിഭാഗിനേയൻ
ഉള്ളപ്പെണ്ണിന്നേകിയെന്നുള്ള വൃത്തം
വെള്ളം ചാടിക്കുന്നു ചക്ഷുസ്സിൽ നിന്നും       70

എന്തോ വല്ലാതുള്ള ദോഷത്തിനാണ-
പ്പന്തോടൊക്കും കൊങ്കയാളോടു രാഗം.

[ 45 ]

എൻ‌തോഴൻ‌തൻ ഭാഗിനേയന്റെ ചേത-
സ്സെന്തോതേണ്ടു? ചെന്നു വേണ്ടാത്ത ദിക്കിൽ.       71

നെല്ലും മോരും‌പോലെ പെൺ, നാടിവറ്റിൽ-
ച്ചെല്ലും മോഹം രണ്ടുമൊന്നിക്കയില്ല;
കല്ലും നഞ്ഞും ചേർന്നിടും മാനസത്താൽ-
ക്കൊല്ലും നല്ലാരാരെയും പാരിടത്തിൽ.       72

ഏതായാലും മാമനെക്കൊന്നൊരീ ഞാൻ
ധീതാവും തൽ ഭാഗിനേയന്നു ഹൃത്തിൽ
ഹാ! താപത്തെച്ചേർക്കുവാൻ തക്കതായോ-
രേതാവത്താം വാക്യമോതുന്നതില്ല.       73

അമ്മാവൻ തൻ‌മൃത്യുവോർത്തീ യുവാവിൻ
വൻമാൽ തീർപ്പാൻ ജീവനെസ്സന്ത്യജിച്ചും
നമ്മാലെന്തും ഹന്ത! കർത്തവ്യ,മെന്നാൽ
ബ്രഹ്മാവിന്നെന്തിച്ഛയെന്നാരറിഞ്ഞു?       74

എല്ലാം നേരേ പോയിടേണം; നടുക്കി
നല്ലാർ ചാടിക്കാര്യമല്പം കുഴച്ചു’
ഉല്ലാസം‌വിട്ടക്കഴയ്ക്കൂട്ടമേവം
ചൊല്ലാൻ‌മൂലം കണ്ടതില്ലന്യരാരും.       75

ചൊന്നാർ ഭീവിട്ടപ്പുമാന്മാർ സരോഷം;
‘നന്നായ് കാര്യം! മന്നവൻ ചാവതെന്നോ
അന്നാൾപ്പുത്രന്മാരൊടും റാണിയിബ്ഭൂ-
തൻ‌നാഥത്വം സ്വീകരിക്കട്ടെയെന്നോ?       76

ചൊല്ലാമെന്നാലെന്തിനമ്മന്നനെത്താൻ
കൊല്ലാനോർത്തീടുന്നു? ചുമ്മാതിരിക്കാം;
വല്ലായ്മയ്ക്കാം മദ്ധ്യവർത്തിത്വമെന്ന-
ങ്ങുല്ലാസം‌പൂണ്ടോതിയല്ലോ; മറന്നോ?       77

സ്ത്രീഹത്യയ്ക്കും ഭ്രൂണഹത്യയ്ക്കുമേതും
മോഹം‌വേണ്ടാ; രാജ്യവും വേണ്ട; പോട്ടേ;
ഗേഹംതോറും തെണ്ടിടാം ഭിക്ഷുവെപ്പോൽ;
ദേഹം‌പോയാൽ മോക്ഷവും കൈക്കലാവും       78

ധർമ്മം ഭർമ്മം രണ്ടുമൊന്നിച്ചു നേടാൻ
കർമ്മം നൂനം മന്നിലെല്ലാർക്കുമില്ല;
ശർമ്മത്തിങ്കൽ കാംക്ഷയില്ലായകകൊണ്ടോ
നർമ്മത്തിന്നോ ഞങ്ങളോടേവമോതി?.       79

പോരും പോരും! ഭീരുവിൽക്കുടിയേറ്റം
ഭീരുത്വം പൂണ്ടങ്ങുരച്ചോരു വാക്യം
ആരും കേൾപ്പാനില്ല; സായൂജ്യമിച്‌ഛി-
ച്ചൂരും പേരും ഞങ്ങൾ മാറ്റുന്നുമില്ല.       80

[ 46 ]


ശ്രീരാമന്നും ജാഹ്നവിക്കും കളങ്കം
ചേരാൻതക്കോരോമനക്കീർത്തിയോടും
സ്വാരാജ്യത്തിന്നേകനായ്പ്പോക;ഞങ്ങൾ-
ക്കീരാജ്യംതാൻ വേണ്ടതന്യേച്ഛയില്ല       81

കൈയും കെട്ടിദ്ധർമ്മവും പാർത്തിരുന്നാൽ
പയ്യും തുട്ടും നീക്കുവാനാവതല്ല;
ഈയുള്ളോരേദ്ധേനുവും കണ്ട വൃക്ഷ-
ത്തയ്യും പോറ്റി, ല്ലൂഴി വിണ്ണാകയില്ല       82

ഭ്രൂണത്രാണം ഹന്ത! നമ്മൾക്കകാല-
പ്രാണത്യാഗത്തിന്നു ഭൈഷജ്യരത്നം
ആണത്തം വിട്ടുള്ള വാക്യം ശ്രവിപ്പാൻ
തൂണല്ലല്ലോ ഞങ്ങ,ളെന്തോന്നു ചെയ്‌വൂ?"       83

എന്നും മറ്റും ദുഷ്ടർ ചൊല്ലുന്നതെക്കേ-
ട്ടന്നുദ്വേഗാലക്കഴയ്ക്കൂട്ടമോതി:
'എന്നും നിങ്ങൾക്കിഷ്ടമെന്തായതെന്യേ
മന്നും വിണ്ണും നോക്കിയല്ലെന്റെ കൃത്യം       84

ബാലന്മാരെക്കൊല്ലുകിൽത്തൽക്ഷണം മ-
റ്റാലംബം വിട്ടാർത്തയാം റാണി കായം
കാലന്നേകും; വേനലിൽക്കൊമ്പു പട്ടാൽ
മൂലം താനേ ശുഷ്കമാം തർക്കമില്ല       85

ആരാൽച്ചെന്നബ്ബാലരെക്കൊന്നിടുന്നോ-
നാരാണെന്നേ ശങ്ക ഹൃത്തിങ്കലുള്ളൂ
ധീരാഗ്ര്യന്മാരെന്നിയേ പിന്നെയാരും
പോരാ; പോയാൽ ദുർഘടം; കയ്യറയ്ക്കും       86

മറ്റുള്ളോരെക്കൊണ്ടു ചെയ്യിച്ചുവെന്നാൽ
തെറ്റും; കാര്യം തീർന്നതായ് നമ്മൊടോതി
മുറ്റും ഗൂഢം ബാലരെപ്പോറ്റിയെന്നാൽ
ചുറ്റും നാമീ വേലയൊക്കെക്കഴിച്ചും       87

ഇവണ്ണമപ്പുരുഷനോതവേ കട-
ന്നവർണ്യമാം ഹുങ്കൊടു രാമനാമഠം
ജവത്തിലപ്പൂതന കംസനോടുപോൽ
ലവം ഭയം ഹ്രീയിവ വിട്ടു ചൊല്ലിനാൻ       88

ശിശുവോ, വധുവോ, ജരാർത്തനോ, നൽ-
പ്പശുവോ, ഭൂസുരനോ, പിഴയ്ക്കിലാർക്കും
അശുഭത്തെ വരുത്തിടുന്നതെങ്കിൽ
പിശുനത്വം മമ വാളിനില്ല തെല്ലും       89

പുല്ലുമന്നിലുയി,രില്ല ഭയം, ഞാൻ
കൊല്ലുവൻ നൃവരബാലരെയെല്ലാം.

[ 47 ]

കല്ലുമെൻ കരളുമൊക്കുമീവണ്ണം
ചൊല്ലുമാമൊഴി വികത്ഥനമാമോ?.       90
  
നാവെട്ടുനീളത്തിൽ വെളിക്കുനീട്ടി
വാവെട്ടു വെട്ടാൻ പലകൂട്ടരുണ്ടാം;
ഈ വിഷ്ടപത്തിൽ ക്രിയയൊന്നു ചെയ്വാൻ
ഭീവിട്ടുറപ്പോനയുതത്തിലേകൻ’.       91
  
അതിപാപിയവൻ കടന്നിതോതു-
ന്നതിൽവച്ചന്യരമന്ദമോദമേന്തി,
മതിയസ്സൽ സബാസ് ബലേ ബലേ ഭേ-
ഷിതി കൈകൊട്ടിയുരച്ചു കൂകിയാർത്തു.       92

 മുഷ്ക്കാളുമപ്പുരുഷർ ഗോഷ്ഠിയു,മന്ധകാരം
തൽക്കാലമുഴിയു,മൊരേ നിമിഷത്തിൽ വിട്ടു;
രുക്കാർന്നു പൂർവദിശ സൂര്യസമാഗമത്താ-
ലക്കാമിനീമണി ന്യപാത്മജയെന്നപോലെ.       93
  
പോരുള്ളൊരപ്പൂരുഷർ കേരളരാജ്യലക്ഷ്മി-
ചാരുസ്വയംവരസുഖത്തെ ലഭിച്ചുകൊൾവാൻ
ആരും മടിക്കുമൊരു വേലതുടങ്ങി; നാട്ടി-
ന്നാരുണ്ടു താങ്ങ, ലറിയാമഖിലേശനെല്ലാം.       94

നാലാം സർഗ്ഗം സമാപ്തം


അഞ്ചാം സർഗ്ഗം

പക്ഷമൊന്നു പരമെട്ടുവീടർതൻ
നൽക്ഷമാഗുണമൊടൊത്തതീതമായ്;
തൽക്ഷപാതിമിരമെന്നപോൽ ധരാ-
രക്ഷകന്നു കുറവായി ഭാഗ്യവും.       1

പുള്ളിനോണവു, മതീവ മോഷക-
പ്പുള്ളികൾക്കിളവു, മേകി, മന്നിടം
വെള്ളിപൂശുമൊരു പൂർണ്ണിമാനിശ-
പ്പുള്ളിമാൻമിഴി യശശ്ശരീരയായ്.       2

ഭൂമിഭ്യദ്ദുഹിത്യവക്ത്രദർശന-
ഹ്രീമികയ്ക്കുമകമാർന്ന മൂലമോ
ആ മിടുക്കു കലരുന്ന പൂർണ്ണിമാ-
യാമിനീപതി മറഞ്ഞിതാഴിയിൽ?.       3

ചത്ത കാന്തയുടെ കർമ്മമാവിധി-
ക്കൊത്തമട്ടു സകലം നടത്തുവാൻ

[ 48 ]

ചിത്തകൌതുകമൊടാ തദംഗമാ-
യുത്തമൻ ശശി ജലത്തിൽ മുങ്ങിനാൻ?.       4

ഭുഗതം തിമിരമാകെ മാറവേ
നാഗലോകനിബിഡാന്ധകാരവും
വേഗമോടു കളവാൻ നിനച്ചൂതാൻ
സാഗരം വഴി ഹിമാംശു പോയിതോ?       5

മാനമറ്റളവു ജീവനോടു മേൽ-
ത്താനമർന്നിടരുതെന്നു തോന്നിയോ
ദീനനാം ശശി കുടിച്ചു ചാകുവാൻ
നൂനമാഴിയിലെടുത്തു ചാടിനാൻ?       6

‘ഏവനും നിയതമന്ത്യകാലമു-
ണ്ടാവതില്ലതിനെ നീക്കിനിർത്തുവാൻ.
ഏവമോതി മൃതിയാൽ സുധാരസം
കൈവശത്തിലെഴുമോഷധീശ്വരൻ.       7

മായമറ്റു മൃദുവാം കരം മഹ-
ത്തായ സൽപഥമണഞ്ഞു തൂകവേ
ഈയനർഘഗുണരാജനെന്തിനായ്-
പ്പായസാന്തമരുളുന്നു ദുർവിധി?.       8

‘തൃക്തയായിരവിൽ ഞാൻ പരാംഗനാ-
സക്തനായ രവിയാം മദീശനാൽ.’
വ്യക്തമിങ്ങനെ നിനയ്ക്കമൂലമോ
രക്തമായ് വിലസി പൂർവദിങ്മുഖം?.       9

‘നായകൻ നിരപരാധി തയ്യൽമു-
ത്തായ നിന്നരികിലെത്തുമിക്ഷണം’
ഈയവസ്ഥ പൂരുഹുതദിക്കൊടായ്
മായമറ്റു രവിസൂതനോതിയോ?.       10

മാലകന്നു വിജിഗീഷുവാമിഷ:-
കാലഭൂപനുടെ കൈനിലപ്പടി
ചേലമർന്നിടുമൊരമ്പലങ്ങിളിൽ
ചാലവേ വിലസി ശംഖനിസ്വനം.       11

താരകാധിപകലാപവൈരിയാം
മാരദക്ഷനുടെ മഞ്ജുളാദ്ധ്വരം
വീരഭദ്രനു സമം മുടക്കുവാൻ
ഘോരനാദമൊടണഞ്ഞു കുക്കുടം.       12

കോകമൊന്നൊഴികെയന്യവർഗ്ഗമായ്
ലോകമാർന്ന മിഥുനവ്രജത്തിനെ
കാകനുള്ള കടുവാം രവം ശ്രവ-
ശ്ശോകസാഗരനിമഗ്നമാക്കിപോൽ.       13

[ 49 ]


നാരിമാരുടെ ചുകപ്പുകൂടിടും
ചോരിവായു,മൊളിപൂണ്ടേ മേനിയും
പോരിളംകുളിർമുലത്തടങ്ങളും
പാരിൽ വിശ്രമമിയന്നു പിന്നെയും.       14
 
വാടിവീണ മലർമാലയും ഗുണം
തേടിടും കളഭപൂരവും പരം
കൂടി രാത്രിയിലെഴും യുവാക്കൾതൻ-
കൂടിയാട്ടമുരചെയ്തു മെത്തകൾ.       15
 
ശേഷമൊക്കെയിനി നാളെ രാവിലെ-
ന്നോഷധീശമുഖിമാരുരയക്കവെ
മോഷകപ്രിയരതീവവന്ധ്യമാം
രോഷമാർന്നു ഹരിദശ്വസൂതനിൽ.       16
 
ജാലകം വഴി കടന്നകത്തെഴും
ലീല കാണുമരുണാംശുപങ്‌ക്തിയാൽ
സ്ഥൂലലജ്ജയൊടു, ഭീകരെ ക്ഷണം
നീലവേണികൾ വെടിഞ്ഞു നീങ്ങിനാർ.       17
 
ദ്യോവിൽ വായ്ക്കുമുഡുരാജിയും, തഥാ
ഭൂവിൽ മിന്നുമൊരു ദീപപാളിയും,
ശ്രീവിവസ്വദവലോകനം മടി-
ച്ചാ വിഭാതമതിലന്തരിച്ചുവോ?.       18
 
താരഹാര, മിരുളാം കചം, വിധു-
സ്മേരവക്രത,മിവപൂണ്ട രാത്രിയെ
പാരമംബരമൊഴിഞ്ഞു കാണവേ
കൈരവങ്ങൾ മിഴിപൊത്തി ലജ്ജയാൽ.       19
 
ഉത്തമാളികളുമീശനും വെടി-
ഞ്ഞത്തലേറിന കുമുദ്വതീമുഖം
ചിത്തമോദമൊടു കണ്ടു പത്മിനി-
ക്കൊത്ത ഹാസമബലാജനോചിതം.       20
 
ചന്ദനം മലരിവറ്റയാൽ മണ-
ക്കുന്ന മെയ്യൊടുദബിന്ദുയുക്തനായ്
മന്ദവായു നടകൊണ്ടു, കാമുകൻ
സ്വിന്നനായ് പ്രിയയെ വിട്ടുപോംവിധം.       21
 
താന്തരായി മരുവും യുവാക്കളിൽ-
ത്താൻതനിച്ചുടൽ തലോടി നിത്യവും
സ്വാന്തമോദമരുളാനുഷസ്സിലെ-
ശ്ശാന്തവായു പടുവാം ഭ്വിഷഗ്വരൻ.       22
 
സ്ഥൂണയെന്നപടി മന്നിൽ നിദ്രയാൽ
വീണ പാരിനെ മുറയ്ക്കുണർത്തുവാൻ

[ 50 ]

ആണഹർമ്മുഖമതുച്ശ്രമം; ജഗൽ—
പ്രാണനാരവനമൊത്തതല്ലയോ?       23

ചിന്തവിട്ടു നരർ കണ്ണടച്ചുപോയ്
വൻ തമസ്സിൽ നിതരാം മയങ്ങവേ
സ്വാന്തബോധമരുളാൻ ദ്വിജവ്രജം
ഹന്തഃ ഗീതമതിയായ്പ്പൊഴിച്ചുതേ.       24

കൂടുവിട്ടു പുലർവേളറാണിയിൽ—
ക്കുടുമുത്തമഗുണങ്ങൾ ഭംഗിയായ്
പാടുമോമനകളാം സുകങ്ങൾത—
ന്നോടുചേർന്നു വിലസീ നഭസ്ഥലം.       25

ചെന്നു പാദപതനത്തിനാൽ തനി—
ക്കെന്നുമുള്ള കൊതി പൂർവദിക്കൊടായ്
അന്നുരാഗമെഴുമർക്കനോതവേ
വന്നു നൽത്തെളിവവൾക്കു തൽക്ഷണം.       26

രാവിലെത്തിയൊളിവിൽ സ്വകാന്തയാം
ദ്യോവിനെത്തഴുകി വാണ ചന്ദ്രനിൽ
ആ വികർത്തനമർഷമേറിയോ
കാവിപോലെ പരിരക്തരായ് മുഖം?       27

'ഹൃത്തടത്തിലവിടേയ്ക്കു കോപമ—
ച്ചത്ത ശത്രുവൊടയുക്തമല്ലയോ?'
ഇത്തരത്തിലരുണന്റെ വാക്കു കേ—
ട്ടുത്തമൻ രവി വിളങ്ങി ശാന്തനായ്.       28

ആയിരം കരമെഴുന്ന മിത്രനാ—
ലായിരം ദലമൊടൊത്ത പങ്കജം
ശ്രീയിയന്നു വികസിച്ചു; തുല്യരൊ—
ന്നായിണങ്ങുവതു കാണുവാൻ രസം.       29

ഗോമയം ഭുവനമാകെയാകവേ
കാരമാ നില ഗൃഹോദരത്തിനും
രാമമാരരുളി;യുച്ഛ്രയം പെടും
കേമർ പോവതിതരർക്കു പദ്ധതി.       30

ശാതമന്യവദിഗംസ, മംശുമ—
ഛ്ഹാതകുംഭമണികുംഭമേന്തവേ
കാത്രരേക്ഷണാകൾ മന്നിലും ഘടം
ജാതകൗതുകമെടുത്തു യാത്രയായ്.       31

നേരമൊട്ടുകളയാതെ പൊയ്കതൻ
തീരമെത്തിയവഗാഹപൂർവമായ്
ആരണാഗ്ര്യരിനതെ സ്തുതിപ്പതാ—
മാരവം നിഖിലഭീതിതാരകം.       32

[ 51 ]


നിദ്രയാകുമൊരു ഘോരയക്ഷിതൻ
വിദ്രവത്തിനു നൃപാന്തികേ തദാ
സദ്രസം കലരുമാറു ചൊല്ലിനാർ
ഭദ്രമന്ത്രതതി വന്ദിമാന്ത്രികർ.        33

വ്യോമചാരികൾ, ഭവദ്യശസ്സുതൻ
സീമവിട്ടൊരു വെളുപ്പു വന്നിടാൻ,
സോമനെച്ചരമവാരിരാശിയിൽ-
ക്കാമമിപ്പൊഴുതലക്കിടുന്നുതേ.        34

തട്ടി തൽപ്രഥഭവാനശേഷമുൾ-
ക്കട്ടികൊണ്ടു ദൃഢമെന്നു കാൺകയാൽ
രുട്ടിണങ്ങി നവരക്തപങ്കജ-
ത്വിട്ടിയന്നി, തുദയാചലാനനം.        35

വെല്ലുമെന്നെയരചൻ സ്വകാന്തിയാ-
ലല്ലുനീങ്ങിയെഴുന്നേൽക്കിലെന്നു താൻ
കില്ലുവിട്ടു നിരുപിച്ചു മന്മഥൻ
വില്ലുവെച്ചുലകിൽനിന്നു വാങ്ങിനാൻ.        36

ഹേ രസാധിപ! ഭവാനു ദിവ്യകൽ
ഹാരഗന്ധമുപഹാരമാക്കുവാൻ
ദ്വാരസീമ്നി തരമായിടാതെയീ-
നേരമുണ്ടു മരുവുന്നു മാരുതൻ.        37

താവകാക്ഷികുതുകത്തെ നൽകുവാ-
നാവതും ഗഗനവാരിരാശിയിൽ
ദേവദാശർ തരണിക്കളിക്കിതാ
ഭൂവലാന്തക! തുടർന്നിടുന്നുതേ.        38

ഹന്ത! ദിവ്യഹരിപാദസംശ്രയം
വൻതമസ്സകലുമാറു ചെയ്കയാൽ
സ്വന്തമീശനുടെ ഹൃത്തൊടൊപ്പമായ്
ചന്തമാർന്ന തവ ഭൂമിയിദ്ദിനം.        39

എത്രയോ വഴിയകന്നിരിക്കിലും
ചിത്രമാം തവ ഭുജപരാക്രമം
അത്ര പാർത്തു ഭയമാർന്ന നിൻകരം
മിത്രഭാവമൊടന്നണച്ചിടുന്നുതേ        40

സാരസച്ഛദവികാസമൂഴിയിൽ
പാരമെങ്ങുമരുളുന്ന ഭാനുമാൻ
സാരമാം തവദൃഗബ്ജപത്രവും
സ്മേരമാകിൽ നിതരാം കൃതാർത്ഥനാം.        41

സാവധാനമവർ ചൊല്ലിടുന്നതാ-
മാവചസ്സു വഴിപോൽ ശ്രവിക്കവേ

[ 52 ]

ദേവദേവ! കമലാക്ഷ! പാഹിമാ'—
മേവമോതിയെഴുന്നേറ്റു മന്നവൻ        42

മെത്തവിട്ടുഴറി വേഗമച്ഛഭാ—
സ്സൊത്ത നല്ലൊ,രു സരസ്സിൽ മഗ്നനായ്
ചിത്തഭക്തിയൊടു ദേവകാര്യവും
സത്തമൻ നൃപതി ചെയ്തു വേണ്ടപോൽ.        43

പിൻപനന്തശയനസ്ഥമാം രമാ—
ശമ്പ പുൽകുമജിതാംബുദത്തിനെ
കമ്പമറ്റു തൊഴുവാൻ വിശിഷ്ടമാ—
മമ്പലത്തിനകമെത്തി മന്നവൻ.        44

പാവനം ഭവഭയങ്കരാടവീ—
ദാവപാവകവിപാകമാസ്ഥലം
ദേവരാജനയനേർഷ്യ വായ്ക്കുരാ—
ബ്ഭുവലാന്തകനു നൽകി സമ്മദം.        45

ലോകലോചനരസായനായിതം,
ശ്രീകരം ശിവദഭീഷ്ടസാധകം,
ഏകമത്ഭുതമമേയവൈഭവം,
നാകനാഥവിധിശംഭുദുർലഭം.        46

ഭോഗവൽപ്രഥിതശയ്യമേല്പരം
യോഗനിദ്ര തുടരുന്ന തമ്പുരാൻ
ആഗമപ്പൊരുൾ വിളങ്ങുമമ്പലം
രാഗരോഗമഹനീയഭേഷജം. (യുഗ്മകം)        47

താൻ തനിക്കു മതിയെന്ന ഭാവവും
കാന്ത കാശിവയിലുള്ള കാമവും,
ഭ്രാ,ന്തബദ്ധ,മരുതെന്നറിഞ്ഞിടും
സ്വാന്തമേവനുമതോടടുക്കുകിൽ.        48

ദേഹതുച്ഛതയറിഞ്ഞുകൊള്ളുവോർ,
മോഹമറ്റു ശരമുറ്റിരിക്കുവോർ,
സോഹരീശനിതി ബോധമാളുവോർ,
ശീഹരിപ്രഥിതഭക്തസത്തമർ.        49

വായനയ്ക്കു ചിലർ കോപ്പുകുട്ടിനാ—
രായപോലെ ഭജനത്തിനെത്തിനാർ;
ഗേയമായ തിരുനാമമോതിനാർ.
മായമറ്റു നമനം തുടങ്ങിനാർ. (യുഗ്മകം)        50

മേനിയും മനവുമൊപ്പമായ് വൃഥാ—
ഹാനി കൊൾവതിനു സൽപ്രദക്ഷിണം
താനിയറ്റുമനവദ്യഭാവ്യരാം
ജ്ഞാനികൾക്കുമളവില്ല തദ്ദിശി.        51

[ 53 ]


ആരണപ്രവരവേദഘോഷവും
സ്ഫാരവാദ്യചയഗീതഘോഷവും
പൗരർതൻ ഭജനഘോഷവും തദാ
പാരമൊത്തു വിലസീ ത്രിവേണിപോൽ.        52

ക്ഷേത്രതല്ലജമതിൽക്കടന്നു ചി-
ന്മാത്രരൂപമിയലും മുരാരിയെ
ഗോത്രതൻപതി കരങ്ങൾകൂപ്പി നൽ-
സ്തോത്രമോതി വഴിപോൽ വണങ്ങിനാൻ.        53

'കാമനീയകനിവാസഗേഹമേ!
പൂമകൾക്കുടയ പൂർവ്വപുണ്യമേ!
കോമളാഗമസുമപ്രകാണ്ഡമേ!
കാമമേകുക; കഴൽക്കു കൂപ്പിനേൻ.        54

നെയ്യുറുമ്പുമുതലാത്മഭൂവരെ
പയ്യു, പക്ഷി, പുഴു, മീൻ, നരൻ, സുരൻ
കൈയുമില്ലൊരു കണക്കുമെന്തു ഞാൻ
ചെയ്യു,മിജ്ജനികളെത്ര പോക്കിയോ?        55

മുറ്റുമിങ്ങനെ ഭവാംബുരാശിയിൽ
ച്ചുറ്റുമന്ധനിവനല്പമെങ്കിലും
തെറ്റുവിട്ടു കടവൊന്നടുക്കുവാൻ
പറ്റുമെങ്കിൽ മതി; ചാരിതാർത്ഥ്യമായ്.        56

തുട്ടു, പെൺ, പുകളിവക്കുവേണ്ടി ഞാൻ
പെട്ടുപാടു പല,തിത്തരങ്ങളിൽ
ഒട്ടുമില്ല കൊതി; മേലുമെന്നെ നീ-
യിട്ടുവട്ടമിതുപോൽതിരിക്കൊലാ.        57

ദേവകീതനയ! ദേവദേവ! നിൻ
സേവകൊണ്ടു ദിവസങ്ങൾ പോക്കുവാൻ
ആവതും വഴിതരാതിരിക്കുകിൽ
പാവമെൻ കഥപരുങ്ങലാകുമേ.        58

കല്ലുവെച്ച മുടിയും പ്രഭുത്വവും
പുല്ലുപോലെ കരുതുന്നൊരെന്മനം
അല്ലുമീശ! പകലും ഭവൽപദം
തെല്ലുണർന്നു നിരുപിച്ചിടേണമേ!        59

കാലമേഘകമനീയകായ! നൽ
ക്കാലമൊട്ടു വളരെത്തുലച്ച ഞാൻ
കാലനെത്തുമളവിൽബ്ഭവാന്റെ തൃ-
ക്കാലണഞ്ഞു പിടികൂടിടേണമേ!        60

കൗസ്തഭം, കമല, ഭൂമി, പന്നഗം
നിസ്തുലായുധഗണം, മഹാഖഗം,

[ 54 ]

അസ്തു സർവ,മിവനൊട്ടുമിത്തരം
വസ്തു വേണ്ടൊടുവിൽ മുക്തി പോരുമേ.        61

നിൻകഴൽപ്പൊടി ശിരസ്സിലേൽക്കുവാ-
നെങ്കലുണ്ടു കഴിവെന്നിരിക്കുകിൽ
സങ്കടങ്ങൾ സകലം ശമിപ്പതിൽ-
ശ്ശങ്കയെന്തു‌! സരസീരുഹേക്ഷണ!        62

ദാനവേന്തക! ദയാപയോനിധേ!
ദീനബേന്ധവ! വിഭോ! രമാപതേ!
ഞാനസാരനസഹായനെന്നെ നീ-
യൂനമറ്റു കരയേറ്റിടേണമേ.        63

ഏവമോതി വിധിപോൽ മുരാരിയെ-
സ്സേവചെയ്തു പരിതൃപ്തചിത്തനായ്
ശ്രീവളർന്ന നിജഗേഹമെത്തിയ-
ബ്ഭൂവലാരിയമൃതേത്തു ചെയ്തുതേ.        64

അന്നമുണ്ടു, കുളമോ? കബന്ധമു-
ണ്ടുന്നക്ഷിതിപയുദ്ധഭൂമിയോ?
എന്നതല്ല പലഹാരമുണ്ടു, നൽ-
സന്നതാംഗിയുടെ ചാരുകണ്ഠമോ?        65

വൃത്തമുണ്ടമലപദ്യമോ? ഫലം
മൊത്തമുണ്ടു, ശുഭമായ കർമ്മമോ?
ഒത്തവണ്ണമിയലുന്ന രംഭതൻ
പത്രമുണ്ടു, സുരനാഥഹസ്തമോ?        66

കൂറുചേർന്നുദധിയുണ്ടു, ലക്ഷ്മിയോ?
ചാരുവത്സനിയലുന്നു, ധാത്രിയോ?
ഏറുമാറു രസമോടു നല്ല സാം-
ബേറുമുണ്ടരിയ കാശിദേശമോ?        67

ഒന്നുപോൽ പ്രഥമനേറെയുണ്ടു; വാ-
യ്ക്കുന്നു കാളനു സുധാംശുവിൻ നിറം;
നന്നു നാരകഫലത്തിലും രുചി-
ക്കുന്നു മാനസ,മിതെന്തൊരത്ഭുതം?        68

നല്ലനല്ല വിഭവങ്ങളൊത്തുചേർ-
ന്നുല്ലസിക്കുമൊരു സദ്യയിത്തരം
മല്ലവൈരിപദഭക്തനാം മഹീ-
വല്ലഭനു വഴിപോലെ ലബ്ധമായ്.        69

കൈകടന്ന രസമോടു വൃത്തിയും
പാകവും ഗുണവുമൊത്തഭക്ഷണം
ആകവേ നൃവരനേകി വയ്പുകാർ
ശ്രീകവിപ്രവരർ കാവ്യമെന്നപോൽ.        70

[ 55 ]


സാരശോഭനമിവണ്ണമുള്ളൊരാ-
ഹാര്യവര്യമുരരീകരിക്കവേ
ആ രസാധിപതി മുത്തു വേണ്ടപോൽ-
പ്പാരമാർന്നതിൽ വിചിത്രമെന്തുവാൻ?        71

ശ്രീയമർന്ന ഭഗന്നിവേദ്യമാം
പായസത്തിലുമൊരല്പമദ്ദിനം
മായമറ്റു പതിവിൻപടിക്കു ഭൂ-
നയകാഗ്ര്യനു വിളമ്പി പാചകർ.        72

കഞ്ജനാഭനുടെ നൽപ്രസാദമെ-
ന്നഞ്ജസാ ഹൃദി മുഴുത്ത ഭക്തിയാൽ
അഞ്ജനാഭ കലരുന്ന പായസം
വൻജനാധിപതി ഭക്ഷ്യമാക്കിനൻ.        73

"നീരിൽമുക്കിയൊരു കൊള്ളിപോലെയും,
മാരിപെയ്യുമൊരു കൊണ്ടൽപോലെയും,
നാരിമരുടയ കൂന്തൽപോലെയും,
ശൗരിതൻ വരനിവേദ്യമായിതോ?        74

ഇക്കറുപ്പരവണയ്ക്കു വന്നിടാൻ
തക്കകാരണമറിഞ്ഞു ചൊല്ലുവിൻ;
ശർക്കരയ്ക്കു വളരെപ്പഴക്കമായ്;
തർക്കമില്ല, രുചിയും കുറഞ്ഞുപോയ്.        75

വേപ്പു, കൊയ്ന, കിരിയാത്തു, കാഞ്ഞിരം,
കയ്പുകൊണ്ടിവയെ വെന്ന പായസം
ചിൽപുമാനുടെ നിവേദ്യമല്ലയോ?
തുപ്പുവാനരു,തിറക്കുവാൻ പണി.        76

ശാന്തി ദേവനു കഴിക്കുവോർക്കു ശു-
ഷ്കാന്തിയില്ല ലവലേശമെങ്കിലും;
ക്ഷാന്തികൊണ്ടു ഫലമില്ല; ദുഷ്ടരായ്
ശാന്തിയേന്തുമവനീസുരാഗ്ര്യരും.        77

നാവു തൊണ്ണയിവ തീപിടിച്ചപോൽ
വേവുപൂണ്ടു വരളുന്നു ദൈവമേ!
ആവൂ! പായസവിനിന്ദയപ്രിയം
ഭാവുകാബ്ധി ഭഗവാന്നു ചെയ്തുവോ?        78

പോരു,മില്ല സുഖമെന്നുരച്ചുഴ-
ന്നോരു ഭൂപനെഴുനേറ്റു സത്വരം
ചാരുവായ മണിമെത്തയേറിനാൻ;
ദാരുണം ഹഹഹ! ദുർവിധിക്രമം.        79

നാക്കു ചൊന്നപടി കേട്ടിടാതെയാ
ശ്രീക്കു വാസഗൃഹമാം നൃപാലകൻ

[ 56 ]

ചാക്കു ശീഘ്രമരുളുന്ന കാഞ്ഞിര-
ക്കായ്ക്കു വാച്ച വിഷമുണ്ടു കഷ്ടമേ!        80

നല്ലപാടുമൊരു നാഴികയ്ക്കകം
നല്ല ഭൂപതി കഴിച്ചു മെത്തമേൽ
ഇല്ല തെല്ലു സുഖമെന്നുമാത്രമ-
ല്ലുല്ലസിച്ചു ഗദവും പ്രതിക്ഷണം        81

കാസപീഡിതനു തുല്യമാ മഹീ-
വാസവന്നഹഹ! തെല്ലിടയ്ക്കകം
ശ്വാസരോധമുളവായനല്പമാം
ത്രാസവും വ്യഥയുമേകി മേൽക്കുമേൽ.        82

സന്നിപാതരുജയിങ്കലെന്നപോ-
ലന്നിളാധിപതി ഗോഷ്ടി കാട്ടിനാൻ
മന്നിലാർക്കുമൊരുമാത്രയെങ്കിലും
വന്നിടും വിധി വഴിക്കു തങ്ങുമോ?        83

കായമാകെ വിറപൂണ്ട മൃത്യുവിൽ
ഭീയനല്പമുളവായപോലവേ;
തോയപാനമതിലാശയെത്തി; നൽ-
ഛായ മങ്ങി വദനത്തിനേറ്റവും.        84

നീണ്ടു കാലുകൾ; മലർന്നുമേനി; മാ-
ലാണ്ടു ചാഞ്ഞു തല പിൻവശം തുലോം;
രണ്ടു നേത്രവുമുരുണ്ടുകൂടി; ഭീ-
പൂണ്ടു കാണികൾ വിറച്ചു നിർഭരം.        85

സാരസേക്ഷണനിവേദ്യസംയുതം
ഘോരമാം വിഷമശിച്ച ഭൂപനിൽ
പരമന്നു സുഖമേകി നോക്കിടും
വീരരൊക്കെയഭിമാനഹീനരായ്.        86

ചൂർണ്ണഭസ്മഗുളികാദിയാൽ ഗുണം
നിർണ്ണയം നൃവരനെത്തിടാതെയായ്;
അർണ്ണവം കര കവിഞ്ഞു കേറുകിൽ-
ത്തൂർണ്ണമായതൊരു സേതു നിർത്തുമോ?        87

ഒട്ടനേകമഗദാസ്ത്രസഞ്ചയം
വിട്ട വൈദ്യരെ രുചാ നിശാചരി
പൊട്ടരെന്നപഹസിച്ചു മാറുവാൻ
വട്ടമേതുമിയലാതെ നിന്നുതേ.        88

ആ മരുന്നുകളശേഷവും സമിൽ-
സ്തോമമാശുഗസഖൻകണക്കിനേ
കാമമുണ്ടു ഭയലേശമെന്നിയേ
ഭീമമാം ഗദമതിപ്രവൃദ്ധമായ്.        89

[ 57 ]


രണ്ടുമൂന്നു ഘടികയ്ക്കകം ദൃഢം
കണ്ടു ഭൂമിപതി മൃത്യുലക്ഷണം;
മിണ്ടുവാൻ പണി പെരുക്കിലും കരം-
കൊണ്ടു പുത്രിയെ വിളിച്ചു മെല്ലവേ.        90

രാജതക്കുമിളപോലെ കണ്ണിലാ
രാജവര്യനിരുബാഷ്പശീകരം
ഹാ! ജനി,ച്ചൊരു ഞൊടിക്കു നിന്നു, നിർ-
വ്യാജമാമനുശയത്തിനങ്കമായ്.        91

പാവമൊന്നുമരുതാതെ ശുദ്ധമേ
പാവപോലരികിൽ നിന്ന പുത്രിയേ
ഭൂവലാരി തഴുകിക്കരഞ്ഞുകൊ-
ണ്ടേവമൊട്ടരുളി ഗദ്ഗദാക്ഷരം:        92

"മൂലമെന്നിയേ മുഴുത്ത പിച്ചിനാൽ
മാലണച്ചു മകളേ! നിനക്കു ഞാൻ;
കാലരൂപി കമലാക്ഷനീശ്വരൻ
മേലതാറ്റുമതിനില്ല സംശയം.        93

ഓമനേ! പിഴ പൊറുക്കുവാൻ കനി-
ഞ്ഞാ മഹാനൊടുമപേക്ഷചെയ്യണേ‌"
കാമമേവമുരചെയ്തു ശാർങ്ഗിതൻ
നാമമോതി നരപാലസത്തമൻ.        94

"സാരസാക്ഷ! സനകാദിവന്ദ്യ! സം-
സാരസാഗരമഹതരേ! ഹരേ!
നീരദാഭ! നിഖിലേശ നൽകണേ
നീ രമാരമണ! നിത്യമുക്തി മേ."        95

ഏവമാദി തിരുനാമമോതുമ-
ബ്ഭൂവലാരി, ഗരളത്തിലക്ഷണം
ദാവപാവകനു ദാരുപോൽ, ക്കഥം
ഹാ! വചിപ്പ,തിരയായ്ഭവിച്ചുതേ.        96

കഞ്ജനാഭപദഭക്തനാകുമാ
വൻ ജനേശനുടെ ദേഹി മൂർത്തിയേ
പഞ്ജരത്തെയൊരു തത്തപോൽ വെടി-
ഞ്ഞഞ്ജസാ മുകളിലേക്കു പോയിതേ.        97

വ്യാജമറ്റു ബത! ദർശരാത്രിയിൽ-
ത്തേജസാ രഹിതമഭ്രമെന്നപോൽ
രാജഹംസവിലയത്തിനാൽത്തദാ
ഹാ! ജഗത്തിരുളിനാൽപ്പരീതമായ്.        98

ആവിലത്വമതിമാത്രമാർന്നതാ-
മാ വിഷാഗ്നിശിഖയിൽദ്ദഹിക്കുവാൻ

[ 58 ]

ഹാ! വിരോധമൊടു ദേഹി മേനി വി-
ട്ടാവിരാമയമകന്നു പോയിതോ?       99

ഹന്ത! വിഷ്ണുപദയോഗമെത്തുവാ-
നന്തരംഗമതിലാശ മുറ്റിയോ
അന്തരായമിയലാതെ ഭൂമിപൻ
തൻ തനുസ്ഥിതിയസുക്കൾ വിട്ടുപോയ്?       100

ആക്കുബുദ്ധി കലരുന്ന പോറ്റിമാർ
ചാക്കു നൽകി നൃവരന്നു നഞ്ഞിനാൽ
ലാക്കു വച്ചപടി പറ്റി,യാർക്കുമേ
നീക്കുവാനരുതു ദൈവകല്പിതം.       101

സോദരീദുഹിത്യഭാഗിനേയരാൽ
സാദരം നൃപതി ദുഷ്ടനെങ്കിലും
വേദവിത്തു ഹരിയെ സ്മരിക്കയാൽ
ഖേദമുറ്റുലകു വിട്ടു മൗനിയായ്       102

എട്ടു ഗേഹമെഴുവോരുമർദ്ധമോ-
ടെട്ടു യോഗമതിലുള്ള വിപ്രരും
പെട്ടു മൂത്തു ഹൃദി, മറ്റുപേർക്കകം
ചുട്ടു ഭൂപമൃതിവാർത്ത കേൾക്കവേ       103

എന്തുചെയ്‌വതിനിയെന്ന ചിന്തയാൽ
വെന്തുവെന്തുരുകുമുള്ളൊടേറ്റവും
ജന്തുവൃന്ദമിഴി തൂകി ബാഷ്പമാ-
വൻ തുഷാരഗിരി ഗംഗയെന്നപോൽ       104

കൈകൾ മാറു തലയെന്നിവറ്റില്വ-
ച്ചാകവേ തനുവിലശ്രു വാർത്തുടൻ
ഭീകരാർത്തനിനദം പുരന്ധ്രിമാർ
ശോകവിഹ്വലകളായ് മുഴക്കിനാർ       105

"ഹാ! രസാഭിധവധൂഗളോല്ലസ-
ദ്ധാര! സാരസദലാക്ഷസേവക!
ഹാ! രസാധിപഗഭീര! ദുഷ്ടസം-
ഹാര സാംബസര! സൽഗുണാംബുധേ!"       106

ആർത്തനാദമിതുപോൽ വളർത്തി നീർ-
വാർത്തനല്പമലസേക്ഷണങ്ങളാൽ
മൂർത്തമായ പരിതാപമെന്നപോൽ
പ്പാർത്ത നാരികളുരുക്കി പാറയും (യുഗ്മകം)       107

ക്രൂരനാം വിധി ചതിച്ചു കൊന്നൊര-
ദ്ധീരനാം നിജ സഹോദരന്നുടൻ
സാരസാക്ഷിയുമമ്മറാണി സം-
സ്കാരമാം ക്രിയ നടത്തി വിപ്രരാൽ       108

[ 59 ]

മന്നവന്റെ മരണം നിമിത്തമാ-
യന്നനല്പമുജപൂണ്ട മേദിനി
സന്നതാംഗിയുമയമ്മറാണിയിൽ
ചെന്നണഞ്ഞു ശിലപോലെ വല്ലിയിൽ.        109

വീരരാമരികളേറെ വാഴുമ-
പ്പാരടക്കി വഴിപോൽ ഭരിക്കുവാൻ
പാരമുണ്ടു പണിയെന്നു ഭാമിനീ-
ഹീരമാമവളറിഞ്ഞു മാഴ്കിനാൾ.        110

എങ്ങു സാധു ബലഹീനയായ താ-
നെങ്ങു വഞ്ചിധരയെങ്ങു വൈരികൾ
എങ്ങു തൻ ചെറുശിശുക്കളേവമോർ-
ത്തങ്ങു രാജ്ഞി ഭയശോകപാത്രമായ്.        111

കാണിപോലുമുയിരോടു വാഴുവാൻ
ത്രാണിവിട്ടെഴുമിളേശനന്ദിനി
വാണി തന്നുടെ ഗഭീരയായിടും
വാണി കേട്ടു ചെറുതാശ്വസിച്ചുതേ.        112

ബാലന്മാരുടെ ലാളനം ഹരിപദാംഭോജാർച്ചനം കുംഭിനീ-
പാലക്ലേശദവൃത്തി ശത്രുനിധനോദ്യോഗം; തുടങ്ങിപ്പരം
നാലഞ്ചാറു വിധത്തിൽ വന്നെതിരിടും കർത്തവ്യകർമ്മങ്ങളെ

അഞ്ചാം സർഗ്ഗം സമാപ്തം


ആറാം സർഗ്ഗം

ജീവിതേശനടുത്തെന്യേ ജീവിതേശനടുത്തപോൽ
ആ വിശാലാക്ഷിയാം കന്യ മേവി, താതൻ മരിക്കവേ.        1

ഉമാവാക്യൗഷധം തെല്ലു സമാശ്വാസമണയ്‌ക്കിലും
ക്ഷമാധിപസുതാതങ്കം ക്രമാൽ വേരൂന്നി വാച്ചുതേ.        2

തോഴിമാർതൻ ശ്രമം നാടുവാഴിശ്രേഷ്ഠന്റെ പുത്രിയിൽ
പാഴിലായ്ത്തീർന്നു; വാനോളം കോഴിക്കുഞ്ഞു പറക്കുമോ?       3

തന്നുൾത്തടം പ്രിയവപുസ്സൊന്നുകൊണ്ടു ഞെരുങ്ങവേ
അന്നു മറ്റൊന്നിനുമതിൽച്ചെന്നു കേറാൻ പ്രയാസമായ്.        4

[ 60 ]

ധ്യാനം രാപ്പകലാരെത്താൻ സുനഗാത്രി തുടർന്നുവോ.
ആ നല്ലൊരീശൻ വൈകാതെ നൂനം പ്രത്യക്ഷമാകുമോ?       5

ആരോടും സല്ലപിക്കുന്നില്ലാരോമൽപ്രിയനെന്നിയേ.
ഓരോന്നാളികൾ പൊനാലിപ്പാരോ വാനോ ശ്രവിക്കണം.       6

"എന്നു ഞാൻ കാന്തനെക്കാണുമെന്നു നാല്‌വരോടൊപ്പമാം?
എന്നും പാപിക്കു പാതാളമെന്നുള്ള മൊഴി തെറ്റുമോ?       7

കളങ്കമില്ലാതശ്രാന്തം വിളങ്ങുന്ന തദാനനം
ഇളമ്പൂഞ്ചിരിയാലെന്നുൾക്കളം ശീതളമാക്കുമോ?       8

തെളിഞ്ഞു രാഗസുധയിൽക്കുളിച്ചു കുളുർശീകരം
തളിക്കും തൽക്കടാക്ഷത്തിൻ കളി ഞാനേല്പതെപ്പൊഴോ?       9

അരിക്കശനിയായ് പ്രേമം സ്ഫുരിപ്പോർക്കബ്ജനാളമായ്
ഇരിക്കുമബ്ബാഹുവെന്നോ ശരിക്കെൻ ഗളമാല്യമാം?       10

ആക്ക,ണ്ണാഗണ്ഡ,മധര,മാക്കണ്ഠം, ബാഹു, മാറിടം,
ആക്കരം, കൈവിരൽ, നഖമാക്കമ്രമുഖ, മാപ്പദം,       11

ആ വപൂസ്സാ യശോരാശിയാ വചസ്സാ മനോഗുണം
ആ വദാന്യത്വമദ്ദാക്ഷ്യമാ വർപൂമവനേ വരൂ.        (യുഗ്മകം)12

നീളമേറുന്ന നിശയേക്കാളഹസ്സെത്ര മഞ്ജുളം!
കാളരാത്രിയെനിക്കോരോ നാളതിൻ ചരമാർദ്ധവും.       13

കിടക്കാമുരുളാം വീണ്ടും പിടയ്ക്കാമെഴുന്നേറ്റിടാം;
ഇടയ്ക്കാ മിഴിതൻ പോളയടയ്ക്കാനെന്തുപായമോ?       14

അപേക്ഷിച്ചാലോടുവതുമുപേക്ഷിച്ചാലെടുപ്പതും
അപേതവ്രീളയാം ലജ്ജാക്ഷപേശാനനതൻ ഗുണം.       15

പതിവായിപ്പോഴസ്വപ്നസ്ഥിതി വായ്ക്കുന്നോരെന്റെ മേൽ
മതിയിൽ ക്രോധമാളുന്നുണ്ടതിയായാ നിശാചരി."       16

ഇത്തരം വിപ്രയോഗാഗ്നി ഹൃത്തടത്തിൽ ജ്വലിക്കവേ
അത്തയ്യൽ പലതും ചൊല്ലിയത്തലാർന്നു കുഴങ്ങിനാൾ.       17

ഉള്ളിൽ പ്രബലമാം രാഗം തള്ളിത്തിങ്ങിയിരിക്കിലും
വെള്ളിപോൽ വിളറും മേനി പുള്ളിമാൻമിഴി പേറിനാൾ.       18

വട്ടണിക്കൊങ്കയാൾതൻ നൽ ത്വിട്ടണിഞ്ഞ, തൂനാൾവരേ,
കട്ട ഹേമകലാപങ്ങൾ പെട്ടകംപൂക്കൊള്ളിക്കയായ്.       19

മുക്താഹാരം ധരിക്കാതെ മുക്താഹാരമെഴും തനു
രക്താധാരയ്ക്കു കണ്ടേകി മുക്താഹാരത്തെയക്ഷികൾ.       20

മിഴിയും തനുവും പൂന്തേൻമൊഴിക്കന്വർത്ഥമാംപടി
കഴിയുംമട്ടു കാമൻ പോംവഴി മുട്ടിച്ചു തല്പിനാൻ       21

[ 61 ]


സ്നേഹം വിടുകിൽ മങ്ങും സന്ദേഹം വിട്ടേതു ദീപവും;
സ്നേഹം വാ,ച്ചതുപോലുള്ള മോഹം മങ്ങിയതത്ഭുതം.       22

ഗരഭ്യന്മൗലിയാ, ദോഷാകരന്റെ കരജാലവും,
ഉരഗങ്ങൾ വമിച്ചീടുമൊരമ്മലയവായുവും,       23

തന്നാനനാരിയെത്താങ്ങീടുന്നാപ്പങ്കജനാളവും,
നന്നായ്പ്പാമ്പിൻവിഷം ചേർന്നീടുന്നാ മാലേയതൈലവും;       24

നേരായ് സ്വഭാവമോതുന്ന പേരാളും പനിനീരതും.
ക്രൂരാനംഗഭടന്നുള്ള നാരാചങ്ങൾ സുമങ്ങളും.       25

മറ്റും ശീതോപചാരാർത്ഥം പറ്റും പല പദാർത്ഥവും,
മുറ്റുമാ വധുവിന്നുൾത്തീ പറ്റുവാൻ വിറകായിതെ.       (കുളകം)

വീണയെത്തൊടുവോരാളി വീണയായ്; പാട്ടിലാഗ്രഹം
വേണമെന്നോതിടും തോഴിക്കാണന്നാൾപ്പാട്ടിൽനിന്നടി.       27

കുളിക്കുമൂണിനും തീരെക്കളിക്കും കൊതിയറ്റുപോയ്;
വെളിക്കു യാത്രയും തീർന്നു, വിളിക്കുള്ളൊരു മൂളലും.       28

'തവാധരാമൃതം വേണം ജവാ'ലെന്നവളോതവേ
ശിവാനുയോഗം ചെയ്തില്ല നവാധിയോടു റാണിയും.       29

കാമജ്വരൗഷധം മന്നിൽ പ്രേമപാത്രാധരാമൃതം;
ഓമലാൾക്കതു കിട്ടാതെ ഭീമമായ് ഗദമെത്രയും.       30

"വണ്ടേ! നീയെന്റെ വരനെക്കണ്ടേനെന്നുരചെയ്യുകിൽ
പണ്ടേതിലധികം മാധ്വിക്കുണ്ടേനം തവ നിർണ്ണയം.       31

മരമേ! നായകൻ വാഴും പൂരമേതെന്നുരയ്ക്കുകിൽ
വരമേതും തരാം; മൗനം ചിരമേവം ഭജിക്കൊലാ."       32

പിടഞ്ഞിവണ്ണം പ്രലപിച്ചുടനഞ്ചിന്ദ്രിയത്തെയും
അടച്ചവൾ മനസ്സിങ്കൽ സ്ഫുടം പായിച്ചു നോക്കിനാൾ.       33

ഒന്നിലും ഫലമില്ലാതെ നി,ന്നിരുന്നു കിടന്നവൾ
വന്നിടും മാലിൽ വെട്ടേറ്റ കന്നിനൊപ്പം പിടച്ചുതേ.       34

ഹൃത്തിങ്കലമരും മന്ത്രിമുത്തിനായുസ്സിരിക്കുവാൻ
അത്തിങ്കൾമുഖി ചിന്തിച്ചോ ചത്തില്ലാധി മൂഴുക്കിലും?       35

വിഷപ്പടി പടർന്നോരീ വിഷമവ്യാധി നീങ്ങുവാൻ
ഭിഷഗ്വരർ പണിപ്പെട്ടാർ; തുഷം കാറ്റിനെ നിർത്തുമോ?       36

കേണിവണ്ണം കഴിക്കും തേൻവാണിമുത്തിനുറങ്ങുവാൻ
കാണിക്കുണ്ടാം കടൽക്കാറ്റാൽ ത്രാണിയെന്നേകനോതിനാൻ.       37

"എന്നാലതു പരീക്ഷിക്കാം; ചെന്നാലും കടൽവക്കിൽ നീ;
അന്നാരായണനാധാരം നന്നായ് മുത്തേകുവാൻ ക്ഷമം.       38

[ 62 ]

നിമിത്തം നോക്കി ഞാൻ; കൊള്ളാം; ശരിക്കുമഴലൊക്കെയും;
ക്ഷമിച്ചു പാർത്താൽ പ്രത്യുഷം തമിസ്രയ്ക്കപ്പുറം വരും."       39

എന്നു രാജ്ഞി കഥിക്കും വാക്കന്നു കേട്ടാളിമാരുമായ്
ചെന്നു സിന്ധുതടത്തിങ്കൽ,ക്കുന്നു തോൽക്കുന്ന കൊങ്കയാൾ.       40

പാരം കാട്ടാതെ ഗാംഭീര്യം പാരം കാട്ടൂന്നൊരാഴിയെ
ആരമ്യഭംഗമില്ലാതന്നേരം കണ്ടു സഭംഗമായ്.       41

തടം തല്ലിത്തകർക്കുന്ന കടലിൽ മേന്മ തോഴിമാർ
സ്ഫുടമിമ്മട്ടിലന്നന്നനടയാളോടു ചൊല്ലിനാർ:       42

"കണ്ടാനന്ദിച്ചുകൊണ്ടാലും വണ്ടാർപൂവേണിമാർമണേ!
പണ്ടാസ്സഗരപുത്രന്മാരുണ്ടാക്കിത്തീർത്ത പൊയ്കയെ.       43

രമയ്ക്കു താതൻ, തൽക്കാന്തനമരും മണിമന്ദിരം;
സമം തദക്ഷിയുഗളം ശ്രമം തീർക്കുന്ന താവളം;       44

മെച്ചം വിധികരത്തിന്നു; കച്ചപ്പുറമിളയ്ക്കിവൻ;
പച്ചക്കർപ്പൂരമക്ഷിക്കു; കൊച്ചബ്ജന്നുള്ള പാവയും;       45

കാറാം വേഴാമ്പലിൻ ദാഹമാറാൻ പാഥസ്സു നൽകുവോൻ;
മാറാതെത്തിബ്ഭജിപ്പോർക്കു കൂറാർന്നെശ്വര്യമേകുവോൻ       (വിശേഷകം) 46

നല്ല വിസ്താരമിവനുണ്ടുല്ലസിക്കുന്നു ജീവനം;
ചൊല്ലണം തുല്യരായ്സ്സിന്ധുവല്ലഭപ്രാഡ്വിവാകരെ.       47

ഇവൻ ജലേശനെന്നാലും ധ്രുവം സർവാപഗാനുകൻ;
ലാവണ്യംതന്നെ നോക്കുന്നു ധവനിൽ ചാരുവേണിമാർ.       48

പരമൗർവാഗ്നിഭീ പൂണ്ടും പറക്കും ഭംഗപക്ഷികൾ
അരം തച്ശിഖയാൽത്താഴെ മരണംപൂണ്ടു വീഴ്കയോ?       49

നിലയില്ലാത്ത കടലിന്നലയും നിലയെന്നിയേ
ഉലകിൽച്ചാടിവീഴുന്നു; ഫലം ബീജസമം ദൃഢം.       50

വൻകടൽത്തുണ കൈക്കൊണ്ടും നിൻകചാഭ വരായ്കയാൽ
ശങ്കവിട്ടശ്രു വാർക്കുന്നോ തിങ്കൾനേർമുഖി! കാറുകൾ?       51

നിന്നോമനഭ്രൂലതകൾ വെന്നോരീയബ്ധിവീചികൾ
ഇന്നോർക്കിൽ തലതാഴ്ത്തിക്കൊണ്ടൊന്നോടേ കരയുന്നുവോ?       52

നിൻകണ്ണുകൾക്കെഴും ഭംഗി ശങ്കവിട്ടണവാൻ ഝഷം
കാൺക നിർന്നിദ്രമായ് തീരത്തിങ്കൽ ചെയ്യുന്നുവോ തപം       53

നിൻഗളംപോലിരിക്കാത്ത ശംഖം വേണ്ടെന്നു വാരിധി
തുംഗവ്യഥയൊടിത്തീരത്തിങ്കലേക്കെറിയുന്നുവോ?       54

നിൻകുചത്തെ നിനച്ചുള്ളിൽത്തങ്കും ലജ്ജനിമിത്തമോ
വൻ കുലാദ്രി സരസ്വാനിലെൻകുരംഗാക്ഷി! മഗ്നമായ്?       55

[ 63 ]

വിലയ്ക്കോ വെറുതേതാനോ ജലപാനമൊരാൾക്കുമേ
ഉലകിങ്കൽക്കൊടുപ്പീല; ഖലൻതാൻ ലുബ്ധനംബുധി.       56

നാരത്തിന്നുള്ളൊരർത്ഥംതാൻ നീരത്തിന്നെന്നു കാൺകയാൽ
ക്ഷാരത്തെ ക്ഷീരമെന്നോതിപ്പാരം വഞ്ചിക്കയോ ബുധർ?       57

ചാരുവസ്തുക്കൾ വാനോർക്കു ചേരുമാറായി മുന്നമേ;
നീരുമെയ്യങ്ങുമാർന്നോനെയാരു കൂട്ടാക്കുമൂഴിയിൽ?       58

ഗുണമേറും കടൽക്കാറ്റേ! തുണ മേലാലിവൾക്കു നീ;
ചുണ മേളിക്കുമുള്ളോടിക്ഷണമേ മാലകറ്റണേ!"       59

എന്നിവണ്ണം സഖീവൃന്ദം ചൊന്നിടും വാക്കു കേൾക്കവേ
അന്നിളേശജതന്നാധി മുന്നിലും വലുതായ്പരം:       60

"ഈ നല്ല വരനോടൊന്നിച്ചാനന്ദിക്കും സരിത്തുകൾ
ഫേനച്ഛലത്താലീയെന്നെ നൂനമിപ്പോൾ ഹസിക്കയാം.       61

കാമന്റെ കേതനങ്ങൾക്കു ഹാ! മമ വ്യഥ സമ്മദം
കാമമേകായ്കിലവ ചേർന്നീമട്ടു വിളയാടുമോ?       62

മാരന്നു മുഖ്യസേനാനിയാ,രവന്നു പിതാവിവൻ
നീരജാക്ഷികളേ! പാർക്കിൽപ്പാരമെൻ ശത്രുവല്ലയോ?       63

ശ്രീനന്ദനൻ പഞ്ചശരൻ; നൂനം ശ്രീ,യാഴിതൻ മകൾ;
ഹാ! നമുക്കഴലിൻബീജമുനം വിട്ടിവനല്ലയോ?       64

വെള്ളപ്പുകളൊടൊത്തെന്നുമുള്ളത്തിൽ വിധു വാസമായ്
ഉള്ള കാന്തനോടൊക്കുന്നു കള്ളംവിട്ടിപ്പയോനിധി.       65

അനുകമ്പ കുറഞ്ഞുള്ളിലനുകൾ പോകയാലിനി
അനുകൂലം വരും വീചിയനുകൂലം പതിക്കുവാൻ.       66

ശംബരാരിയെ വെന്നീടാൻ ശംബരാധിപനോർക്കുകിൽ
കിം ബലം? നിങ്ങളെക്കാളും സ്തംബവും ബുദ്ധിമത്തുതാൻ."       67

ഏവമോതി വിഷാദിക്കും ഭൂവലാരിതനൂജയെ
ആ വരാളികൾ പിന്നീടും സാവധാനപ്പെടുത്തിനാർ.       68

ക്ഷമതൻ വക്ത്രമാം ചന്ദ്രൻ തമസ്സിൻ വായിൽ വീഴവേ
സുമഗാത്രികൾ ഭീതിപ്പെട്ടമനം കേറി മഞ്ചലിൽ.       69

ചെമ്പഴന്തിപ്പിള്ളതന്റെ വമ്പമ്പും വീട്ടിൽ വാഹകർ
ശമ്പ തോൽക്കും മേനിയാളെക്കമ്പം, കൈവിട്ടിറക്കിനാർ.       70

പാത തെറ്റിയതാണെന്നപ്പാതകിക്കൂട്ടരോതവേ
വീതശങ്കം യുവാവേകൻ വാതിലിൽക്കൂടിയെത്തിനാൻ.       71

കോപാശ്ചര്യഭയങ്ങൾക്കു ഭൂപാലസുത പാത്രമായ്
ഹാ! പാർപ്പളവിലീമളാ മാപാപിയൂരിയാഭിനാൻ;       72

[ 64 ]


വരുവിൻ! പാത തെറ്റിച്ചു പെരുവിഡ്ഢികൾ വാഹകർ;
മരുവിക്കൊൾവിനെൻ വീട്ടിലൊരു വില്ലങ്കമില്ലതിൽ.        73

രണ്ടു നാഴിക പോയെങ്കിലുണ്ടു ചന്ദ്രികയദ്ദിനം;
തണ്ടുകേറ്റിഗ്ഗൃഹത്തിങ്കൽക്കൊണ്ടു ചെന്നപ്പൊഴാക്കുവൻ.        74

ഇത്തരം വാക്കു കേട്ടൊന്നുമുത്തരം ചൊല്ലിടാതവൾ
ചിത്തരംഗത്തിൽ വൻത്രാസമൊത്തരം വിട്ടു വാഹനം.        75

വമ്പുലിക്കൂട്ടിനുള്ളിൽച്ചെന്നമ്പുമടെന്നപോലവേ
വെമ്പുമുള്ളോടവൻതന്റെ പിമ്പുപോയ്മത്തകശിനി.        76

മലമ്പാമ്പിന്റെ വായ്ക്കുള്ളിൽത്തലയിട്ടിടുമാഖുപോൽ
അലസേക്ഷണ വല്ലാതെ വലഞ്ഞാൾ നിസ്സഹായയായ്.        77

കരുത്തു ഭയമുൾത്തട്ടിൽപ്പെരുത്തു വലുതാകവേ
കരുത്തു സതികൾക്കീശൻ വരുത്തും ചില വേളയിൽ.        78

അതുപോൽ വിപദിസ്ഥൈര്യമതൂലം പൂണ്ടു സുന്ദരി
കുതുകം നൽകിടാതുള്ളാപ്പുതുവീട്ടിങ്കലെത്തിനാൾ.        79

അരിയല്ലാതെ സഖിമാരരികത്താരുമെന്നിയേ
ഹരി! നന്മുറിയൊന്നിൽ പോയ്ഹരിണേക്ഷണ കേറിനാൾ.        80

സ്ഫാരപ്രഭയെഴും ദീപവാരത്താലാഗ്ഗൃഹാന്തരം
താരവ്രജത്താൽ വാനംപോൽ പാരം ശോഭിച്ചിരുന്നുതേ.        81

ആ മുറിക്കകമാരോമൽപ്പൂമുഖിത്തയ്യലാൾ ദിവി
ശ്രീമുറ്റുമിയലും പർവകൗമുദിക്കൊപ്പമെത്തിനാൾ.        82

ചാതകത്താൽ നവാംഭോദജാതമാം വാരിധാരപോൽ
ജാതരൂപാംഗിതൻ കാന്തി പീതമായ് കാമുകാക്ഷിയാൽ.        83

ഉരച്ചു കാമി: "കേട്ടാലും ശരച്ചന്ദ്രനിഭാനനേ!
പാരമീന്തപ്പഴം കണ്ടു ഗരമെന്നോര്ത്തിടൊല്ല നീ.        84

ശരിക്കു ഫലകത്തിങ്കൽ സ്ഫുരിക്കും ചിത്രമെന്നപോൽ
ഇരിക്കു മണിമഞ്ചത്തിൽ; ചിരിക്കു ചേറുതേൻപ്രിയേ!        85

ചിന്തയാം തീയിൽ മലർമെയ് വെന്തല്ലോപോയി കഷ്ടമേ!
എൻതന്വി! ചുവരില്ലാഞ്ഞാൽ ഹന്ത!മേൽ ചിത്രമെങ്ങനെ?        86

ഓമനേ! നിന്റെ തനുവിബ്ഭീമവ്യഥ സഹിക്കുമോ?
കാമം പൂപോലെ മലയെത്താമരത്തണ്ടു താങ്ങുമോ?        87

കഥയെന്തി,തണിക്കോപ്പിൽക്കഥമേവമനാദരം?
അഥവാ പൊൻകുടത്തിൻ നൽപ്രഥ പൊട്ടാലുയര്ന്നിടാ-        88

നിന്നാസ്യാബ്ജം ബാഷ്പവർഷം വന്നാരാലഴകറ്റതായ്
എന്നാരുരയ്ക്കു,മെൻ കണ്ണിന്നൊന്നാന്തരമതോമനേ!        89

[ 65 ]


കരച്ചിൽ മതി; വേധസ്സു വരച്ചാലാർക്കഴിച്ചിടാം?
വരട്ടെ വരുവോന്നെല്ലാം; നരർക്കഴൽ നിസ്സർഗ്ഗജം       90

എത്രനാളീ വിയോഗാർത്തിസത്രം ദീക്ഷിപ്പതോമലേ
പുത്രന്മാരായ് നിനക്കെന്നും നേത്രവാരികൾ പോരുമോ?       91

ഒരാളെപ്പാർത്തു ഭർത്താവായ് സരാഗം സ്വീകരിക്ക നീ
വരാംഗി വിധുവില്ലാഞ്ഞാൽ വരാ തെല്ലൊളി രാവിനും       92

മാനിയാം സചിവൻ തേജോഹാനി പറ്റുകകാരണം
താനിളാന്തമഹോ വിട്ടു, വാനിനൻപോലെയന്തിയിൽ       93

കുലശീലകലാരൂപബലകീർത്തികളൊക്കെയും
നലമേറും സചിവനൊത്തുലകം വിട്ടതായ് വരാ       94

ഇവയെല്ലാം തികഞ്ഞോരു നവയൗവനയുക്തനിൽ
ജവമോടനുരഞ്ജിക്ക, ഹരനിൽ ശൈലപുത്രിപോൽ       95

ആരും തന്നെ ഭുജിക്കാതെ താരുണ്യം കളയായ്ക നീ
വാരുറ്റ വനമദ്ധ്യത്തിൽ വീരുത്തുമലരെന്നപോൽ       96

നീയാലോചിക്കൂ! മെയ്ക്കെന്നുമീയാഭ നിലനിൽക്കുമോ?
പോയാൽ വരില്ല മൃതനാം പ്രേയാനെപ്പോലെ യൗവനം       97

ചേലേറും മുടിയോരോന്നും ചാലേ ഹന്ത! വെളുത്തുപോം
പ്രാലേയാംശുവുദിച്ചീടുംകാലേ ദിക്കുകണക്കിനേ       98

അലം രാഗം വിടും ഞാനും വിലയേറിടുമോഷ്ഠവും
മൂലയും രൂപമദവുമുലഞ്ഞൊന്നിച്ചു വീണുപോം       99

ചുക്കിച്ചുളിഞ്ഞിടും മേനി; മൂക്കിൽ മുത്തി കിടന്നിടും
ത്വക്കിന്റെ ഭംഗി മങ്ങീടും; വിക്കിക്കുര മുഴുത്തിടും       100

അന്തിക്കു വേഷം കെട്ടീടില്പന്തിക്കാടാം; വെളുക്കുകിൽ
എന്തിനക്കോപ്പു കൊള്ളിക്കാം? ചിന്തിക്കൂ ജീവനായികേ!       101

ചത്തുപോയ് മന്ത്രി, പോകട്ടെ; മുത്തുപൂണ്ടെന്നെ വേൾക്ക നീ
അത്തുഷാരാംശുവെക്കാന്തിമെത്തും രാകുകണക്കിനി       102

ചാരുസൗധത്തിൽ ഞാനൊത്തു ഹേ രുഗ്മാംഗി! രമിക്ക നീ
മേരുമേലിന്ദ്രനോടൊപ്പം പേരുറ്റ ശചിപോലവേ       103

ചരണം കൂപ്പുമീയെന്റെ മരണം നീ വരുത്തൊലാ
തരണം മാരതാപബ്ധി തരണം ചെയ്യുവാൻ തരം."       104

ഏവം ഭാരതി കേട്ടൊന്നു ഭാവം മാറി മനസ്വിനി
ആ വങ്കനൊടുടൻ ചൊന്നാൾ; "ദൈവം കേൾക്കുമിതൊക്കെയും.       105

ഭൈമിക്കരണ്യചരനും ഭൂമിജയ്ക്കു ദശാസ്യനും
ഭാമിനീമണികൃഷ്ണയ്ക്കു കാമി കീചകനും പുരാ       106

[ 66 ]


എന്തുചെയ്തെങ്ങുപോയ്ച്ചേർന്നു? വെന്തുപോം നീയുമാവിധം:
പിന്തുണയ്ക്കെപ്പൊഴും സാധുജന്തുവിന്നീശനില്ലയോ?(യുഗ്മകം)       107

തീയാഹാരം തനിക്കെന്നോർത്തീയാനെത്തുന്ന രീതിയിൽ
പായാതെ നിന്റെ പാട്ടിന്നു പോയാൽ നന്നോർത്തുകൊൾക നീ.        108

വടക്കുനോക്കിയന്ത്രത്തിൽ വടക്കേ സൂചി നോക്കിടൂ;
സ്ഫുടംസതികളമ്മട്ടു തുടരും കാന്തർതൻ പദം.        109

ഇരിക്കുകിലിരുന്നിടും; മരിക്കുകിൽ മരിച്ചിടും;
വരിക്കില്ലന്യനെ,പ്പിന്നിൽച്ചരിക്കും പ്രിയനൊത്തു ഞാൻ.        110

മതി നിൻ ധാർഷ്ട്യ"മെന്നോതി മതിയിൽ ക്രോധവായ്പൊടും
മതി നേർമുഖി തൽ പാർശ്വമതിശീഘ്രം വെടിഞ്ഞുതേ.        111

എഴുനേറ്റു നടന്നീടും മുഴുചന്ദ്രാസ്യയോടവൻ
പഴുതിൽ പിന്നെയും ചൊന്നാൻ കഴുകൻ ഹംസിയോടുപോൽ.        112

"ആരു ഞാനെന്നു നന്നായിബ്ഭീരുവാം നീ ധരിച്ചുവോ?
പോരും ഗർവു; വെറും ശുഷ്കദാരു തീയോടെതിർക്കുമോ?        113

ഇന്നു നീയെന്നെ വേൾക്കേണ്ട; ചെന്നു കാര്യങ്ങളൊക്കെയും
ഒന്നു കൂടി വിചാരിക്ക; തന്നു തോണ്ണൂറഹസ്സു ഞാൻ.        114

മൂന്നു മാസം കഴിഞ്ഞീടിലന്നു ഞാൻ പിന്നെയും വരും;
അന്നുമീവണ്ണമോതീടിൽര‌‌ഇന്നു ചൊല്ലേണ്ടതിൻ ഫലം.        115

രണ്ടാം കാർക്കോടകൻപോലെ കണ്ടായോ കൈയിൽ വാളു നീ?
കണ്ടാലുമറിയാതുള്ളോർ കൊണ്ടാൽത്താനറിയും ദൃഢം.        116

സൂക്ഷിച്ചുറയ്ക്ക നീ നിന്നെ രക്ഷിപ്പാനെന്നപോലവെ
ശിക്ഷിപ്പാനുമെനിക്കുണ്ടു ഭക്ഷിപ്പാനും ദൃഢം തിറം.        117

എന്നെ നീ നിർണ്ണയം മാരൻതന്നെക്കൊണ്ടു വധിച്ചിടും;
പിന്നെപ്പാതകമെന്തുള്ളു നിന്നെയും വധിക്കുകിൽ?        118

ഒന്നുകിൽ തങ്കമേ! നിന്നെക്കൊന്നു കൂടി മരിച്ചിടും;
നിന്നുടൽക്കാമ്പു പുൽകീടുമന്നുതൊ,ട്ടല്ലയെങ്കിൽ ഞാൻ.        119

ഓണമോ പുലയോ കൂട്ടർ വേണമെന്നു കൊതിക്കുവോർ?
കാണട്ടെ; നിന്നെ ഞാൻ വിട്ടാലാണല്ലന്നു നപുംസകം."        120

ഇവണ്ണമോതിബ്ബത! തണ്ടിൽ വീണ്ടു-
മവൻ നൃപാലാത്മജയെക്കരേറ്റി
അവർണ്യമോദത്തൊടു വാണു; പത്മ-
ഭവൻ നൃശംസൻ; കഴിവെന്തു പിന്നെ?        121

സ്വരത്തിനെക്കൂട്ടിനകത്തു വാണിടു-
ന്നൊരക്കിളിപ്പെണ്മണിപോലെയാസ്സതി
സ്ഫുരച്ഛരിദ്യുതിയെക്കുരിച്ചു നിർ-
ഭരം തപിച്ചാൾ; ഫലമെന്തു മഴ്കുകിൽ?        122

[ 67 ]


കാളഭോഗിയുടെ ഭീതിതമാം തീൻ-
വേള കാക്കുമൊരു വെള്ളെലിപോലെ,
ചേലകന്നു നിജ സൗധതലത്തിൽ
സ്ത്രീലലാമമണി മാലൊടു വാണാൾ .        123

ഊഴി കാക്കുമൊരു റാണിയൊടും തൻ
തോഴിമാരൊടുമുരച്ചു സമസ്തം
നാഴികയ്ക്കൊരു വിപത്തിനു ലാക്കാ-
യാഴിപോലെയവളശ്രു പൊഴിച്ചാൾ.        124

തന്നാലവൾക്കഭയമേകുവതിന്നു തെല്ലു-
മന്നായിടാതെ ബത രാജ്ഞിയുമത്തലാർന്നാൾ;
ചെന്നായടുത്ത കരയും പശുവെത്തുണയ്പാൻ
സന്നാഹശക്തി കുറയുന്നൊരു ഗോപിപോലെ.        125

ആറാം സർഗ്ഗം സമാപ്തം


ഏഴാം സർഗ്ഗം

കുലശേഖരനാട്ടിലുർവരാഭ്യൽ-
കുലതന്തുക്കൾ കുമാരരാറുപേരും
നലമോടു വളർന്നു കന്തിപൂരം
കലരും സിന്ധുവിൽ മൗക്തികങ്ങൾ പോലെ.        1

ജനതയ്ക്കുരുമോദമോടു,മെന്നാൽ
വിനചെയ്യും വിമതർക്കു ഭീതിയോടും,
ദിനവും പരിവൃദ്ധി തേടി രാജ്ഞീ-
തനയന്മാർ സിതപക്ഷചന്ദ്രതുല്യം.        2

അകളങ്കഗുണൗഘരർഭകന്മാ-
രകതാർ വാടിയ റാണിയാൾക്കു നിത്യം
പ്രകടം തെളിവേകി, കാർത്തികോഡു-
പ്രകരം ദ്യോവിനു രാവിലെന്നപോലെ.        3

പുരുമാധുരിപൂണ്ട ഗീരിനാല-
പ്പുരുഷാധീശ്വര,രമ്മതൻ വിഷാദം
വിരുതിൽച്ചുവടേ പറിച്ചു, മുന്നം
ഗരുഡൻ ദിവ്യസുധാരസത്തിനാൽപോൽ.        4

നലമാർന്ന സുതാനനം പ്രഹർഷാ
കുലയായ്ത്തീർത്തു സവിത്രിയെ പ്രകാമം,
സുലഭദ്യുതിപൂണ്ടുദിച്ച ചന്ദ്രൻ
കലശാബ്ധിത്തിരമാലയെക്കണക്കെ.        5

പ്രനഷ്ടനൃപന്നുമേൽ സുതന്മാർ
ഭുവി രാജത്വമെഴാൻ കൊതിച്ച റാണി

[ 68 ]

രവിപോയ് വിധുവെ പ്രതീക്ഷചെയ്ത-
ദ്ദിവി മേവീടിന സന്ധ്യപോൽ വിളങ്ങി       6

ധരണീഭരണശ്രമത്തെ നീക്കി
നരനാഥയ്ക്കു തനുജലാളനങ്ങൾ
ജ്വരമെങ്ങു സവിത്രിമാർക്കടുക്കൽ-
ത്തരമൊത്താത്മജരാം മരുന്നിരിക്കെ?       7

അവർതൻ ശരിയാം വളർച്ച കണ്ട-
ന്നവനീനാഥ നിതാന്തമാശ്വസിച്ചാൾ
നവമാം ജലദത്തെ വർഷകാല-
ത്തവലോകിപ്പൊരു ചാതകിക്കു നേരായ്       8

കനലിൻപടി വൈരികൾക്കുമോമൽ-
ക്കനകക്കട്ടകണക്കു ബാന്ധവർക്കും
ജനനായകർതൻ തനുക്കളെന്നാ-
ളനവദ്യാഭയോടേറ്റവും വിളങ്ങി       9

ഛവിയാർന്ന കുമാരരാറിൽവച്ചും
രവിവർമ്മാഭിധപൂണ്ട മൂത്ത ബാലൻ
സവിശേഷമശേഷഹൃദ്യഭാവം
ഭുവി പൂണ്ടാൻ, മധുരം രസങ്ങളിൽപോൽ       10

മുഴുനന്മ കലർന്ന ബാലരച്ചൊ-
ല്ലെഴുമൂഴിക്കു ലഘൂകരിച്ചു താപം
പഴുതറ്റ ഗുണത്തൊടാറു പങ്കാ-
യൊഴുകും പഞ്ചനദോദകങ്ങൾപോലേ       11

കുളിർപുഞ്ചിരിവെണ്ണിലാവിനാല-
ത്തളിരൊക്കും തനു പൂണ്ട ബാലചന്ദ്രർ
വെളിവിൽജ്ജനമാനസേന്ദുകാന്ത-
ങ്ങളിലാർദ്രത്വമനുക്ഷണം കലർത്തി.       12

മതി, ശീല, മഭിഖ്യ മൂന്നുമന്നാൾ
മതിയിൽ സ്പർദ്ധ പരസ്പരം പെറുംപോൽ
സതിതൻ സുതരെ സ്വയം ഭജിച്ചു
കൊതി സദ്വസ്തുവിലാർക്കുദിക്കയില്ല?       13

കളിവിട്ടു പഠിപ്പതിന്നു പിന്നീ-
ടൊളിപൂണ്ടുള്ള കുമാരരുദ്യമിച്ചാർ
വിളിയേന്തിന ശാസ്ത്രമാറിനേയും
വെളിവിൽ ഗാത്രസമേതമാക്കുവാൻപോൽ       14

ഉരുവാം ധിഷണാവിലാസമുള്ളിൽ-
പ്പെരുകും ബാലകർതൻ നവാനുയോഗം
ഗുരുവിന്നൊരു ശിക്ഷയായ്ഭവിച്ചോ
വിരുതിൽ ശിക്ഷയതെന്നുരച്ചു വാദ്ധ്യാർ?       15

[ 69 ]

  
പ്രമദാത്ഭുതഭീതിമിശ്രമാമുൾ-
ക്കമലം‌പൂണ്ടൊരു ദേശികൾക്കു പാരം
വിമലം നിജ ശാസ്ത്രബോധമെല്ലാം
ശ്രമമറ്റന്നു കൃതാർത്ഥമായ് ഭവിച്ചു.       16

അകളങ്കഗുണങ്ങളാർന്ന ബാലർ-
ക്കകതാർ, കാണികൾ‌തൻ മുഖാബ്ജമോടും,
വികസിച്ചു പരം ഗുരുത്തമാർക്ക-
പ്രകടോദിത്വരഗോഗണം നിമിത്തം       17

ശ്രുതിയും സ്മൃതിയും ലഭിച്ച വഞ്ചി-
ക്ഷിതിപാലാർഭകരെഗ്ഗുരുക്കൾ മേലാൽ
ശ്രുതിയും സ്മൃതിയും ദ്രുതം പഠിപ്പി-
പ്പതിലുത്സാഹമിയന്നു വാണിരുന്നു       18

മതി വിസ്തരമാക്കുമാരരാറും
ദ്യുതി വായ്ക്കുന്നൊരു യൌവനം ഗ്രഹിച്ചാൽ
അതിയായ് ഗ്രഹഷൾക്കുമുച്ചമാം തൽ-
ക്ഷിതിഭാഗത്തി, നിവണ്ണമോർത്തു പൌരർ.       19

പുതുതായ് നിധി കൈവശം വരുമ്പോ-
ളതു സൂക്ഷിപ്പതിൽ നിസ്സ്വനുള്ള യത്നം
അതുലാഭ കുമാരപോഷണത്തിൽ-
ച്ചതുരക്ഷ്മാതലനാഥ പൂണ്ടിരുന്നു.       20

വഴിപാടു കഴിക്കു,മന്തണന്മാർ-
ക്കഴിവറ്റുണൊടു ദാനമെന്നുമേകും,
വഴിപൊൽത്തൊഴുമീശനെ, ശ്രമപ്പെ-
ട്ടുഴിയും,ഭസ്മമിടും ഞറുക്കു കെട്ടും.       21

പരിചാരകനൊന്നു വേണ്ട ദിക്കിൽ-
പ്പരിചാർന്നീടിന പത്തുപേരെയാക്കും;
പരിതോഷരവർക്കു ചിത്തരംഗോ-
പരി തോന്നുന്നതിനും പ്രയത്നമാളും.       22

ഒരുമട്ടിനു കീർത്തി പാരിൽ വായ്ക്കു-
ന്നൊരു കാർത്താന്തികർ, വൈദ്യർ, മാന്ത്രികന്മാർ,
ഒരുമിച്ചിവരെ ക്ഷ്ണിച്ചു മേന്മേ-
ലരുളും പാർത്തു കുമാരഭദ്രമോതാൻ.       23

ശരിയൊക്കെയുമെന്നുരയ്ക്കുവോര-
പ്പരിഷയ്ക്കാ നിമിഷത്തിൽ വേണ്ടതെല്ലാം
ഹരിണാക്ഷി കൊടുക്കു,മെന്തുചെയ്യാ-
മെമിയും വീട്ടിലെടുത്ത കൊള്ളി ലാഭം       24

നരപാർകേർതൻ രസജ്ഞയെപ്പോൽ-
പ്പരമാ വഞ്ചിധരിത്രിയും തദാനീം.

[ 70 ]

ഉര പൊങ്ങിന ശാരദാഗമത്താൽ
സ്ഫുരദഗ്ര്യപ്രഭപൂണ്ടു ലാലസിച്ചു       25

ഘനപീനപയോധരാഢ്യ വർഷാം-
ഗനതൻ ബന്ധമകന്നനേരമഭ്രം
കനമാർന്ന മുമുക്ഷുവാം ജനത്തിൻ
മനതാരിൻപടി നിർമ്മലത്വമാർന്നു       26

അവിളംബിതമായ് ശതഹ്രദാഗ്രൃശ്-
ചവി കൈവിട്ടു നദങ്ങളും നഭസ്സും
കവിയുന്ന വിധം പ്രസാദമുണ്ടായ്
സവിശേഷം ജനതയ്ക്കുമിന്ദുവിന്നും       27

ഇടിവെട്ടുകൾ നീക്കി ലോകമെല്ലാം
വടിവിൽക്കാത്തു ശരത്തു വാണിടുമ്പോൾ
ഝടിതി ത്രപ പാരമുള്ളിലേന്തും-
പടി തൻവില്ലു വലാരി പിൻവലിച്ചു.       28

ഉലകിൽശ്ശരിയായ് നിജാഭിധാനം
കലരും ഹംസമനല്പമോദമോടേ
വിലസുന്നതു കണ്ടസീയ വാച്ചോ
നിലവിട്ടന്നു രവിക്കു താപമേറി?       29

പുതിയോരാ ഹിമാംശുപോലെ മഞ്ഞ-
ക്കതിരാണ്ടീടിന ശാലിതല്ലജങ്ങൾ
മതികെട്ടു വിളങ്ങി; ഹാരിഭാവം
പതിവായ്സ്സർഗുണശാലികൾക്കു സിദ്ധം       30

അതുലപ്രഭമായ് വിടർന്ന പാല-
പ്പുതുപൂങ്കൊത്തിനെഴും മണം സമീരൻ
കുതുകേന പരത്തി നാലുപാടും
ചതുരക്ഷ്മാപതി സദൃശസ്സുപോലെ       31

ധവളാംബര, മുജ്ജ്വലേന്ദുവക്ത്രം
നവനീലോൽപലദൃഷ്ടി, താരഹാരം
ഇവയൊത്ത ശരന്നിശയ്ക്കെഴും മെയ്
പവനൻ കണ്ടു കടന്നുകൂടി മന്ദം       32

വിടിരും പുതുമല്ലിതൻ പരാഗം
വടിവോടന്നു വിയോഗികൾക്കു ഹൃത്തിൽ
പിടികൂടിന തീക്കു കുന്തിരിക്ക-
പ്പൊടിയാക്കിക്കുസുമാശുകൻ ജയിച്ചു       33

അളിമഞ്ജുളകേശ, മബ്ജവക്ത്രം
പുളിനാഭോഗനിതംബ,മന്നയാനം
ഒളിപാരമിവറ്റിനാലിണങ്ങും
നളിനിപ്പെണ്ണൊടു ഭാനുമാൻ രമിച്ചു       34

[ 71 ]

തടിനിക്കു പയസ്സു വറ്റി മേന്മേൽ
കുടി മാറുന്നൊരു ഗോവിനെന്നപോലെ;
വടിവിൽ ധനി ദുർവിധത്വമാർന്നാൽ
പ്പടി തൽ പങ്കവിമെപ്പൊഴേയ്ക്കകന്നു       35

പതിവായരയന്നമങ്ക ചെയ്‌വോ-
രതിവൈദഗ്ദ്ധ്യമെഴുന്ന ശിക്ഷയാലോ
ഗതി മന്ഥരമഞ്ജുവാക്കി മുറ്റും
പതിയെത്തേറ്റിന നിമ്നഗാവധൂടി?       36

കലഹിച്ചു കവിഞ്ഞ മാനമേന്തി-
ച്ചിലനാൾ പാർത്തു വിയോഗശക്തിമൂലം
നിലവിട്ടു ചടച്ചുപോമ്മ് സ്രവന്തീ-
കുലമോടൊത്തു ജനങ്ങൾ കൂടിയാടി       37

മലർ തെണ്ടി മരന്ദമുണ്ടു കോലാ-
ഹലമായ്ക്കുകി മദിച്ചു പോം ദ്വിരേഫം
ലലനാവദനം മുകർന്നു ചേലാ-
ഞ്ചലരോധം വകവെച്ചിടാതെ തെല്ലും       38

തരമറ്റളവും ജനത്തിനേറ്റം
വിരസത്വം വരുമാറു കേകി കൂകി
സ്വരമാണു കലാപമല്ല കാര്യം
ധരയിൽ ഗായകനെന്ന തത്വമോതി       39

ഒരുനാൾ പ്രിയയാകുമൈന്ദ്രിതന്നെ-
ത്തരുണാബ്ജൻ പുണരുന്ന കാഴ്ച കാണ്മാൻ
അരുതാഞ്ഞു വിവർണ്ണരൂപനായി-
ട്ടരുണൻ ചെന്നു പയോധിയിൽപ്പതിച്ചു       40

പതിയാകുമഹസ്കരന്നു പറ്റും
മൃതി കാണ്മാൻ കരളിന്നു കട്ടിയെന്യേ
സതി പത്മിനി ഭൃഗകാളകൂടം
ഗതികെട്ടിണ്ടു സരോജദ്യക്കടച്ചു       41

വരുണൻ പ്രിയയെബ്ബലാൽ പുണർന്നോ-
രരുണന്നന്തമണച്ചു വാണിടുമ്പോൾ
പരുഷത്തൊടു പശ്ചിമാശ മേന്മേ-
ലരുണാസ്യത്തെ വഹിച്ചു ധൂർത്തുപോലെ       42

തരണിക്കടരില്പ്പരുക്കുപറ്റി-
പ്പരമസ്രം പുഴപോലൊലിക്കയാലോ
ചരമാചലപാർശ്വഭൂമിയപ്പോൾ
വിരവിൽക്കോകനദാഭമായ് വിളങ്ങി       43

നിജ യാത്ര ദിനാന്തവേത്രിമൂലം
ദ്വിജരാജൻ വെളിവാക്കിടുന്ന നേരം

[ 72 ]

  
ദ്വജപങ്‌കതി നടസ്ഥലത്തു ഭക്ത-
പ്രജകൾക്കൊപ്പമൊഴിഞ്ഞാതുങ്ങിനിന്നു.       44

ഇരുളെന്ന നിശാടി വന്നു കേറി-
പ്പൊരുതുമ്പൊളൊരു മിത്രസാഹ്യമെന്യേ
മരുവൊല്ല വെളിക്കു നൂനമെന്നോ
കരുതിപ്പക്ഷികൾ സാലഗർഭമാർന്നു?.       45

തരണിക്കിയലുന്ന ഗോക്കൾ തത്സ-
ഞ്ചരണം തീർന്നു നിജാലയം ഗമിക്കേ
പരമങ്ങനെതന്നെ മറ്റു ഗോവിൻ-
നിരയും ചെയ്തിതു; ഗോക്കളേവമല്ലോ.       46

മലമറ്റ മനസ്സൊടാലയിൽ‌പ്പോയ്
വിലസും നൽ‌പ്പശുപങ്‌ക്തിയെജ്ജനങ്ങൾ
പലമട്ടു സപര്യചെയ്തു; മാഹാ
കുലശുശ്രൂഷ മനുഷ്യധർമ്മമല്ലോ.       47

കാടാലിന്നക,മാഗമവ്രജം ത-
ന്നുടലാം ഭാസ്കര,നസ്തമിച്ച നേരം
തടവറ്റു തമസ്സുതന്മുഖത്തിൽ
സ്ഫുടമെങ്ങും കരി തേച്ചു കുത്തിനെത്തി.       48

പുരു രുക്കു കലർന്ന ലോകചക്ഷു-
സ്സറുതിപ്പെട്ടു കഴിഞ്ഞതിന്നുമേലോ,
ഇരുളാകുമൊരഞ്ജനത്തെ മേന്മേൽ-
പ്പെരുമാറുന്നു ദിനാന്തമൂഢവൈദ്യൻ?.       49

വെളിയിൽ പശുപത്യസന്നിധാനം
വെളിവായ്ക്കണ്ടു തദീയ ബന്ധു പൊയ്പോയ്
ഒളി മങ്ങിയ ലോകമൊക്കെ വെല്‌വാൻ
നളിനാസ്രതൻ ദ്രുതമെത്തി കാലവേദി.       50

പെരുകും മധുവാർന്നു പൂത്തുനിൽ‌ക്കു-
ന്നൊരു മുല്ലപ്പുതുപൂക്കൾ ദിഗ്ജയാർത്ഥം
വിരുതൻ സ്മരനെണ്ണയിട്ടു തേച്ചു-
ള്ളൊരു കൂരമ്പുകളെന്നപോൽ വിളങ്ങി.       51

മലരിൻ മണമേന്തി മന്ദമന്ദം
നിലയം തോറുമണഞ്ഞ മഞ്ജുവായു
ലലനാജനമാനശാഖി വേരോ-
ടുലയാനുള്ളൊരു ചണ്ഡവാതമായി.       52

നറുമാധ്വി നുക,ർന്നതിൻ സ്വഭാവം
പെറു,മോമൽ‌സ്വരമാർന്നിടും ദ്വിരേഫം
മുറുകുന്ന ധനുസ്സിൽ നിന്നനംഗൻ
ചെറുതായുള്ളോലി ചേർത്ത മൌർവിതന്നെ.       53

[ 73 ]

  

രതിവല്ലഭവഹ്നിയുള്ളിൽനിന്നും
പ്രതിബിംബിച്ചു വെളിക്കു കണ്ടപോലെ
ദ്യുതിപൂണ്ട വിളക്കു വീടുതോറും
മതിമുഗ്‌ദ്ധാനനമാർ കൊളുത്തി മന്ദം..       54

തടവറ്റു വെളിക്കു വീട്ടിലെങ്ങും
സ്ഫുടമായ്ക്കത്തിന ദീപപങ്‌ക്തി കണ്ടാൽ
ഉടനപ്പുരിമങ്ക ചാർത്തിടും പൊ-
ന്നുടഞാണെന്നു നിനച്ചുപോകുമാരും..       55

സുമസായകനാടകപ്രയോഗം
സമയാതിക്രമമെന്നിയേ തുടങ്ങാൻ
പ്രമദാനടിമാരശേഷലോക-
ഭ്രമമേകും നവവേഷമാർന്നൊരുങ്ങി..       56

മലരമ്പു വീടൊല്ല ഞാനവറ്റെ-
ത്തലയാൽത്താങ്ങി വണങ്ങി നിന്നെയെന്നായ്
അലസാക്ഷികൾ കാമനോടുണർത്തി
നലമെറും കുഴലിങ്കൽ മാല ചൂടി..       57

വളയുള്ള കരങ്ങളാർന്ന പെണ്ണിൻ
വളയും ഭ്രുലതകണ്ടു തൽ‌ഗൃഹത്തിൽ
വളരും കൊതിയാൽ വിടൻ കടന്നു
വളറും തോട്ടിയുമറ്റൊരാന പോലെ..       58

അരികത്തഭികാബ്ജനെത്തുമെന്നായ്
ത്വരിതം ദ്യോവുമകം തെളിഞ്ഞു മേന്മേൽ
പരിചോടു മുഖം മിനുക്കി മേനി-
ക്കരിമപ്പെട്ടൊരു താരഭൂഷ ചാർത്തി..       59

മുഴുതിങ്കളിനം‌ബരപ്രദേശ-
ത്തെഴുന്നള്ളത്തു പെരുത്തു മോടിയാവാൻ
പഴുതറ്റുഡുദീപയഷ്ടി വൻ മു-
ത്തെഴുമാദിത്യർ കൊളുത്തി നുറുലക്ഷം..       60

ഉര പൊങ്ങിന രാജവേഷമന്തി-
ത്തിര നീക്കി ദ്യുതമഭ്രരംഗഭുവിൽ
വരവേ വിനുധാഗ്ര്യരേകി മുറ്റും
വരപുഷ്പാഞ്ജലി താരകാമിഷത്താൽ..       61

കരയുന്നതിനങ്ങു ചക്രവാകം
സരസം ചന്ദ്രികയുണ്ണുവാൻ ചകോരം
പരമിപ്പതഗങ്ങൾ രണ്ടുമപ്പോൾ
വിരവിൽച്ചഞ്ചുപുടം തുറന്നു നിന്നു..       62

ഉടനെത്തി വിയത്തിലോമനപ്പു-
വുടലാൽ കാണികൾതൻ മനം മയക്കി.

[ 74 ]

കടലിൽക്കളിയാടിടുന്ന വിചീ-
മടവാർമുത്തിനു നട്ടുവൻ മൃഗാങ്കൻ.        63

പതിവാം കുടിലത്വമറ്റു രാത്രീ-
പാതി നൽകാന്തിയെഴും കലാകലാപം
പതിനാറുമണിഞ്ഞ തന്നിലുള്ളം
പതിയും ദ്യോവിനെ മേൽക്കുമേൽ പുണർന്നു.        64

വിലസൽസിതദീധിതിച്ഛ്ലത്താ-
ലലർബാണപ്രഭുവിൻ യശ:പ്രകാശം
നലമോടു പരത്തി നാട്ടിലെങ്ങും
ബലവാൻ തൽ ഭടനായകൻ ശശാങ്കൻ.        65

അമിതദ്യുതി ചന്ദ്രഹസമേന്തി-
ത്തിമിരത്തെക്കൊലചെയ്തൂ പർവരാത്രി,
സമിതിപ്രിയ ഭദ്രകാളി മുന്നം
നിമിഷത്താൽ മഹിഷാസുരേന്ദ്രനെപ്പോൽ .        66
 
തരുണർക്കു മനോഭവന്റെ നേർക്കു-
ള്ളോരു ഭക്തിസ്ഥിതി നോക്കി നിർണ്ണയിപ്പാൻ
വരുമിന്ദുമയൂഖചാരർ ജാലം
വിരുതിൽ ത്തേടിയകത്തണഞ്ഞു മന്ദം.        67

വിലയേറിന ചന്ദ്രകാന്തശയ്യാ -
തലമേറിക്കളിയാടിടും യുവാക്കൾ
ജലകേളി കൊതിച്ചു പോയിടായ്വാൻ
നലമോടായതു ചന്ദ്രനാർദ്രമാക്കി.        68

അവനീതനുവിന്നുദിച്ച ഭാസ്വൽ -
ഭാവമാമാതപതാപമോഷധീശൻ
ജവമോടു നിജാംശൂനാമമേന്തും
നവനീതം തടവി ക്ഷണത്തിൽ മാറ്റി.        69

വളരെദ്ദിനമായ്പ്പിരിഞ്ഞിരുന്നോ -
രിളയെശ്ശാരദപർവചന്ദ്രികാളി
അളവറ്റരികത്തണഞ്ഞു പുൽകൂ -
ന്നളവമ്മാനിനിതൻ മുഖം തെളിഞ്ഞു.        70

ഇനിയും വിവരിപ്പതില്ല ; മന്നിൽ -
ജ്ജനിയാർന്നുള്ള ജനത്തെയാകമാനം
കനിവാർന്നൊരു ചന്ദ്രനന്നു സൗഖ്യ -
പ്പനിനീർപ്പൊയ്കയിൽ മുക്കി നിന്നിരുന്നു.        71

ഉലകിന്ദുമയൂഖവാപിയിങ്കൽ -
ജ്ജലകേളിസ്പൃഹ കോലുമാക്ഷണത്തിൽ
ലലനാമണി വഞ്ചിറാണിതന്ന -
ഞ്ചലർമെയ്ക്കുട്ടികളായതിൽക്കളിച്ചു.        72

[ 75 ]

മണിയഞ്ചിനുമുൻപു ഭുക്തിചെയ്ത—
മ്മണിപോലുള്ള കുമാരരങ്കണത്തിൽ
അണിതിങ്കളിനുള്ള വെള്ളിനൂലും
പണിയും പാൽക്കതിരേറ്റുകൊണ്ടിരുന്നു.       73

സ്വമനസ്സുകണക്കു വെണ്മയേന്തും
ഹിമരുക്കിൻ പ്രഭകൾക്കു കായഭാസ്സാൽ
രമണീയത നൂറിരട്ടി കൂട്ടി—
ക്ഷമതൻ പുണ്യഫലങ്ങൾ കേളിയാടി.       74

ഒളിയും പിടിയും തുടങ്ങിയോരോ
കളി തേടിപ്പല നർമ്മവാക്യമോതി
കുളിരമ്പിളിയിൽ ദൃഗന്തമോടി—
ച്ചൊളിപൂണ്ടുള്ള കുമാരർ വാണിരുന്നു.       75

ജനനീമുഖരാം ജനങ്ങളെന്തോ
ജനനാഥാർഭകപഞ്ചകത്തിലപ്പോൾ
നിനവറ്റു വഷിച്ചു: കാലദോഷ—
ക്കനൽ കത്തുമ്പൊഴതിൽ ദഹിക്കുമാരും.       76

പരിചാരകരൊക്കെയും വിരോധി—
പ്പരിഷയ്ക്കുള്ള പണം കരസ്ഥമാക്കി
പരിണാഹിഗുണാർഭകർക്കു സാഹ്യം
പരിചിൽത്തീരെയണച്ചിടാതിരുന്നു.       77

വരുമിപ്പൊഴുതേട്ടനെന്നു ചിന്തി—
ച്ചരുമക്കുട്ടി കളങ്കണത്തിൽ നിൽക്കെ
ഒരു മർത്ത്യനണഞ്ഞു കൃഷ്ണസർപ്പം
കുരുവിക്കൂട്ടിനകം കടന്നപോലെ.       78

ഇള ചാർത്തിന രത്നപഞ്ചകത്തെ—
ക്കളവേറും രിപു രാമനാമമഠാഖ്യൻ
കളവാക്കുകളാൽ മയക്കി നിന്നാ,—
നിളമീൻകുഞ്ഞിനു ചൂണ്ടലെത്ര വേണം?       79

"തിരുമേനികൾ പൂനിലാവിലെന്താ—
ണരുളീടുന്നത്? കേളിയാടുവാനോ?
വരുവിൻ; തുണ ഞാനുമുണ്ടു; നമ്മൾ—
ക്കരുമത്തിങ്കളെ നല്ലപോലെ നോക്കാം.       80

ഇരവിങ്ങനെ മുന്നമില്ല; ചന്ദ്രൻ
വിരവിൽപ്പാരിതു പാലുപോലെയാക്കി;
പരമെന്തൊളിയാണു? കണ്ണിനുണ്ടോ
തരമിമ്മട്ടൊരു നല്ല കാഴ്ച കാണ്മാൻ?       81

ഇരുകാന്തി കലർന്ന വാനിൽ മിന്നു—
ന്നൊരു നക്ഷത്രമിതെത്ര കാണുമാവോ?

[ 76 ]

വരുവിൻ; തലപൊക്കിയൊക്കെ നോക്കാം;
വിരുതുള്ളോൻ വിധി; വിഷ്ടപം വിചിത്രം!       82

മലതൻ മകൾ മാലയിട്ട ദേവൻ
തലയിൽത്താങ്ങിടുമെന്റെ തമ്പുരാനെ!
പലനാളുകളിക്കിടാങ്ങളഞ്ചും
മലയാളത്തിനു മന്നരായിടട്ടെ.       83

ലയമറ്റൊരു രാജഭാ,സ്സനന്താ-
ലയവാസം, കൽ, വെണ്മ തൊട്ടതെല്ലാം
നിയമേന നിനക്കു മാത്രമല്ലി-
ജ്ജയമാളും തിരുമേനിമാർക്കുമില്ലേ?       84

മതിയായ നിനക്കു കൈയെടുക്കാം,
മതി ഞാണിൽക്കളി, താഴെ വന്നുചേർന്നാൽ
മതിശാലികൾ കൊച്ചുതമ്പുരാന്മാർ
മതിയാകുംപടി വേണ്ടതൊക്കെ നൽകും.       85

പകവിട്ടവരൊത്തു കേളിചെയ്താ-
ലകലും നിന്റെ കളങ്കമാകമാനം;
ശകലം ത്രപ വേണ്ട, തിങ്കളേ! വാ;
സകലം സത്സഹവാസസാദ്ധ്യമല്ലോ."       86

ഞൊടികൊണ്ടിതുമട്ടുരച്ചവർക്ക-
ക്കുടിലൻ പ്രത്യയപാത്രമായ് ഭവിച്ചു;
പൊടിയിട്ടു മയക്കിടുന്ന നാവി-
ന്നടിമപ്പെട്ടിടുമൂഴിയിങ്കലാരും.       87

ചതിയൻ ബത! വീണ്ടുമോതി: "നമ്മൾ-
ക്കിതിലും നല്ലൊരിടത്തിലേക്കു പോകാം;
ക്ഷിതി ചാർത്തിന പട്ടുപോലെ മിന്നും
മതി വർഷിപ്പൊരു പൂനിലാവിൽ മുങ്ങാം.       88

അരനാഴിക ദൂരമില്ല; ചെന്നാൽ-
ക്കരതിങ്ങിക്കവിയുന്ന വെള്ളമോടും
പരമുണ്ടൊരു രമ്യമാം തടാകം
ധരണിപ്പെണ്ണിനു ദർപ്പണംകണക്കെ.       89

അടിയന്റെ പഴങ്കിടാങ്ങൾ തൃക്കാൽ-
പ്പൊടിയെന്നും തലമേലണിഞ്ഞിടേണ്ടോർ
മടിയാതെയകമ്പടിക്കുകൂടി-
പ്പൊടിപാറ്റും വെടി; വേണ്ട കുത്തടിക്കും.       90

മലർ, പാ,ലവിൽ, സേവ, വത്സ,നപ്പം
പലമട്ടിൽപ്പഴമെന്നിതൊക്കെ മേണ്മേൽ
നിലവിട്ടിവിടത്തിലുണ്ടു, നാവിൽ-
ജ്ജലമൊന്നോർക്കുകിലൂറിടും വിധത്തിൽ.       91

[ 77 ]


കളവല്ലിവിടത്തിൽനിന്നു തൃക്കൈ-
വിളയാട്ടത്തിനു വേണ്ട കോപ്പശേഷം
ഇളമത്തിരുമേനികൾക്കെടുക്കാം;
കുളമെന്നാൽ കുളമല്ല കല്പവൃക്ഷം.       92

പൊളി ചൊല്ലുകയല്ല; രാമനാട്ടം,
കിളിയൻതട്ടു, മറിച്ചി,ലിന്ദ്രജാലം,
കളി വേറെയുമേറെയങ്ങു കാണാം;
നളിനിക്കുണ്ടു നവോത്സവം നടപ്പൂ.       93

കൊലകൊമ്പരൊരൻപതുണ്ടു തങ്ക-
ത്തലയിൽക്കെട്ടുമണിഞ്ഞു നിന്നിടുന്നു;
പലമാതിരി വാദ്യമുണ്ടു കേൾപ്പോർ
തലയാട്ടുന്നവിധം മുഴങ്ങിടുന്നു.       94

വരുവിൻ വരുവിൻ! മുറയ്ക്കു മുൻചെ-
ന്നൊരു നൽജ്യേഷ്ഠനുമമ്മതമ്പുരാനും
തിരുമേനികളെപ്പൊഴെത്തുമെന്നായ്-
ക്കരുതിക്കാത്തു കഴിച്ചിടുന്നു കാലം."       95

കളവാക്കിതു കേട്ടു, മേൽക്കളിപ്പാൻ
കുളമെന്നാഖ്യ ലഭിച്ച വാപിയിങ്കൽ
ഇളതൻ ഗളസൂത്രപഞ്ചകം പോയ്
വിളയാടുന്നതിനായ് നടന്നു മന്ദം.       96

കുനയാംബുധി രാമനാമഠം ത-
ത്തനയന്മാർ ചില ബാലരെത്തരത്തിൽ
ജനനായകർതൻ വയസ്യരാക്കി-
ഗ്ഘനസന്തുഷ്ടികലർന്നു പിൻതുടർന്നു.       97

കുറവറ്റ കളങ്കമുള്ളിലേന്തി-
പ്പുറമേ പുഞ്ചിരിതൂകുമക്കഠോരൻ
കറവിട്ട നിലാവൊടങ്കമാളും
നിറതിങ്കൾക്കൊരു തോഴനായ് വിളങ്ങി.       98

കമനീയഗുണം കലർന്ന ശീമ-
ക്കമലത്തിൽപ്പണിചെയ്തൊരാതപത്രം
ശ്രമമറ്റു പിടിച്ചു കൊച്ചു മന്നർ-
ക്കമലാഭ്രം ഹിമദീദിധിച്ഛലത്താൽ.       99

പ്രമുഖദ്യുതികൊണ്ടു യാമിനീശൻ
കുമുദാഭോഗമിയറ്റി രണ്ടുമട്ടിൽ,
സമുദഞ്ചിതദീപമദ്ധരിത്രീ-
നമുചിദ്വേഷി കുമാരകർക്കു കാട്ടി.       100

അതുമട്ടിനു തിങ്കളെന്ന വെള്ള-
പ്പുതുമത്താപ്പു തെളിഞ്ഞു കത്തിനില്ക്കേ

[ 78 ]

അതുലപ്രഭർ ബാലർ വാപിയെക്ക—
ണ്ടിതു വൈവസ്വതവക്ത്രമെന്നപോലെ.        101

വടിവൊത്ത തറയ്ക്കു നല്ല ശീമ—
സ്ഫടികക്കല്ലു പതിച്ചുവച്ചപോലെ
അടിയപ്പടി കാണുമാറു വാപീ—
മുടിമുക്താമണി മുറ്റുമന്നു മിന്നി.        102

ഒളിയാർന്ന വിയൽപ്പടത്തിനോമൽ—
ക്കുളിർക്കണ്ണാടിയിൽ മുടിയിട്ടപോലെ
നളിനീമണി, തന്നടിക്കു താരാ—
മിളിതാബ്ജാദിപദാർത്ഥമേന്തി മിന്നി.        103

ദിനവൃത്തി കഴിഞ്ഞു നിദ്രയിൽത്താൻ
നിനവായ് ശയ്യയണഞ്ഞവങ്കണക്കെ
അനഘപ്രഭമത്തടാകമേതും
സ്വനമില്ലാതെയനക്കമറ്റിരുന്നു.        104

ഇളക്കൊല്ല ഗഭീരരാകിലെന്നോ
വിളയാട്ടത്തിനതല്ല കാലമെന്നോ
ഇളതൻ വരരോടു നിശ്ചലസീ—
വിളയും വാപി കഥിച്ചപോലെ തോന്നി.        105

നളിനാനനമാകെ വാടിയോള—
ക്കളിവിട്ടതൽ മുഴുത്തു ചത്തമട്ടിൽ
കുളിർവാപി കുമാരർതന്നുദർക്കം
തെളിവായ്ക്കണ്ടതുപ്പൊൽ മയങ്ങി വാണു.        106

ഖലനെത്തി കരയ്ക്ക, വൻ തുടങ്ങും
പലദുഷ്കർമ്മവുമായതൊക്കെ നോക്കാൻ
ബലമില്ല മനസ്സിനെന്നുവച്ചോ
ജലഞന്തുക്കളകത്തു പോയ്മറഞ്ഞു?        107

അഗമങ്ങളനങ്ങിയില്ല ലേശം;
മൃഗവും പക്ഷിയുമൊച്ചവച്ചതില്ല;
ഗഗനത്തിന്നുമൂർവരയ്ക്കുമൊപ്പം
വിഗളത്തായ് ഢൃതിയെന്നപോലെ തോന്നി.       108

നൃവരാർഭകർ വാപി നോക്കിടുമ്പോ—
ളവർതന്നോലകൾ നോക്കി ചിത്രഗുപ്തൻ;
ജവമോടവർ നീറ്റിലേക്കിറങ്ങി
ദിവസേശാത്മജഭൂതർ ഭൂവിലേക്കും.       109

ഒളിയേന്തിടുമക്കിടാങ്ങളേയും
കുളിർത്തിങ്കൾക്കിയലും നിലാവിനേയും
നളിനം വിരിയാത്ത പൊയ്കയേയും
വെളിവിൽക്കണ്ടരി നീചനേവമോർത്താൻ:        110

[ 79 ]


‘ശിവനേ! മതിയായി; ശുദ്ധജീവ—
ച്ഛവമായ് ഞാൻ; തരമില്ല പോക്കു മുട്ടി;
ഇവരെത്തൊടുവാനെനിക്കു പറ്റി—
ല്ലിവരെന്നെക്കൊലചെയ്യു, മില്ല വാദം.        111

നവകൌമുദിയെന്ന കൈതവത്താ—
ലിവനെപ്പാർത്തു ഹസിച്ചിടുന്നു ചന്ദ്രൻ;
ലവവും ചലനം പെടാതെ പാർക്കും
പവനൻ ചേതസി ഭീതി നൽകിടുന്നു.        112

അരുതിപ്പണി, ശുദ്ധ വൈരമെന്നോർ—
ത്തൊരു മച്ചിത്തമുരച്ചു നോക്കിടുമ്പോൾ
പെരുവേനലിൽ മഞ്ഞുകട്ടിയെപ്പോ—
ലുരുകീടുന്നു; നിവൃത്തിയില്ല, ചുറ്റി.        113

ഇലപോലുമനങ്ങിടാത്തതാകും
നിലയേന്തി ക്ഷിതി ചിത്രതുല്യയാക്കി
വിലസും പ്രകൃതിക്കെഴും പ്രതാപം
ചലമാക്കുന്നു മദീയ ഹൃത്തുമാത്രം.        114

മടയർ‌ക്കണിമൌലി ശുദ്ധ പേടി—
ക്കുടലെന്നൊക്കെയുമെന്നെ വേണമെങ്കിൽ
സ്ഫുടമന്യർ ഹസിച്ചിടട്ടെ; പച്ച—
ച്ചുടലപ്പേയ്ക്കുമിതിന്നു കൈയറയ്ക്കും.        115

കുഴൽ നീണ്ടു ചുരുണ്ടിരുണ്ടഴിക്കെ—
ക്കഴൽ‌പറ്റിത്തറമേലിഴഞ്ഞിടുന്നു;
അഴകിൽക്കമലം കുളി‌ർപ്പുതുത്തേൻ
മഴപോൽ തൂമൊഴി തൂകിടുന്നു വക്ത്രം.        116

അളകങ്ങൾ കളിച്ചിടുന്ന നെറ്റി—
ക്കളരിത്തട്ടു വിയത്തിലന്തിയായാൽ
ഇളതാം കരികൊണ്ടൽ വന്നു മൂടും
വളർ‌തിങ്കൾപ്പൊളിപോൽ വിളങ്ങിടുന്നു.        117

വരിവണ്ടുകണക്കിരുണ്ടു രോമം
പെരികെത്തിങ്ങി വളഞ്ഞ ചില്ലിയോടും
അരിയോരു കുമാരകർക്കു കാതി—
ന്നരികോളം മിഴി നീണ്ടു കണ്ടിരുന്നു.        118

ഉരുകാന്തിയെഴും രദങ്ങളാകു—
ന്നൊരു താരങ്ങളെ നേർക്കു നോക്കിടുമ്പോൾ
ഇരുളൊക്കെയുമുള്ളിൽ നിന്നു നീങ്ങി—
പ്പുരുവേഗത്തൊടു കണ്ണിലെത്തിടുന്നു.        119

മുടിയട്ടെ മുടിഞ്ഞ,തീയിളഞ്ചെ—
ഞ്ചെടിതൊട്ടുള്ളവകോലുമാസ്യമഞ്ചും

[ 80 ]

  
മടിവിട്ടിവനുമ്മവയ്ക്കയല്ലോ-
തടിതട്ടി,ല്ലിവ കള്ളുകുപ്പിയല്ല.       120

ഇളതാം കുളിർകാറ്റടിച്ചിടുമ്പോ-
ളിളകും താളിനു പറ്റുമിഗ്ഗളങ്ങൾ
ഇള ചുട്ടുപൊടിക്കുമെന്റെ കൈവാൾ-
പ്പിളർ മിന്നൽ‌പ്പിണരേതുമട്ടു തിണ്ടും?.       121

കരമെങ്ങനെ കത്തിയോങ്ങുമോ? ഞാൻ
കരയാറാ,യിവർകാന്തിസാഗരത്തിൽ
കരവിട്ടു കടന്നിവന്റെ കണ്ണും
കരളും കട്ടു കളിച്ചിടുന്നുവല്ലോ.       122

ഇതി ചിന്തകളാർന്നു ഹന്ത! ദുഷ്ടൻ
മതിയിൽ ഭ്രാന്തുപിടിച്ചവൻ‌കണക്കെ
മതി, ബാലകർ, താൻ കുളം, സമീപ-
ക്ഷിതി, വാനെന്നിവ നോക്കി നോക്കി നിന്നാൻ.       123

തടവടൊരു വാസനാബലത്തോ-
ടിടയും മാനസസാക്ഷിയാൽ തദാനീം
സ്ഫുടമക്കുടിലന്റെ ഹൃത്തു മേക്ഷ-
പ്പടയിൽ ജംബുകമെന്നപോലെ തീർന്നു.       124

തിരുവുത്സവ,മട്ട,മാന കേളി-
ക്കരു വാദ്യം പലഹാരമിന്ദ്രജാലം
ഒരുവസ്തുവുമക്കുമാരർ കാണാ-
ഞ്ഞുരുവാം ശങ്കയൊടീവിധം കഥിച്ചു;       125

‘ഇനിയെത്ര നടന്നീടേണ,മയ്യോ!
തനിയേ പൊന്നതിനമ്മ തല്ലുമല്ലോ;
പനിയോ കുളിരോ പെടാതെയങ്ങേ-
ക്കനിവുണ്ടെങ്കിലുടൻ തിരിച്ചു പോകാം.       126

കണികാണ്മതിനില്ല കാഴ്ചയൊന്നും;
ഗുണിയാമേട്ടനൊടമ്മയെങ്ങിരിപ്പൂ?
മണി പത്തു കഴിഞ്ഞു; നൂനമേതോ
പണി പറ്റുന്നതുപോലെ തോന്നിടുന്നു.       127

വളരുന്നു ഭയം; കഴക്കു മുന്നോ-
ട്ടിളകാൻ വയ്യ; മിഴിക്കു മങ്ങൽ‌പറ്റി;
തളരുന്നു വിയർത്തു മെയ്; പെരുത്തുൾ-
ക്കളമൊടുന്നു; കിടാങ്ങളെന്തു കാട്ടും?.       128

മതി കാഴ്ച്ചകൾ കണ്ട,തമ്മ പോരു-
ന്നതിനായെന്തിനു താ‍മസിപ്പൂ ഞങ്ങൾ?
പതിവിൻ‌പടി ചെന്നുറഞ്ഞിടട്ടേ;
ചതി സാധുക്കൾ ശിശുക്കൾ പോര താങ്ങാൻ’.       129

[ 81 ]


മറിമായമശേഷമിന്നമട്ടെ—
ന്നറിയാതേവമുരച്ചരിക്കു നേരെ
ചെറിയൊരു കിടാങ്ങൾ ധാര തെല്ലും
മുറിയാതശ്രു വഴിഞ്ഞ കണ്ണയച്ചു.        130

കരുണത്വമൊടാസ്യമൊട്ടുയർത്തി—
പ്പെരുകും മാലൊടു മാൻ‌കിടാങ്ങൾപോലെ
മരുവും നൃപബാലരെ ശണം ഹൃ—
ത്തുരുകിക്കണ്ടരിയമ്പരന്നു നിന്നു.       131

‘കഴിയില്ലൊരു വസ്തു, വന്നതാകും
വഴിയേ ബാലരുമായ് തിരിച്ചുപോകാം?
പഴി കൂട്ടരൊടേൽക്കിലെന്തിനിക്കി—
ത്തൊഴിൽചെയ്‌വാൻ പണി’യെന്നവർ നിനച്ചു.       132

നൃപമാരണമഗ്നിസാക്ഷിയായ്ത്താൻ
ശപഥം ചെയ്തതു ചെറ്റു തെറ്റിയെന്നാൽ
കൃപവിട്ടിടുമഷ്ടരെന്നു പിന്നീ—
ടുപലംപോലെഴുമുള്ളിലോർത്തു പാപി:       133

‘ദുരിതം കൊലയെങ്കിലെ,ന്തതെല്ലാം
ശരി; ഞാനേറ്റതു ചെയ്കതന്നെ വേണം;
വരികില്ലൊരു തെറ്റെനിക്കു ചൊന്നാ—
ലെരിതീക്കുണ്ടിലെടുത്തു ചാടുവാനും.       134

ഒരു സംഗതിയൊന്നുചേർന്നുറച്ചാൽ
കരുതും ഞങ്ങളതന്നു തീർന്നുവെന്നായ്;
വിരുതുള്ളവരെട്ടുവീട,രീ ഞാ—
നൊരുവന്മാത്രമിവണ്ണമാകെയെന്നോ?       135

ഇതിലപ്പുറമുള്ള കൃത്യവും ഞാൻ
മതി ചെയ്യുന്നതിനെന്നു കൂട്ടരോർക്കെ
ഗതികെട്ടൊരു പെൺകിടാവുപോൽ പാർ‌—
പ്പതിനന്ത:കരണം കഥിച്ചിടുന്നോ?       136

കഥമിദ്ദയ, നല്ലകാര്യ,മെന്തോ
കഥ, ഞാനാ,രിവരാ,രിതെന്തു കഷ്ടം?
പ്രഥനം കൊലതൊട്ടവയ്ക്കു പാരിൽ
പ്രഥമൻ ഞാൻ പശുവെന്നു വന്നുപോയോ?       137

വിടുവിഡ്ഡി സദസ്സിൽ ഞാൻ വെറും കൈ—
യൊടു ചെന്നെത്തി മുരിക്കുപോലെ നിന്നാൽ
കൊടുംതാമസികൾക്കു ശീഘ്രമെന്മയ്—
ച്ചുടുചോരപ്പുതുകാപ്പി കൂട്ടരേകും.       138

അതിനല്ലിതുനാൾവരയ്ക്കുമോരോ
ചതിയും ദൌഷ്ട്യവുമഭ്യസിച്ചതീ ഞാൻ;

[ 82 ]

മതി ശങ്ക,യബദ്ധമെന്റെ കൈയാൽ
ക്ഷിതിപാലാർഭകർ ചത്തുതന്നെ പോട്ടെ.        139

മദിരേ! ജഠരത്തിൽ നീ നടത്തും
സദിരേവന്നുമണച്ചിടുന്നു സൗഖ്യം;
ഹൃദി നീ കനിയും ദിനം നിതാന്തം
സുദിനം മർത്യനു സൂക്ഷ്മതത്വമോർത്താൽ        140

മറയത്തു മറഞ്ഞു മാറി മായും
മറ മർത്യന്നരുളുന്ന മാലശേഷം;
പറയുന്നതുപോൽ പ്രവൃത്തിചെയ്‌‌വാൻ
തിറമുണ്ടാം ദൃഢമേതു ഭീരുവിന്നും        141

ധര മാനവർ നാകമെന്നു ചൊൽവാൻ
തമോടോപമൊടേകുമോമനേ! നീ
പരമാരെയുമിട്ടു മിക്കിടുന്നു
പരമാനന്ദപയഃപയോധിതന്നിൽ.        142

പലമട്ടഴൽ വാച്ച നാളമീയെൻ
നില മുട്ടാത്തതു നീനിമിത്തമല്ലോ;
നലമെട്ടു ഗൃഹത്തിനും വരുത്താൻ
ബലമൊട്ടല്ല നിനക്കു ജീവനാഥേ!        143

മലതൻ മകൾപോലുമിപ്പതിന്നാ-
ലുലകിന്നും പ്രസു! കുന്നിനേതു കുഞ്ഞോ?
കുലദൈവതമേ! തുണയ്ക്കു നീയി-
ത്തല താഴ്ത്തുന്നൊരു രാമനാമഠത്തേ.        144

അരികത്തു വരൂ! വിചാരവായ്പാർ-
ന്നെരിയും ഹൃത്തു സുധാഭിഷിക്തമാക്കൂ!
ത്വരിതം പടവെട്ടിയുള്ളിലൂള്ളോ-
രരി,യന്തഃകരണത്തിനന്തമേകൂ!        145

ഇതി ദുഷ്ടനവൻ നിനച്ചു ജീവ‌‌-
പ്രതിമം മദ്യമനല്പമുള്ളിലാക്കി
ക്ഷിതിപാർഭകമാരണം നടത്താൻ
മതിയിൽ ഭീതിവെടിഞ്ഞുറച്ചുരച്ചാൻ        146

'കരയേണ്ട, കുളത്തിനപ്പുറത്തേ-
ക്കരയിൽക്കാത്തരുളുന്നു തമ്പുരാട്ടി;
വിരവോടവിടത്തിലെത്തിവേണം
നിരവദ്യോത്സവഘോഷധാടി കാണ്മാൻ.        147

ഭയമെന്തിനു, നിങ്ങളെന്റെ തോളിൽ
ക്കയറിക്കൊള്ളുകിലൊറ്റയൊറ്റയായ് ഞാൻ.
അയഥാർത്ഥമുരയ്ക്കയല്ല, തോയാ‌‌‌‌-
ശയപാരത്തിലണയ്പനിക്ഷണത്തിൽ.        148

[ 83 ]


ചതുരാസ്യകരോരുദുര്യശസ്സിൻ
പുതുവിത്താപ്പുരുഷാദമൻ നയത്തിൽ.
ഇതുമട്ടവരോടുരച്ചു കാല-
ക്രതുവിന്നുള്ളൊരു കാപ്പുകെട്ടി നിന്നു       149

കുളം കടത്തുന്നൊരു കൈതവത്താൽ
ജളൻ ജലത്തിൽ ശിശുപഞ്ചകത്തെ
മിളന്മദം താഴ്ത്തി, രുജാർണ്ണവത്തി-
ലിളയ്ക്കകം വാഴ്വവർതന്മനസ്സും       150

വാപിക്കകം നൃപകുമാരരെ മുക്കി നിന്ന
പാപിക്കു ചിത്തമൊരു ലേശമലിഞ്ഞതില്ല
വേപിച്ചിടാതെ നിജ പുത്രരെ നീറ്റിനുള്ളിൽ-
ക്ഷേപിച്ചു പാർത്ത സുരശൈവലിനിക്കുപോലെ       151

ആരോമലാമൊരു സരസ്സിനു മദ്ധ്യഭാഗ-
ത്തോരോ കുമാരരെയുമൊറ്റതിരിച്ചു മുക്കി
ഹാ! രോദനത്തിനിളയെബ്‌ബത! പാത്രമാക്കി
സ്ഫാരോദ്ധതൻ നൃവരശത്രു കൃതാർത്ഥനായാൻ       152

'ഒരുവിധമവസാനം കണ്ടു ഞാൻ, വേണ്ടുകില്ലി-
പ്പെരുവഴി; മൃതി നൽകാൻ ചോര കാണാതെ പറ്റി;
ഒരുവനുമറിയില്ലെൻ കള്ളി; കൂട്ടർക്കു വായ്ക്കും
പുരുരസ,മിവനോളം ധന്യനായന്യനുണ്ടോ?       153

എന്നും മറ്റും നിനച്ചു, ഹൃദി ഭയമൊഴിവാ
നേറെ മദ്യം കഴിച്ചും
മുന്നു പിന്നും മറന്നും, മുഴുമതിയെ ഹഠാൽ-
പ്പോർക്കു നേർക്കാൻ വിളിച്ചും
ചിന്നും ഹാസം കലർന്നും, ചിലപൊഴുതിളമേൽ
വീണു, മപ്പാപി പിന്നീ-
ടന്നുന്മത്തൻകണക്കെസ്സുതരൊടുമൊരുമി-
ച്ചാത്മഗേഹം ഗമിച്ചാൻ       154

ഏഴാം സർഗ്ഗം സമാപ്തം


എട്ടാം സർഗ്ഗം


സതി റാണിയൊന്നു കാണുവാൻ
മതിയിൽശ്ശേഷിയെഴായ്കമൂലമോ
ക്ഷിതിപാർഭകമൃത്യുസാക്ഷിയാം
മതി വാൻവിട്ടു മറഞ്ഞിതാഴിയിൽ       1

[ 84 ]

  
വിരുതിൽ‌പ്പല ചായഭ്രമാ-
മൊരു നീലക്കടലാസിലക്ഷണം
അരുണാദിധചിത്രകൃൽകുല-
പ്പെരുമാൾ തേപ്പതിനായ്ത്തുടങ്ങിനാൻ.       2

മറ്റിവിട്ടു വിശിഷ്ടമാനസ-
ക്കൂടികൊണ്ടുള്ളൊരു മന്ദഗാമിനി
വടിവോടെഴുനേറ്റു പത്മിനീ-
മുറ്റിമുത്താകിന രാജഹംസിയാൾ.       3

പതിവിൻ‌പടി തൻ തനുജരെ-
സ്സതി പിന്നീടരികത്തു ചെല്ലുവാൻ
കൊതിപൂണ്ടു വിളിച്ചു; ശത്രുവിൻ
ചതിയസ്സാധു ധരിപ്പതെങ്ങനെ?.       4

വരൂ കേരള! രാമ! ശീഘ്രമെ-
ന്നരുളും പൊണ്മണിയാളൊടുത്തരം
വരു കേരള! രാമ! ശീഘ്രമെ-
ന്നുരു ഭീ നല്‌കിയുരച്ചു മാറ്റൊലി.       5

പരിചാരകരോടു ചെന്നു ത-
ന്നരികിൽ ബാലരെയാനയിക്കുവാൻ
ത്വരിതം സതിയോതി;യെങ്ങുവാൻ
ഹരിദശ്വാത്മജസ്സതമ,മെങ്ങവർ?.       6

ഭവനം മുഴുവൻ തിരഞ്ഞുമ-
ശ്ശിവരാം ബാലരെ നേരിടായ്കയാൽ
അവരേറെ മനം കലങ്ങിയാ-
വിവരം സ്വാമിനിയോടുണർത്തിനാർ;       7

‘രവിവർമ്മകുമാരനെക്കഴി-
ച്ചിവിടെബ്ബാലകരാരുമില്ലയോ?
എവിടെയ്ക്കു ഗമിക്കു,മിങ്ങുതാ-
നവിതർക്കം വിളയാടുമുണ്ണികൾ’.       8

ജനയിത്രിയിവണ്ണമോർത്തു തൻ
തനയന്മാരെ വിളിച്ചു പിന്നെയും;
ഇഅനപുത്രഗൃഹത്തിൽ മേവിടും
ജനമന്നാ വിളി കേൾപ്പതെങ്ങനെ?.       9

സതി തൊണ്ട വരണ്ടു മാലിയ-
ന്നതിയായ് നാവു കുഴച്ചിടും വരെ
മതിശാലികൾ ബാലർ വന്നിടാൻ
കൊതിയാർന്നോറെ വിലിച്ചുനോക്കിനാൾ.       10

ഫലമില്ലതിലെന്നു കാൺകയാൽ
നലമേറുന്നൊരുറക്കറയ്ക്കകം

[ 85 ]

അലസാക്ഷി തിരഞ്ഞു ബാലരെ-
ത്തിലഖണ്ഡങ്ങൾകണക്കു സൂക്ഷ്മായ്..”       11

അതിപാതകമാർന്നവന്നധി-
ക്ഷിതി പഞ്ചാക്ഷരബോധമെന്നപോൽ.
പതിവിൻപടി പുത്രവീക്ഷണം
സതിയാൾക്കന്നു ലഭിച്ചിടാതെ പോയ്..”       12

ഭയശങ്കകളാർന്നു പിന്നെയും
കയൽകുപ്പുംമിഴി തൻ തനുജരെ
രയമോടു വിളിച്ചുനോക്കിനാൾ;
യേയില്ലാത്തവനല്ലി ദുർവിധി?..”       13

“മണിയേഴു കഴിഞ്ഞു; മോശമീ-
പ്പണി! പാൽ‌ക്കഞ്ഞി തണുത്തു ചീത്തയായ്!
മണിയുണ്ണികളെങ്ങു? നിങ്ങളെ-
ക്കണികാണാതെയിരിപ്പതെങ്ങനെ?..”       14

മതി,യെന്തു കുറുമ്പി,തെങ്ങുവാൻ
ചതിയിൽ‌പ്പോയ് മറയുന്നു മക്കളെ?
ഗതികെട്ടു തിരിഞ്ഞു തള്ള;സ-
മ്പ്രതി വന്നമ്പൊടൊരുമ്മ നലകുവിൻ..”       15

ഒളിയെന്തിന നിങ്ങൾ വീണ്ടുമീ-
യൊളിയേന്തുന്നതു പിഷ്ടപേഷണം
കളിയല്ലരികത്തു വന്നക-
ക്കുളിരേകീടുവി,നമ്പരന്നു ഞാൻ..”       16

അരുതിങ്ങനെ ജാലവിദ്യ,യെ-
ന്നരുമപ്പെട്ട കിടാങ്ങളല്ലയോ?
വരുവിൻ മടിവിട്ടടുക്കൽ; ഞാൻ
തരുവൻ വേണ്ടതു; തർക്കമെന്തതിൽ?’..”       17

പലതിത്തരമോതിനോക്കിയും
ഫലമില്ലാതെ ഭവിക്കകാരണം
മലപോലെഴുമു.ള്ള.മാലിനു-
ള്ളിലപോലാടി വിറച്ചു തയ്യലാൾ..”       18

‘ശിവനേ! കഥയെന്തു? കാണ്മതി-
ല്ലിവരെ,ദ്ദൂർഘടമെന്തു പറ്റിയോ?
ഇവൾ ദുർഭഗ, വീണ്ടുമീശ്വരൻ
നവദു:ഖത്തെ വരുത്തിവച്ചുവോ?..”       19

ഇതുനാൾ ബത! ശയ്യയിൽ കിട-
ന്നതു പോൽ തോന്നുവതില്ല കുട്ടികൾ;
പുതുമെത്തവിരിപ്പുടഞ്ഞു കാ-
ണ്മതുമീ,ല്ലീശ്വര! ചെയ്‌വതെന്തു ഞാൻ?..”       20

[ 86 ]

മുനിബാലരെ യാതുധാനർപോൽ—
ത്തനിയേ വാണ കിടാങ്ങളെക്ഖലർ
ഇനിയെങ്ങനെ ശേഷമോർപ്പു ഞാൻ?
ശനി ജന്മത്തിലിതും വരുത്തുമോ?        21

നൃവരാൻവയകല്പശാഖിതർ
ചുവടേ പാപികൾ വാളു വച്ചുവോ?
ശവമെന്നെയെടുത്തു പിന്നെയും
നവമാം തൂക്കുമരത്തിലേറ്റിയോ?        22

നഗനന്ദിനി! രുദ്രപുണ്യമേ!
നിഗമാനോകഹമൂലകുന്ദമേ!
ജഗദീശ്വരി! നീയൊഴിക്കിലീ—
യഗതിക്കാരൊരു താങ്ങലംബികേ?        23

ഇതുമട്ടു ദുരന്തചിന്തയാൽ—
പ്പുതുപൂന്തേന്മൊഴി മാഴ്കി വാഴവേ
അതുലവൃഥപൂണ്ടൊരാപ്തനാം
മുതുവൃദ്ധൻ സവിധത്തിലെത്തിനാൻ.        24

ഇരുകുന്നൊരുന്മാനസത്തൊടും
പെരുകീടുന്നൊരു കണ്ണുനീരൊടും
ഒരുമട്ടവനോതി പൊയ്കമേ—
ലരുമബ്ബാലശവങ്ങൾ കണ്ടതായ്.        25

തടി വെണ്മഴുവാൽ മുറിച്ചപോ—
ലിടിവെട്ടേറ്റൊരു മുല്ലവള്ളീപോൽ
കൂടിലാളക നഷ്ടചേഷ്ടയായ്
ത്ധടിചി ക്ഷോണിയിൽ വീണ്ടു കഷ്ടമെ!        26

പരവഞ്ചിതപുത്രവൃത്തമാം
ഗരളം കാതുവഴിക്കകത്തുപോയ്
മരണത്തെയണാച്ചപോലെയ—
ദ്ധരണീനാഥ കിടന്നു മൂർച്ഛയിൽ.        27

സുതർതൻ പിറകേ ഗമിക്കയൊ
ബത! മാതാവുടനെന്നു കാണികൾ
ശതധാ പൊടിയുന്ന ഹൃത്തൊടും
ഗതധൈര്യം നിരൂപിച്ച് മാഴ്കിനാർ.        28

'ജലജാസന! പണ്ടു ശൂലി നിൻ
തല നാലെന്തു പറിച്ചിടാത്തുവോ?'
പലരും പലതേവമോതി; യ്—
ക്കൊല കേട്ടോർക്കു മനസ്സടങ്ങുമോ?        29

കനിവാർന്നു തലോടി വീശിയും
പനിനീർ മെയ്ക്കു തളിച്ചുമാളികൾ

[ 87 ]

ജനിതപ്രതിബോധയാക്കിനാർ
വനിതാമൌലിയെ വല്ലവണ്ണവും.       30

അതുകൊണ്ടൊരു പേക്കിനാവ് ക-
ണ്ടതുപോൽ നെഞ്ഞോടു തോക്കടുത്തപോൽ,
പുതുവൈദ്യുതശക്തി മേയ്യിലെ-
റ്റതുപോൽ , ഞെട്ടിയുണർന്നു രാജ്ഞിയാൾ .       31

പെരികെജ്ജനമാർന്നു മിന്നിടും
പുരി ഭൂകമ്പമിയെന്നപോലവേ
ഹരിണെക്ഷണതൻ ഹൃദന്തരം
ത്വരിതം ഹന്ത¡ കുഴഞ്ഞു മേൽക്കുമേൽ       32

വഴിമുട്ടി വലഞ്ഞു ചുറ്റി വൻ-
ചുഴിയിൽപ്പെട്ടിടുമാറ്റുവഞ്ചിപോൽ
മിഴി, കൈ,വദനങ്ങൾകൊണ്ടു തേ-
ന്മൊഴിയോരോവക ഗോഷ്ടി കാട്ടിനാൾ       33

[ 88 ]


തലനാൾവരെയോമനിച്ച തൻ—
കുലറ്റ്നതുക്കളെ, നഷ്ടജീവരായ്
ലലനാമണി കണ്ടു; ശേഷമുൾ—
ബ്ബലമുണ്ടെങ്കിൽ നിനച്ചുകൊള്ളുവിൻ.        (യുഗ്മകം) 40

വളർന്നീർമുകിലിന്റെ നന്മദം
കളയും കമരശിഖാകലാപവും,
അളകഭൂമരങ്ങൾതൻ കളി—
ക്കളമായുള്ള ലലാടപട്ടവും,        41

വിളയാടി വിയർപ്പുതേൻ വെളി—
ക്കിളകും മുഗ്ദ്ധമുഖാരവിന്ദവും,
പുളകപ്രസരം ശ്രവിക്കുവോർ—
ക്കുളവാക്കും കളവാഗ്വിലാസവും,        42

ദരമുക്തകൾതൻ സിതാംശു നിർ—
ഭരമേറ്റും നവമന്ദഹാസവും,
പരമീക്ഷണഭാക്കുകൾക്കെഴും
കരൾ കക്കുന്ന കടാക്ഷവീക്ഷയും,        43

അളവറ്റണി ചാർത്തി മിന്നിടും
ഗളവും, കോമളബാഹുവല്ലിയും,
കളധൗതശലാകയിൽപ്പരം
ഗളഹസ്തക്കളിപൂണ്ട മേനിയും,        44

വളരെപ്പറയുന്നതെന്തി, നുൾ—
ക്കളമെല്ലാവർക്കുമലിഞ്ഞിടുംവിധം
അളവറ്റ ഗുണാഖ്യമൗക്തികം
വിളയും ശുക്തികയായ ചിത്തവും,        45

ഒരുമിച്ചെഴുമക്കിടാങ്ങളെ—
ക്കുരുടൻ ദുർവിധി ദുസ്സഹാക്രമൻ
തിരുവിണ്ണണിവൃക്ഷകങ്ങളെ—
പ്പരുഷോദ്യല്പ്രളയാഗ്നിപോലവെ,        46

കഥമോതുവ,തെന്റെ ദൈവമേ!
കഥ തീർത്തീടിന കാഴ്ച കാണവെ
വൃഥയാൽ മുറ്തതുല്യരായ്ഖല—
പ്രഥമന്മാർ; പുനരെന്തു പെറ്റവൾ?        (കുളകം) 47

മതിയിബ്ബതി ശുഷ്കപത്രസം—
ഹതിയിൽ ദാവകൃശാനുപോലവെ
അതിയായ്പ്പടരുന്ന മാലില—
സ്സതി നജ്ഞിൽപ്പുഴുപോൽ പിടച്ചുതേ.        48

ഹതകൻ വിധിതന്നെയോർത്തുമാ—
സ്സുതർതൻ സുന്ദരമൂർത്തി നോക്കിയും.

[ 89 ]

നിതരാം വിലപിച്ചു ദീനയായ്-
ബ്ബത! മട്ടും മതിയും മറന്നവൾ:        49

'പരമെന്തൊരു കാഴ്ചയാണിതെൻ
കരൾ കത്തിപ്പതു ദുഷ്ടദൈവമേ!
വരയെന്റെ ശിരസ്സിലേവമോ?
ഹര! ശംഭോ! ഹതയായി സാധു ഞാൻ!        50

അവനിക്കു മണാളരാകുവാൻ
ജവമായ് പാർഷതി പാർത്ഥജോപമം
ഇവൾ പെറ്റു വളർത്ത മക്കളെ-
ശ്ശിവനേ! ശേഷമുരപ്പതെങ്ങനെ?        51

ഒരുമട്ടു പൊറുക്കുവാൻ തരം
വരുമോ? ഞാൻ പ്രസവിത്രിയല്ലയോ?
അരുതിത്തരമെട്ടുകണ്ണിലും
കുരുവോ? നാന്മുഖ! പാട കേറിയോ?        52

നിധിയെബ്ബത! ദസ്യുപോലെ ദുർ-
വിധി നീയെന്റെയിളങ്കിടാങ്ങളെ
അധിരാത്രി ഹരിച്ചെതെന്തുമാ-
മധികാരിക്കിതി ചിന്തമൂലമോ?        53

ദുരിതം! ദുരിതം! വിരിഞ്ച! നിൻ
ചരിതം ഹന്ത! ദുരന്ത ദുഃഖദം!
എരിയുന്നു മനം; നിനക്കു ഞാൻ
ശരിയോ? കോഴിയൊടോ കുറുന്തടി?        54

പകയെന്തിവൾ ചെയ്തു മേൽക്കുമേൽ-
പ്പകരം വീട്ടുവതിത്തരത്തിൽ നീ?
അകവും പുറവും നിനക്കു താർ-
മകനേ, ഹൃത്തിനു കട്ടിവൈരമോ?        55

മതി, വയ്യ നിനയ്പതിന്നു; നിൻ
ചതിയെൻ നെഞ്ഞു പൊടിച്ചു ദൈവമേ!
കൊതിവള്ളി കരിഞ്ഞു ചാമ്പലായ്,
ഗതിയില്ലാശ്ശവമായ്ച്ചമഞ്ഞു ഞാൻ.        56

ഒരുമിച്ചു യമപ്പിശാചുതൻ
കുരുതിക്കഞ്ചു കിടാങ്ങളെബ്ഭവാൻ
അരുളി,ത്തവ വഞ്ചിഭൂമിയെ-
ത്തെരുവും തിണ്ണയുമാക്കിയോ ഹരേ?        57

അടിയെൻ കുരുടന്റെ കക്കെഴും
വടിപോൽക്കൊണ്ടുനടന്ന മക്കളെ
പിടികൂടിയതത്ര നീതിയോ?
കടിയിൽത്തന്നെ കടിക്ക ഭംഗിയോ?        58

[ 90 ]

മലർ പായസമപ്പമെന്നുതൊ-
ട്ടുലകിൽക്കണ്ടവയൊക്കെ നല്കി ഞാൻ
കുലദൈവപദത്തിൽ വച്ച നീ
കുലദൈവം ദൃഢമെന്നു വന്നുവോ?       59

അനിശം തവ കാൽ വണങ്ങിയി-
ജ്ജനി പോക്കീടുമൊരെന്നിലെന്തു നീ
കനിയാത്തതു? കൊട്ടുകൊള്ളുവാൻ
കുനിയും മണ്ട വിശേഷമെന്നതോ?       60

മൃതമാരണലോലനെന്നപോൽ
ഹതകൻ ദുർവിധി ഘോരരാക്ഷസൻ
ബത! പഞ്ചത്പൂണ്ടു വാഴുമെൻ
സൂതരിൽപ്പഞ്ചത വീണ്ടുമേകിനാൻ.       61

മതിയാക്കുകയില്ല പാതിയിൽ
ധൃതിയുള്ളോർ പണിയൊന്നു,മെന്തു നീ
ഹതിയെൻ തനർക്കണയ്ക്കവേ
മൃതി നല്കാത്തതെനിക്കുമക്ഷണം?       62

ബത! കാന്തനുമേട്ടനും കഴി-
ഞ്ഞിതരാലംബനഹീനയായ ഞാൻ
സുതരൈവർ മരിച്ചുമിപ്പോഴും
മൃതയാകാത്തതു സങ്കടം ഹരേ!       63

ശില മങ്കയുമാം ചവിട്ടുകിൽ
ശിലയാം മങ്കയുമെന്ന വാസ്തവം
ഉലകിൽബ്ബത! കാട്ടിടുന്ന നീ
ബലവാനായിടുമൈന്ദ്രജാലികൻ.       64

അരുതിച്ചതി! പൊന്നുമക്കളെ!
വരുവിൻ! കണ്ണുതുറന്നു നോക്കുവിൻ!
ഒരുമിച്ചെഴുനേല്പി,നോമനി-
പ്പൊരു പെറ്റമ്മ വിളിക്കയല്ലയോ?       65

ഉരുവാം ഗുണമാർന്ന നിങ്ങളു-
ള്ളുരുകും തള്ളയെ വിട്ടിരിക്കുമോ?
വിരുതുള്ള കിടാങ്ങളെങ്കിൽ വ-
ന്നൊരുനൂറായിരമുമ്മ നൽകുവിൻ!       66

ഒരുമാത്ര ഗൃഹത്തിൽ വേർപെടാ-
തരുളും നിങ്ങളെനിക്കു നഷ്ടരായ്
വരു,മെത്തിടുമന്യലോകമെ-
ന്നൊരു തെല്ലേതു കിനാവിലോർത്തു ഞാൻ?       67

ക്ഷണനേരമിരുട്ടു പോക്കിടും
ക്ഷണഭാലേഖ മിഴിക്കു രണ്ടിനും

[ 91 ]

ഇണയേറ്റിടുമാന്ധ്യമേകി നിർ-
ഘ്യണമെന്നെപ്പടുകുണ്ടിൽ വീഴ്‌ത്തിയോ ?       68

മലരും തടയുമ്പൊൾ മെത്തമേൽ
കലരും പാടതുമട്ടെഴും തനു
ശില തിങ്ങിടുമൂഴിമേൽ‌പ്പെടും
നില ഞാനെങ്ങനെ കാൻ‌മു ദൈവമേ ?       69

അഴകിൽ‌പ്പുതുപൂക്കൾ ചൂടിടും
കുഴലയ്യോ ബത ! കാളഭോഗിപോൽ
കഴലും വെടിയുന്ന പൂഴിമേ-
ലിഴയുന്നു,ണ്ടിതു കാണ്മതെങ്ങനെ ?       70

കളവറ്റുപചാരമുള്ളഴി-
ഞ്ഞിളതാം തെന്നൽ നിതാന്തമേകിയും
അളകങ്ങളൊഴിഞ്ഞു കുട്ടികൾ-
ക്കിളകുന്നീല ശരീരമേതുമേ       71

സുതരാം ദ്യുതിപൂണ്ടൊരോമന-
സ്സുതർതൻ മേനികളേതുമട്ടിലോ
ബത ! വയ്‌പതു ശങ്കവിട്ടു ഞാൻ
ചിതമേൽ, കള്ളിയടുപ്പിലെന്നപോൽ?       72

വിരുതേറുമിളങ്കിടാങ്ങളോ-
ടൊരുമിച്ചൻപൊടു ഭുക്തി ചെയ്യവേ,
കരുതീലതൊരന്ത്യ ഭുക്തിയായ്
വരുമെന്നിന്നലെ,യിന്നിവണ്ണമായ്.       73

തിലതോയമെനിക്കു നൽകുമെൻ
കുലതന്തുക്കളൊടുക്കമെന്നു ഞാൻ,
അലമോർപ്പളവെന്റെ കൈകളാൽ
ഖലവേധസ്സതവർക്കു നൽകിയോ?       74

നലമേറിടുമിക്കിടാങ്ങളാൽ
വിലസും രാജ്യ;മിവണ്ണമോർത്ത ഞാൻ
ഇലവിൻ പഴമുണ്ണുവാൻ രസം
കലരും ശാരിക തന്റെ തോഴിയായ്.       75

കിതവൻ വിധിയെന്റെയാശയം
ലതതൻ വേരിനു വെച്ചു വെണ്മഴു;
ബത! നെഞ്ചഴലഗ്നി കത്തിടും
ചിതമേലേറ്റി; വരേണ്ടതെന്തിനി?       76

ഇളയിത്സ്സുതനൊന്നു മച്ചികൾ-
ക്കുളവാകാത്തതുകൊണ്ടു സങ്കടം!
മുളയിൽക്കരിയും നിലത്തിലും
വിളവില്ലാത്തരിശെത്ര മേത്തരം ?       77

[ 92 ]


ഒരുപാടു പണത്തെ നേടിവ—
ച്ചൊരുനാൾകൊണ്ടതു കൈവിടുന്നവൻ
ഒരു കാശറിയാത്ത സാധുവിൻ
പുരുസൗഖ്യത്തെ ലഭിപ്പതെങ്ങനെ?        78

പിരികെന്നതു വന്നു ഹന്ത! മാം
ത്വരിതം പ്രാണസമീരപഞ്ചകം;
മരിയാതെ കിടന്നിടുന്നു ഞാൻ
ഹരി പിന്നീടു,മിതെന്തൊരത്ഭുതം?        79

ഛവിതൻ സദനങ്ങളേ! ഗുണം
കവിയും കല്പമഹീരൂഹങ്ങളേ!
എവിടേക്കു ഗമിപ്പു തള്ളയെ—
ബ്ഭുവി വിട്ടെന്നുടെ പൊന്നുമക്കളേ?        80

മമ നേത്രരസായനങ്ങളേ!
മമതാലാസ്യമണീഗൃഹങ്ങളേ!
കമനീയകുലാങ്കുരങ്ങളേ!
യമലോകത്തിനു നിങ്ങൾ പോയിതോ?        81

ഒരുമിച്ചു പിരിഞ്ഞതെന്തു ഞാ—
നൊരു ലേശം പിഴയാതിരിക്കവേ?
അരുതിച്ചതി,യെന്റെ ജീവിതം
മരുവായ്ത്തീർന്നു; നശിച്ചു സർവവും        82

നിലവിട്ടു കളിക്കു വെയ്ലുകൊ—
ണ്ടലയൊല്ലെന്നു തടുത്തതോർക്കയോ?
പലഹാരമനല്പമെന്നു ഞാൻ
ചിലനാൾ ചൊല്ലിയതുള്ളിൽ നിൽക്കയോ?        83

മണിഭൂഷകളെചുമന്നിടും
പണി ഞാൻ നൽകി മുഴിച്ചിൽ വായ്ക്കയോ?
അണിതിങ്കൾ മുഖത്തു ചാന്തുപൊ—
ട്ടണിയിച്ചേനതു കുറ്റമാകയോ?        84

മലപോലപരാധമെപ്പൊഴും
പലതെന്നാൽക്കൃതമെന്നിരിക്കിലും
വിലവയ്ക്കരു,തമ്മയല്ലയോ
ഖല ഞാൻ? നിങ്ങൾ കിടാങ്ങളല്ലയോ?        85

തലമണ്ടയിലെന്തു താറുമാ—
റുലകിൽ നാഥനുദൂർണ്ണാസാഹസം
നിലവിട്ടു വരച്ചുകൂട്ടിയോ
മലയാളക്ഷിതി മന്ദഭാഗ്യയായ്.        86

മമ പീഡ കിടന്നിടട്ടെ,യി—
ക്ഷമതൻ സങ്കടമാർക്കു കാണുകിൽ

[ 93 ]

ക്ഷമവന്നിടു,മോതുവിൻ,ഗത
ക്രമമെന്തോന്നു പിഴച്ചു പോയവൾ?        87

എരിതീക്കനലെന്ന ശങ്കയാൽ
ഹരി ഖദ്യോതമെടുത്തപോലവേ
പരിചോടു നിനച്ചു നിങ്ങളാൽ
ത്വരിതം ഭൂമി സനാഥയാകുവാൻ        88

മൃഗതൃഷ്ണയെ വ്യാപിയെന്നുതാൻ
നൃഗണം ഹൃത്തിലുറച്ചിരുന്നുപോയ്!
ഭഗവൽകരുണാംബു ഹന്ത! ദുർ-
ഭഗർ പൗരർക്കൊരു കാളകൂടമായ്!        89

ഇവൾതൻ ജഠരത്തിൽ മണ്ണടി-
ച്ചവനീമങ്കയെ വന്ധ്യമാക്കുവാൻ
ജവമോടു കിടാങ്ങളോർക്കുകിൽ
ശിവനേ! പിന്നെയിരിപ്പതെങ്ങനെ?        90

പുരുനന്ദികലർന്നു നിങ്ങൾതൻ
തിരുനാമങ്ങളുരച്ചു ചുറ്റുമേ
വിരുതറ്റു തിരഞ്ഞു നോക്കിടു-
ന്നൊരു തത്തമ്മകളാശ്വസിക്കുമോ?        91

അരുണോജ്ജ്വലമേടകൾക്കെഴു-
ന്നൊരു മുറ്റങ്ങളിലുച്ചനേരവും
ഇരുൾ ദർശനിശപ്പടിക്കിനി-
പ്പെരുകും; ഞനതു കാണ്മതെങ്ങനെ?        92

ഉരപൂണ്ടൊരു കേളിവസ്തുവിൻ
നിരയെൻ കുട്ടികൾ വിട്ട ഹേതുവാൽ
പരമാഭവെടിഞ്ഞുപോം ദൃഢം
ചരടറ്റുള്ള വധൂഗളങ്ങൾപോൽ        93

നലമേറിന നിങ്ങൾ കൈവിടും
മലർമഞ്ചങ്ങൾ മനോജ്ഞബാലരേ!
ജലമറ്റുവരണ്ട വാപികൾ-
ക്കുലകിൽസ്സോദരഭാവമേന്തിടും        94

ജലമറ്റൊരു വാപിയോ? ഹരേ!
ജലമേറുന്നൊരു വാപിയല്ലയോ
നലമാർന്ന് കിടാങ്ങൾതൻ കൊടും-
കൊലചെയ്തീടിന ദുഷ്ടരാക്ഷസി?        95

കുളമേ; കുളമേ! നിനക്കുമുൾ-
ക്കളമാർദ്രത്വമെഴാത്ത പാറയോ?
അളവറ്റിടുമശ്രു വീഴ്ത്തി നീ-
യിളയും നിന്നൊടു തുല്യമാക്കിയോ?        96

[ 94 ] വെളിയിൽ സ്ഫടികാ പുണ്ടകം
[ 95 ]

പാര്ത്തശ്രു നിർത്തുവതിനായ്പ്പണിചെയ്തു പാരം
കാർത്തസാരാഭ കലരും രവിവർമ്മ ബാലൻ‍

[ 96 ] ഉടരപൂണ്ട മഹമ്മദയോധരോ [ 97 ]

അരികിൽ വന്നിരുകാലുകളിൽപ്പതി-
ച്ഛരികൾ‍ സേവകരാകിലനന്തരം
അരിയവർക്കു വിലക്കുവതെത്രയോ
ദുരിത മാരിതമായംമിയറ്റിടും?       12

അതിതരാം ദ്രവിണത്തൊടടുക്കലായ്
പ്പുുതിയതാമൊരു രാജ്യമിരിക്കുകിൽ
ധൃതിയിലിന്നതു വെന്നു സുഖം തരു
ന്നതിനുമേതിനുമേറ്റുു കഥിക്കുവിൻ       13

സമരവും ധനവും നീജ കാംക്ഷപോൽ
ശ്രമരകനരുളും മൊഴിയിത്തരം
വിമതകാലനുരച്ഛളവേറ്റുമുൾ
പ്രമദമാ രദമാണ്ടവർ തേടിനാർ       14

[ 98 ]

അവധിവിട്ടു ലയിപ്പുലകങ്ങൾ ത-
ന്നവനമാ വനമാലി നടത്തുവോൻ‍       21

ബുധരടുക്കിൽ മിടുക്കൊടക്കെുമാ

[ 99 ] ശില മനസ്സ് , ശരീരമിരുമ്പ് കൈ പലക യെവമെഴും [ 100 ]

ഇടിവു തേടിന ദേവഗൃഹങ്ങൾമേൽ—
ക്കൊടികളാടി കളാഭയൊടെങ്ങുമേ.       40

തെരുവുതോറുമണഞ്ഞു നിരന്തരം
പുരുമദം പുലരും മുകിലപ്രഭു
അരുളിനാൻ പല പുണ്യജനങ്ങൾതൻ
കുരുതി മാരുതി മാറിടുമുക്കൊടും.       41

തെരുതെരെച്ചൂടുചോര കഴുത്തിൽ നി—
ന്നരുവിപോൽ മുറിവേറ്റൊഴുകീടവേ
വിരുതുവിട്ടു പുലർത്തി പശുക്കളും
പുരുതമം രൂതമെന്നു ധരിത്രിയിൽ.       42

പറവയിൽശ്ശബരർക്കു സമം ദയ—
ക്കുറവു മർത്ത്യരിലേറിന ഭാവവും
തിറവുമാജിയിലാശയുമില്ലകം—
നിറയുമീറയുമീവിധമാർക്കുമേ.       43

അധിരണാവനി ദുസ്സഹദുഷ്ടതാ—
നിധികളഷ്ടഗൃഹേശ്വരർ നേർക്കിലും
അധികമാം മദമോടരുളീടിനാർ
യുധി പരാധി പാരാർദ്ധ്യബലാന്വിതർ.       44

അവിരതം മലയാളമഹിക്കു ഹൃ—
ത്തവിയുമാറു മഹമ്മദവാഹിനി
ഛവി നിതാന്തമെഴും സികതാടവീ—
സവിധമാവിധമാശു ഗമിച്ചുതേ.       45

അതിലണഞ്ഞൊരു കൈനില തീർത്തഹ—
മ്മതിയൊടാബ്ഭടപാളി വസിക്കവേ
ഇതി വചസ്സു തദീശനിനാത്മജ—
പ്രതിമനോതി മനോരസമേറുവാൻ.       46

'കരകവിഞ്ഞൊരുഴുകും കനിവാറുത—
ന്നുരപെറും മല, യള്ള തുണയ്ക്കുകിൽ
വിരവിൽ നമ്മളെ വെന്നൊരു മർത്യനും
സരസമീ രസമീണ്ടിടുവാൻ പണി.       47

ശ്രമമകന്നു കുലദ്രുവിൽ നൽപ്പുകൾ—
സ്സുരമിണക്കിയിതിൻപടി മേലിലും
അമലനാം നബിതൻ കൃപകൊണ്ടു നാ—
മമരണം മരണംവരെ മാന്യരായ്.       48

പരർ കഥിപ്പൊരു കാഞ്ചനകാശ്യപീ—
ധരസമം പൊരുൾ കിട്ടി; മുറയ്ക്കിനി
വിവവിലിന്നു പിടിപ്പിനൊരോമലിൻ
കരതലം രതലഭടരാം മടർ.       49

[ 101 ]


വിരുതിലുള്ളിനിണങ്ങിയ നാലു നൽ-
ത്തരുണിമാരെ വരിച്ചു യഥാസുഖം
ഒരുമപൂണ്ടു ഭുജിക്കണമേവരും
ഗുരുവരോരുവരോദിതമാം ഫലം.        50

ഇതി മഹമ്മദ സൈനികരോടു തൽ-
പതി കഠിച്ചതു കേട്ടു ഭയത്തൊടും
ക്ഷിതി ഭരിപ്പൊരു റാണിയൊടെത്രയോ
സതികളോതി, കളോക്തിയിലിങ്ങനെ:        51

ക്ഷിതിയിതിങ്കൽ വസിക്കുമിവർക്കു നിഷ്‌-
പ്രതിമമാം കൃപ വായ്‌പൊരു നിന്നൊടായ്
സതി! പരം പറയേണ്ടിവരുന്നു സം-
പ്രതി പരാതി പരാശ്രയഹാനിയാൽ.        52

സമരദക്ഷർ ഭടർക്കിഹ വാണിടും
സുമഹിളാവലിയെപ്പിടികൂടുവാൻ
ക്ഷമയടക്കുമൊരമ്മുകിലാഖ്യനാം
കുരതി സമ്മതി സമ്പ്രതി നല്‌കിപോൽ.        53

ത്രിഭുവനങ്ങളിലും കിടയറ്റിടും
സ്വഭുജവൈഭവമ്മടവാർകളിൽ
കുദുജഗപ്പടി ദുഷ്‌ടത വാച്ചിടും
പ്രഭുവിവൻ ഭുവി വൻ‌പൊടു കാട്ടുവോൻ.        54

വിനയിതെങ്ങനെ ഞങ്ങൾ തടുക്കു; മി-
ജ്ജനമനാഥമസാരവധുകുലം;
മസി നിർദ്ദയനായ ഖലാഗ്രിമൻ
പുനരവൻ നരവന്ദ്യകുലേശ്വരി!        55

ശമനദുതർകണക്കരിയോധരി-
പ്രമദമാരൊടെതിർക്കിലിവർക്കിനി
ക്ഷമയിൽ നിങ്കൃപ വിട്ടൊരു വസ്തുവേ
തരളമാമര,ആധിപയോധിയിൽ?        56

പകയെഴുന്ന മഹമ്മദസൈനിക
പ്രകരാമേകിടുമീയഴലാകവേ
അകലുവാൻ തവ പത്തിവർ, ദേവി! രാ-
പ്പകലിതാ കലിതാനവരോർക്കുവോർ       57

അവധിവി- ഴലാർന്നുമന- - - -
യവനിമേൽ മിഴിനീർമഴ വീഴ്‌ത്തിയും
അവനുര - - - - - - - - - - -
വി - - - - - - - കേട്ടുതേ        58

പ്രവരസൽഗുണനായ് ‌ - - - - - - -.
- - - - - - - - - - - - - -- - - - - - - - -

[ 102 ]

ജവമോടങ്ങു വരുത്തിയിതോതിനാ -
ളവനതാവനതാന്ത ധരേശ്വരി:       59

'പുകളെഴുന്ന ഭവാൻ മമ വംശമോ -
ടകലുഷപ്രിയാമാണ്ടാമാരും വിധൌ
ശകലമീ വ്യസനത്തിനു മൽപ്രജാ -
നികരമാകരമാകുവാതെങ്ങനെ ?       60

വനിതമാർക്കുമനല്പരിവണ്ണമുൾ--- ------
പ്പനിയണച്ച മഹമ്മദസേനയാൽ
ഇനിയ നാടിതു കാന്തിവിഹീനമാ -
മനിശമാ നിശ മാറുകിലിന്ദുപോൽ .       61

സുദതിമാരോടു പോരിടുവാൻ മുതിർ -
ന്നദയമാ മുകിലപ്രഭുവാഹിനി
മദമോടിന്നു ചരിപ്പതിനോർക്കുമി -
പ്പദവി മോദ

[ 103 ]

രയമൊടാജിയിലന്യമതസ്ഥരെ-
ഭയമൊഴിഞ്ഞു വധിച്ചു ഭവൽഭടർ
ജയരവത്തെ മുഴുക്കിയതില്ലയോ?
നിയതമായതമാനുഷപൗരുഷം.        69

നരനേകവിധത്തിലെഴുന്നൊരി-
ദ്ധരയിലിങ്ങനേ സാധുപരാഭവം
അരമണയ്ക്കുകയില്ല കുറന്നെഴും
പരമസാരമറിഞ്ഞവൻ.        70

മതരഹസ്യമറിഞ്ഞു ഭവാൻ പതി-
വ്രതകളെത്തുണചെയ്യുകിലെന്നിയേ
അതനുകീർത്തിവധുടി വരിപ്പതി-
ന്നിതരമാം തരമാണ്ടിടുവാൻപണി.        71

വിരുതൊടും നിജ പാണികൾകൊണ്ടു ന-
ട്ടുരുഫലങ്ങൾ പൊഴിപ്പൊരു വേളയിൽ
പെരുമയേന്തി വിളങ്ങിന സദൃശ-
സ്തരുവിനാരു വിനാശമണച്ചിടും?        72

അകലുഷം കടൽ നൽകിന തിങ്കളിൻ
സുകലയെബ്ബത! ദർശദിനപ്പടി
ഇകലിൽനിന്നു കഥഞ്ചന ലബ്ധമാം
പുകളയേ! കളയേണ്ടവനല്ല നീ.        73

അമലമാം നിബിതൻ കൃപഹേതുവാൽ
കുമദമാണ്ട ഭവൽഭടർതൻ ബലം
ക്ഷമയിതിൽ പൊലിയേണ്ട പയോധിയിൽ
ദ്യുമണിയാ മണിയാറിനു പിൻപുപോൽ'        74

അറിവെഴും മൊഴിയിങ്ങനെ നീതിയും
നെറിയുമൊത്ത പുരോഹിതനോതവേ
മറിവുവിട്ടു മനസ്സിനു ദൗഷ്ട്യവും
വെറിയു,മാറിയുമാ രിപു ചൊല്ലിനാൻ;        75

'ഗുണഗണങ്ങൾ തികഞ്ഞുലകിൽത്തനി-
ക്കിണപെടാത്ത പുരോഹിതരത്നമേ!
ഘൃണ വരാൻ തുടരുന്നു ഭവൽപദ-
പ്രണതി താ,ണതിതാമസബുദ്ധി ഞാൻ.        76

സ്ഫുടമിനിബ്ബത! ഞാനളവറ്റ ന-
ൽപുടയ നാടിതിൽ മേവിടുവോളവും
വിടർ നടപ്പൊരു പാതകളൊന്നുമെൻ
ഭടരു തേടരുതേവമുരയ്ക്കുവൻ'        77

ഒരുവിധത്തിലിവണ്ണമവങ്കൽനി-
ന്നൊരു വചസ്സു ലഭിച്ചൊരു തങ്ങളാൽ

[ 104 ]

പെരുതുസൌഖ്യമിയന്നു മതിക്കകം
പുരുജയാം രുജയാണ്ട ധനേശ്വരി.        78

ഒഴിയാത്തൊരു ബാധപോലെ മേലും
വഴിമുട്ടിക്കുമരാതിസേന തന്നെ
കഴിവെന്തു ജയിപ്പതിന്നിതോർത്തും
മിഴിനീർ വാർത്തുമഹസ്സു പോക്കി റാണി.        79

സ്ഫുടമരിവിജയത്തിൻ സ്മാരകസ്തംഭസമ്പ—
ത്തുടമയൊടു ലഭിപ്പാനെന്നപോൽ സൈന്യനാഥൻ
ഉടനുരുഭയമുള്ളിൽത്തഞ്ചിടും വഞ്ചിനാട്ടാർ—
ക്കുട,യണി,യിവകുടിച്ചെറ്റു ഭേദപ്പെടുത്തി.        80

ഒൻപതാം സർഗ്ഗം സമാപ്തം


പത്താം സർഗ്ഗം

ആയിടയ്ക്കൊരു ദിനാന്തസവാരി—
ക്കായി നൽക്കുതിരമേലൊരു നാളിൽ
സ്ഥായിപൂണ്ടു മുകിലപ്രഭുവര്യൻ
പോയിതുത്തരഹരിത്തിനെ നോക്കി.        1

വങ്കറുപ്പിയലുമജ്ജവനാശ്വ—
ത്തിങ്കലേറിയവനേറെ വിളങ്ങി,
ശങ്കവിട്ടരിയ മന്ദരശൃങ്ഗ—
ത്തിങ്കലേറിയൊരു കാർമുകിൽപോലെ.        2

ക്ഷേള്വലിപ്തമതിതീക്ഷ്ണവുമാകും
വാളരയ്ക്കവനിടത്തുപുറത്തായ്
കാളകൂടമിയലും ഒരോളും
കാളകുണ്ഡലികണക്കു വിളങ്ങി.        3

‘തന്നസിക്കപരർ പിന്തുണയായാ—
ലുന്നതാവമതി വന്നു ഭവിക്കും’
എന്നതോർത്തിടുവെന്നു സമീപം
ചെന്നതില്ല പരിചാരകരും.        4

ചട്ട, കാൽ‌ശര, ചെരിപ്പു, തലപ്പാ,—
തൊട്ടതൊക്കെയുമണിഞ്ഞൊവെങ്കൽ
പെട്ട ഭീതി നിമിഷത്തിൽ വളർന്ന—
പ്പട്ടണം മുഴുവനൊന്നു വിറച്ചു.        5

അന്തകൻ മഹിഷമേറി വരുന്നോ?
ഹന്ത! കല്‌ക്കി അയയാത്ര തുടർ‌ന്നോ?
ചിന്ത കാണികളിലേവമുയർ‌ത്തി—
ച്ചന്തമോടു കുതികൊണ്ടു തുരുഷ്കൻ.        6

[ 105 ]

ശ്യാമളദ്യുതി പരസ്പരമേറ്റി-
ബ്ഭീമമാം ഹയവുമാബ്ഭടരാട്ടും
രാമബാണതുല പൂണ്ടു ഗമിക്കും
രോമഹർഷകരവേഗമവർണ്യം.        7

വാട, വാടി, മല, തോടു, തടാകം,
മേട, മാട, മിവ പിൻപുറമാക്കി
ഘോടകം പെരിയ ചണ്ഡമരുത്തിൽ
പാടവപ്പൊലിമ പൂണ്ടു പറന്നു.        8

ആ മനുഷ്യനരനാഴികയോടി-
ച്ചാമഹാഹയമണിക്കിളവേകാൻ
കാമകോർത്തു ഹൃദി; നൽപ്പടയാളി-
ക്കോമനക്കുതിര ജീവനു തുല്യം.        9

കട്ടികൂടുമരയാൽമരമൊന്നിൽ
കെട്ടി, വാജിയെയവൻ മരുവുമ്പോൾ
ത്വിട്ടിണങ്ങുമൊരു നന്ദനഭൂവിൻ
മട്ടിലുള്ള മലർവാടിക കണ്ടാൻ.        10

ആളിനീശനവനെബ്ബലമോട-
ന്നാളിലാസ്സുഭഗമാം സുമവാടി
കേളികോലുമൊരു കാന്തമിരുമ്പിൻ
ധൂളിപോലെയതിലേക്കു വലിച്ചു.        11

ആ നവാഭയുടെ നർത്തനഭൂവാം
സുനവാടി മുകിലൻ ചിലരോതി
മാനവായ്പെഴുമുമാഭിധയാകും
മാനവാഗ്ര്യയുടെയെന്നു ധരിച്ചാൻ.        12

ഒന്നു നോക്കിടണ,മില്ല തരക്കേ,
ടെന്നുറച്ചു പടയാളി പതുക്കെ
അന്നു നല്ലൊരു മലർത്തൊടിതന്നിൽ-
ച്ചെന്നു ചേർന്നു കുതുകത്തൊടുകൂടി.        13

മുന്നമേ ഗുണമിണങ്ങി വസന്തം
വന്നണഞ്ഞ മലർവാടികയപ്പോൾ
പൊന്നനല്പതരഗന്ധമിയന്നാ-
ലെന്നപോലെ നിലവിട്ടു വിളങ്ങി.        14

പേരുവായ്ക്കുമൊരു മാധവയോഗം
ചേരുമുത്തമവനോദിതലക്ഷ്മി
ചാരുചൂതശരസൂതികയായി-
ത്തീരുമെന്നതിനു സംശയമുണ്ടോ?        15

കാലമെങ്ങനെയതിൻപടി വേണം
കോലമെന്നു കരുതും സുമജാലം

[ 106 ]

ആ ലസൽ സുരഭിയാമൃത്യുവിങ്കൽ
ച്ചാലവേ സുരഭിയാം നിദ്രയേന്തി.
       16
മന്നടക്കിയ മഹാൻ മലരമ്പൻ
തന്നനല്പബവ കല്പനമുലം
അന്നവോപവനഭൂമിയിലന്തി-
ത്തെന്നൽതന്നരിയ റോന്തു തുടങ്ങി.
       17
പത്രവും കുസുമഭൂഷയുമാഭാ
പാത്രമാം സ്തബകവാർമുലതാനും
തത്ര കണ്ടളവു പൂണ്ടിതു വല്ലീ-
ഗാത്രമൻപൊടു സമീരകുമാരൻ
       18
കണ്ട കണ്ട പുതുതാർനിരതൻ മെയ്
പൂണ്ടവയ്ക്കുടയ നന്മണമേന്തി
അണ്ടർകോനമരവേശ്യകളിൽപ്പോൽ
വേണ്ടമട്ടു വിഹരിച്ചു സമീരൻ.
       19
കാണിയും ഹരിതസൂര്യപടത്തിൽ-
ത്താണിടാതെ വിലസും ദലവായ്പും
ഹൂണിതൻ മുഖമൊടൊത്തൊരു പൂവും
ചേണിയെന്ന പനിനീർച്ചെയിയേന്തി.
       20
കണ്ടകത്തെയുടലെങ്ങുനണിഞ്ഞും
കൊണ്ടതിന്നുപരി റോസ സുമത്തെ
പൂണ്ടഹോ! ജനിയിൽനിന്നു ലഭിച്ചീ-
ടേണ്ട മുക്തിയുടെ മാതൃകകാട്ടി.
       21
വണ്ടു, രാഗ,മൊളി, മാർദ്ദവവും കൈ-
ക്കൊണ്ടു വാണ പനിനീർക്കുസുമത്തെ
കണ്ടു വാടിയിലിളമ്മടവാരിൻ
ചുണ്ടു കാമിപടി, തന്മധുവുണ്ടു.
       22
ചിത്തിജന്റെ പരമാത്ഭുതമാകും
വൃത്തമോതുമൊടു പാട്ടുകൾ പാടി
ഒത്തമട്ടു നവമാലികതോറും
മത്തരാം മധുപർ കേളികളാടി.
       23
ഒത്തു നല്ലൊരു വസന്തമൊടോരോ
കൂത്തു കാട്ടിന വനസ്ഥലിതന്റെ
മുത്തുമാല ചിതറുംപടിഭാസ്സിൻ
സത്തു വാച്ച കുടമുല്ല വിരിഞ്ഞു.
       24
ആ മലർക്കരയിൽ മുല്ല തനിക്ക-
ക്കാമരൂപനരുളീടിനപോലെ
ഓമനപ്പുതുമണപ്പൂക്കളേന്തി
ശ്രീമദത്തിനൊടു മുല്ല വിരിഞ്ഞു
       25

[ 107 ] <poem>

ഉന്നതസ്ഥിതിയൊടുത്തമവർണ്ണം വന്നണഞ്ഞുമസുഗന്ധതമൂലം കൊന്നതൻ മലർ പഠിപ്പു ചുരുങ്ങും മന്നനൊപ്പമയശസ്സു വഹിച്ചു.        26


ഇത്തിരിക്കു നിറമറ്റിളമേൽ വീ- ണെത്തിടും പൊടിയിലും ചലിയാതെ പുത്തിലഞ്ഞിമലർ ദുർവിധികോലും സത്തിനൊപ്പമതുതൻ ഗുണമേന്തി.        27


നാലുപേർ യവമുണക്കിടുകിൽത്തൻ വാലുണക്കുമെലിപോലെ മുരിക്കും ചേലു ചെറ്റു ബത! കാഴ്ചയിൽ മാത്രം കോലുവോരു മലരേന്തി ഞെളിഞ്ഞു.        28


സ്തോകമല്ല ഗുണമെങ്കിലു,മേറെ- പ്പാകമറ്റൊരധികാരികണക്കെ ഹാ! കവിഞ്ഞ മണമാർന്നു ചിലർക്കുൾ- പ്പൂ കലക്കിയഴൽ ചമ്പകമേകി.        29


വേരുതൊട്ടു മുടിയോളമശോകം ചാരുവാം മലരണിഞ്ഞു ജഗത്തിൽ ആരുമേ വിരഹിസംഹതിയിൽത്തൻ പേരു നേടിടരുതെന്നു ശഠിച്ചു.        30


ആറ്റിലുള്ള കനകപ്പൊടി നന്നായ് നീറ്റി നേടിയൊരു ഭസ്മമൊടൊപ്പം മാറ്റിയന്നു മണമേന്തിന മാന്താർ മാറ്റി മാരനു മഹാ ശുകമായ്        31


ഉല്ലസൽസ്തബകവാർമുലയോമൽ പല്ലവാധരമിതൊക്കെയിണങ്ങി നല്ല ചൂതവനി പൂങ്കുയിലിന്നു- ള്ളല്ലൽ തീർത്തു, വധു കാന്തനുപോലെ.        32


വാടിടാതെ കുയിൽ പഞ്ചമരാഗം പാടി; വണ്ടു വഴിപോൽക്കുഴലൂതി; മോടിയിൽപ്പവനലാസകനോടൊ- ത്താടി വല്ലികൾ ദലാംഗുലി കാട്ടി.        33


ചൂടിടും മലർ നിലത്തുതിരും മ- ട്ടാടിടുന്ന പുതുതാം ലതതന്നെ ഈടിൽ നോക്കിയ തരുവ്രജമാപ്പൂ- വാടിയിൽ തലകുലുക്കി രസിച്ചു.        34


താരുതന്റെ പുതുതേൻപനിനീരാ

മാരുതക്കുളിർ കരങ്ങളിലേ [ 108 ]

പേരു വാച്ച മധു സംഗമഖേദം
തീരുമാറു പവനോപരി തുകി       35

തുമാവാച്ചു വിലസുന്നൊരു രാവി
ന്നോമാനപ്പുതുമലർപ്പൊടിയാലെ
കോമളൻ പവനമാണികണക്കിൽ-
ക്കാമദേവനു നിവേദ്യമണച്ചു       36

ചാരുവാം മധുവനസ്ഥലികൾക്കു-
ള്ളോരു കേളിനിലയത്തിനു ചുറ്റും
ഭുരുഹപ്രസവധുളികൾമുലം
മാരുതൻ വെളിയടതുണിയിട്ടു.       37

ശർമ്മമേന്തുമൊരു മാധവലക്ഷ്മീ
നർമഗെഹമതു പാൽക്കടൽപോലെ
ദുർമദമന്നു മിഴിയിൽപ്പെടവെ തൻ
മർമമൊക്കെ മലരമ്പുകൾ കൊണ്ടു.       38

'കള്ളമല്ലിതു മുഗൾപ്പെരുമാക്കൾ-
ക്കുള്ള നല്ലൊരു മഹാലുകളെയും
പോള്ളയാക്കുമതിനൊപ്പമൊരേട-
ത്തള്ളയാണെ മലർവാടികയില്ല.       39

സുനവാടിക മഹാമ്മദയോഷ-
ധീനയെന്നതു നിരർത്ഥകവാക്യം;
ഊനമറ്റൊരിതു ഹൌറികളെയും
മാനഹീനകളിലഗ്ര്യകളാക്കും.       40

മക്കൾ ചത്തവിധവയ്ക്കു രമിപ്പാൻ
തക്കതല്ലിതതിനില്ല വിതർക്കം;
ഇക്കണക്കു പവനത്തെ വളർപ്പോ-
രക്കലേശമുഖീ മറ്റൊരുനാരി."       41

കുലമറ്റൊഴുകിടും പുഴവെള്ളം-
പോലകത്തു പല ചിന്തകളേവം
സ്ഥൂലനാണ്ടിളകിടാതെമഹായ-
സ്സാലെ ഭഞ്ജികകണക്കിനു നിന്നു.       42

താരുകൊണ്ടു നെടുനീളെ വിതാനി-
ച്ചോരു ചുതരഥമേറിയയനംഗൻ
മാരുതപ്രഥിതസുതസമേതം
പോരുചെയ്തു മുകിലപ്രഭുവോടായി.       43

അത്തരത്തിലൊരു നൂപുര നാദം
ചിത്തരമ്യമതിമാർദ്ദവയുക്തം
ഉത്തമോപവനസീമ്നി ജനിച്ച-
മ്മത്തനാശു സുധ കാതിലോഴിച്ചു       44

[ 109 ] <poem>

ശങ്കവിട്ടു മലർവാടിയിലേതോ മങ്കതൻ വരവതെന്നു ധരിക്കെ വങ്കരുത്തെഴുമവൻ തരുഷണ്ഡ- ത്തിങ്കൽ മുത്തൊടു മറഞ്ഞു വസിച്ചു.        45


ചിത്രലേഖയൊടു ചേർന്ന മൃണാളീ- ഗാത്രമേന്തുമുഷപോലെ തദാനീം തത്ര തൻ സഖിയൊടൊത്തൊരു തന്വീ- ഗോത്രമൗലിമണി മന്ദമണഞ്ഞു.        46


മുന്നിൽ വന്നു കുസുമങ്ങൾ പറിപ്പാൻ നിന്നിടും സുദതി പിൻപുറമൊന്നാൽ തന്നിൽ നിന്നു മിഴിയും മനതാരും തോന്നിയോ ധനു പറിച്ചപോലെ.        47


'അന്നിദാഘമൊഴിവാർന്നു തുഷാര- ക്കുന്നിൽനിന്നിനജ വാച്ചൊഴുകുന്നോ? പിന്നിൽ മിന്നുമൊരു മിന്നലൊടും മൽ സന്നികർഷഭുവി കൊണ്ടൽ വരുന്നോ?        48


ഓമനക്കനകപട്ടമതിന്മേൽ ശ്രീമഹേന്ദ്രമണിപങ്‌‌ക്തി പതിച്ചോ? ശ്യാമതാമരസകോമളദാമം കാമനൻപിൽ മധുലക്ഷ്മിയണച്ചോ?        49


കൈവിടാതെ പുതുതേൻ നുകരാൻ കാൽ- പ്പൂ വിരഞ്ഞു വരിവണ്ടിളകുന്നോ? ആ വിദഗ്ദ്ധമദനന്റെ നവാബ്ദ- ശ്രീ വിളഞ്ഞ തഴ മുന്നിലെഴുന്നോ?        50


കണ്ടിവാർകുഴൽ ചുരുണ്ടിടതിങ്ങി- ക്കൊണ്ടിരുണ്ടിത! കണങ്കഴലോളം നീ,ണ്ടിലഞ്ഞിമുതലാം മലർ ചൂടി- ക്കണ്ടിടുന്നു; ശരി കാമിനിതന്നെ.        51


ഒക്കുമൊക്കുമിവൾ ഭൂപജയാമ- ത്തൈക്കുരംഗമിഴി,യെന്നിവൾമൂലം മൂക്കു,കണ്ണു,ചെവിയെന്നിവയെപ്പോൽ ത്വക്കുമെൻ രസനയും സുഖമാളും?        52


മാറിനില്ക്കു കുഴലേ! ലവമൊന്നെൻ ഹൗറിതൻ കനകസന്നിഭഗാത്രം കൂറിൽ നോക്കണമെനിക്കു പുറംപോൽ- പ്പേറിടായ്കയി കറുപ്പകമേയും.'        53


എന്നുരയ്പളവു കാഞ്ഞ നിലത്തിൽ-

ച്ചെന്നുവീണ മഴപോലെ വിരിഞ്ചൻ [ 110 ]

കുന്നു തോറ്റ കൃപയാളെ മുഗൾപ്പുൺ—
പിന്നു നേർക്കു മുഖമാക്കി നിറുത്തി.       54

കാവുതൊട്ടു തലയോളമതെപ്പോൽ—
ച്ചേണ്ടു വാച്ച മുടിതൊട്ടടിയോളം
മേലുകീഴു പലവാറിരുനേത്ര—
ത്താലുമങ്ഗനയെ നോക്കി ടോഗ്ര്യൻ.       55

ഒന്നിനൊന്നധികമാമൊളി മേന്മേൽ
മിന്നിമിന്നി വിലസും തനു നന്നായ്
മുന്നിൽ നോക്കി,യതുമട്ടൊരു പെണ്ണേ—
തെന്നിവണ്ണവനോർത്തു പകച്ചു.       56

തിണ്ണമന്നില, നിറം, നട, നോട്ടം,
വണ്ണ, മംഗ്യ, മ്യുയരം, മുഖഭാവം,
എണ്ണമറ്റിനിയുമേറെവഴിക്ക—
പ്പെണ്ണാവന്റെ ഹൃദയത്തെ ഹരിച്ചു.       57

മൊട്ടയും ശിഖയുമൊന്നൊരു ഭേദം
മൊട്ടലർക്കണ വഹിപ്പവനുണ്ടോ?
വട്ടമിട്ടു വഴിപോലെ കറകി—
ക്കൊട്ടയാട്ടുമവനാരെയുമൊപ്പം.       58

ഏകനായുപവനത്തിനകത്ത
ശ്രീകലർന്ന ഭടനന്തിയിൽ വേഗാൽ
പോകവേ തരമറിഞ്ഞൊരു നീച—
പ്പേകണക്കു പിടികൂടിയനംഗൻ.       59

പൺറ്റുമിപ്പൊഴുമിവണ്ണമൊരംഗം
കണ്ണുമില്ലറിവു കേട്ടുമശേഷം;
രണ്ടുപക്ഷമിതിനി,ല്ലുരൂപുണ്യം—
കൊണ്ടു ഞാനിവിടെയിപ്പൊഴുതെത്തി.       60

ഒത്തുനീൺറ്റിമ ഞെരുങ്ങി മഴിച്ചാർ—
ത്തൊത്തു കാതിനവതംസകമായി
മൊത്തുമാഭ കളിയാടുമപാംഗ—
സ്വത്തുതിർത്ത മിഴി രൺറ്റുമവർണ്യം.       61

ലോലമായ ചിലപോലെ വളഞ്ഞും
നീലരോമമിടതിങ്ങി വിരിഞ്ഞും
ബാലതന്റെ പുരികക്കൊടി രണ്ടും
ചേലമർന്നു ജയമാർന്നരുളുന്നു.       62

കാറ്റിലാഞ്ഞിളകുമോരളിവൃന്ദം
തോറ്റിടും കുറുനിരക്കതിരോടും
മാറ്റിയന്ന തിലകത്തൊടുമൊക്കും
നെറ്റി കൺറ്റു മനതാരിളകുന്നു.       63

[ 111 ]


ഹാടകത്തിൽ മണിപങ്ങ്ക്തിയിണങ്ങും
തോടകൊണ്ടു വടനത്തെ വിളക്കി
കേടകന്നു വിലസുന്നൊരു കാതിൻ
ജാട കണ്ടു ഹൃദയം തകരുന്നു.       64

ഭ്രാന്തണച്ചു തരുണർക്കതിമാത്രം
കാന്തമായ്‌, മിനുസമായ്‌, മൃദുവായ്‌,
ഹന്ത! കാണ്മൊരു കപോലയുഗത്തിൻ
ചിന്ത ചെറ്റു വിടുവാൻ പണി പാരം.       65

ഞാത്തിനുള്ളോരു പകിട്ടതിമാത്രം
മെത്തിടും രുചിരനാസിക കണ്ടാൽ
ഹൃത്തിനുള്ള ബലമീശനുകൂടി-
പ്പത്തിനഞ്ചു പണയപ്പെടുമല്ലോ.       66

കോപ്പിണങ്ങിയ മുറുക്കുനിമിത്തം
ചോപ്പിരട്ടിയെഴുമീയധരോഷ്ഠം
ഷാപ്പിലുള്ളോരു പറങ്കിവയിൻപോൽ
കാപ്പിയാക്കുവതിനെന്നിട കിട്ടും ?       67

ശ്രീ തഴച്ച കുളിർപുഞ്ചിരി തൂകി
ശ്വേതരക്തതയൊടും വരിയൊത്തും
കാതരാക്ഷിയുടെ പല്ലുകൾ പുത്തൻ
മാതളങ്കുരുകണക്ക് ലസിപ്പൂ.       68

നുലൂ, കൺഠശര, മഡിയൽ, പുത്തൻ
നാല് പന്തി, മണിമാല, പതക്കം,
ചെലുയർന്ന പല ഭൂഷകൾ മറ്റും
കൊലുമിഗ്ഗളമതിഇവ മനോന്ജം.       69

തങ്കമിട്ടു പണിചെയ്തൊരു കട്ടി-
ക്കങ്കണങ്ങൾ വിലസും കരയുഗ്മം
ശങ്കവിട്ടു മമ മെയ്യിലണച്ചീ
മങ്കയൊന്നു പുണരും ദിനമേതോ..?       70

റൌക്കയാം ഹരിതസൂര്യപടത്താൽ
മേൽക്കണിഞ്ഞ കുളിർകൊങ്കകൾ രണ്ടും
അർക്കകാന്തിയിൽ വിളങ്ങിന ശീമ-
ച്ചക്കപോലെ ഹൃദയം കവരുന്നു.       71

ഉത്തമാംഗിയുടെ മദ്ധ്യമിതേല-
സ്സൊത്ത നല്ക്കനകകാഞ്ചിയണിഞ്ഞും
മേത്തരം കസവുപാവു ധരിച്ചും
ചിത്തജാര്ത്തി നിലവിട്ടരുളുന്നു.        72

രോമപങ്ങ്ക്തി, ജഘനം, തരുണിക്കു-
ള്ളോമദാത്തുക, കണങ്കുഴൽ , പാദം.

[ 112 ]

കോമളാവയവമിങ്ങനെ മറ്റും
കാമനുറ്റ വലമായ് വിലസുന്നു.        73

പുറ്റിഞാ,നടവിതൊത്തു, കണക്കിൽ-
പ്പറ്റി കാര്യ, മൊരു പോംവഴിയില്ല;
മറ്റിനിപ്പരവതെന്തു മുറയ്‌ക്കോ-
തെറ്റിയോ ത്സടിതി കാണണമറ്റം.        74
 
ഇത്തരം ഹൃദി നിനച്ചൂ ഭടാഗ്ര്യൻ
ചിത്തഹർഷമൊടു നേത്രപുടത്താൽ
തത്തറ്റിത്തനുവപുസ്സു നുകർന്നാൻ
മത്തനാം കരി കരിമ്പുകണക്കെ.        75

ചുണ്ടു, റൌക്ക, കുഴൽ, മെയ്, പട, മഞ്ചും
പൂണ്ടു മിന്നിടുമൊരാ വധുവിങ്കൽ
ഉണ്ടു പഞ്ചവിധവർണ്ണശുകപ്പെൺ‌
മണ്ടുമുക്തി ഗുണമെന്നവനോർത്തു.        76

തെല്ലുമില്ലതിലസംഗതമെന്നായ്-
ച്ചൊല്ലുമാറു സഖിതന്നുടെ മുന്നിൽ
അല്ലു തോറ്റ കുഴലാൾ ചെരുതൊമൽ-
പ്പല്ലുതന്നിണ പതുക്കെ വിടുർത്തി;        77

‘കുട്ടി! നിന്റെ രുചിപോലൊരു വേഷം
കെട്ടി ഞാനിത വെലിക്കു കടന്നു;
പാട്ടിലെന്നയൊരു പാവകണക്കി-
ട്ടാട്ടിയാലു, മതിനെന്തു വിളംബം?        78

പോയതാം വഴിയടിക്കനമെന്യേ
നീയടിച്ച വഴി പോകുകയില്ല;
ആയതാട്ടെ, യിനിയും സഖി ചുമ്മാ-
തായമാട്ടരുതു; മേൽ‌പ്പണി നോക്കാം.        79

വൻ‌ചിതക്കുപരി ചാടിമരിപ്പാ-
നഞ്ചിടാതെ സതിമാരണയുമ്പോൾ
അഞ്ചിതാംഗതതിമണ്ഡനമേവം
തഞ്ചിടുന്നതു നിസ്സർഗ്ഗജമല്ലൊ.        80

അക്കണക്കിവലുമന്തിമമാകും
മെയ്‌ക്കലങ്കരമാർന്നു മരിപ്പാൻ
ഇക്കലോപവനഭൂവിലിദാനീം
പുക്കഹോ ! പുരുജയാം രുജപൂണ്ടു.        81

രാമമാർക്കു തനുമണ്ഡനമെന്യേ
കാമപൂജയരുതെന്ന മതത്തിൽ
നീ മഹാരസിക ചേർന്നിഹ തീരെ
പ്രേമമറ്റിവളെയിങ്ങനെയാക്കി.        82

[ 113 ]

ആട്ടെ, കിഴക്കു കഴിഞ്ഞതശേഷം
പോട്ടെ, വേണ്ടതിനിയെന്തതു ചെയ്യാം;
ചീട്ടെനിക്കു മരണത്തിനു നൽകീ-
ടട്ടെ മാരനതനുഗ്രഹമത്രെ.
       83
ആഴിപോലെ മിഴിനീരളവില്ലാ-
തൂഴിയിൽപ്പെരുകവേ മൊഴിയേവം
തോഴികേട്ടബലമാർക്കൊരു തങ്ക-
ത്താഴികക്കുടമൊടുത്തരമോതീ:
       84
ഈ വസന്തസമയത്തിൽ മനസ്സോ-
ടേവൾ പൂതശരപൂജകഴിപ്പോൾ
ആ വധൂടിയനവദ്യഗുണൗഘം
കൈവളർന്ന കമിതാവൊടു ചേരും.
       85
‌എന്ന ശാസ്ത്രവതനം പഴുതാവി-
ല്ലെന്നറിഞ്ഞുപവനത്തിലിദാനീം
വന്ന നമ്മൾ വഴി പോലതിശീഘ്രം
കന്നൽവില്ലനുടെ കാലിണ കൂപ്പാം
       86
ഏവമോതുമളവങ്ങനെയെന്നാ-
യാ വരാംഗിയരുൾചെയ്തു പതുക്കെ
പൂവറുത്തു തളിർമാമരമൂട്ടിൽ-
സ്സേവചെയ്തു മലരമ്പനെ മുറ്റും.
       87
വമ്പനല്പമിയലുന്ന യുവാവാം
ചെമ്പഴന്തിയനുയായികളോടും
ചമ്പകാംഗിയുടെ മുന്നിലൊരാട്ടിൻ-
മുമ്പഹോ! വൃകമൊടൊപ്പമണഞ്ഞു.
       88
'മൂന്നിനാറു മുഴുമാസമുറയ്പാൻ
തന്നിവൻ തല വണങ്ങിയുമേതും
നിന്നിലില്ലലിവു; വീണ്ടുമിതാ ഞാൻ
മുന്നിലെത്തി, യിനിയെന്തു വിളംബം?
       89
മേലിൽ നിന്നെ വിടുകില്ല പറങ്കി-
ഡ്ഡോലിയിൽക്കയറിയെന്നൊടുകൂടി
ചേലിലിന്നു നടകൊൾക; മടിച്ചാൽ-
പ്പാലിടഞ്ഞമൊഴി! മട്ടുകൾ മാറും.'
       90
എന്നു ദുഷ്ടനുരചെയ്തൊരു വാക്യം
കുന്നുതോറ്റ കുചമാർമണി കേൾക്കെ
വന്നു വന്നിടുവതെന്നെ നിനയ്പാൽ
നിന്നു നിന്ന നിലവിട്ടിളകാതെ.
       91
വായിലപ്പൊഴുതു ശീലനിറച്ചാ-
സ്ഥായിയുള്ള സഖിതനന്നൊടുകൂടി

[ 114 ] <poem>

ശ്രീയിയന്ന വധുവെപ്പിടികൂടി- പ്പോയിടാനരി മുതിർന്നു ജവത്തിൽ.        92


ഓമലിൻ വലതു കൈക്കു പിടിപ്പോ- രാ മനുഷ്യനുമവൾക്കുമിടയ്ക്കായ് ഭീമരിഷ്ടിയൊടൊരാളുടലേന്തും കാമനെന്നവിധമുക്കൊടണഞ്ഞു.        93


രണ്ടു വെട്ടിലരിതന്നുടൽ വ്യാഴ- ത്തണ്ടുപോലരിയുമബ്ബലവാനെ കണ്ടു തൽഭടരനല്പമമർഷം- കൊണ്ടു പുറ്റിലുമെതിർത്തമർ ചെയ്തു.        94


രുട്ടനല്പമിയലുന്ന കടന്നൽ- കൂട്ടമാക്കരടിയോടുകണക്കും വേട്ടനായൊടു മൃഗങ്ങൾകണക്കും മുട്ടരത്തരുണനോടമർചെയ്തു.        95


കുത്തി വെട്ടിയരിപങ്‌‌ക്തിയെ വീരൻ പത്തിനെട്ടു കൊലചെയ്തളവേകൻ മെത്തിടുന്നൊരു നിരാശതമൂലം കത്തിയോങ്ങി കളവാണിയെ നോക്കി.        96


തണ്ടുതപ്പിയുടെ വാളെഴുകക്കൈ- തണ്ടുയർത്തിയതു താഴ്വതിൽ മുന്നേ കണ്ടുനിന്ന മുകിലൻ നിമിഷാർദ്ധം- കൊണ്ടു വെട്ടിയതു വീഴ്ത്തി നിലത്തിൽ.        97


ഓമലാളുടെ കഴുത്തിനു നേർക്ക- ബ്‌‌ഭീമമാമസി പതിച്ചതു നോക്കി ഹാ! മരിച്ചു സതിയെന്നു വിചാരി- ച്ചാ മഹാൻ മഹിയിൽ മൂർഛയിൽ വീണു.        98


ശേഷമുള്ളരികളെക്കൊലചെയ്തുൾ- ത്തോഷമേന്തിന മഹമ്മദവര്യൻ യോഷമാർമണിയെ വാജിയിലേറ്റി- ശ്ശേഷശായിനഗരത്തിലണഞ്ഞു.        99


ബോധമാർന്നള, വടുക്കലഭിഖ്യാ- സൗധമാം പ്രിയ പെടായ്ക നിമിത്തം ഹാ! ധരോപരി പതിച്ചു കരഞ്ഞാൻ യോധമുഖ്യനൊരു ഭീരുകണക്കെ.        100


കണ്ടു, കുട്ടിയെ രസജ്ഞയടയ്ക്കും മുണ്ടു നീക്കുമള,വായവൾ വേഗാൽ വണ്ടു തോറ്റ കുഴലാളെ മുസൽമാൻ കൊണ്ടുപോയ കഥ യോധനൊടോതി.        101

[ 115 ]

അമ്പാർന്നൊരവളൊടു താനമാത്യനാകും
'തമ്പാ'നെന്നരുളി മഹീശ്വരിക്കുമുന്നിൽ
വമ്പാളും വരഭടനെത്തി വൃത്തമന്നാ-
ളെമ്പാടും പുരുതരശോകമോടുണർത്തി.        102

ഭ്രാതാവിൻ സുതതന്റെയാഹരണവും
തൽ പ്രാണസർവസ്വമാം
ശ്രീതാവും സചിവന്റെയാഗമനവും
യോജിച്ചു കേട്ടിടവേ
ജാതതങ്കസുഖം ഭവിച്ച സതിയാൾ
തന്മാനസം വേനലോ
ടേതാനും മഴയൊത്തുചേർന്നൊരു നിദാ-
ഘാഹം കണക്കായിതേ.        103

പത്താം സർഗ്ഗം സമാപ്തം


പതിനൊന്നാം സർഗ്ഗം

ചേലഞ്ചും തൻ മരുകകളൊടും നാടു മാറ്റാർക്കു കീഴായ്
ബാലന്മാരും ബത! ദയിതനും ബാന്ധവന്മാരുമെന്യേ
മാലത്യന്തം മനസി മധുനേർവാണിയാം റാണി പൂണ്ടാൾ;
കാലക്കേടിൻ കടുതയിൽ നരൻ കാറ്റിലെപ്പഞ്ഞിതന്നെ.        1

വിശ്വസ്തത്വം പെടുമൊരു സഗർഭ്യാത്മജയ്ക്കാർന്ന താപം
വിശ്വസ്തത്വം തടവിന വിശാലാക്ഷി വീണ്ടും നിനയ്ക്കെ
അശ്വസ്ത്രീ തൽ പ്രഥമപൃഥുകാന്തട്ട്ഹിലാംപോലെ തീർന്നാൾ;
വിശ്വം നൂനം വിപദി നരകം; വിഘ്നമില്ലെങ്കിൽ നാകം.        2

ദൈവത്തിനും ദയ മനുജനും തീരെ വേരറ്റു പാതി-
ജ്ജീവൻ വേറായ് ഭൃശമബലയായ് ഭീരുവായേകയായി
ഹാ! വർത്തിച്ചും ഹരിണസദൃശാക്ഷിക്കു നൈരാശ്യമേതും
കൈവന്നീ, ലാക്കമനിമണിയും ക്ഷത്രഗോത്രോത്ഥയല്ലേ?        3

പാരാവാരപ്പടി പെരുകിടും പീഡയിൽപ്പെട്ടിരിക്കെ-
സ്സാരാധിക്യക്കളരി സചിവൻതന്റെ സാന്നിദ്ധ്യമന്നാൾ
ആ രാജസ്ത്രീക്കലിവൊടരികിൽച്ചെന്നു ബന്ദിക്കു ദൈവം
കാരാഗാരക്കതകുകൾ തുറന്നിട്ടിടും മട്ടു തോന്നി.        4

പാരം ശുദ്ധപ്രകൃതിയൊടു നൽപ്രത്യയം ചേർന്നൊരർത്ഥ-
ശ്രീ രഞ്ജിക്കും പെരിയ പദമാർന്നുള്ളൊരാ നല്ല രാജ്ഞി
സാരൻ മന്ത്രീശ്വരനൊടൊരുനാൾ സൽക്രിയാപൂർവമിത്ഥം-
കാരം ചൊന്നാൾ കരളലിവിയറ്റുന്ന സന്ദേശവാക്യം;        5

[ 116 ] <poem> 'അല്ലേ മന്ത്രിപ്രവര! മതിമന്മനലിയിൽച്ചേർന്ന വൈര- ക്കല്ലേ! നിന്നെസ്സവിധഭൂവി ഞാൻ കണ്ടതെൻ നല്ലകാലം ഇല്ലേവനും മുഴുവനഴലായ് മന്നിൽ; വർഷാഘനത്താ- ലല്ലേശിടും നടുനിശയിലും കൊള്ളിമീനുള്ളതല്ലോ.        6


എന്നോ നീയെൻ സചിവ! തനതീ നാടു കൈവിടുന്നേ നിന്നോടൊപ്പം നിയതമതുതൻ ലക്ഷ്മിയും പോയ് മറഞ്ഞു; ഒന്നോർക്കുമ്പോളതു ശരി, യമാവാസ്യനാൾത്തിങ്കൾ പോയാ- ലിന്നോളം നാമുലകിലൊരിടം ജ്യോത്സനയെക്കാണ്മതുണ്ടോ?        7


വേലിക്കെട്ടറ്റൊരു വിളവിനെ സ്വേച്ഛപോൽത്തിന്നഴിക്കും കാലിക്കൂട്ടത്തിനു കിടയിൽ, നീ ദൂരെയായോരുകാലം മാലിക്കാണും മഹിയെ മുഴുവൻ മർദ്ദനം ചെയ്തുവല്ലോ; വെയ്ലിൽച്ചെന്നേ മനുജർ തണലിൻ മേന്മയോർമ്മിക്കയുള്ളു.        8


എന്താപത്താണതുമൂതലെനിക്കെന്റെ മന്ത്രീന്ദ്ര! ചൊൽവാ- നെൻ താപത്തിന്നെലുകയെളുത,ല്ലെന്തു ദുര്യോഗവായ്പോ, ഹന്താപത്യങ്ങളുമവനിയും ഹാ! ഭവൽ ഭാഗ്യസത്തും വെന്താളും ഹൃത്തെഴുമിവളെ വിട്ടാകവേ പോകയായി-        9


കന്യാലോകം കഴൽപണിയുമക്കാറണിക്കൂന്തലാൾ ത- ന്നന്യാഗാരസ്ഥിതി ഹൃദി നിനയ്ക്കാവത,ല്ലാവതുണ്ടോ? ധന്യാത്മാവേ! സചിവ! തുടരെദ്ദൈവമെന്നോടു ചെയ്‌‌വോ‌‌- രന്യായത്തിന്നവധിയുമതിന്മേലൊരപ്പീലുമില്ല.        10


ഈ വഞ്ചിശ്രീവസുമതിയുമെൻ ധന്യയാം കന്യയാളും ദൈവം നേരെ വരികിലിനിയും കൈക്കലാം തർക്കമില്ല; ഏവം ചിത്തവ്യഥയോടു വസിച്ചീടിലെന്തുള്ളു ലാഭം? യാവജ്ജീവം മഹിയിൽ മനുജർക്കുദ്യമം ഹൃദ്യമല്ലോ.        11


നേരം വൈകേണ്ടിനിയു,മുടനേ കോട്ടയത്തോളമൊന്നെൻ സാരജ്ഞന്മാർക്കണിതിലകമേ! സത്വരം പോയ് വരേണം; വാരവാരം വളരുമഴലാൽ വാടി ഞാൻ വാഴ്വതെല്ലാം ധീരൻ തൽ ക്ഷ്മാരമണനറികിൽത്തിട്ടമെൻ കഷ്ടമറ്റു.        12


ഭാവം മാറൊല്ലയി സചിവ! നീ ദൂതനായീടിലെന്ത- ശ്രീവത്സാങ്കൻ തിരുവടിയുമീ വേല പാർത്ഥന്നു ചെയ്തു; ധീ വമ്പിക്കും പുരുഷൻ മടിവിട്ടെന്തു വേഷം ധരിച്ചും പാവങ്ങൾക്കായ്‌‌പ്പകലുമിരവും പാടുപെട്ടീടുമല്ലോ.        13


പ്രാണിക്കൊന്നബ്ഭവജലധിതൻ ചാരമെത്താൻ കഴിഞ്ഞാൽ ക്ഷോണിത്തട്ടിൽ സുലഭത ചുരുങ്ങീടുമാ മുക്തിപോലെ, കോണിൽച്ചേർത്താലരികളെ മുറ്യ്ക്കീയെനിക്കും ഭവാനും പ്രീണിക്കുംമട്ടരികിലവനിശ്രീയുമാ സ്ത്രീയുമെത്തും .        14


ഈ രാജ്യത്തിൻ നിലയുമിവൾതൻ ശക്തിയും മറ്റുമെല്ലാം

ധീരാത്മാവേ! സചിവ! നിതരാം നീയറിഞ്ഞുള്ളതല്ലോ [ 117 ]

ധാരാളം ഞാൻ പറക ശരിയല്ലാൾത്തരം നോക്കിടാഞ്ഞാൽ-
പ്പോരാ, കൊല്ലക്കുടി കയറുകിൽത്തൂശി വിലക്കാൻ ഞെരുക്കം.       15

വാവിൽ ജൈവാത്യകനു വഴി കാണിക്കുവാൻ കൈവിളക്കോ
രാവിൽപ്പൊട്ടച്ചിറകൊടു പറക്കുന്ന മിന്നാമിനുങ്ങോ
ഭാവിക്കുമ്പോൾപ്പരിചൊറയി! നിൻപാത ചൊല്ലിത്തരാം ഞാൻ
ഹേ വിദ്വാൻ! നീ കൃപയൊടു പൊറുത്തീടുകെൻ ചാപലത്തെ.       16

പാലാഴിപ്പെൺകൊടി പുണരുമാപ്പത്മനാഭനെ പാദം
ശ്രീലാഭാർത്ഥം ചിതമൊടു നിനച്ചുത്തരാശാമുഖത്തെ
ചേലായ് നോക്കിച്ചെറുതുവഴി നീ ചെല്ലണം; മുന്നിലപ്പോൾ
വേലാതീതപ്രഥ ജഗതിയിൽപ്പൊങ്ങുമാറ്റിങ്ങൽ കാണാം        17

ആറും കുന്നിന്മകളുമമലശ്രീവിഭുതിപ്പുളപ്പും
പേറുന്നോരപ്പെരിയ നഗരം ഭർഗ്ഗനെപ്പോലെ സേവ്യം;
ഏറും മാലാർന്നിടുമതിനിണങ്ങുന്ന ശൂന്യത്വമെല്ലാം
മാറും കാലം മമ കുമമിതിൽ സ്ത്രീകളുണ്ടാകിലല്ലോ!        18

പത്രം കാണാത്തൊരു വിടപിയോ, പാലു നൽകാത്ത മാടോ,
ചിത്രം ചേരാത്തൊരു ഫലകമോ, ജീവനില്ലാത്ത മെയ്യോ,
തത്രസ്ഥം മൽമൽഗൃഹമിതുവിധം ലോകരോർത്തീടുമാറായ്-
ക്ഷത്രശ്രേഷ്ഠാൻവയമിതു വധുരിക്തമായ്ത്തീർത്തു ദൈവം.       19

നിന്നാലുള്ളം പൊടിയുമവിടംവിട്ടു മുന്നോട്ടു വീണ്ടും
ചെന്നാൽക്കാണാമിളയിടമിതി ഖ്യാതമാം ദേശമേകം;
അന്നാട്ടിന്നും ഭരണമൊരിളാഭർത്രിതാൻ ചെയ്‌വതിപ്പോ-
ളെനാലെന്തസ്സുദതി സുകൃതക്കുമ്പു, ഞാൻ പാപരംഗം.       20

തെന്നൽക്കാറ്റും തെളിവെഴുമിളന്തേനുമുന്മത്തഭൃംഗം-
തൻ നൽപ്പാട്ടും മടുമലർമണച്ചാർത്തുമൊത്തസ്ഥലത്തിൽ
ഉന്നമ്രാഭം പെടുമൊരു മലർക്കാവിനാലിന്ദ്രിയങ്ങൾ-
ക്കന്നഞ്ചിന്നും സഫലത കലാവൃദ്ധ! സിദ്ധിച്ചിടും തേ.        21

അന്നൽക്കായങ്കുളമെഴുമിളാഭൃത്തു ഗോവർദ്ധനം പോ-
ലിന്നപ്പുരിന്നിനിയ ഘനവാഹാരിഭീഹാരിയെത്രെ;
എന്നല്ലെങ്ങും പ്രജകൾ വഴിപോലൈക്യപാശത്തിനാല-
മ്മിന്നൽക്കൊപ്പം മറയുമുദധിക്കുട്ടിയെക്കെട്ടിയിട്ടാർ.       22

വാണീദേവിക്കുടയ നടനപ്പന്തലാം പന്തളാഖ്യ-
ക്ഷോണീഖണ്ഡം സുരുചിരമതിന്നപ്പുറത്തുള്ളതല്ലോ;
നാണീയസ്സാം നൃപരുടെ സുധർമ്മാദരം തത്ര കണ്ടാൽ
താണീടും‌പോൽ നിജ ഹൃദി സുധർമ്മാദരം യാതൊരാൾക്കും.        23

കണ്ടത്തിങ്കൽ കളയൊരിടമി, ല്ലൊരക്കയദ്ദിക്കുകാർതൻ
മണ്ടയ്ക്കുള്ളാണരികൾ വരികിൽച്ചാക്കിലുൾപ്പെട്ടു പോകും;
ഉണ്ടങ്ങെങ്ങും ജഗരമൊടഹോ കുണ്ഡലം ചക്രവും കൈ-
ക്കൊണ്ടബ്‌ഭോഗിവ്രജമഹിഭയം തെല്ലുമൊന്നില്ലതാനും.       24

[ 118 ] <poem>

ഓമൽസത്വപ്രബലതയൊടും വിദ്രുമശ്രീ വിളങ്ങി- ക്കാമം നന്മുത്തരുളി വനഭാസ്സൊത്തു വർത്തിക്കമൂലം ആമന്നിന്നില്ലണുവുമുദധിച്ചേർച്ചയെന്നാലുമെന്നും ധീമദ്വൃന്ദം നിയതമതതിൽക്കണ്ടിടുന്നുണ്ടു നിത്യം        25


ചേണാർന്നേവം വിലസുമവിടം വിട്ടു മുന്നോട്ടു ചെന്നാൽ കാണാം കാഴ്ചയ്ക്കരിയ തിരുവല്ലാഖ്യ കൈക്കൊണ്ട ദേശം; ആണായുള്ളോർക്കധിവസതിയായഗ്ര്യമാം കേരളത്തിൽ തൂണായുള്ളോരതിനു ശരിയായ് ദൂരെയും രാജ്യമില്ല.        26


പത്തിൽകൂടുന്നവരെയവനംചെയ്യുവോ,രെത്ര ഘോരാ- പത്തിൽപ്പോലും പുകൾ പുലരുവോർ, വീരലക്ഷ്മീകുചത്തെ പത്തിക്കീററാൽപ്പരിലസിതമാക്കീടുവോ,രീടുവായ്പോർ, പത്തില്ലത്തിൻ പതികളവിടെ പാർത്തിടുന്നുണ്ടു വിപ്രർ.        27


മൂന്നാൾ വിപ്രക്ഷിതിദയിതനാം ഭാർഗവൻ വീണ്ടെടുത്തോ- രിന്നാട്ടിങ്കല്ദ്ധരണിസുരർതാൻ ക്ഷത്രവൃത്തിക്കു യോഗ്യർ; എന്നാലോചിച്ചവരെയവിടെബ്ഭൂപരാക്കിച്ചമച്ചോ- രന്നാലാസ്യന്നിയലുമുചിതജ്ഞത്വമത്യന്തരമ്യം.        28


തെക്കുങ്കൂറെന്നഭിധകലുന്നോരു ചാരുത്വമേറും ദിക്കുണ്ടങ്ങേപ്പുറമതുഭവദ്ദൃഷ്ടിസന്തുഷ്ടിനല്കും; മൂക്കും നൂനം മുളകുകൊടിതൻ മൂലമന്നാട്ടിൽ മുറ്റും മൂക്കും ചിത്തം മുഴുവനെവനും മൂൽപയോരാശിതന്നിൽ.        29


അന്താപേതം പരധരണിഭൃൽപക്ഷവിച്ഛേദമേകി- സ്സന്താനംപൂണ്ടഖിലസുമനസ്സേവ്യനാ,യപ്രദേശം വന്താപം തീർത്തുലകിനു,ജയന്തന്റെകൂട്ടാർന്നു നിത്യം ഹന്താത്യന്തം ഗുരുധിഷണനാം ഭൂമഹേന്ദ്രൻ ഭരിപ്പൂ.        30


മാറാതേറ്റം മഹിമയെഴുമദ്ദിക്കു വിട്ടാൽ വടക്കും- കൂറാം നാട്ടിൽ പതികൾ കുതുകംകൂട്ടുമുൾത്തട്ടിലാർക്കും: ആറാം ശത്രുക്ഷതജമെഴുമപ്പൂരിനും ശോണിതത്തിൽ- ക്കൂറാർന്നീടും കുലഗിരിസുതാകാമുകൻ കാവലല്ലോ.        31


ദീനർക്കായിദ്ദിനമനു നീജസ്വത്തു സീപാളിവച്ചി- ട്ടാനത്തോൽമു, ണ്ടരവണി, വിഷക്കാപ്പി, ഭിക്ഷാന്ന, മേവം ഊനം ചേരും നിലയിൽ മുടിയാറായ വയ്ക്കത്തുദേവൻ സാനന്ദം, തേ സചിവ! സതതം സാധു സാധിക്കുമിഷ്ടം.        32


ശ്രീവത്സക്കോപ്പ, രവണയുമാർന്നാശു, വൈകുണ്ഠമോടും കൈവന്നന്നപ്പടകൾ നിതരാം മാനസപ്പൊയ്കയോടും, ആ വന്മുക്താവലിയൊടുകലർന്നർണ്ണവത്തോടുമൊക്കും ശൈവക്ഷേത്രം ഭൂവനവിദിതം വയ്‌ക്കമിന്നാർക്കു വർണ്യം?        33


ഭക്തക്കൂട്ടം വിഭവമൊടു വന്നെത്തുമദ്ദിക്കിലെന്നും

ഭക്തക്കൂട്ടം വിഭവമൊടൊടുങ്ങുന്നതോർക്കുന്ന നേരം [ 119 ]

യുക്തം പാരം; മനുജനു രസജ്ഞാഖ്യ നാക്കിനു പററാൻ
വ്യക്തം മാർഗ്ഗം സുദൃഢമതിലെസ്സദ്യയൂണൊന്നു മാത്രം.        34

കാണാമങ്ങേപ്പുറമൂരുഗുണംപൂണ്ട ഭൂമണ്ഡലത്തിൻ
പൂണാം പൂണിത്തുറ; പൂരമതപ്പൂമകൾക്കൂത്തരങ്ങോ?
ചേണാർന്നത്ഥിക്കഭിധ ചിതമേക്കുന്നൊരമ്മാടഭൂമി
പ്രാണാധീശർക്കുടയ പെരുതാം പൂർവപുണ്യപ്പുളയ്‌പോ?        35

ചൂടുന്നില്ലേ തലയിൽ മതിയെ?പ്പിന്നെ നിത്യം വൃഷത്തെ-
ത്തേടുന്നില്ലേ? പരപുരമദം തീർത്തുവയ്ക്കുന്നതില്ലേ?
കൂടുന്നില്ലേ വിബുധർ പതിവായ്സ്സേവചെയ്‌വാൻ നിനച്ചാ-
ലീടുററീടും നഗരമിതിൽനിന്നീശനെന്തോ വിശേഷം?        36

ഭൂമാ പിന്നെപ്പുകളെഴുമനന്തദ്വിജ ശ്രേഷ്ഠരും ചേർ-
ന്നാ മാന്യശ്രീപുരിയിൽ വരവേ തദ്വിയോഗംനിമിത്തം
ഹാ! മാലേറും മനമൊടവിടത്തിങ്കൽ വൈകുണ്ഠലോക
പ്രേമാവേശം മുഴുവനുമകന്നെത്തി പൂർണ്ണത്രയീശൻ.        37

ഉള്ളം തൃപ്തിപ്പെടുമൊരു കരം സൽഗണച്ചേർച്ച, മുറ്റും
വെള്ളക്കാർതൻ പ്രിയത, കുമുദാഭോഗസന്ദായകത്വം
കള്ളംവിട്ടപ്പുരിയിലിവയെ പൂണ്ടു നല്ലോരു രാജാ-
വുള്ളപ്പോളിദ്ധരയുടെയനന്താഖ്യയന്വർത്ഥതന്നെ.        38

മാടും മാടങ്ങളുമധികമാം മാടഭൂപാലർ വർത്തി-
ച്ചീടുന്നോരന്നഗരമതിലംഘിച്ചു മുന്നോട്ടു ചെന്നാൽ
വാടും വക്ത്രം വലരിപുപൂരത്തിന്നുമമ്മട്ടു മെച്ചം-
കൂടും വെള്ളപ്പുതുപൂകളിയന്നോരു തൃശ്ശൂരു കാണാം.        39

വെണ്മാടങ്ങൾക്കൊഴുകുമഴകോ,
തത്രവർത്തിക്കുമോമൽ
പ്പെൺമാൻകണ്ണാൾമണികൾ തടവും-
കാന്തിയോ, തൽഗുണത്താൽ
അമ്മാരന്നങ്ങുടയ പുകളോ,
ഹന്ത! തദ്വൈരി വാഴും
സമ്മാന്യശ്രീപരിലസിതമാം-
ക്ഷേത്രമോ, വാഴ്ത്തിടേണ്ടൂ?       40

എന്നാളും വൈശ്രവണസുഖദം പിന്നെയീയക്ഷിമോദ-
ത്തിന്നാലംബം നിരവധിലസൽപുഷ്പകം തൽപുരത്തെ
മുന്നാൾ നോക്കിപ്പണിതൊരളകയ്‌ക്കന്തികത്തിങ്കലല്ലാ-
തന്നാഗാലങ്കരണനരുളുന്നില്ലിതിങ്കൽക്കണക്കെ        41

കാമം നല്കാൻ കഴിവു കലരും കാമഹന്താവിനുള്ളോ-
രോമൽപ്പാദം തൊഴുതവിടെനിന്നൊട്ടുനാൾ യാത്ര ചെയ്താൽ
ധീമൻ! കാണാം സവിധഭൂവി തേ കക്കുടക്രോഡദേശം
ഭൂമദ്ധ്യത്തിൽപ്പുതുപുകൾമരം പൂത്ത പൂങ്കാവുപോലെ.        42

[ 120 ]

ചേലാർന്നീടും തദധിപർ കനംവാച്ച നിശ്ചലത്വ-
ശ്രീലാസ്യത്താൽ ശിഖരികളെയും ഭൂരിഗാംഭീര്യയോഗാൽ
വേലാതീതപ്രഥ പുലരുമാറാഴിയേയും ജയിക്ക
ശൈലാംഭോധീശ്വരപദവിയിൽപ്പാർപ്പതാശ്ചര്യമാണോ?        43

അംഗം കണ്ടാലവികലമനംഗാഭമാ, യധ്വരത്തിൽ-
ത്തുംഗപ്രേമം പെരുകിയൊരു തെല്ലധ്വരപ്രേമമെന്യേ
ഭംഗംവിട്ടപ്രജകളെയിണക്കീട്ടു വൈരം നിറയ്ക്കും
വൻ ഗംഭീരക്ഷിതിപരവരാർക്കത്ഭുതോൽഭൂതി നല്കാ?       44

അപ്പയ്യാഖ്യൻപടി കുവലയാനന്ദമുണ്ടാക്കീടുന്നോ-
രൊപ്പം പറ്റില്ലമരനുമതിന്മട്ടുകോശം ചയയ്പോർ,
കപ്പം നല്കും കവിമണി ജഗന്നാഥനമ്മട്ടു ശാസ്ത്ര-
വ്യൂൽപത്തിശ്രീ വിലസിയവനികാന്തയെപ്പുൽകിടുന്നോർ.        45

മുങ്ങാതെന്നും മലർമകൾ മനംവച്ചു മാനിച്ചു മാനി-
ച്ചങ്ങാടിക്കൊണ്ടമരുമൊരരങ്ങാമുമങ്ങാടിതന്നിൽ
എങ്ങാനും ചെന്നെതിരിടുവതിന്നേനമെത്തീടിലന്നെൻ
ചങ്ങാതിക്കദ്ധനപതിസഹസ്രാക്ഷതാകാംക്ഷയുണ്ടാം.        46

നേരം പോകാൻ വഴി പലതുമുള്ളോരു ദിക്കിൽക്കടന്നാൽ
നേരം പോകുംവഴിയറികയില്ലാകയാൽ വേഗമായ് നീ
ആ രമ്യശ്രീനഗരമതിലംഘിച്ചു മുന്നോട്ടൊരല്പം
ദൂരം പോയ്ച്ചെന്നണയുക പുരശ്രേഷ്ഠമാം കോട്ടയത്തിൽ.        47

ആമഞ്ജുശ്രുപുരിയെ വരണത്തിന്നു യോജിച്ചതാകും
ക്ഷൗമംപൂണ്ടും, നിരവധി നിശാന്തോപഭോഗ്യത്വമാർന്നും
ശ്രീമത്താകും പല പല പരിഷ്കാരമോടൊത്തുമപ്പോ-
ളോമൽക്കന്യയ്ക്കെതിരവടിവിൽ നീ കണ്ടു കൊണ്ടാടുമല്ലോ.        48

കാമം കോട്ടയ്ക്കകമതിലെഴും സ്ത്രീകൾതൻ ചാരുവക്ത്ര-
സ്തോമത്തോടേറ്റുടനടി ബഹിഷ്കാരയോഗം നിമിത്തം
ഓമൽത്തണ്ടാർനിര വികചമായ് ഖേയമദ്ധ്യത്തിൽ മുങ്ങി-
ദ്ധീമൻ! ചാകുന്നതിനു മുതിരും കാഴ്ച കാണേണ്ടതത്രേ.        49

തീനിന്നായ് തൽ പരിഖയിലെഴും തുംഗനക്രങ്ങളാരും
മാനിക്കും തൻ മകുടമതുടയ്ക്കുമ്പൊഴൻപറ്റ ശേഷൻ
ആ നിശ്വാസശ്വസനനിലവയ്ക്കന്തമേകീട്ടവറ്റിൻ
മേനിക്കുൾച്ചേർന്നൊരു മൃഗമദം മൂർത്തിമേൽച്ചാർത്തിടുന്നു.        50

സത്തുക്കൾക്കുള്ള കലുഷവിചാരങ്ങൾ പോലപ്പൊക്കമെമ്പാ-
ടൊത്തും, തത്സൽക്രിയകൾപടി നല്ലസ്തിവാരം കലർന്നു
തത്തുംഗശ്രീഹൃദയസമമായ് സ്ഥൈര്യമാർന്നും, മഹത്ത്വം
മെത്തും വപ്രം വിമതഭയദം തത്ര വർത്തിച്ചിടുന്നു.        51

തെല്ലും കൂസാതുരുമദമെഴും വൈജയന്തത്തെ ഞാൻ ഞാൻ
വെല്ലും മുൻപെന്നതിനൊഴമനിയെന്നോർത്തു മെല്പോട്ടു ചാടി

[ 121 ]

കല്ലും പൊന്നും പൊതിയെ വിലസും കമ്രകുഡ്യങ്ങളോടും
ചൊല്ലുൾക്കൊണ്ടവിടെയധികം രമ്യയാം ഹർമ്മ്യപങ്‌ക്തി.        52

ശ്രീമത്താകും സലിലമിരവിൽ ചന്ദ്രശാലേന്ദുകാന്ത-
സ്തോമം വർഷിപ്പളവടിയിൽനിന്നായതുണ്ണും ഘനങ്ങൾ
ഭീമഗ്രീഷ്മത്തിലുമുദധിയത്തള്ളി നീലാശ്മദംഭാ-
ലാ മഞ്ജുശ്രീസദനനിരതൻ ഭിത്തിമേൽപ്പാർത്തിടുന്നു.        53

വൈരക്കല്ലാൽപ്പണിത മുറികൾക്കുള്ളിലർക്കപ്രകാശം
വൈരള്യം വിട്ടിരവുപകൽവാച്ചൊന്നുപോൽ മിന്നിയാലും
ശ്രീ രഞ്ജിക്കും കുലവനിതമാരന്തിനേരത്തു ലോകാ-
ചാരം ചിന്തിച്ചണിമണിവിളക്കെത്ര കത്തിച്ചിടുന്നു.        54

ആരാൽ, ഗുച്ഛസ്തന, മളികചം, പല്ലവച്ചുണ്ടു, പിന്നെ-
ത്താരാരോമൽത്തനു, മൃദുലതക്കൈ, യിതെല്ലാം തരംപോൽ
പാരാതേന്തിപ്പരമകുതുകം പാന്ഥരിൽച്ചേർക്കുമാറു-
ള്ളാരാമാഭയ്ക്കകമടിമയാമാർക്കുമേ തർക്കമില്ല.        55

ശ്രീമാന്മാരാം തരുണരൊടു ചേർന്നുത്തമാഭിഖ്യകോലും
വാമാവർഗ്ഗം വളരെ വിലസീടുന്നൊരാ വായ്പുകൊണ്ടും
പൂമാതിൻ നൽപ്പുതുമ പുലരും പുഞ്ചിരിക്കൊഞ്ചൽകൊണ്ടും
ഭൂമാവോർത്താൽപ്പുരളി പൂരികൾക്കുള്ള പൊൽപ്പൂണുതന്നെ.        56

ഭൂമാവേറ്റം പെറുമളകയെപ്പിച്ചതെണ്ടിച്ചിടുന്നോ-
രാമാന്യശ്രീനഗരിയെ ഹരിശ്ചന്ദ്രവംശാബ്ധിചന്ദ്രർ
സീമാതീതപ്രഥയൊടവനംചെയ്തു ചൈതന്യമേറും
കാമാരാതിക്കുടയ കഴലുൾച്ചേർത്തു വർത്തിച്ചിടുന്നു.        57

ആരാജന്യർക്കരിനിര പരാഭൂതിനല്കാൻ ബലത്തോ-
ടാരാൽ നേരിട്ടടർ തുടരവേ പോർക്കലിബ്ഭദ്രകാളി
സ്ഫാരാസുയാന്വിതഹൃദയായ്ത്തീർന്നമട്ടിൽ തദന്തം
പാരാതെത്തി, ച്ചതിനെയരുളീടുന്നു താൻതന്നെ ശ്രീഘ്രം.        58

വാണീടുന്നുണ്ടവിടെയരിവംശാന്തകൻ, കേരളാഖ്യ-
ക്ഷോണീപാലൻ, യുവനൃപ, നസാമാന്യസൗജന്യപൂർണ്ണൻ,
വാണീലക്ഷ്മീധരകളെ വശത്താക്കിയോൻ, കീർത്തിപീന-
ശ്രോണീനേത്രാഞ്ചലമധുകരാരാമദേശായമാനൻ.        59

വാളിൻ വായും നയനവുമൊരേനേരമാരക്തമാവോൻ,
കാളിക്കാളും കടമിഴി കളിക്കുന്ന കല്യാണരംഗം,
കേളിക്കോർപ്പോനരിയ വിജയശ്രീയുമായ്, വാനിൽ വാഴും
ധൂളിക്കൂട്ടം ദിശിദിശി പുകഴ്ത്തുന്ന ദോർവീര്യമുള്ളോൻ.        60

സർവജ്ഞാംഘ്രിദ്വയമനുദിനം കൂപ്പുവോൻ, പൂക്കളമ്പാം
സർവ്വജ്ഞാരിക്കുടയൊരു മദം മൂർത്തിയാൽത്തീർത്തിടുന്നോൻ
സർവജ്ഞാഗ്രേസര, നവനീതൻ ഗണ്യമാം പുണ്യലക്ഷ്മീ-
സർവസ്വം, മൽകുശലമരുളാൻ തക്കവൻ തർക്കമില്ല.        (വിശേഷകം)61

[ 122 ] <poem>

ആ മന്നൻ തന്നരമനയണഞ്ഞാരുമില്ലാത്ത നേരം ധീമൻ! വഞ്ചിപ്രഥിതധരണീനാഥതൻ ദൂതനെന്നായ് ആമനം ചെന്നിരികിലറിയിക്കേണമക്ഷീണക്ത്യോ സാമഞ്ജസ്യത്തിനു സദനമായുള്ള സാരസ്വതത്തിൽ        62


സ്മേരാസ്യത്തോടമിതകരുണാബദ്ധനാമദ്ധരിത്രീ- സ്വാരാട്ടാത്മശ്രവണയുഗളം സാവധാനം ഭവാനായ് ആരാലേകുന്നളവിൽ വെളിവായെന്റെ സന്ദേശവാക്യം പേരാർന്നീടും പെരിയ സചിവോത്തംസ! ശംസിക്കണം നീ.        63


'ദീനത്രാണത്തിനു ദിവസവും ദീക്ഷചെയ്വോരിലഗ്ര്യ- സ്ഥാനം നേടിദ്ധരയിലരുളും ധന്യസൗജന്യരാശേ; സ്യാനന്ദൂരംനഗരമവനംചെയ്തിടും റാണി മാലാർ- ന്നൂനം കൈക്കൊണ്ടുഴറിയറിയിക്കുന്നു സന്ദേശമേവം:        64


'പാരം കംസപ്രഭൃതിദിതിജാധീശപാശർക്കു വായ്ക്കും ഭാരം താങ്ങാൻ പടുതയൊഴിവായ്പ്പണ്ടു പാഥോധികാഞ്ചി ശ്രീരംഗേശൻ തിരുവടിയൊടായ് സങ്കടം ചൊന്നതില്ലേ? ധീരത്വംവിട്ടിവളുമധിനാ നൂനമാ സ്ഥാനമേറ്റു.        65


മന്നർക്കെല്ലാം മകുടമണിയാം മാന്യകീർത്തേ! ഭവാൻതാ- നെന്നല്ലല്പാടഖിലമകലാൻ മാർഗ്ഗമുണ്ടാക്കിടേണം; ഇന്നന്യർക്കില്ലതിനുതര, മാ വർഷകാലം വരുമ്പോ- ളന്നപ്പെണ്ണിന്നരിയ ശരണം മാനസപ്പൊയ്കമാത്രം.        66


നല്ലാർ, ദുഃഖാകുല, യബല, ഞാൻ ഭീരു, വാരും തുണയ്പാ- നില്ലാതുള്ളോൾ, സ്വജന, മവനീഭർത്രി, ശത്രുക്കൾ വായ്പോൾ, എല്ലാം ചിന്തിച്ചിടണ, മഗതിക്കെത്തുമാപത്തു തീർപ്പാ- നല്ലാതെന്തിന്നരചർ കണയും വില്ലുമേന്തുന്നു കൈയിൽ?        67


സേതുസ്നാനപ്രവണമതിയായ്പ്പണ്ടു രാമേശ്വരത്തേ- യ്ക്കാതുംഗശ്രീ തടവിന ഭവാൻ പോകവേ, വഞ്ചിനാട്ടിൽ ചാതുര്യത്തോടരുളിന മമ ജ്യേഷ്ഠനാദിത്യവർമ്മാ- വേതുംവയ്യേ കരുതുവതിനും ദുർവിധിപ്രകമങ്ങൾ!        68


ഈവഞ്ചിക്ഷ്മാഗൃഹവളഭിയിൽത്താമസാക്രാന്തി നീക്കി ശ്രീവർദ്ധിപ്പിച്ചരുളിയ മഹത്താകുമാ രത്നദീപം ജീവസ്നേഹസ്ഫുടഗുണദശാശാലിയായിട്ടുമയ്യോ! ദൈവദ്വേഷോൽക്കടപവനനിൽപ്പെട്ടു പെട്ടെന്നു കെട്ടു.        69


ഉള്ളിൽത്തിങ്ങും വിഷമൊടു ജഗൽപ്രാണനെബ്ഭക്ഷ്യമാക്കി- ത്തള്ളിക്കേറും മദമൊടു മഹാദുഷ്ടരാമെട്ടുവീടർ കൊള്ളില്ലാർക്കും പുലരുവതിന്നമ്മട്ടിലീ വഞ്ചിഭൂമി- ക്കുള്ളിൽ പാർക്കുന്നിതു ബലിഗൃഹത്തിങ്കൽ നാഗാഷ്ടകംപോൽ.        70


ആറാണ്മക്കൾക്കവനിയിതിൽ ഞാനമ്മയായ്ത്തീർന്നിതെന്നാൽ

വീറാർന്നിദ്ദുഷ്പുരുഷരതിൽവച്ചഞ്ചിനും മൃത്യു നല്കി; [ 123 ]

ആറാതുള്ളോരഴലെരി പൊരിത്തീയിൽ വീണോരെനിക്കി-
ന്നാറായ് നില്ക്കുന്നതു മിഴി പൊഴിപ്പോരു കണ്ണീരു മാത്രം.        71

ചൊല്ലേറിടും ഫലമുതകുമാറെന്റെ സന്താനമദ്ധ്യേ
കില്ലേശീടാതരുളിന ഗുണം തഞ്ചുമീയഞ്ചു പിഞ്ചും
ചൊല്ലേണ്ടൊന്നും ശിവശിവ! ശഠൻ പൂമകൻതൻകടുങ്കൈ-
ക്കല്ലേറേൽക്കെക്കരുമനയിലാപ്പെട്ടു ഞെട്ടറ്റു വീണു.        72

ശേഷിച്ചുള്ളാസ്സുതനെ നെടുമങ്ങാട്ടുകൊട്ടാരമെത്തി-
പ്പോഷിപ്പിക്കാനിവൾ തുടരവേ, നമ്മൾതൻ നന്മതത്തെ
ദ്വേഷിച്ചിടും മുകിലനൊരുവൻ ദിഗ്ജയത്തിന്നു കൊട്ടി-
ഗ്ഘോഷിച്ചേറെബ്ബലമിരുതരം പൂണ്ടൊരുമ്പെട്ടണഞ്ഞാൻ.        73

എൻ നാടെല്ലാമവനു വശമായ്ത്തീർത്തു ധൂർത്തൻ തരത്തി-
നെന്നാരോമൽസഹജസുതയെത്തന്നെയും ബന്ദിയാക്കി;
എന്നാലാവില്ലിതിനു പകരം വീട്ടുവാൻ, കാട്ടുതീതൻ
സന്നാഹത്തെക്കരിമുകിലുപോൽത്തോടു നിർത്തുന്നതുണ്ടോ?        74

എന്നാലാംമട്ടവനൊടു സമാധാനമോരോന്നുരച്ചേ-
നെന്നാലെന്താശ്രമമൊരടവീരോദനംപോലെ തീർന്നു;
എൻനാവിന്നും ക്ലമമധികമായ്; വെട്ടുപോത്തോടു വേദം
ചൊന്നാലുണ്ടോ ഫല,മതുടനേ കേറി മാറിന്നു പായും.        75

മുന്നേ ദുഷ്ടൻ, പ്രതിഭടനൊരാൾ കീഴടക്കാനടുക്കാ-
തിന്നേരത്തിൽ ബലിതനയനോടൊത്തൊരൗദ്ധത്യമുള്ളോൻ,
പിന്നേടം വൻകൊതിയിളയിലും പെണ്ണിലും പൂണ്ടിടുന്നോ-
നെന്നേ! കാര്യം വിഷമമിവനെങ്ങെത്തുമോർത്താൽ വിവേകം?        76

കൊള്ളേണം ചെറ്റലിവബലയിൽ,ക്കാലിൽ മുള്ളൊന്നു കൊണ്ടാൽ
മുള്ളേ പറ്റു ദൃഢമതു പുറത്താക്കുവാനെന്നപോലെ
ഭള്ളേറുന്നോരിവനെയുടനേ ഭാനുമൽസൂനുദിക്കിൽ-
ത്തള്ളേണം; ഹാ! ശഠനൊടുചിതം ശാഠ്യമെന്നാപ്തവാക്യം.        77

ഞാനോ, ബാലൻ മമ തനയനോ, പണ്ടുപണ്ടേ തുടങ്ങി-
സ്ഥാനോച്ചത്വം കലരുമൊരു മൽഗോത്രമോ, ശാത്രവാഗ്നേ-
ഈ നോക്കെല്ലാം മമത സമമായ് വേണ്ടൊരീ വഞ്ചിരാജ്യം-
താനോ രാജൻ! തവ കരുണതൻ പാത്രമല്ലാത്തതിപ്പോൾ?        78

ആണായാര്യപ്രഥിതമതസന്മന്ദിരം താങ്ങിനില്ക്കും
തൂണായ് രാജർഷഭപദവി കൈക്കൊണ്ടിരിക്കും ഭവാനെ
താണാലംബിച്ചമരുമൊരു ഞാൻ ധന്യയല്ലോ; ചകോരി-
ക്കേണാങ്കൻതന്നുദയസമയം പട്ടിണിക്കോ ഭവിപ്പൂ?        79

ദേവന്മാരും പശുനികരവും വിപ്രരും കൂടിയൊന്നായ്-
ദ്ദാവത്തീപോലെരിയുമഴലിൽപ്പെട്ടു ശിഷ്ടൻ ഭവാനെ
ഹാ! വന്നീടാൻ പലവഴി വിളിക്കുന്നു; കേൾക്കുന്നതില്ലേ?
ഹേ! വന്ദ്യാത്മൻ! നിയതമവർതൻ നാവുതാൻ കേവലം ഞാൻ.        80

[ 124 ]



പതിനൊന്നാം സർഗ്ഗം സമാപ്തം


പന്ത്രണ്ടാം സർഗ്ഗം

വിശാഖവൽ ബലനിധി കേരളാഖ്യാനാം
വിശാംപതിക്കുടയ വിശിഷ്‌ടമന്ദിരം
വിശാലഹൃന്മണിമയമൗലിയാം കലാ-
വിശാരദൻ സചിവന്നു ദൃഷ്‌ടിലക്ഷ്യമായ്.        1

അനന്തതൻ കുറവുമതേന്തിനില്ക്കുവോ-
രനന്തനുള്ളോരു മദവും തകർപ്പതായ്;
അനന്തമാർന്നിടുമൊരു ശൃംഗപങ്‌ക്തികൊ-
ണ്ടനന്തമായിടുമൊളിപുണ്ടിടുന്നതായ്;        2

കദര്യർതൻ കരഗതൻ കരഗതപല്‌പശാഖിയായ്-
ക്കദർത്ഥിതർക്കയോദദേവപാണിയായ്;
സദംഭഹൃത്തുടയ ഖിലർക്കു ദുർഗ്ഗ്ഗ്ഗമായ്;
സദഗ്ര്യർതൻ സതതനിയുദ്ധരംഗമായ്;        3

[ 125 ]


പരസ്പരം പക വെടിയും പയോധിതാ—
സരസ്വതീസഖികൾ സദാ കളിപ്പതായ്;
നരർകൊഴും നയനപുരാണപുണ്യമാം
സുരദ്രുവിൻ സുരഹിതസുനമാധിയായ്;       4

കടക്കുവാനരിയ ഗിരിക്കുമുള്ളൊരു—
അടക്കിടും പുറമതിൽ ചുറ്റിടുന്നതായ്;
കടയ്ക്കകം തിരനിരപോലെ കാളിതൻ
കടക്കയൽക്കരിമിഴിയാടി നില്പതായ്;       5

ഉരയ്ക്കു വായ്പുടയ കലയ്ക്കെഴുന്ന മാ—
റ്റുരയ്ക്കുവാൻ നികഷദൃഷല്പ്രകാണ്ഡമായ്;
പരം പരാജിതപരിപന്ഥിഭൂമിഭ്യൽ—
പരമ്പരാപരിചരണൈധിതാഭരായ്;       6

മയന്റെയും മനതളിർ ശില്പശൈലിയാൽ
മയക്കിടും മനുജരഏന്ദ്രമന്തിരം
വിയത്തിലും വിളി വിളയുന്ന മട്ടിനാ—
ലുയർത്തിയസ്സചിവനുദഗ്രസമ്മദം.        (കുളകം)7

പടയ്ക്കു കെല്പുടയൊരു പാണിയാൻ ദ്രുതം
നടയ്ക്കെഴും നരപതിസൗവിദവ്രജം
കടക്കുവാനനുമതി നൽകിയുള്ളിലേ—
ക്കടക്കമാർന്നമലനമാത്യനെത്തിനാൻ.       8

പരപ്പെഴും തദജിരഭൂവിൽ വീരർതൻ
കരപ്പയിറ്റരിയൊരമാത്യനദ്ദിനം
ഒരല്പവും കുറവുപെടാതെ മേനിമേൽ
നിരപ്പിലുൾപുളകതനുത്രമിട്ടുതേ.       9

ഇരിമ്പിനാൽ പണിതൊരു കട്ടിയുണ്ടയെ—
ത്തരിമ്പിനും ശ്രമമിയലാതെ കൈകളാൽ
വരിഷ്ഠനാമൊരു ഭടനാശു ധൂളിയായ്
ഞെരിച്ചു കെല്പൊടു റവലഡ്ഡു പോലവേ.       10

മലർന്നിടുന്നൊരു കുടമുല്ലയെന്നപോ—
ലലക്ഷ്യമാ, യരിയൊരു ഹീരലക്ഷ്യകം
ബലമ്പെടും പരഭടനെയ്തുവിട്ട നൽ—
ക്കലംഭമൊന്നതിരഭസാൽത്തുളച്ചുതേ.       11

ഒരാൾ വിടുന്നൊരു ഗമലിപ്തമാം ശരം
ത്വരാന്വിതം നിടിലതലത്തിലേകൽക്കവേ
വരാഭമാം മൃഗമദചിത്രകം ധരി—
ച്ചൊരാവിധം വിലസി നിരാകുലം പരൻ.       12

വലാഹകപ്പടി വരുമാനതൻ മഹാ—
ബലാന്വിതം രദനമുരസ്സിനാൽസ്ഫുടം

[ 126 ]

ഖലാർത്തിദൻ പരഭടനേറ്റു കട്ടിയാം
ശിലാതലം ചെറിയൊരു സൂചിപോലവേ.        13

പിണങ്ങി നേർക്കധിചപലം കുതിച്ചു പാ-
ഞ്ഞണഞ്ഞിടും കുതിരയെയന്യസൈനികൻ
ക്ഷണം തടുത്തൊരു ചെറുനോക്കിനാൽ വെറും
തൃണംകണക്കതിനുടെ പാട്ടിൽ നിർത്തിനാൻ.        14

പരന്തപൻ പരനസികൊണ്ടലക്ഷ്യമായ്-
പ്പരപ്പെഴും കഠിനദൃഷത്തു വെട്ടവേ
തരത്തിലശ്ശില നടുവിൽപ്പിളർന്നുപോയ്
നിരന്തരം വെടിനിരയേറ്റപോലവേ.        15

നവായുധവ്രജവു, മതിൻ പയറ്റിനാ-
ലവാപ്തമാം പുകളെഴുമബ്ഭടൗഘവും
ജവാലവന്നരുളി വിഹാരയോഗമ-
ന്നവാച്യമാം ഹൃദയകുതൂഹലാബ്ധിയിൽ.        16

കടന്നു തൽസ്ഥല, മവനൊട്ടുദൂരമേ
നടന്നുചെന്നളവു, തെളിഞ്ഞു ജിഹ്വമേൽ
സ്ഫുടം നടിപ്പതിനജകാന്ത സന്തതം
തുടർന്നിടും കവികുലമക്ഷിലക്ഷ്യമായ്.        17

സുപർവവധ്വധരസുധാമദച്ഛടാ-
വിപര്യയം വിരവിൽ വരുത്തിടുന്നതായ്;
സുപർവവിധ്വതി മൃദുശീതളാംശുവിൻ
വിപക്ഷദൂർവഹത വിശങ്കമുറ്റതായ്.        18

പുരാരിതൻ ജടയെ വെടിഞ്ഞു പാഞ്ഞിടും
സുരാപഗയ്ക്കെഴുമൊരൊഴുക്കു തോറ്റതായ്;
പരാഭമാം പ്രകൃതിവധൂഗൃഹാന്തരം
ത്വരാന്വിതം മനുജനു കാട്ടിടുന്നതായ്;        19

ശരിക്കു നൽ സഹൃദയർതൻ ശിരസ്സൊടും
വരിഷ്ഠമാം ഹൃദയമിളക്കിറ്റുന്നതായ്;
ധരിത്രിയിൽപ്പുകളുടൽ തീ,ർത്തവന്ധ്യമാം
വിരിഞ്ചിതൻ വിധിയെ വിലക്കിടുന്നതായ്;        20

കിനാവിലും കദനമൊഴിച്ചു ദേഹികൾ
ക്കനാരതം നിഭൃതസുഖം കൊടുപ്പതായ്
ഘനാഘനം ചൊരിവൊരു വാരിധാരയോ‌-
ടനാമയം സകുതുകമോതിറ്റുന്നതായ്;        21

സരത്തിൽ വായ്പൊരു വരമൗക്തികൗഘവും
ശരത്തിൽ മിന്നിടുമൊരു താരജാലവും
ഉരത്തതാം മധുവിലെഴും മധൂളിയും
തരത്തിൽ വന്നടിയിണ കൂപ്പിടുന്നതായ്;        22

[ 127 ]

മഹോദധിക്കുടയ തരംഗമലതൻ
സഹോദരസ്ഥിതിയെ വിളിച്ചു ചൊൽവതായ്;
അഹോ! ലസിച്ചരുളിന സുക്തിപങ്‌തിതൻ
ഗൃഹോൽഘമാം രസനയവർക്കു കൈവശം. (കുളകം)        23

അനാരതം കൃതികളുതിർത്തു സദ്യശോ-
ധനാർജ്ജനം തുടരുവൊരക്കവീന്ദ്രരെ
ഘനാദരത്തൊടു പരിപന്ഥിവാഹിനീ-
വിനാശനക്ഷമനവനാശു കൂപ്പിനാൻ.        24

ക്വചിത്ത്രയീപടുതപെടും ദ്വിജാതിമാർ;
ക്വചിൽ കളസ്വരമിയലും കുശീലവർ;
ക്വചിൽ കലാകുശലതയാർന്ന ശില്പിമാർ;
വിചിത്രമക്ഷിതിപവിശിഷ്ടമന്ദിരം.        25

ധനുസ്സെടുത്തവരുടെ മുന്നിൽനിൽക്കുമാ-
മനുഷ്യർതൻ പതിയൊരു വേത്രിമൂലമായ്
അനുക്ഷണം കുതുകമുയർന്നൊരപ്പുമാ-
നനുജ്ഞ തന്നരികിൽ വരാൻ കൊടുത്തതേ.        26

നരോത്തമൻ മരുവുകകൊണ്ടു ധന്യമാ-
മൊരോമനപ്പുതുമണിമാളികയ്ക്കകം
വിരോധമറ്റനുചരവാക്കിനാൽ ദ്വിഷ-
ന്നിരോധകൻ സചിവനുടൻ കരേറിനാൻ.        27

മഹസ്സു വായ്പൊരു പുരളീപുരന്ധ്രിയാൾ-
ക്കഹന്തതൻ വിലസിതമാകുമന്നൃപൻ
സഹർഷനാം സചിവനുദിച്ചുയർന്നിടു-
ന്നഹർപ്പതിക്കുടയൊരു ലീല കാട്ടിനാൻ.        28

അനാദരം സ്വതനുവിലാർന്നു കന്ദുക-
സ്തനാഢ്യയാം ശിവയെ വശീകരിക്കുവാൻ
വിനാശമുറ്റൊരു വിഷമേഷുവിന്റെ മെയ്
പിനാകി പൂണ്ടതുപടി മിന്നി മന്നവൻ        29

ഹലാഹലംപെടുമഹി തോറ്റ ബാഹുവും
കുലാചലക്കൊടുമുടിയൊത്ത ചിത്തവും
ശിലാതലം പണിയുമുരസ്സുമദ്വിഷൽ-
കുലാകുലസ്ഥിതിദനിൽ മന്ത്രി കണ്ടുതേ.        30

തടിച്ചു നീണ്ടൊളിയൊടുരുണ്ടുരുക്കുകൊ-
ണ്ടടിച്ചു തീർത്തൊരു പരിഘത്തൊടൊപ്പമായ്
ഘടിച്ച ദോർയുഗളിയെ നോക്കിലാശു കൈ-
കടിച്ചിടും ഹരിഹയസൂനു പാർത്ഥനും.        31

പിണങ്ങുവോർക്കശനിശനിത്വമാർന്നു കൈ-
വണങ്ങുവോർക്കമരമരത്തൊടൊപ്പമായ്

[ 128 ]

കിണങ്ങളാം മണികളണിഞ്ഞു വൻകൊഴു-
പ്പിണങ്ങുമബ്ഭുജയുഗമുല്ലസിച്ചുതേ.        32

ശരിക്കു തന്നരിഹതിയാൽ പ്രസിദ്ധനാം
ധരിത്രിതൻപതി പുരുഷോത്തമൻ ജവാൻ
വരിച്ചിടുന്നൊരു ജയലക്ഷ്മിയാൾ സുഖി-
ച്ചിരിപ്പതിന്നരുളിയവന്റെ മാറിടം.        33

പരക്ഷമാപതിശരവും പ്രസൂനമാ-
മുരസ്സു തദ്ധരണിവധൂടി താന്തയായ്
നിരന്തരം രഹിസി രമിച്ചുറങ്ങിടു-
ന്നൊരന്നവ പ്രസവവിശാലമഞ്ചമായ്.        34

വിരിഞ്ഞുയർന്നരുളിൻ ഫാലവട്ടവും
ശരിക്കു നൽശ്രവണമണഞ്ഞ നേത്രവും
വരിഷ്ഠമാം ഗളവുമിയന്നൊരന്നൃപൻ
ഹരിച്ചിതാസ്സചിവവരന്റെ മാനസം.        35

അസഹ്യമാം നിലയിലുമൽപമാടല-
റ്റസംശയം വിലസുമവന്റെ കാഴ്ചയാൽ
പ്രസന്നനാം യുവനൃവരൻ തദാഗര-
പ്രസക്തി കേൾപ്പതിനു കൊതിച്ചു ചൊല്ലിനാൻ:        36

'വരാമിതാമൊരു യുവദൂതനെന്നു ചൊ-
ന്നൊരാളഹീശ്വരപുരരാജമന്ത്രിയോ?
പുരാ പരം പരിചിതനോയിടും ഭവാ-
നൊരാപ്തനെന്നിവനെ നിനച്ചിടേണ്ടയോ?        37

ഭവാടവീതടദവവഹ്നിഹേതിയാം
ഭവാനിതൻ പരമകൃപാബലത്തിനാൽ
ഭവാനിരിപ്പൊരുവിഷയം ദ്വിഷൽ പരാ-
ഭവാദി ചേർത്തഴകിൽ വിളങ്ങിടുന്നുവോ?        38

അടമുറ്റിവനൊരു സേതുയാത്രപോ-
മിടയ്ക്കു പണ്ടവിടെയമർന്ന മന്നവൻ
കടക്കുവാൻ പണിപെരുതുള്ള മാറ്റലർ-
ക്കടൽക്കെഴും മറുകര കണ്ടിടുന്നുവോ?        39

അനാവിലപ്രകൃതി പശുക്ഷമാസുരർ-
ക്കനാഭയം നിയതമിയന്നിടുന്നുവോ?
അനാരതം പ്രജകളവാപ്തകാമരാ-
യനാകുലസ്ഥിതിയെ വഹിച്ചുടുന്നുവോ?        40

ദ്വിഷൽഭുജച്ഛിദുരകുഠാരമാം ഭവാൻ
ദ്വിഷൾഭുജപ്രഥയെ രണത്തിൽ നേടവേ
വിഷണ്ണതയ്ക്കൊരു വഴിയെന്തു! ഭോഗിതൻ
വിഷത്തിനാൽ ഗരുഡനു വീര്യനാശമോ?        41

[ 129 ]


തമസ്സുതൻ വദനമണഞ്ഞ തിങ്കളിൻ
സമത്വമാർന്നിടുമൊരു താവകാനനം
അമംഗലം ഹതവിധി കൈവളർത്തിയെ—
ന്നമന്ദമായരുളുവതുണ്ടു സാമ്പ്രതം.        42

ജയം ലഭിച്ചൊരു ജഗദീശ—നിത്തരം
നയത്തൊടും നവരസഭാഷിതത്തിനാൽ
കയത്തിൽനിന്നകമലർ കുന്നിലേറ്റവേ
ഭയത്രപാവിവശത വിട്ടു മന്ത്രിയെ.        43

അമാത്യനപ്പൊഴതുമയമ്മറാണിത—
ന്നമായമായിടുമൊരുപേക്ഷയാകവേ
അമാഗുണൈർവിലസിടുമക്ഷിതീശനോ—
ടമാന്തമറ്റഹഹ! കഥിച്ചു ഖിന്നന്നായ്.        44

പുരാത്യത്തിനു തുടരുന്ന വേളയിൽ
പൂരാൻ ഹരൻ ഹരിപുരുഹൂതപൂജിതൻ
പുരാ തുറന്നൊരു നിടിലാക്ഷിപോലെ തൽ—
പുരാവനപ്രിയനൃപദൃഷ്ടി തീരുന്നുതേ.        45

രദങ്ങൾകൊണ്ടധരപുടം കടിച്ചുകൊ—
ണ്ടദംഭമാമരിശമിയന്നൊരന്നൃപൻ
ഉദഞ്ചിതദ്വുകുടി ഭയങ്കരാസ്യനായ്
വിദഗ്ദ്ധനാം സചിവനൊടോതിനാനുടൻ:        46

'ചരാചരസ്ഥിതികരനംബുജേക്ഷണൻ
പരാല്പരൻ പ്രകടിതയോഗനിദ്രനായ്
നിരാകുലം വിലസിന വഞ്ചിയെ ദ്വിഷ—
ദ്ദൂരാപമെന്നനുദിനമോർത്തിരിപ്പൂ ഞാൻ.        47

ദയാപയോനിധി ദനുജാരി ശേഷനിൽ
ശയാനനാം സരസിജനാഭനോർക്കുകിൽ
ജയാപ്തി കൈ വരുവതിനേതു,ന്ദീനനും
പ്രയാസമി,ല്ലവനുടെ പാദമാശ്രയം.        48

തിരിക്ക നാമുടനടി പോരിന്നൊന്നുകിൽ
ശരിക്കു കീർത്ഥ്യബലകളത്രമാകണം,
മരിക്കണം സമിതിയിലല്ലയെങ്കിലെ,—
ന്തിരിപ്പവർക്കിതുമതുമറ്റിടയ്ക്കിനി?        49

അനാഥയാമവനിതലേശ്വരിക്കു ഞാ—
നനാമയം വരുവതിനാഗ്രഹിക്കുകിൽ
അനാര്യമെന്നതിനെ നിനയ്ക്കയിദ്ലൊരാ—
ളനാമതം ഹരിയുമനുഗ്രഹിച്ചിടും.        50

കലാപരമൊന്നഹഹ! ദൃഗുദ്വഹക്ഷമാ—
കലാപമായ് വിലസിന വഞ്ചിയാളുകിൽ

[ 130 ] <poem>

കലാശമിദ്ധരുടെ ജീവനാശമായ്- ക്കലാഢ്യരും കരുതുമശങ്കമജ്ഞരും.        51


ശരിക്കു നാമഖിലരുമൈകമത്യമാർ- ന്നിരിക്കിലേ ധരണി നമുക്കിണങ്ങിടു; ഒരിക്കലൊന്നിടയുകിലക്കണക്കു ക- ണ്ടരിക്കു കീഴ്പ്പെടുമതു നിർവിവാദമായ്.        52


കടുത്തതാം ഗ്രഹണിയിൽ നാവിനും രസം മടുത്തുപോയിടുവതിലെന്തൊരത്ഭുതം? അടുത്ത വീടെരിയുകിലാരു ചെന്നു തീ കെടുത്തുകി, ല്ലൊരുമ ജഗജ്ജയായുധം        53


തെരിക്കനെഗ്ഗുണവതി റാണിയെത്തുണ- ച്ചിരിക്കിൽ ഞാ, നിനി വരുമെന്റെ വംശ്യരേ ധരിക്ക തൽകുലജരുമെപ്പൊഴെങ്കിലും ശരിക്കു കാത്തിടുമതിനില്ല സംശയം.        54


ഇവണ്ണമസ്സചിവനൊടോതി മേദിനീ- ധവൻ നിജാഗ്രജനൊടുണർത്തി സംഗതി, ധ്രുവം പരാ പശുഹൃതിവാർത്ത ഫൽഗുനൻ നൃവര്യനാം യമജനൊടെന്നപോലവേ        55


'ഇതിന്നു ഞാനനുജനു തന്നിടുന്നു സ- മ്മതിക്കുമേൽ സരദസമാജ്ഞകൂടിയും; മതിക്കുറപ്പൊടു ജയമാർന്നു വഞ്ചിയാം ക്ഷിതിക്കെഴും കദനമൊഴിക്ക സത്വരം'        56


ഇദം വചസ്സരുളിടുമഗ്രജന്റെ തൃ- പ്പദം നമിച്ചനഘയുവക്ഷമാധവൻ സദഗ്ര്യനാം സചിവനൊടുത്തു രാജ്ഞിതൻ മുദർത്ഥമപ്പൊഴുതിലിറങ്ങി യാത്രയായ്.        57


അനന്തരം നിജ കുലകാമധേനുവായ് മനന്തെഴിഞ്ഞരുളിന ഭദ്രകാളിയെ അനന്തഭാസ്സുടയ തദാലയം ഗമി- ച്ചനന്തതന്നധിപതി കൈവണങ്ങിനാൻ.        58


കരാഞ്ചിതപ്രതിഭയഖഡ്ഗതല്ലതല്ലയജേ! പരാസുതാകലിതപരാസുരവ്രജേ! പരാചരാവനപണചാരുവീക്ഷണേ! പരാൽപരേ! ഭഗവതി! പാഹി പാഹി മാം        59


അടിക്കടിക്കടിയനിലാധിവീചി വ- ന്നടിക്കുമാറരുളുമലന്റെ ശാസനം അടിക്കുതൊട്ടൊഴിയണമായതിന്നു നി- ന്നടിക്കു താണയി ജഗമംബ! കൂപ്പുവൻ        60

<poem> [ 131 ]

അനാഥനാമടിയനനാസ്ഥയെന്നിയേ
വിനാ ഭയം വിമതവിനാശനത്തിനായ്
അനാമയേ! തുനിവതനാരതം ഘനാ-
ഘനാഭ നിന്നുടയ ഘനാനുകമ്പതാൻ.        61

കരാളദോർദ്ധൃതകരവാളികേ! മനോ-
ഹരാളകേ! മമ നൃപവംശപാലികേ!
ഒരാളുമില്ലൊരു തുണ ഹേ! കൃപാസരോ-
മരാളികേ! കനിയുക ഭദ്രകാളികേ!"        62

ഇവണ്ണമബ്ഭഗവതിയെ സ്തുതിച്ചിളാ-
ധവൻ മഹാബലനിധി മന്ത്രിയുക്തനായ്
ജവത്തൊടും നിജ പുരിവിട്ടു രാജ്ഞിതൻ
ശിവത്തിനായ്‌ത്തദവനിതന്നിലെത്തിനാൻ.        63

വേഗാതിരേകമൊടു വൈരിഭടാസുപങ്‌‌ക്തി-
ക്കാഗാമിയായ വിലയത്തെ വിളിച്ചു ചൊല്ലി
നാഗാരി കീഴുലകിലെന്നകണക്കു ഗാംഭീ-
ര്യാഗാരമാം നൃപതി ദക്ഷിണദിക്കിലെത്തി.        64

തൽക്കാലമുൾക്കുളിരെഴും ക്ഷിതിഭർത്ത്രിചെയ്യും
സൽക്കാരമേൽപതിനുകൂടിയുമൊട്ടുനേരം
നിൽക്കാതെ പോരിനു നൃപാലകമൗലി ഹൃത്തിൽ
ചിൽക്കാതലാംകമലാഭനെയോർത്തിറങ്ങി.        65

ആ നന്ദനന്ദനനെഴും കുഴലൂത്തു കേട്ടി-
ട്ടാനന്ദമാർന്നരികിലെത്തിന ഗോപർപോലെ
മാനത്തിൽ മന്നനുടെ ശംഖൊലി കേട്ടു പൗരർ
ദീനത്വമറ്റവനു ചുറ്റുമനഞ്ഞുകൂടി.        66

നൂനം നടുക്കൊരു കനൽപ്പൊരി വീണിടുമ്പോൾ
വേനൽക്കു കാഞ്ഞ വിപിനം മുഴുവൻ ദഹിക്കും;
ഊനംവെടിഞ്ഞു നൃവരാഗമമക്കണക്കി-
ലാ നല്ല പൗരരെ രണോൽസുകരാക്കിയെങ്ങും.        67

ആ രാജഭക്തി കരളിൽപ്പെരുകുന്ന നായ-
ന്മാരാകെയന്നിമിഷമേ തദുപാന്തമെത്തി
പോരാടിടുന്നതിനു സജ്ജതപൂണ്ടു നിന്നു;
വൈരാകരഷ്ടഗൃഹർ മാത്രമകന്നു വാണു.        68

മറ്റുള്ള കൂട്ടരുമൊരുങ്ങി മുറയ്ക്കവർക്കു
പറ്റുന്ന മുട്ടരിയെ വെന്നിള വീണ്ടെടുപ്പാൻ
മുറ്റും കുതൂഹലമൊടെത്തി; നരർഷഭന്റെ
ചുറ്റും ക്ഷണത്തിലൊരു വൻപടയങ്ങു വാച്ചു.        69

ആ രാജവര്യസചിവാഗമനം നിമിത്തം
പാരാതെയന്നു മുകിലന്നു ഭയം വളർന്നു,

[ 132 ]

ശ്രീരാമലക്ഷ്മണപയോനിധിലംഘനത്താൽ
ഘോരശരാധിപതി രാവണനെന്നപോലെ.        70

ഭീയാർന്നു പാർപ്പിടമടുത്തുപെടും മണക്കാ-
ടായാലതത്ര തരമല്ലിനിയെന്നുതോന്നി
കായാവനേച്ഛയൊടു ദക്ഷിണദിക്കു നോക്കി-
പ്പായാൻ തുടങ്ങി പരമപ്പയോധനാഥൻ.        71

കൊല്ലക്കുടിക്കുടയൊരാലയിൽ നട്ട കൊച്ചു-
മുല്ലക്കു തുല്യമവനെത്തിയ ദിക്കിലെല്ലാം
പല്ലക്കിലുണ്ടരികിൽ വഞ്ചിവലാന്തകന്റെ
ചെല്ലക്കുമാരി ശിവനേ! ശിവരാമ രാമ!        72

പാടുന്നു, പാഴനൊടു പോയ്പ്പകിടകളിക്കു
കൂടുന്നു, കൂത്തു പലതങ്ങനെ കാട്ടിടുന്നു;
തേടുന്നു; പുഞ്ചിരി, നിനയ്പളവാർക്കുമുൾക്കാ-
മ്പാടുന്നു; പെണ്ണു പണമുള്ളെടമെന്നതൊത്തോ?        73

സൂക്ഷിക്കുകിൽകൊടിയതാമൊരു വാളരയ്ക്കു
ഭൂക്ഷിൽകുമാരികയണിയുന്നതു നോക്കൂ, കാണാം;
വീക്ഷിക്കുമാളുകൾ പഴിക്കുകിൽ വീശുവാനോ?
സാക്ഷിക്കു ദൈവ, മിവനൊന്നുമറിഞ്ഞുകൂടാ.        74

ഇതരഗതി ലഭിക്കാഞ്ഞെന്തിനും താൻ തയ്യാറായ്
ശിതമതി തിരുവട്ടാറ്റെത്തി യുദ്ധത്തിനായി
പൃതനയൊടു വസിച്ചാൻ; ശൂരനാം കേരളക്ഷ്മാ-
ശതമുഖനുമമന്ദം തത്ര താൻ യാത്രയായാൻ.        75

പന്ത്രണ്ടാം സർഗ്ഗം സമാപ്തം


പതിമ്മൂന്നാം സർഗ്ഗം


വിധുരത കലരാതെ കീർത്തിയാകും
വിധുകല പൊങ്ങുമൊരാപ്പുരാർണ്ണവത്തിൽ
മധുരിപു മഹനീയയോഗനിദ്രാ-
മധുമൊഴിയൊടൊരുമിച്ചു വാണിരുന്നു.        1

പരിണതരുചി പൂണ്ടനന്തതൽപോ-
പരി വിധു ശാരദ പർവരാത്രിയിൽപ്പോൽ
പരിചൊടു ഫണരത്നതാരജാലം
പരിസരമാർന്നു പരം ലസിച്ചിരുന്നു.        2

അരിയൊരു നിജനാമമന്യനാർന്നാ-
ലരിശമതിൽപ്പെടുമാരുമെന്നു കാ

[ 133 ]

അരികളുടെ വപുസ്സരിഞ്ഞിടുന്നോ-
തിയരികത്തതിയായത്തെളിഞ്ഞിരുന്നു.        3

തനതു കുലഗുണം വിടില്ല വമ്പൊ-
ട്ടനവധി വായ്ക്കിലുമാരുമെന്നു കാട്ടി
കനമുടയൊരു പാഞ്ചജന്യമുക്കെ-
ന്തിന പുരുഷോത്തമനുവഹിച്ചിരുന്നു.        4

പരപുരുഷനിലാശ വിട്ടു നിത്യം
പരപുരുഷങ്കൽ നിലീന ചിത്തയായി
പരമരുളിന ലക്ഷ്മി ഭർത്ത്യസേവാ-
പര ഹരിപാർശ്വമലങ്കരിച്ചിരുന്നു.        5

പതിരിനഹി ശരിപ്പെടും ഗരുത്മൽ-
പതിയുടെ പത്രയുഗം പതുക്കെ നോക്കി-
പ്പതിവിനു ഭഗവൽപ്രശസ്തി വായി-
പ്പതിനു ഇളപ്പെരുമാൾക്കുമൊത്തിരുന്നു.        6

ഗരുഡരഥഗളത്തിലുല്ലസിക്കു-
ന്നൊരു തുളസീദളമാലയോടുരുമ്മി
പൊരുളുടയൊരു പേരിയന്നു മോദം-
പെരുകിന ഗന്ധവഹൻ കളിച്ചിരുന്നു.        7

കമലനയനനെസ്സദാ വണങ്ങും
സുരതികൾതൽ ഹൃദയങ്ങളെന്നപോലെ
അമലകനകദീപമൊട്ടനേകം
സരധികഭാസ്സൊടു കത്തിനിന്നിരുന്നു.        8

മഹി മലമിയലാത്തതാക്കുവോനാ-
മഹിമണി മഞ്ചനെയേന്തി നിൽക്കമൂലം
മഹിമയിലവിടം തമസ്സു സത്താ-
മഹിമകരാംശുകണക്കകറ്റി വാണു.        9

അവനിയുടെ മദത്തിനാണിവേരായ്,
ഭവഗരളത്തിനു ഭദ്രമാം മരുന്നായ്,
ധ്രുവമവിടമനല്പമുല്ലസിച്ചു
നവമരസത്തിനു നാട്യശാലപോലെ.        10

അജനമലനനന്തനാദിതേയ-
വ്രജനതനംബുജപത്ര ജൈത്രനേത്രൻ
ഭജനപരസുരദ്ര പത്മനാഭൻ,
സുജനാസുഖത്തിനു ശുദ്ധസുതിഗേഹം.        11

ദിതിജഗള, മമന്ദഭക്തദൈന്യം,
ക്ഷിതിഭര, മിന്ദിരതൻ നിസർഗ്ഗമാനം,
പതിവിനിവയറുത്തു പന്തടിക്കു-
ന്നതിനുഴറുന്ന ചതുർഭുജങ്ങളോടും;        12

[ 134 ] <poem>

ദ്യുതിയൊടു യമുനാതടത്തിൽ മിന്നും മതികരമാർന്ന തമാലകാനനത്തെ സ്മൃതിപഥഗതമാക്കിയും സ്മിതപ്പാൽ- ക്കതിരിൽ വെളുത്ത കറുത്ത മേനിയോടും        13


ഭുവനനിഖിലകർമ്മസാക്ഷിയായും കുവലയ മോദദമായുമേറെ മെച്ചം ധ്രുവമിയലിന ലോചനദ്വയത്തിൻ നവകരുണാർദ്രകടാക്ഷമാലയോടും       14


കരിമുകിലിനെയാടിയിൽച്ചിലപ്പോൾ പരിചൊടു ചുറ്റിടിമന്തിവെയ്‌ലുപോലെ അരിയൊരു തിരുമേനി ചേർന്നു കാന്തി- ത്തരി വിതറീടിന പീതചേലയോടും,       15


ദിതിജരുടെയുരസ്സിലും ദിവൗകഃ- പതിയുടെ മൗലിയിലും ദിനങ്ങൾതോറും യതിവരഹൃദയത്തിലുംകളിക്കു- ന്നതിനണയുന്നൊരു തൃപ്പദങ്ങളോടും       16


ത്രയിയുടെ മുരടാം മുകുന്ദ, നുർവീ- ദയിതനു മുന്നിൽ വിളങ്ങി ദീനബന്ധു വെയിലിലകമുലഞ്ഞു വാനിൽ നോക്കും മയിലിനു മുന്നിൽ വലാഹം കണക്കേ       17


പെരുമഴയിൽ മലയ്ക്കിടുക്കിൽനിന്നും വരുമരുവിക്കൊരു പൗനരുക്ത്യമേകി തുരുതുരെ മിഴി രണ്ടിൽനിന്നുമപ്പോൾ പുരുഷവരിഷ്ഠനു സമ്മദാശ്രു പാഞ്ഞു       18


എഴുവതിനു ഞാനശക്തനമ്മ- ട്ടെഴുമൊരു ഭക്തിയിലുള്ളലിഞ്ഞ മന്നൻ തൊഴുകരമൊടു താണുവീണു നിന്ന- പ്പൊഴുതു മുകുന്ദനൊടിക്കണക്കുണർത്തി       19


അരുമറയുമറിഞ്ഞിടാത്ത പാരിൻ പെരുമുരടെന്നു പുകഴ്ത്തിടും പുരാനേ! തിരുവടി കളിയാടിടുന്നു കാൽത്താർ കരുതിടുവോന്റെ കരൾക്കളത്തിലെന്നും       20


നളിനനയന! നീ കിടാങ്ങൾ മുറ്റ- ങ്ങളിൽ വരിയായ് മണലപ്പമെന്നപോലെ കളിയൊടുലകിടങ്ങൾ തീർത്തു കാത്തുൾ- ത്തളിരിൽ നിനച്ചകണക്കഴിച്ചിടുന്നു       21


കതിരവനരുളുന്ന ചൂടു മാറ്റു- ന്നതിനിടവത്തിൽ വരുന്ന കൊണ്ടൽപോലെ

<poem> [ 135 ]

പതിവിനു പെടുമാടൽ പാരിനാറ്റു—
ന്നതിനവിടുന്നുഴറുന്നിതപ്പൊഴപ്പോൾ.        22

ഉലകിനുമതിനാൽത്തനിക്കുമുണ്ടാ—
മലഘുതരശ്രുതി നാശമാശു തീർപ്പാൻ
കലയുടെ പൊരുളായ പോറ്റി ശുദ്ധം
അലനില പൂണ്ടൊരു മത്യ്സമായതില്ലേ?        23

ഉരഗശയനനായ്ജ്ജഗന്മലത്തെ—
പ്പരമൊഴിവാക്കിടുമങ്ങതിന്നുതന്നെ
ഉരഗയുതമലച്ചുമട്ടിലാശാ—
ഭരമലർമാർന്നൊരു കൂർമ്മമായതില്ലേ?        24

യതികളുമറിയാത്ത ദിവ്യകോല—
സ്ഥിതിയെഴുമീയുലകിന്നു നമ്മ നൽകാൻ
ക്ഷിതിയിതിലതിനിധന്ദ്യമായ കോല—
സ്ഥിതിയെ വഹിച്ചതു സുപ്രസിദ്ധമല്ലേ?        25

ഉര പെറുമൊരു ദേവരാജനും തൃ—
ച്ചരണായുഗം തൊഴുമങ്ങു ശങ്കയെന്യേ
ധരയുടെ ഹിതമോർത്തു തുച്ഛമാകും
നരമൃഗരാജതപോലുമാർന്നതില്ലേ?        26

ബലികുലമണിയായ് ത്രിലോകി ഭക്താ—
വലിയിലണച്ചീടുമങ്ങു നിസ്വനെപ്പോൽ
വലിയൊരു നിലവിട്ടു വൈകിയാകും
ബലിയൊരു മൂവടി മണ്ണിരന്നതില്ലേ?        27

ജയജയ! ഭുജഭൂതമകേതോ!
ജയജയ! നിർമ്മിതവാരിരാശിസേതോ!
ജയജയ! വിവിദപ്രണാാശഹേതോ!
ജയജയ! കൃഷ്ണാ ഭവത്മഹത്വമേതോ!        28

പല പല വടിവേന്തി നമ പാരി—
ന്നലമരുളും തിരുമേനിതൻ പ്രഭാവം
ഖലരിവരറിയുന്നതില്ല തെല്ലും,
ജനനിധി നിമ്നത നെയ്യുറുമ്പുപ്പൊലെ.        29

ചുടു കനൽമിഴിയൻ തുടങ്ങി മുന്നിൽ—
പരപ്പടുമിമയോരെ വെറുത്ത തയ്യലാറെ
വീടുപണി പണിവോർക്കു ചെയ്‌വതിന്നൻ—
പ്രൊടുമവിടുന്നു വിടുന്നു വീടുതോറും.        30

അഭിയനടിപിഴച്ചഴൽക്കൊടുങ്കാ—
റ്റടിയിലൊമാലിലപോലെയാടിടുന്നു!
അഭിമലരിണാവിട്ടു താങ്ങലൊന്നി
ല്ലടിയുമൊറ്റവുമറ്റ തമ്പുരാനേ!        31

[ 136 ]

മറുതല തലപൊക്കി വഞ്ചിരജ്യം
പൊറുതി കെടുന്നതു പോറ്റി കാണ്മതില്ലേ?
ചെറുതൊരു തുണചെയ്തിടയ്കിലെല്ലാ-
മറുതിവരുന്നതിനൽപമല്ല യോഗം.        32

കഴിവൊരുവക വിട്ടു പോയിടേണ്ടും
വഴിയറിയാതെ കുഴങ്ങിനിൽക്കുമെന്നെ
മിഴിമുനയിണകൊണ്ടു പോറ്റി തെല്ലൊ-
ന്നൂഴിയുകിൽ ഞാനുടനൂഴിയൊക്കെ വെല്ലും.        33

തുണ തിരുവടിയെങ്കിലെന്റെ വാളി-
ന്നിള ഹരിതൻ ശതകോടികൂടിയല്ല;
ക്ഷണമതു വെടിയിൽപ്പവിക്കുണക്ക-
ത്തൃണവുമറുപ്പതെളുപ്പമല്ലൊരൽപം.        34

തിരുവടി കുലവില്ലു, വില്ലെടുക്കു-
ന്നൊരു കരമക്കരമാളുമാളുമെന്നായ്
കരുതിടുമടിയന്റെ കൈയുയർത്തി-
പ്പൊരുതുക; വെല്ലുക പോറ്റിതന്നെ പോരിൽ.        35

നരപതി നരകാരിയായ ദാമോ-
ദരനെ നിനച്ചിതുപോൽ സ്തുതിച്ചനേരം
നിരവധി ബലശാലിയായ് ഭവിച്ചാൻ,
വരസുധയുണ്ട വലപ്രമാഥിപോലെ.        36

ദിതിജരിപു കൃപാഭിധാനമാകും
ക്ഷിതികലരാത്തൊരിരുമ്പുചട്ട ചാർത്തി
ക്ഷിതിപതി രണഭൂവിലെത്തി, കോടി-
ക്കതിരവർതന്നൊളി പോംവഴിക്കു വീശി.        37

പടരുമൊരരിശത്തൊടൊത്തു സേനാ-
പടകൾ മത്സരബുദ്ധിപൂണ്ടു തമ്മിൽ
പട പൊരുതുവതിന്നുഋച്ചുകേറി-
പ്പടഹമടിച്ചു മുഴക്കി പാരമപ്പോൾ.        38

വളരുമൊരു മദത്തൊടൊത്ത ദന്താ-
വളനിരതൻ ചെവിയാട്ടിടുന്ന കാറ്റാൽ
ഇളകിയ പൊടി, യായതിന്റെ ദാന-
പ്രളയപയോനിധി പങ്കമായ്ച്ചമഞ്ഞു.        39

ഗജപരിവൃഢങ്‌ക്തി കർണ്ണതാല-
വ്യജനപരമ്പര വീശിയെത്തിടുമ്പോൾ
നിജ ചിറകുകൾ വിണ്ടുമാർന്നു ശൈല-
വ്രജമണയുംപടി ജിഷ്ണുയോധരോർത്തു.        40

തുരഗഖുരമടിച്ചടിച്ചുയർത്തി
സ്സുരപഥമോളമണഞ്ഞ രേണുജാല

[ 137 ]

തരനി കരശരം തറച്ചിടായ്‌വാൻ
ധരണിയണിഞ്ഞൊരു ചട്ടപോലെ തോന്നി.       41

ഒളിപെരുകിന വിണ്ണിലുള്ള പച്ച-
ക്കിളിമൊഴിമാർ പടം കാണുവാൻ വരുമ്പോൾ
ഒളിവിനു പൊടിയെന്ന കൈതവത്താൽ
വെളിയടയിട്ടു വിദഗധനാം സമീരൻ.        42

വിയാബലകളേപ്പുണർന്നു വാഴ്വാൻ
നിയതമുറൊച്ചൊരു സാദികൾക്കുവേണ്ടി
ഹതയതി പൊടിയാൽ ക്ഷണം ചവിട്ടി-
ക്കയറുവതിന്നൊരു കോണി തീർത്തുവച്ചോ!       43

ഇളകി രയമെഴും ഹയങ്ങൾ പായു-
ന്നളവുഅയരും പൊടി ചുറ്റിലും പരക്കെ
ഇളഭയമൊടു ഹേഷ കേട്ടു മെയ്യിൽ-
പ്പുളകനിചോളമണിഞ്ഞപോലെ തോന്നി.       44

വിളിപെരുകിന വീരർ വില്ലിൽനിന്നും
മിളതരയം വിടുമമ്പു കൊണ്ടിടായ്‌വാൻ
ഒളിവതിനു തുടർന്നു ഭാനു തങ്ക-
ത്തളികകണക്കു രജോർണ്ണവത്തിനുള്ളിൽ.       45

അതിഅരഥർ കരിപങ്‌കിയാം കരിങ്കൽ-
ത്തതിയിലിയറ്റിന കോട്ടകൾക്കു മുന്നിൽ
കുതിരയുടെ കുളമ്പു കൊണ്ട നിമ്ന-
ക്ഷീതികൾ കിടങ്ങുകളെന്നപോൽ വിളങ്ങി.       46

കൊടിയ രഥകുലത്തിൽ മിന്നി നില്ക്കും
കൊടിമരമംബരമാക്രമിച്ചു വിണ്ണിൽ
കുടിലകചകൾ നട്ട പാരിജാത-
ക്കൊടി പടരുന്നതിനുള്ളരുന്നുകമ്പായ്.       47

അമലതരമതിൽപ്പെടും പതാകോ-
ത്തമനിര തട്ടി വരുന്ന മന്ദവായു
അമരസമുദയത്തെയഭ്രയാന-
ക്ലമരറുമാറു സപര്യചെയ്തു മേന്മേൽ.       48

ഉരപെരുകിന തേർ ചലിച്ചിടുമ്പോൾ-
പ്പരമിള താഴ്ത്തിന നേർമിതൻ നിനാദം
നിരവധികപയോദഗർജ്ജിതംപോ-
ലുരഗഭയം ബലിപത്തനത്തിൽ നല്കി.       49

കുഴൽ, പടഹ, മിടയ്ക്ക, കാളമോടും,
തഴ, കുട, ചാമര, മാലവട്ടമോടും,
ത്തഴകുടയ ചമുക്കളാജിടുവിൽ-
പ്പുഴകൾ കടൽക്കകമെന്നപോലെ പാഞ്ഞു.       50

[ 138 ]


ത്വരിതമിഷു, ശതഘിനി, മിന്ദിപാലം,
ചുരിക, ധനുസ്സു, പരശിധം, കൃപാണം,
അരി, ഗദ, മുസവം, തുടങ്ങി യോധ-
പ്പരിഷ പലേതരമായുധങ്ങളേന്തി.       51

ഇരുകരമരികത്തെഴുമ്പൊൾ വേറി-
ട്ടൊരു പരിഘത്തെയജാഗളസ്തനംപോൽ
കരുതി, യതു വെടിഞ്ഞു കൈകൾ വീശി-
പ്പൊരുതിടുവാൻ ചില യോധവീരർ പോന്നു.        52

പടരുമരിശമാർന്നു പാഞ്ഞിടുമ്പോൾ
സ്ഫുടമുയരും ഭ്രുകുടിക്കു തുല്യമായി
ഭടപരിവൃഢർകയ്യിൽ മിന്നിടുന്നോ-
രുടമ പെരുത്ത ശാരാസനം വളച്ചു.       53

പരമെഴുമരിശത്തിനാൽ സ്ഫുലിംഗോൽ-
ക്കരമുതിരുംപടി കാണുമക്ഷികോണം
കരമരുളിടുമാറു യോധർ കല്ലിൽ
ത്വരയൊടു തേച്ചിടുരമ്പു മൂർച്ചയേന്തി.       54

അരിയൊരു മഷിയാൽ തെളിഞ്ഞൊരോമൽ-
പ്പുരികുഴലാളുടെ കൺകടയ്ക്കു നേരായ്
അരിവരനികരം ഗരത്തിലഗ്രം
പരിചൊടു മുക്കിന ബാണപങ്‌ക്തി തീർന്നു.       55

പടുഭടരുടെ നേർച്ചയാൽ വെളിച്ച-
പ്പെടുമൊരു യുദ്ധപ്പിശാചികോഗ്രമൂർത്തി
കടുതരമലറുന്നപോലെ ഘോഷ-
ത്തോടു ചെറുഞാണൊലി ചുറ്റിലും മുഴങ്ങി.       56

ത്വരിതമുറയിൽനിന്നെടുത്തു യോധ-
പ്പരിഷയിളക്കിയ ഘോരബഡ്ഗപങ്‌ക്തി
അരിമയോടുമഴിച്ചുലച്ചൊരാജി-
പ്പുരികുഴലാളുടെ കൂന്തലെന്നു തോന്നി.       57

മതിയിലതുലമായ് വളർന്ന ധൂളി-
ക്കൊതിയിൽ വെളിക്കു വിലം വെടിഞ്ഞു മേന്മേൽ
ഗതിയെഴുമൊരു കൃഷ്ണപന്നഗത്തിൻ
ദ്യുതി, യുറവിട്ട കൃഷ്ണപാണമേന്തി നിന്നു.       58

അരിഹതി മറയാത്ത മാറിടത്താൽ
ശരിവരെ നിന്നു തടുക്കുവാനുറയ്ക്കെ
പരിച കടകമെന്നമട്ടു യോധർ-
ക്കരിയ കരത്തിനു ഭുഷമാത്രമായി.       59

ധരയൊരുപടി, യേതുകൊൺറ്റു തൊട്ടാൽ
ത്വരയൊടു താ, ണഹിരാജനാടലേകും:

[ 139 ]

പരമിരുവിരലാൽച്ചുഴറ്റിനാര-
പ്പരശുവെടുത്തു ഭടാഗ്രരീർക്കിൽപോലെ.        60

ഉടമയൊ,ടെതു കൈയിൽനിന്നു ചാടു-
ന്നടവിലരിക്കതു കണ്ണിൽനിന്നു ചാടും,
ഭടകരമതിലാക്കനത്ത കുന്തം
സ്ഫുടമൊരുണങ്ങിയ നായ്ങ്കണക്കു പറ്റി.        61

വടിവൊടു വിധി തന്ന ശക്തി കൊല്ല-
ക്കുടിയൊടു കൊള്ളുവതേവനെന്നു ചൊല്ലി
ചൊടിതടവിന യോധർ പാഞ്ഞു ബാണ-
പ്പടി നിജ ശക്തി കരത്തിലേന്തിടാതെ.        62

അടർനിലമിഭഗർജ്ജിതത്തൊടശ്വോൽ-
ക്കടതരഹേഷിതവേദ്യമായിരിക്കെ
ഭടർ പടഹമടിച്ചു പണ്ടുപണ്ടേ
നടപടി തെറ്റരുതെന്നുവച്ചുമാത്രം.        63

ഒരു ദനൂജഹതിക്കുമംബുജാക്ഷൻ
തിരുവടിയന്നവതാരമാർന്നിടാഞ്ഞും
ഉരുതര നരസിംഹനാദഘോഷം
തെരുതെരെയങ്ങുമഭംഗമായ് മുഴങ്ങി.        64

അവനിയിലലസാക്ഷിമാർക്കു ഗർഭ-
സ്രവമരുളുന്ന കഠോരകംബുനാദം
നവ സമിതിനതാംഗിയിൽക്കൊതിക്കു-
ന്നവർ മധുവിൽപ്പികഗീതിപോലെ കേട്ടു.        65

കനിവൊടു പുണരാൻ വരും ജയശ്രീ
വനിത ഭയത്തൊടു മാറിടായ്‌വതിന്നോ
തുനിവൊടു ചില യോധരെത്തി യുദ്ധാ-
വനിയിലൊരായുധവും ധരിച്ചിടാതെ?        66

അതിബലികൾ ഭടാഗ്ര്യർ പോർക്കളത്തിൽ
ക്ഷതികലരാത്തൊരു മെയ്ക്കു ചട്ടപോലും
അതിനെ വിജയിയെന്നു ലോകരോതു-
ന്നതിനിട വന്നിടുമെന്നുവച്ചൊഴിച്ചു.        67

എതിരിലെഴുമരീഭപങ്‌ക്തിയാകും
പുതിയ ശിലാവരണത്തിലെത്തി മേന്മേൽ
ധൃതിയൊടു തടഘാതലീലചെയ്യു-
ന്നതിനു മുതിർന്നു മതംഗജാധിപന്മാർ.        68

കരിവരരുടെ കൂർത്ത കൊ,മ്പെതിർപ്പോ-
രരിഭടർതൻ ശില തോറ്റ മാറിടത്തിൽ
പരിണതകദലീഫലത്തിനുള്ളിൽ-
ശ്ശരിവരെ രാജത സൂചിപോലെ കേറി.        69

[ 140 ]


പ്രതിഭടതനുശോണിതത്തിൽ മുങ്ങി—
ദ്യുതി കരിതന്റെ രദത്തിനൊന്നു മാറി,
പുതിയൊരു മഴനാളി,ലാത്തധാതു—
ക്ഷിതിധരനിർഗ്ഗതനിത്ധരത്തിനൊപ്പം.        70

ക്ഷണമതിനുടെ കൊമ്പു തുമ്പിനോളം
പിണനിരകൊണ്ടു നിറഞ്ഞുപോയിടുമ്പോൾ
ചുണയൊടതു വലിച്ചെടുപ്പതിന്നായ്—
ക്ഷണപധരോപരി വെച്ചു തേച്ചു ദന്തി.        71

കരിഗളഭുവി യന്ത്യഹസ്തമേന്തും
പെരിയ കൊടിക്കരിബാണമേറ്റു ഭംഗം
വരികിലുമതു തോന്നിടാത്ത മട്ടിൽ
ത്വരിതമുയർന്നു തദീശ ദീർഘപുച്ഛം.        72

നിരവധി രിപുരോപമേറ്റനേരം
ദ്വിരദശിരസ്സു വമിച്ച മൗക്ലികാളി
പടഹതഭടരെപ്പുണർന്നു പൊട്ടും
സുരവധുവിങ്കുചഹാരമെന്നു തോന്നി.        73

ദ്യുതതരമിഭമസ്തകത്തിൽനിന്നും
ക്ഷതജകണത്തെയുതിർത്തിടും ശരങ്ങൾ
ചിതമൊടു ചെവിമൂലതന്നിൽ വായ്ക്കും
പതകരികൾക്കു ചുവപ്പുചായമിട്ടു.        74

നവരുധിരപടങ്ങൾ മൂടുമാന—
ച്ചുവടുകളാം ഗജബന്ധിനീഗണത്തിൽ
ശിവശിവ!! രിപുയോധകുഞ്ജരന്മാർ—
ജവമൊടണഞ്ഞു മറിഞ്ഞടിച്ചു വീണു.        75

അരികിലടരിനായ് വരുന്ന യോധ—
പ്പരിഷകളെക്കഴല്പൊക്കിയുഴിമേലും.
കരി,യതിനുടെ പേരു തേച്ചു സേനാ—
പരിവൃഢർതൻ മുഖപങ്ക്ലിമേലു, മൊപ്പം.        76

അമരിലരികളെജ്ജയിക്കവേ തൽ—
ക്ഷമയുടെ നാഥത തന്നധീശ്വരങ്കൽ
ശ്രമരഹിതമണഞ്ഞതോർത്തു ചെയ്തു
വമഥുവിനാൽക്കരി മംഗളാഭിഷേകം.        77

പടുതയൊടു ഗജം ദ്വിഷൽബലത്തിൻ
നടുവിൽ വരാൻ കുതിരയ്ക്കു പാത വെട്ടി,
ചടുചടെ റയിലിന്നു പായുവാൻ വ—
മ്പൊടു മലകൾക്കകഭിഞ്ചിനിയർപോലെ.        78

ഉടമയൊടു ഹയം പുറത്തുകേരും
ഭടനുടെ ഹൃത്തൊടു വച്ച പന്തയത്തെ

[ 141 ]


അടവിൽ നിജ കരസ്ഥമാക്കുവാനോ
പടനിലമെത്തി നിനയ്പതിന്നു മുന്നേ?        79

എതിരിൽ വരുമരിക്കു തൻ‌ഖുരത്താൽ
ക്ഷതിയരുളി, ക്കടുഹേഷിതച്ഛലത്താൽ
കുതിരകൾ യജമാനർ കാഴ്ചകണ്ടാൽ
മതി, യവ പോരിനു പോരു, മെന്നുരച്ചു.        80

അശനിസമശഹാഭിഘാതമേറ്റ—
റ്റശരണമാം പിണമായ യോധദേഹം
ഭൃശമിളയൊടു ചേർപ്പതിന്നു വജ്ര—
പ്പശയുടെ ലീല, യതിൽനിണം വഹിച്ചു.        81

പരിസരഭുവി വീണ യോധനെത്തൽ
കരികരശീകരശീതളോപചാരം
ശരിയവരെയരുളിത്തളർച്ച മാറ്റി—
ത്തിരിയെ രണത്തിനു ശക്തനാക്കി നിർത്തി.        82

അപരനു കരി കർണ്ണതാലവൃന്തം
കൃപയിലിളക്കി, യസുക്കൾ നൽകിയപ്പോൾ
ത്രപയൊടു കുചശാടി നാകകൂർ‌മ്മ—
പ്രപദകൾ വീണതു വീണ്ടുമിട്ടു മാറിൽ.        83

പരമൊരുവനു തന്റെ മെയ്യുയർത്തി—
ദ്വരദവരൻ ബലമോടെറിഞ്ഞനേരം
സുരയുവതികൾതൻ മുഖങ്ങൾ കാണ്മാൻ
തരമുളവായി മരിപ്പതിന്നുമുന്നേ.        84

പരനവനിയെയോ സമജ്ഞയെയോ
വിരവൊടു പുൽകിടുവാൻ തരപ്പെടാതെ
ദ്വിരദരദനിവിഷ്ടനായ്ത്ത്രിശങ്കു—
സ്മരണമിയന്നു നടുക്കു ബുദ്ധിമുട്ടി.        85

പരിചൊടു ഭരവീരർ കാർമ്മുകത്തെ—
പ്പുരികമൊടൊത്തു വള, ച്ചതിങ്കൽനിന്നും
അരിതനുവിലയയ്ക്കുമ, മ്പവർക്കു—
ള്ളരിയ മിഴിക്കു സമാനമായ്, ച്ചുവന്നു.        86

ഇട ശകലമില്ലാതെ വില്ലിൽനിന്നു-—
ക്കുടയ നിഷംഗികൾ വിട്ടിടും ശരൌഘം
അടവൊടുമിരുകൈനിലയ്ക്കു തമ്മിൽ
ഘടനമിയറ്റിന കമ്പിപോലെ തോന്നി.        87

ശരമിഷുധിയിൽനിന്നെടുപ്പതും തൽ‌—
പരമതു വില്ലിലണയ്പതും ധരിപ്പാൻ
പരനയനമശക്തമായ് പ്രയോഗ—
ത്വരയിൽ, മഹാത്ഭുതജാലവിദ്യയിൽപ്പോൽ.        88

[ 142 ]

ഒരുവനരിഹയവ്രജത്തെ വെട്ട്-
ത്തെരുതെരെ വീഴ്ത്തി കൃപണേപാണിയായി
അരുണജനുടെ കിങ്കരർക്കു ശീഘ്രം
വരുവതിനേകിയ വാഹനങ്ങൾപോലെ        89

ഒരു ഭടനൊരു ഘോരകുഞ്ജരത്തി-
ന്നിരുകരവും കഴലും മുറിച്ചു ശീഘ്രം
വിരുതൊടു കതിനയ്ക്കു തീകൊളുത്തും
പുരുഷനൊടൊപ്പമകന്നു വാങ്ങിനിന്നു        90

ഇതര ഭടനടർക്കളത്തിലൊറ്റ-
ക്ഷതവുമെഴാത്ത തനിക്കു ദൃഷ്ടിദോഷം
ബത! വരുവതൊഴിപ്പതിന്നുവേണ്ടി-
ദ്രുതമധരം രദനങ്ങളാൽ മുറിച്ചു        91

ചുണയെഴുമപരൻ ദ്വിഷല്പൃഷർക്ക-
വ്രണഗത രക്തകണവ്രജത്തെ നൂനം
ക്ഷണമരികൾ പഠിപ്പതിന്നു തൻമെയ്-
ക്കിണലിപിമേൽ മഷിയിട്ടുപോൽ നിനച്ചു        92

പരനൊരുവനരാതിതൻ തനുത്രം
നിരവധി കീറി, യതിൻ വളർക്ഷ്ക്ഷതൂലം
ത്വരയൊടു നിജ കീർത്തിപോലെ വിശ്വം
ഭരയിലടിച്ചു പരത്തി നാലുപാടും        93

അടരിടുമപരന്റെ മെയ്യിലത്യുൽ-
ക്കടശരമൊന്നുമശേഷമേറ്റതില്ല
സ്ഫുടതരമൊരു പുത്തനായ ശീല-
ക്കുടയുടെമേൽ മഴവെള്ളമെന്നപോലെ        94

പരനൊരുവനുരസ്സിലേറ്റൊരമ്പാൽ
മരണമണഞ്ഞുമവന്റെ വാജിയിന്മേൽ
പരമസി കടിഞാണിവറ്റയേന്തും
കരമൊടു മേവി സജീവനെന്നപോലെ        95

കുതുകമൊടു യമൻ മറച്ചതാം ത-
ന്നതുലഹയത്തിനെ വീണ്ടുകൊൾവതിന്നോ
ചതുരനൊരു ഭടാഗ്ര്യനശ്വമേധ-
ക്രതു തുടരായ്കിലുമോടിയെത്തി പിൻപേ?        96

പരനരിയുടെ നെഞ്ഞു ജീവനെന്യേ
സുരതരുണീപ്രണയം തനിച്ചു താങ്ങാൻ
സരഭസമവതൻ ഗതാഗതാർത്ഥം
ശരമുനകൊണ്ടതിൻ വാതിലൊന്നു തീർത്തു        97

തെരുതെരെയെതിരാളിമാരയയ്ക്കു-
ന്നൊരു ഖഗപങ്‌ക്തിയൊടുള്ള ചേർച്ചമൂലം

[ 143 ] <poem>

ഒരുമയൊടുയരെപ്പറന്നുപോവാൻ വിരുതു വിശൃംഖലമായസുക്കൾ നേടി.        98


എതിരിലണയുവോർക്കു വാനിലേറു- ന്നതിനു ശരാസമെളുപ്പമേറ്റമേകി; പതിവിനു ഗുണി നൂനമാർക്കുമുച്ചൈർ- ഗ്ഗതിയരുളുന്നു സമക്ഷമാർന്നിടുമ്പോൾ.        99


ഉരുവിലൊരിഷു പാഞ്ഞിടുമ്പോഴെന്തി- ന്നിരുതരമാശുഗമായതങ്കിലെന്നായ് കരുതി, യതിഥിയെത്തനിച്ചു വാഴ്കെ- ന്നരുളി വെളിക്കു കടന്നു ജീവവായു.        100


തൊലി, കുടൽ, വപ, യസ്ഥി, മജ്ജ, ഗുന്മാ- വലി, തല, കൈ, കരൾ, കാ, ലസൃക്കു, മാംസം, കലിതരസമിവറ്റപൂണ്ടു കാണായ് കലി കളിയാടിന കാശ്യപീവിഭാഗം        101


തരുണികൾ ദിവി സംഭരിച്ചുവെച്ചു- ള്ളൊരു ഹരിചന്ദനമാല തീരുവോളം അരുളണമിഷു തന്റെ യോധനെന്നായ്- ക്കരുതി നിഷംഗഭംഗമായ് വിളങ്ങി.        102


കുതുകമൊടു തനിക്കൊരൊറ്റയമ്പേൽ- പ്പതുമെളുതല്ലതുകൊണ്ടുരസ്സുതന്മേൽ അതുലപരിഭവം കലർന്നു മുറ്റും മുതുകു ഭടർക്കു വിരിഞ്ചനെപ്പഴിച്ചു.        103


നിണമുടലിൽ മുഴുക്കെയാർന്നു മിന്നൽ- പ്പിണരൊളിപൂണ്ടൊരു വാളിളക്കി യോധർ ചുണയൊടരിശിര, സ്സിരമ്മദത്തി- ന്നിണപെടുമൊച്ചയൊടൊത്തു വീഴ്ത്തി മന്നിൽ.        104


അടർതുടരുമിടയ്ക്കു മുന്നിൽ നില്ക്കും ഭടർ മൃതരായൊരു കാഴ്ച പിന്നിൽ നില്പോർ പടനടുവിലവർക്കു കൈക്കലായോ- രിടമകതാരിൽ നിനയ്ക്കയാൽ സഹിച്ചു.        105


ജയമുടയ ഭടന്റെയല്ല, വാന- ക്കയൽമിഴിയാളുടെ, കൈകൾതാൻ കഴച്ചു; നിയതമവനിലല്ല വാച്ചതന്തർ- ഭയ, മിള താങ്ങിന സർപ്പരാട്ടിലത്രേ.        106


അടരിടുമിനജന്നു മണ്ടയോടാ- മുടമ പെരുത്തൊരു വീരപാണപാത്രം സ്ഫുടമരുളി വിശിഷ്ടരക്തമദ്യം ഭടരതിനുള്ളിൽ നിറച്ചൊഴിച്ചുവെച്ചു.        107 [ 144 ] <poem> ഇരുവശവുമിളച്ചിടാതിവണ്ണം തെരുതെരെ യോധരെയാജിദേവതയ്ക്കായ് തിരുതകൃതിയിൽ മത്സരിച്ചു തമ്മിൽ- ക്കുരുതികൊടുത്തു ഭടഗ്ര്യർ ഘോരഘോരം.        108


എരിയുമൊരു കടുത്ത കാട്ടുതീയിൽ- ക്കരിയിലകൾക്കുസമം രണാങ്കണത്തിൽ കരിഹയരഥപത്തിയുക്തസൈന്യം വരിവരിയായ് വളരെപ്പതിച്ചൊടുങ്ങി.        109


കൊടിയൊരു പടയിത്തരത്തിലെത്തും- പിടിയുമെഴാതെ കുറേക്കഴിഞ്ഞശേഷം ഇടിവു പുരളിതൻപതിക്കു പറ്റും- പടി ചില കാഴ്ചകൾ കാണുവാൻ തുടങ്ങി.        110


അധികമകമുലഞ്ഞു ശക്തി പോരാ- ഞ്ഞധിസമരാവനി നിന്ന തൻബലത്തെ വിധിവിധുരത പാർത്തുമബ്ബലാംഭോ- നിധി നൃവരൻ വ്യസനംപെടാതെ കണ്ടു.        111


വെടിയുടലിനു പറ്റിടാതെ മുന്നിൽ- ച്ചൊടിയൊടു ചാടിന കാട്ടുപോത്തുപോലെ ഞൊടിയിടയിലിളാധിപന്റെ നേരേ പടിമപെടും മുകിലൻ കുതിച്ചിടുന്നു.        112


അശനിഹൃദയനാമവന്റെ പാതി- ശ്ശശധരചിഹ്നമിയന്ന വൈജയന്തി ഭൃശമരിയുടെയർദ്ധകീർത്തിയെത്തൻ വശഗതമാക്കിയപോലെ മിന്നിടുന്നു.        113


പിടിമുതൽ മുനയോളവും നിണത്തിൽ ഝടിതി കുളിപ്പിനാശപൂണ്ട ഖഡ്ഗം തടിയവനിളക്കിടുന്നു മേന്മേൽ- ക്കൊടിയൊരു പേയുടെ നീണ്ട നാക്കുപോലെ        114


മഴയിലണയടിച്ചുടച്ചു പായും പുഴയൊടു തുല്യമവന്റെ ഘോരസൈന്യം അഴകിലെതിരിടുന്നു മുന്നിൽമുന്നിൽ- ക്കഴലുകൾ വെച്ചു; തടുക്കുവോൻ പരേതൻ.        115


ദവദഹനനെ നേർക്കു കണ്ടു പിന്നിൽ- ജ്ജവമൊടു മാറുമിളംമൃഗാളിപോലെ അവനെയരികിലന്നു നോക്കിയയ്യോ! നൃവരബലം പുറകോട്ടു നീങ്ങിടുന്നു.        116

[ 145 ]

പലതരമശുഭങ്ങൾ കണ്ടുമബ്ഭൂ-
വലമഥനന്നു മനസ്സിടിഞ്ഞതില്ല;
ഇല മുഴുവനിളക്കിടുന്ന കാറ്റും
ചലദലമൂലമുലച്ചിടുന്നതുണ്ടോ?        117

സ്ഫുടമകമലർ ദൈവചിന്തയെന്യേ
ചുടനിലപ്പടി ശുദ്ധശൂന്യമേതോ
നടനമവിടെയാണു ഭീതിശങ്കാ-
പടലി തകർപ്പതു ഭൂതപാളിപോലെ.        118

ഒരു മനമഖിലേശഭക്തിയെന്നു-
ള്ളരുവി നനച്ചു ഫലിച്ചിടാത്തതേതോ,
മരുവതിലഴൽ വേനലിന്റെ ചൂടി-
ന്നൊരുപൊഴുതും ശമനം വരുന്നതല്ല.        119

ചരമചരമശേഷമുള്ളിലേന്തും
പരമപുമാനൊരു പർവതം കണക്കേ
പരമരുളിടുമന്തരംഗമാളും
നരവരെനെങ്ങനെയെന്തിനായ്‌ച്ചലിപ്പൂ?        120

ക്ഷിതിധവനൊരുറച്ച കട്ടിലോഹ-
പ്രതിമകണക്കു തനിച്ചു പോർക്കളത്തിൽ
മതിധൃതിയൊടു നിന്നുകൊണ്ടു ലക്ഷ്മീ-
പതിയുടെ കാൽത്തളിരുൾത്തടത്തിലോർത്തു.        121

ശിവശിവശിവനേ! മഹാത്ഭുതത്തി-
ന്നവധിയിതെന്നു പുകഴ്ത്തിടേണ്ടമട്ടിൽ
നവമഹിതമഹേന്ദ്രജാലമൊന്ന-
ബ്ഭുവനപിതാവു പുറത്തെടുത്തുകാട്ടി.        122

പാ, രോജസ്സു ബലം തുടങ്ങിയവതൻ
കൈയ്ക്കുള്ളിൽ നിൽക്കുന്നതാ-
യോരോ വിഡ്ഢികളോതിടുന്നതു വെറും
ലാക്കറ്റ ഭോഷ്കല്ലയോ?
നേരോർത്താൽ സകലേശ്വരൻ വിലസുമീ-
ലോകം പതിന്നാലിനും
വേരോടാൻ തറ 'നീതി'യെന്നറിയണം
സത്തുക്കൾ നിസ്തർക്കമായ്.        123

പതിമ്മൂന്നാം സർഗ്ഗം സമാപ്തം
[ 146 ]
പതിന്നാലാം സർഗ്ഗം

<poem> വാട്ടം വിട്ടൊരു ജയലക്ഷ്മിതൻ കടക്കൺ- നോട്ടത്തിനായി വിഷയീഭവിച്ചിടായ് വാൻ ഓട്ടർത്ഥിച്ചളവിൽ വിളങ്ങി വൻകടന്നൽ- ക്കൂട്ടത്തിൽകുതുകമിയന്ന കൂടിയാട്ടം        1


കാലാഗ്നിക്കുടയ കണങ്ങൾ, പോര സാക്ഷാൽ- കാലാരിക്കനൽമിഴിതൻ കിടാങ്ങളെന്നായ് കാലായം പെടുമതിമാത്രമ, ല്ലവൻതൻ കാലാളും കരി തുരഗങ്ങളും കലങ്ങി.        2


കാടാരാൽക്കടുകളവെങ്ങുമില്ല കാണ്മാൻ, കൂടാളും തരുനിരകുടിയും കഴപ്പം; വാടാതിപ്പൊഴുതു കടന്നൽ വന്നുചേർന്നുൾ- ച്ചൂടാർക്കും ചുണയൊടണയ്പതെന്തു മായം?        3


പട്ടാളത്തിനു മുന്നിൽപ്പിടിച്ച മഞ്ഞ- പ്പട്ടാടിപ്പരമിളമേൽപ്പതിപ്പതെന്നായ് പട്ടാങ്ങിൽപ്പലരുമുറച്ചിടുംവിധം കീഴ്- പ്പട്ടാരാൽ പതഗകുലം പരന്നു പാഞ്ഞു.        4


ഭള്ളമ്പും ഭടരുടെ ജീവദീപയഷ്ടി- ക്കൊള്ളയ്ക്കായ്ക്കൊടിയ കടന്നലൊട്ടനേകം കള്ളം വിട്ടുനേടി പാഞ്ഞു ഗോഷ്പദത്തിൻ വെള്ളത്തിന്നകമനലാസ്ത്രമെന്നപോലെ        5


വക്കാണിപ്പതിനു വരും ഭടന്റെ ജീവൻ മുക്കാലും മുടിവതിനുള്ള മൂലമന്ത്രം ധിക്കാരത്തൊടുമവയുച്ചരിച്ചിടും മ- ട്ടക്കാലം ചിറകടിതൻ രവം വളർത്തി.        6


ചാപം, വേൽ, പരശു, മുസൃണ്ഠി, മിന്ദിപാലം, രോപം, വാൾ മുതലെഴുമായുധങ്ങളൊന്നും ഹാ! പറ്റാതവയൊടു ശുദ്ധവന്ധ്യമാകും കോപം പൂണ്ടമിനിമ കുറ്റിപോലെ നിന്നു        7


കങ്കാളംവരെ മുറിവേന്തുമാറു കേറി- ക്കൺ, കാൽ, കൈ, തല, ചെവിതൊട്ടു മെയ്യിലെത്തും വൻകാലപ്രണിധികളും വണങ്ങിടേണ്ടും ഹുങ്കാർന്നപ്പറവകൾ കുത്തടിച്ചു മുറ്റും        8


ആരോമൽക്കമലസുമത്തിൽ വണ്ടുപോലെ- ന്നോരോരോ രിപുതനുവിങ്കലും കരേറി ആ രോഷം കരകവിയും കടന്നൽ മേന്മേൽ പ്പോരോലും മധുസമമായ് നിണം കുടിച്ചു        9

<poem> [ 147 ] <poem> നാമാബ്ധിത്തിരകളെ വേണമെങ്കിലെണ്ണാ- മീമന്നിൽപ്പെടുമുപലയങ്ങളെയുമെണ്ണാം വ്യോമത്തിൽത്തെളിയുമുഡുക്കളെയുമെണ്ണാ,- മാമട്ടല്ലവയുടെ സംഖ്യയറ്റമില്ല.        10


കട്ടിത്തംപെടുമൊരു പെട്ടിവിട്ടു ചുറ്റും- പൊട്ടിപ്പാഞ്ഞിടുമെലിവാണമെന്നപോലെ മുട്ടിൽപെട്ടരിനിരയമ്പരന്നു മാറും- മട്ടിൽ തദ്വരടകൾ പാഞ്ഞു നാലുപാടും.        11


കാട്ടാനെന്തൊരു വകയുള്ളു? കുണ്ടിൽ വീണാൽ- ക്കാട്ടാനത്തലവനുമക്കിടപ്പുതന്നെ; കൂട്ടാക്കതരിയെ,യഴിച്ചുവിട്ട കൂറ്റൻ- കൂട്ടായ് വാണൊരു മുകിലന്നുമുള്ളുലഞ്ഞു.        12


'പത്തിക്കോപ്പുടയൊരു പാമ്പിനാലുമീയെൻ പത്തിക്കോർപ്പളവിടിവെത്തുവാൻ പ്രയാസം; കത്തിക്കും കടുകണകൾക്കുമെന്തു കാട്ടാം? കത്തിക്കുന്നിതു കഠിനം കടന്നലുള്ളം.        13


പോരാടുന്നതിനു പൊരുത്തമില്ല; മാറി- പ്പോരാനായ് മുതിരുകിൽ വിട്ടിടുന്നുമില്ല; പോരാ, മെയ്യുയിരിവ വേർപെടുന്ന ദിക്കായ്; പോരായ്മപ്പെരുവഴി കാൺക; പോക്കു മുട്ടി.        14


ഈയാമ്പാറ്റകളൊടു തോറ്റുവെന്നുവന്നാ- ലീയാൾക്കെന്തിനിയൊരു മേന്മയുള്ളു മന്നിൽ? പോയാൽപ്പോയ് പുക,ളുയിരെങ്കിലും കിടപ്പാ- നായാസപ്പെടണ,മിരുന്നു കാലു നീട്ടാം.        15


നായാട്ടും നലമിയലുന്ന പോരുമായാൽ- ക്കൈയായ്, കൈയണിവൊരു ഖഡ്ഗമാ,യെതിർപ്പോർ ആയാസത്തോടുമകലത്തു മാറിയെൻ പേ- രായാമിന്യനുകകരാവദാതമാക്കും.        16


ആമട്ടല്ലടവിതു, നിന്നു കൈ തിരുമ്മാ- നാമല്ലാതൊരു കഴിവാർക്കുമില്ലശേഷം; ഹാ! മന്ദം ചെറിയൊരു കട്ടുറുമ്പു തൊട്ടാൽ- ക്കേമത്തം പെടുവൊരു കൊമ്പനും കുഴങ്ങും.        17


ചാരേ വന്നൊരു കൊതു സഞ്ചരിക്കിലാരും നേരേ തൻ വലതുചെകിട്ടിൽ വച്ചുകാച്ചും; പാരേവം പണിതതു; തുച്ഛനും ചിലപ്പോൾ- പ്പേരേന്തും പെരിയവനെക്കുഴക്കിലാക്കാം.        18


മാലല്പം മനസി വരേണ്ട; മന്ത്രമാണി-

ക്കാലത്തിൽക്കളവൊടു കാഫരിന്നു കയ്യാൾ, [ 148 ]

ഓലപ്പാമ്പിനു ശിശുവിൻകണക്കു മന്നിൽ-
ബിബാലന്നും ഭയമരുളാൻ പ്രയാസമല്ലോ       19

മോടിക്കിത്തരമവനോർത്തു കൂട്ടരോടായ്-
പ്പേടിക്കേണ്ടിതു പതിർ, ശുദ്ധ പിത്തലാട്ടം
താടിക്കാരിവിടെയുമുണ്ടു മന്ത്രമോതാ-
നോടിച്ചെന്നരികളെ വെൽവിനെന്നു ചൊന്നാൻ       20

ചൊന്നാലെന്തൊരുഫല,മദ്ദവാഗ്നി ചുറ്റും
വന്നാളുന്നളവു നടുക്കെഴും ഫണീന്ദ്രർ
ഒന്നായ് വെന്തുയിർ കളകെന്നിയേ കടിപ്പാൻ
സന്നാഹം തുടരുവതല്ല സമ്പ്രദായം       21

ഹാ! കഷ്ടം പെരികെ വിളഞ്ഞു തോടുപൊട്ടി-
പ്പാകം വന്നെഴുമൊരു മാതളമ്പഴംപോൽ
ആകമ്രം വിലസിന യോധമെയ്യശിച്ച-
ന്നാകണ്ഠം പറവകൾ തൽ പിപാസ തീർത്തു       22

ഓടും, ചെറ്റുടനെ തിരിഞ്ഞി,നിൽക്കു,മല്പം
ചാടും; വീണുരുളു,മനന്തരം കറങ്ങും
ആടും, തൽഭടതതി പേപിടിച്ചമട്ടുൾ-
ച്ചൂടുറ്റദ്ദിശി പല ഗോഷ്ടി കാട്ടിയേവം       23

ശ്രീമത്താമൊരു പുര ചുട്ട,തിന്നു ചുറ്റും
കാമം പാഞ്ഞിടുമരിശം തികഞ്ഞവൻപോൽ
രോമക്കാൽ മുഴുവനരിക്കു രക്തമാർന്നും
ഭീമത്വത്തൊടു പതഗങ്ങൾ പാഞ്ഞു പിൻപും       24

മുത്തിന്നായ് മുഴുകിടുവോനു കയ്യിൽ മീനൊ-
ന്നെത്തിക്കൊണ്ടീടുകിലതെത്ര മുത്തു നൽകും
ഹൃത്തിങ്കല്പ്പെടുമുയിർവിട്ടു ചോര കണ്ടാൽ-
ക്കുത്തിൽക്കെല്പുടയ കടന്നൽ തൃപ്തമാമോ?       25

ഇപ്പാരിൽക്കണ മലർപോലെ മുറ്റുമേല്പാൻ
കെല്പാളും ഭടരുടെ നെഞ്ഞിൽനിന്നു രക്തം
തപ്പാതന്നരുവികണക്കു പാഞ്ഞു മേന്മ-
ലപ്പാറപ്പുറവുമുരുക്കിളിക്കടങ്ങും       26

ഓതാനില്ലധിക,മവറ്റ തീർത്ത നവ്യ-
ശ്രീതാവും വിപുലതയുള്ള വാതിലൂടെ
സ്ഫീതാന്തർമ്മദമെഴുമബ്‌ഭടർക്കു മെയ്‌വി-
ട്ടേതാനും ഞൊടിയിടകൊണ്ടസുക്കൾ പാഞ്ഞു       27

തന്നിഷ്ടൻ ശിഖിയെ നവാവതാരവാനായ്
മുന്നിൽക്കണ്ടളവു മുതിർന്ന മുത്തുകൊണ്ടോ
ചിന്നിപ്പോം രുധിരമൊടായ് വിയോഗദുഃഖം
വന്നിട്ടോ വെളിയിലണഞ്ഞു ജീവവായു?       28

[ 149 ] <poem>

കുത്തിസ്സത്തഖിലമെടുത്ത പിൻപു കെല്പൊ- ട്ടെത്തിത്തീർന്നൊരു രിപുമൂർത്തി വെപ്പുകാരൻ മൃത്തിന്മേൽ, പ്രഥമനു പാൽ പിഴിഞ്ഞ് തേങ്ങ- ക്കൊത്തിട്ടീടിനപടി,യക്കടന്നലിട്ടു.        29


ആക്കംപൂണ്ടരിയ കടന്നലേവമേറ്റം തൂക്കം കാണ്മൊരു കൂണപൗഘമൊട്ടനേകം നീക്കം വിട്ടരുളി, മഹോത്സവത്തെ നായ്ക്കും കാക്കയ്ക്കും കഴുകനുമൂളനും വളർത്തി.        30


ഊക്കിൽപ്പേരുടയ ഭടാഗ്ര്യരെക്കൊടുങ്കാ- റ്റേൽക്കിൽപ്പെട്ടിടുമൊരു നാട്ടുമാമ്പഴംപോൽ നോക്കിക്കണ്ടൊരു മുകിലാഖ്യപൂണ്ട മൂർഖൻ മൂക്കിൽ കൈവിരലുകൾ മുറ്റുമന്നു തള്ളി.        31


നാനാസ്ത്രങ്ങളിൽ നവശിക്ഷയാർന്നു സാക്ഷാൽ സേനാനിമ്മെതിർവിരുതാളുമപ്പൂമാന്നും ആ നാളിൽ മുറവതിയായ് കടന്നൽ നല്കീ, വാനാറ്റിന്മകനു പുരാ ശിഖണ്ഡിപോലെ.        32


കൂട്ടർക്കുള്ളൊരു വിധി കണ്ടു ദൂരെ മാറാ- നേട്ടത്തം പെരുകിന പുള്ളി കാലുയർത്തി; വാട്ടംവിട്ടുയിർ നിലനിർത്തുവാൻ കൊതിപ്പോ- നോട്ടംതാനൊടുവിലൊരാപ്തബന്ധു പോരിൽ.        33


വമ്പൻ തൽപതിയൊരു കാന്ദിശീകനായി- തമ്പത്തറ്റൊരു തുണവിട്ടു മണ്ടിടുമ്പോൾ കമ്പംപൂണ്ടാവനുടെ കൂട്ടരും കടന്നാർ; കൊമ്പൻ പോയതു വഴി മേഴകൾക്കുമല്ലോ.        34


കണ്ടാലും കനമിയലുന്ന കൈത്തിറത്തെ- ക്കൊണ്ടാർക്കും, കൊടിയൊരു കോട്ടമേകി വാണോൻ പണ്ടാരപ്പേടി ഗതികെട്ടു വാടിയോടി- ത്തിണ്ടാടിത്തിമിവ,തിതാണു ദൈവയോഗം.        35


ഭാവം പോയ് ഭയമൊടു പാഞ്ഞു ശാത്രവന്മാ- രേവം പോമളവവരെത്തടുത്തു മുന്നിൽ ദൈവം‌പോൽ വിലസിന പോർട്ടുഗീസ് ധ്വരയ്ക്കു- ള്ളാ വമ്പൻപട പടഹം മുഴക്കിനിന്നു.        36


ഒട്ടേറെപ്പേരവരെയൊന്നുചേർത്തുതാനുൾ- പ്പെട്ടേക്കാം സമിതിയിലെന്നുറച്ചുതന്നെ ത്വിട്ടേന്തും മുനി രസമാത്മബന്ധുതന്നുൾ- ത്തട്ടേലുന്നതിനു കടക്കയായിരുന്നു.        37


പിന്നിൽത്തീ, ശിവശിവ! മുന്നിൽ വെള്ളമോടാൻ

കുന്നിക്കും പഴുതുപെടാത്ത ഗോക്കൾപോലെ [ 150 ]

അന്നിമ്മട്ടരിയൊരു സൈന്യയുഗ്മമദ്ധ്യം
തന്നിൽപ്പെട്ടരിഭജർ നല്ല ഞെക്കു ഞെങ്ങി.       38

തള്ളിച്ചയ്ക്കുടവുളവാം മഹമ്മദീയ—
പ്പുള്ളീക്കാരുടെയുടൽ വാണിയന്റെ ചക്കിൽ
എള്ളിന്മട്ടുരസി,യസുക്കൾ സേവനാഴി—
ക്കുള്ളിൽപ്പെട്ടിടുമരിമാവുപോലെ ചോർന്നു.       39

ക്രൂരപ്പാമ്പിളകിവരുന്നതാം വിലത്തിൻ
ദ്വാരത്തിൽ ത്വരയൊടു വച്ച കല്ലുപോലെ
ഘോരദ്വിട്തടിനിയെയദ്രിപോൽത്തടുത്തോ—
രൗരമ്യപ്രഭവനവഹുണസേന തീർന്നു.       40

നട്ടുച്ചയ്ക്കെരിവെയിലിൻശ്ശിലാതലത്തിൽ—
പ്പെ,ട്ടുറ്റോയുയിർ കളയുന്ന മൂട്ടപോലെ
ഒട്ടും പോംവഴിയറിയാതെ ചുറ്റിടും ഹൃ—
ത്തട്ടുൾക്കൊ,ണ്ടരിനിര ചത്തുചത്തൊടുങ്ങി.       41

പാകമ്പോൽപ്പിറകിൽ നൃപന്റെ സേന, മുന്നിൽ—
പ്പാകദ്വിഡ്ബലമൊടിടഞ്ഞ ഫൂണസൈന്യം,
ശ്രീകണ്ഠാർജ്ജുനരുടെ ബാണയുഗ്മമേൽക്കും
മൂകൻപോലരിചമു രണ്ടിനും നടുക്കായ്.       42

ഭാഷിക്കേണ്ടധിക, മിനാത്മജന്റെ രാജ്യം
pഓഷിപ്പിപ്പതിനരിപങ്ക്ലി പോയി മേന്മേൽ
'വാഷിങ്ടൺ' വടിവൊടു കത്തിനിൽക്കിലുണ്ടോ
ശേഷിക്കുന്നതു സവിധത്തിലന്ധകാരം?       43

ആപ്പിംഗദ്യുതിപതഗങ്ങളോടുമേല്പാൻ
കോപ്പില്ലാത്തവരെ മുറയ്ക്കു പേയ്ക്കും ക്ലേം
കാപിക്കാമ്പടി പരർ മെയ് ഞെരിച്ചു ദന്ത—
ച്ചീപ്പിൽപ്പെട്ടിടുമൊരു പേങ്കണക്കു കൊന്നാർ.       44

ഓരോമട്ടനുചരോടിയും ഫലിക്കാ—
ഞ്ഞാരോമൽത്തനു കളയുന്ന കാഴ്ച കാട്ടി
താരോളം മുകിലനിൽ വാച്ച ഭർപ്പവൃക്ഷം
വേരോടും പിഴുതു വിധി പ്രചണ്ഡവാതം.       45

കൽപ്ത്തിൽക്കമലവിലോചനൻ കിടക്കും
തല്പംപോൽ ശിവശിവ! താൻ തനിച്ചു മുറ്റും
കെൽപ്റ്റഗ്ഗഹനപരാർണ്ണവത്തിൽ നിൽക്കുക്ം
നില്പമ്പോ! നിരുപമ,കാർക്കു നോക്കിടാവു?       46

മുറ്റും ഹൃത്തളിരിൽ നിരാശനായി മൂഡൻ
ചുറ്റും തന്മിഴികളെ വളമിട്ടിടുമ്പോൾ
ഉറ്റുള്ളോർ കുടിവതൊരുക്കാകുള്ളിനേറ്റം
പറ്റും അഭ്രിപുഗണകാർപ്പാതാശു കണ്ടാൻ.       47

[ 151 ] <poem>

വൈവർണ്യം വദനമിയന്നു, വമ്പു മാറി- പ്പാവം ഹാ! പരർ ചുഴലും പടക്കളത്തിൽ ദൈവത്തിൻ ദയ ലഭിയാഞ്ഞു ദീനനായ് നി- ന്നീവണ്ണം പലതുമകക്കുരുന്നിലോർത്തു:        48


'അയ്യോ! ഞാനപകടമേ,മറിഞ്ഞു കുണ്ടിൽ; കൈയോടും കയറു കഴുത്തിലിട്ടു കള്ളർ; വയ്യോർത്താൽ വരുവതു വാശ്ശതും പൊറുപ്പാൻ; മെയ്യോടില്ലുയിരിനു മേൽപ്പൊരുത്തമേതും.        49


തോറ്റില്ലെന്നൊരു ഗുണമുണ്ടു മെയ്രണത്തിൽ- പ്പോറ്റിക്കോൾവതിനുഴറാതെ ചത്തു വീണാൽ; കാറ്റിൽ ഭീ കരിയില പൂണ്ടു പാഞ്ഞൊടുക്കം മാറ്റിത്തം പെടുമൊരു തീയിലോ ചതിച്ചു?        50


ചേണുറ്റുള്ളൊരു മമ യോധരെസ്സമീപം കാണുന്നില്ലവരുടെ നാഥരും മറഞ്ഞു; ആണുങ്ങൾക്കഹഹ! പൊളിച്ച പന്തലിൻ നൽ- ത്തൂണുണ്ടോ പിഴുതു നിലത്തിടാൻ ഞെരുക്കം?        51


മാറാതെൻ ചെലവിനു തങ്കമുട്ട നൽകും താറാവിൻ വയറു തുരന്നു നോക്കിടും ഞാൻ ആറാതുള്ളൊരു ദുരയാം പിശാചു തീണ്ടി- ക്കൂറാളും വിധിയെ വിരോധിയാക്കിയല്ലോ.        52


ധാരാളം ധരണി ലഭിച്ചുമാശ തെല്ലും തീരാഞ്ഞാൽ ദൃഢമിതുതാൻ കലാശമാർക്കും; പാരാകിൽ ശരിയതുവിട്ടു ലാത്തിനില്പാൻ വാരാശിക്കകമണവോൻ കുടിച്ചുചാകും.        53'


വാട്ടംവിട്ടഹഹ! വളർത്തിവന്നൊരാട്ടിൻ- കൂട്ടത്തെക്കൊടിയ കശാപ്പുകാരനായി ഏട്ടത്തംപെടുമുടമസ്ഥനേകിടുമ്പോൽ രാട്ടയ്യോ! ഭടരെ മൃതിക്കു വിട്ടിടാമോ?        54


തക്കംവിട്ടനുചരരെപ്പടായ്ക്കു വിട്ടോ- രിക്കന്നന്നിയലുമിളപ്പമറ്റ പാപം മക്കത്തും പരമതിന്നപ്പുറത്തുപോലും പൊക്കം പോയ്ക്കഴുകുകിൽ മാഞ്ഞിടുന്ന കാര്യം.        55


പറ്റുന്നില്ലടവുകളൊന്നു,മുള്ള മാനം വിറ്റുണ്ണേണ്ടൊരു നില വന്നുകൂടി, മേലാൽ മുറ്റും ഹാ! മുകിലനെ മുഗ്ദ്ധബുദ്ധിയെന്നായ് മറ്റുള്ളോർ മഹിയിലുരയ്ക്കിലെന്തബദ്ധം?        56'


കോഴിക്കുഞ്ഞഹിയുടെ കൂട്ടിനുള്ളിൽ വീണാൽ- ക്കോഴിക്കുന്നതിനതു നോക്കിടുന്ന നോട്ടം [ 152 ] <poem> ചൂഴിക്കാണ്മൊരു ഭടർ ചുറ്റുപാടുമെന്മേൽ വീഴിക്കുന്നളവുടൽ വിണ്ടു കീറിടുന്നു        57


വല്ലാതെൻ തല തിരിയുന്നു; കണ്ണു മങ്ങീ- ട്ടെല്ലാം കൂരിരുളിൽ മറഞ്ഞു മാഞ്ഞിടുന്നൂ; അല്ലാവേ! മതിമതി ജീവനോടെയെന്നെ- ക്കൊല്ലായ്കെ'ന്നവനുരചെയ്തു താഴെ വീണു.        58


ആണും താൻ ശിവശിവ! പെണ്ണുമല്ല, ശുദ്ധം തൂണും തോറ്റിടുമൊരനക്കമറ്റ മട്ടിൽ കാണുമ്പോൾക്കറ കലരുന്ന കൂട്ടർ കൂടി- ക്കേണുംകൊണ്ടരികിൽ വരുംവിധം കിടന്നു.        59


ആയിപ്പോയ് കഥ, മുകിലൻ പെരുത്തൊരത്തൽ- ത്തീയിൽ തന്നുടലെരിചെയ്തുവെന്നു കാണ്മോർ സ്ഥായിക്കോർപ്പളവിലിലെക്ട്രിസിറ്റി മെയ്യിൽ- പ്പായിച്ചാൽപ്പടിയെഴുനേറ്റു പാപി വീണ്ടും.        60


മോഹത്താൽക്കുരുവിജയത്തിനോർത്തുപത്മ- വ്യൂഹത്തിൽ കയറിന പാർത്ഥപുത്രനെപ്പോൽ ദേഹത്തെശ്ശമനനുഴിഞ്ഞുവയ്ക്കിലും സ- ന്ദേഹംവിട്ടവനെഴുനേറ്റതെന്തിനാവോ        61


രണ്ടസ്സൽച്ചുരിക വിളങ്ങിടുന്ന തൻ കൈ- ത്തണ്ടമ്പിൽത്തെരുതെരെയോങ്ങി രണ്ടു പാടും, തുണ്ടംവച്ചരികളെ, നേർക്കു തോക്കുവിട്ടോ- രുണ്ടക്കൊത്തുടനൊരു പാച്ചിൽ പാഞ്ഞു വീരൻ.        62


യന്താവിൻ മൃതതനു കൊമ്പിലേറ്റി മണ്ടും വന്താദൃക്പ്രതിഭയമത്തയൂഥനാഥൻ എന്താക്കും നില പഥിക,ർക്കതിന്റെ മട്ടിൽ സന്താപം രിപുപൃതനയ്ക്കവൻ വളർത്തി.        63


വാട്ടം വിട്ടലറി വരുന്നവൻ നിണക്കെ- ട്ടാട്ടത്തിൽച്ചെറിയ കിടാങ്ങളിൽക്കണക്കെ ഓട്ടംപൂണ്ടെതിരിലണഞ്ഞിടും മുസൽമാൻ കൂട്ടത്തോടരികളിലേകി രോമഹർഷം.        64


വെട്ടീടും ചുരികകൾ വീശിയുള്ളമാർക്കും മട്ടീടും ബലമിയലും മഹമ്മദീയൻ പൊട്ടീടും കനൽമലതൻ പ്രവാഹമാടൽ- പ്പെട്ടീടുംപടി തടവറ്റു നേർക്കു പാഞ്ഞു.        65


പേരമ്പും ഗരിതഹയത്തിലിന്ദ്രജാല- ക്കാരൻ പാഞ്ഞിടുകിലതത്ഭുതപ്പെടാതെ ആരമ്പോ! തടയു,മതിൻകണക്കു കാണ്മോർ വീരൻ പോം, വിരുതു മിഴിച്ചു നോക്കിനിന്നു.        66 [ 153 ] <poem> സഞ്ചായപ്പരിഷ മഹാവനത്തിലാദ്യം സഞ്ചാരത്തിനു വഴി വെട്ടിടുന്ന മട്ടിൽ അഞ്ചാതുള്ളരിചമുവിൻ നടുക്കുകൂടി- ത്തൻ ചാട്ടം തരമൊടു ചെയ്തു ധൈര്യശാലി        67


തുമിന്നൽക്കൊടിയുടെ ലീല കാട്ടിയപ്പോൾ ഭൂമിത്തട്ടുദധി മരുൽസുതൻകണക്കെ, നാരിമെട്ടെഴുവതിന്നു മുൻപിലാരും കാമിക്കും കരബലമോടവൻ കടന്നു.        68


ഹാ! തന്മെയ്‍നടുവിൽ മുറിഞ്ഞു രണ്ടു തുണ്ടാ- യാതങ്കപ്പെടുമഹി ചെറ്റിഴഞ്ഞു പോയാൽ ഏതറ്റംവരെയിഴയും? വരച്ചയാരും ഹ്രീ തങ്കേണ്ടിതിലിതി ഭൂപയോധർ ചൊന്നാർ        69


ഒന്നായ് നാമൊരു രിപൂവിന്റെ പിമ്പു പാഞ്ഞാൽ നന്നാവി,ല്ലനുചരനൊക്കെ നിൽക്ക; വേഗാൽ ഇന്നാമേ മുകിലനെ വെന്നു ബന്ദിയാക്കാ- മെന്നാരാൽ ക്ഷിതിപതി കേരളാഖ്യനോതി.        70


മൗനത്താലനുമതി കൂട്ടർ നൽകിയപ്പോ- ളാനന്ദത്തൊടു പുരളീമഹീമഹേന്ദ്രന്ഡ ഊനംവിട്ടുഴറി മുയൽക്കിടാവുതൻ പി- മ്പേനം കണ്ടിളകിന വിശ്വകദ്രൂപോലെ.        71


വമ്പാളും നൃപതി വമൊല്ലയെന്നുരച്ചും, തമ്പാർശ്വം തടവുപെടാതെ കാത്തു കൊൾവാൻ അമ്പാമ്മാറകരതിലാർന്നു പിന്തുടർന്നാർ തമ്പാനും തരമൊടു ധൈര്യമുള്ള സായ്പും        72


ആ വമ്പർക്കുടയ ഹയങ്ങളെജ്ജയിപ്പാൻ ദൈവം തൽ പദയുഗളിക്കു വേഗമേകി വൈവശ്യം വളരുകിലും നിനച്ച കാര്യം കൈവന്നാ പ്രഭു ശിബിരത്തിനുള്ളിലെത്തി        73


കൊന്നാലും ശരി കതകാരുമേ തുറക്കൊ- ല്ലെന്നായ് തൽഭടമൊരു പത്തുപേരൊടോതി തന്നാശച്ചെടിയിലെഴും ഫലം പറിപ്പാൻ ചെന്നാനക്കുടിലനകത്തു ദൈന്യമെന്യേ        74


വേഗത്തിലാക്കതകടച്ചതി ദുഷ്ടദൈവ- യോഗത്തിനാലുമകതാർ തെളിയാത്ത പാപി ഭോഗത്തിലാശയൊടു പാഞ്ഞു, വിടർക്കലങ്ഗ- രോഗത്തിനന്തകനൊഴിഞ്ഞൊരു വൈദ്യനുണ്ടോ?        75

                           പതിന്നാലാം സർഗ്ഗം സമാപ്തം [ 154 ] 

പതിനഞ്ചാം സർഗ്ഗം

[തിരുത്തുക]

തികവുറ്റ ദുഷ്ടനൊരുമട്ടു കൈനില-
യ്ക്കകമെത്തിയോടി മുറിയൊന്നിലേറവേ
പികവാണിയുണ്ടതിലിരിപ്പൊരോമലാൾ
പുകയാൽക്കറുത്ത പുതു പൊൻവിളക്കുപോൽ.        1

കുലയാന കേറിയിളതാമുലട്ടിതൻ
കുലയെക്കണക്കു, മലർവാടി കാന്തരാൽ
കുലവധ്വരാതി മുകിലൻ ഹരിച്ചൊരാ-
കുലഹൃത്തെഴുന്ന നൃപപുത്രിയാണവൾ        2

മുറയൊന്നുമറ്റ മുകിലന്നു ശുദ്ധമേ
പറയന്നു സാധു പശുപോലധീനയായ്,
പറയുന്നതെന്തു, ചിറകറ്റു വീണിടും
പറവയ്ക്കു തുല്യമവൾ പാടുപെട്ടുതേ        3

ബലിയെന്നുമെച്ചിലിലയെന്നുമുളളതാ;
വലിയൊരു ഭേദ,മുരുവാം വിശപ്പിനാൽ
കലികൊണ്ട നായ്ക്കു കരുതാൻ നടക്കുമോ?
ബലികൾക്കു നീതി സമയത്തിനൊത്തപോൽ        4

അതിയായ്ക്കിഴിഞ്ഞു നിലവിട്ടിരക്കിലും
സതിയപ്പൂമാനെ നിരസിച്ചു കേവലം;
കൊതി ബാലരേന്തുകിലുമബ്ധിജാതയാം
മതിലേഖ വാനൊഴികെമന്നിലെത്തുമോ?        5

'വഴിയും പുളിപ്പിളതി'ലൊട്ടുമാങ്ങയും
വഴിപോലിനിപ്പതിനു പാകമാകണം,
കഴിയില്ലു ഞെക്കുവതി,നെന്നുവച്ചു മാൻ-
മിഴിയിൽ ബലാൽകൃതി തുടർന്നതില്ലവൻ        6

'വരപഞ്ജരത്തിലമരും കപോതിക-
യ്ക്കരമാശ വാനിലണവാൻ മുഴുക്കിലും
ചിരകാലമാകിലതുവിട്ടു തീനിടും
നരനോടിണങ്ങു,മതുപോലെതാൻ വധു.        7

ഹരിണാക്ഷികൾക്കു ധൃതിയേതു? സീതയാൽ
പരിഭൂതി പണ്ടൊരുവനാർന്നതൊട്ടുമേ
ശരിയല്ല,തല്ല ശരിയെങ്കി,ലായവ-
ന്നരി നൽകിയില്ല മതിയാംവരെത്തരം.        8

ഇരുപേരെ മന്നിലിണചേർക്കുവാൻ കിടു-
ക്കൊരു ദൂതനില്ല സമയത്തിനെന്നപോൽ
ഇരുകാര്യമൊന്നു ല വാസങ്ങളെ-
ക്കരുതാത്തവന്നു കരലബ്ധമൊക്കെയും        9

[ 155 ]

അഴൽവിട്ടു സിംഹിയുമൊരെച്ചിൽനായപോൽ
കഴൽകൂപ്പിടുന്ന കളി കാട്ടിടും പുമാൻ
ഉഴലേണ്ട ; കൊപ്പമണയുന്ന കൊമ്പനും
പഴകുന്നതുണ്ടു, പിടി പിന്നെയെന്തുവാൻ? '        10

ഹൃദി ചിന്തയിങ്ങനെ കലർന്നു മേൽ വരും
സുദിനത്തെയോ, ർത്തതിനു കാത്തിരിക്കുവോൻ
മുദിതൻ മുറയ്ക്കു പഴകാനിരിപ്പതാം
മദിരപ്പടിക്കവളെ വിട്ടു മാറിനാൻ.        11

ചില നാളും, മല്ല പല മാസവും , മുറ-
യ്ക്കുലകിൻ ക്രമത്തിനു കഴിഞ്ഞു മേൽക്കുമേൽ ;
ഫലമേതുമില്ല; കിളി പൂത്തുനില്പതാ-
മിലവിൽക്കൊതിക്കുകിൽ വിശപ്പടങ്ങുമോ?        12

""കയറോടു ഹന്ത! കിണറിന്റെ പാലവും
നിയമേന ചേർന്നു കഴിയുന്നതില്ലയോ?
കയൽവാർമിഴിക്കു ലവമില്ല നിമ്‌നതാ-
ക്ഷയമംബുധിക്കു ശരി കാലശക്തിയാൽ.        13

ഗതികെട്ടിരുന്നു പുരികം നരയ്ക്കിലും
ക്ഷിതിയിൽപ്പരന്റെ കൊതി തീർത്തിടാത്തവൾ
സതിയല്ല, മൂക്കു മുറിവാക്കിയും മുറ-
യ്ക്കെതിരാളിതന്റെ ശകുനം മുടക്കുവോൾ.        14

ഹരിണേക്ഷണയ്ക്കു രസമെന്നിൽ മേൽക്കുമേൽ
വരികില്ലതല്ല വിരസത്വവും വരും;
ഗിരിവിട്ടു വാർദ്ധിവഴി പോയ നിർഝരം
തിരിയെക്കടന്നു ഗിരിയിൽക്കരേറുമോ?        15

അതിനാൽ സുമാംഗിയിവളൊത്തു ഞാൻ ഹഠാ-
ദ്രതിതാൻ-വരുന്നതുവരട്ടെ-ചെയ്തിടും;
അതിനെന്തു? പട്ടിണികിടന്നു ചാകിലും
മതിയെന്നുവച്ചു കവരാതിരിപ്പതാർ?        16

വഴിപോലെ മന്നനരുളീട്ടു വായ്ക്കിലും,
വഴിമേൽപ്പിടിച്ചുപറിയിൽക്കിടയ്ക്കിലും,
വഴി രണ്ടുമൊന്നു; പണമൊന്നിനെങ്ങുമി-
ന്നഴിയുന്ന കാശൊരറുപത്തിനാലു താൻ.        17

അരചൻ ചൊടിച്ചു കഴുവേറ്റുമെന്ന ഭീ
പരമുള്ള സാധു നടകൊണ്ടിടും വഴി
നരപലർവന്നു കരമേകുവോന്റെ യ,-
ല്ലുരഗപ്പടിക്കു ഗരുഡൻ ചരിക്കുമോ?        18

ഉടലുള്ള നേരമൊരുവന്നുമെന്റെ കൈ-
തടവാൻ ഞെരുക്ക, മതു നോക്കിയാൽ മതി;

[ 156 ] <poem>

ഉടൽവിട്ടു നിൽക്കുമുയിരെന്നുമില്ലതി- ന്നിടമെന്നു,മുണ്ടു പലപക്ഷമുഴിയിൽ        19


ഒരുവേള മുൾവി പറയുന്നതൊക്കെയും പൊരുളെങ്കിലാട്ടെ;യതുമൂലവും ക്ഷയം പെരുതില്ല; വർത്തകനു തന്റെ കൈയിൽ വ- ന്നൊരുകാശു കോടി കുടിയിൽക്കിടപ്പതാം        20


നവമുണ്ടു നാകനരകങ്ങൾ പത്തിടു- ന്നവനെന്നു ലോകർ പറയുന്നുവെങ്കിലും ഇവൾ ചേരുമുഴി സുരലോകമാണെനി- ക്കിവൾ ചേർന്നിടാത്തൊരിളതന്നെ നാരകം        21


ശരിയായ് നടപ്പതിനു കൂലി ഹൗറിത- ന്നരികത്തൊടുക്കമണയുന്നതല്ലയോ? ശരികേടുകൊണ്ടതുടനെ ലഭിപ്പതായ്- വരികിൽക്കുറുക്കുവഴി മറ്റതല്ലയോ?        22


പുണരാം പിടിച്ചു ബലമായൊരിക്കൽ, നൽ- പ്രണയംവരാനതൊരുവേള മാർഗ്ഗമാം; ചുണയോടു കുല്യ പണിവോന്റെ മുന്നിൽ വ- ന്നണയുന്നു ദുരെയൊഴുകും സ്രവന്തിയും        23


മതിതന്നിലേവമവനാർന്ന നിശ്ചയം, സതിയോടുചെന്നു, സമിതിക്കു മുന്നമേ അതിപ്പിയോവതി ഭയലേശമറ്റു; പെൺ- കൊതിയിങ്കലെങ്ങു സദസദ്വിവേചനം?        24


പ്രലയപ്രചണ്ഡപവനങ്കൽ മുറ്റുമാ- ലിലപോലതിങ്കൽ വിറപൂണ്ടിടേണ്ടവൾ നിലയിങ്കൽനിന്നു, ധൃതിയാർന്നു, മന്ദനാം മലയാനിലങ്കൽ മലയെന്നപോലവേ        25


ഉരചെയ്തു താനു"'മിതു നല്ലജാതിയി- ത്തരമുള്ളിൽ മോഹമവിടെയ്ക്കിരിപ്പതായ് നരനാഥ! ലേശമറിയാതെ പോയൊരെൻ കരൾ കഷ്ടമേതു കളിമണ്ണിൽ വാർത്തതോ?        26


അനുരാഗഭാരദൃഢതാപരീക്ഷണ- ത്തിനു ഞാൻ തുനിഞ്ഞതളവറ്റ സാഹസം; മിനുസംവരാത്ത മണിയെന്നപോലെ ഞാൻ ദനുജാരികൗസ്തുഭമുരച്ചു നോക്കിനേൻ        27


ചിലദിക്കിൽ വേണമതു,മൊട്ടുയൗവനം തുലയുന്നനേരമിലമാൻ പലാക്ഷിയെ ഫലമാഹരിച്ചപിറകുള്ള വാഴതൻ കുലപോലെ ദൂരെയെറിയുന്നു കാമുകൻ        28

[ 157 ] <poem>

മലരുന്ന പൂക്കൾ പലമട്ടു തിങ്ങിടും മലർവാടിപുക്കു മണമേന്തിയപ്പുറം മലയാനിലൻപടി കടന്നുപോയിടും, മലമറ്റ മങ്കകളെ വിട്ടുമന്നവർ.        29


അതിലും വിശേഷമധികം, മഹമ്മദ- ക്ഷിതിപാലകർക്കു തരുണിചതുഷ്ടയം പതിവാ, ണിതൊക്കെ നിരുപിച്ചു സാധു ഞാൻ കൊതി വെച്ചുപൂട്ടിയകമാറയ്ക്കകം.        30


ബുധനാം ഭവാന്റെ സഹധർമ്മിണീപദം മുധയെന്നു മന്നിലൊരു മുഗ്ദയോർക്കുമോ? ക്ഷുധകൊണ്ടു ചാകുമൊരുവന്റെ വായിൽ നൽ- സുധ വന്നുവീഴ്കിലതു തുപ്പിനിൽകുമോ?        31


വിളികൊള്ളുമങ്ങു പരമെന്റെ മേനിയോ കളിവിട്ടുറച്ചു ബലമായ്പ്പുണർന്നിടാൻ? കിളിവാതിലൂടെയിരവിൽക്കടന്നിടും കുളിർതെന്ന‌ലോടുമിനിയാം ബലാൽകൃതി!        32


മതി മുഗ്ദ്ധവാർത്ത; ബലമുള്ളതന്യർ വ- ന്നെതിരിട്ടിടുമ്പൊഴുപയുക്തമാക്കിടാം; ഇതിലേക്കെടുത്തുകളയേണ്ടതൊട്ടുമേ ചതിയറ്റ ദിക്കിലടയാളമെന്തിനോ?"'        33


അഴൽവിട്ടിവണ്ണമരുളുന്നൊരാ മുകിൽ- ക്കുഴലാളെ നോക്കി ""മതി പോരു,മോമനേ! പിഴ നീ പൊറുക്ക, നുകരാതെ വിഡ്ഢി ഞാൻ കഴൽ തേനെടുത്തു കഴുകാൻ തുടങ്ങിനേൻ.        34


പെറി നീയിരിക്കെയിവനന്യനാരിയിൽ- ക്കുറി ദൃഷ്ടി ദോഷപരിഹാരമൊന്നിനാം; മറിമാൻചലാക്ഷി! ശരറാന്തൽ കത്തിടും മുറിയാരു ദീപശിഖയാൽ വിളക്കിടും?        35


മടവാരെനിക്കുചിലതു,ണ്ടവറ്റ നിൻ മടവേലചെയ്യു,മതുപോരയെങ്കിലോ മടവായിലുള്ള മലിനാംബുപോലെ ഞാൻ മടൽകൊണ്ടുകുത്തി മറയത്തു തള്ളിടാം.        36


മരിയാദയറ്റ വിടനാകിലും ദൃഢം പിരിയാതെ നിന്നൊടനിശം രമിച്ചിടും; ശരിയായ മദ്യമരികിൽപ്പെടുന്നനാൾ കിരിയാത്തുവെള്ളമൊരുവൻ കുടിക്കുമോ?        37


ജവമോടു പുൽകിടുക, വേണ്ട താമസം ലവലേശ""മെന്നു മദനാർത്തിഹേതുവാൽ

[ 158 ]

അവനോതിയപ്പൊഴുരചെയ്തു പിന്നെയും
നവനീതഗാത്രിയനുനീതിപൂർവ്വമായ്.        38

""സുമവാടിതന്നിലിവൾ നോറ്റുവന്നതാ-
മമലവ്രതത്തിനവസാനമെത്തണം;
സുമതേ! കുറഞ്ഞതൊരുമണ്ഡലംവരെ-
ക്ഷമ വേണ,മെന്തുമതിനപ്പുറം രസം.        39

ഖലനോതി വീണ്ടു""മതിനെന്തു, വെന്നു ഞാൻ
മലനാ,ടതിന്നു ചില ചട്ടമൊക്കയും
നലമോടു നൽകി; ഭൃശമെന്നെ വെൽകയാ-
ലലസാക്ഷി! നീയുമതുപോലെ കാട്ടിടാം.        40

ശരി ,യെങ്കിലാട്ടെയതുകൂടി""യെന്നവൻ
പരിചിൽപ്പറഞ്ഞു പകവിട്ടുപോകവേ
ഹരിണാക്ഷി പാർത്തു, കഴുവേറിടേണ്ട നാ-
ളരികത്തുനിന്നു കുറെ നീണ്ട ബന്ദിപോൽ.        41

അതിനുള്ളിലാണു പട വന്നുചേർന്നതും
സതിയപ്പുമാന്റെ ശിബിരത്തിലായതും;
അതിലും വിശേഷമൊരുമണ്ഡലം മുഴു-
പ്പതിനുള്ള നാളുമതുതന്നെ കാണുവിൻ.        42

പതിവായ് സുമാംഗി പരമുള്ളു പാതിമെയ്
പതിയോടു വാങ്ങിയ ഭവാനിയിൽ ദൃഢം
പതിയിച്ചു; മർത്യർ ഭവസാഗരം കട-
പ്പതിനംബ! നിന്റെ പദപങ്കജം പ്ലവം.        43

ഇടയിൽപ്പെടുന്ന കഥയിത്രമാത്രമുൾ-
ത്തടമോർത്തുകൊണ്ടിനി മഹമ്മദീയനെ
സ്‌ഫുടമാശു കൈനിലയിലെത്തി നമ്മൾ പിൻ-
തുടരാം; വരട്ടെ പിറകേ നൃപാലകൻ.        44

അളങ്കമായ മുകുരത്തിലെന്നപോ-
ലകമേ വിളങ്ങുമഗജാപദങ്ങളിൽ
പകലും നിദാനമിരവും നൃപന്റെ ന-
ന്മകൾ ചേർപ്പതുണ്ടു നതിയാം സുമാഞ്ജലി.        45

കളവാർന്ന പാപി കരൾകാഞ്ഞകത്തു പു-
ക്കളവും മുറയ്ക്കു പരചിന്തയെന്നിയേ
കളവാണി കാലരിപുകാന്തതന്നഘം
കളയും പദങ്ങൾ കരുതുന്നു, കാണുവിൻ.        46

പുറവാതിൽ പൂട്ടി മിഴിയാം വിളക്കുതൻ-
നിറയുന്ന ഭാസ്സു ഹൃദയത്തിലേക്കവൾ
മുറപോൽത്തിരിച്ചു വിലസുന്നു, കർഷകൻ
തിറമായ് നിലത്തിനകമാറ്റുനീരുപോൽ.        47

[ 159 ]

വിഷമിപ്പതിന്നു കഴിയാത്തമെട്ടെഴും
വിഷമങ്ങളൊന്നുമറിയുന്നതില്ലവൾ;
വിഷഭുഗ്വിലാസിനി വിളങ്ങിടും വിധൗ
വിഷയാന്തരത്തെ വിലവയ്ക്കുമോ മനം?        48

ഇരുകൈകൾ കൂപ്പി മിഴി മൂടിയോമന-
ത്തിരുവയ്ക്കമാർന്ന ഭഗവാന്റെ ദേവിയെ
കരുതുന്നു ചിത്ത,മിതരാംഗമൊക്കെയും
മരുവുന്നു തീരെ മരവിച്ചമാതിരി.        49

പരമേവമന്നു പടവീട്ടിൽ വാണിടും
പരപുഷ്ടവാണിയുടെ കാഴ്‌ചയാൽ ക്ഷണം
വരമന്ത്രമോതി വിഷഹാരി കെട്ടിയോ-
രുരഗംകണക്കു മുകിലൻ പകച്ചുപോയ്.        50

ധൃതി വീണ്ടുമാർന്നു ഖലനോതി: ""തങ്കമേ!
മതി നിഷ്ഠ! വന്നു സവിധത്തിൽ വല്ലഭൻ;
സ്തുതിവാക്കിനൊന്നുമിടയില്ല, കൺമിഴി-
പ്പതിനാണപേക്ഷ; കളയൊല്ല കാൽക്ഷണം.        51

ഒരു കണ്ണു കത്തിമുനകൊണ്ടു കുത്തുകിൽ-
ത്തരുമുള്ളിലുള്ള കുളിർനീർ കരിക്കുകൾ;
ഒരുമട്ടു കാമിയഴലിള്ളിലേകുകിൽ-
ത്തരുണീജനത്തിനവനോടുമിഷ്ടമാം.        52

പുഴു നീ, വരട്ടെ, മതി പിട്ടു, വല്ലതും
കഴുവേറിടട്ടെ, വിടുകില്ല തെല്ലു ഞാൻ
പഴുതേ കളഞ്ഞ ദിവസങ്ങൾ പോട്ടെ, യി-
പ്പൊഴുതെങ്കിലും പിറവി സാർത്ഥമാക്കുവാൻ.        53

മൃതി പുല്ലു; പിന്നെയരിയേവനും വധി-
പ്പതിലല്ലലില്ല ലവ""മെന്നുരച്ചവൻ
സതിതന്റെ മുമ്പിൽ മദദന്തിപോലെ വ-
ന്നെതിരിട്ടിടുന്നു; പരദൈവമേ ഗതി!        54

പിടികൂടുമെന്നു സതി കണ്ടനേരമേ
ഞൊടികൊണ്ടു തന്റെ നെടുതാം ചുരുട്ടുവാൾ
മടിയിങ്കൽനിന്നു മടിയാതെയൂരിയ-
ത്തടിമാടനുള്ള തല നോക്കി വീശിനാൾ.        55

മണവാളനായ് വരണദാമമാ വധൂ-
ഗണമുത്തിൽനിന്നു പെറുവാൻ കൊതിച്ചവൻ
മണവാട്ടിയൊടു ഗളനാളഭ്രഷയായ്
നിണമെന്ന കോകനദമാല വാങ്ങിനാൻ.        56

അവിതർക്കമേവമൊരു പെണ്ണവന്റെ മേൽ
പ്പവിപോലെ വാളു പതിയിച്ചതോർക്കുകിൽ

[ 160 ] <poem>

ഭവിതവ്യഥയ്ക്കുടയ ദിവ്യശക്തിയോ? ഭവികപ്രദാത്രി ശിവതൻ കടാക്ഷമോ?        57


മടിയാതെ കാവിൽ മലർ കൊൾവതിന്നു പൂ- ച്ചെടി തേടുവോനെയതിലുള്ള പന്നഗി കടികൂടി മൃത്യുവരുളുംവിധത്തില- ത്തടിയൻ മരിച്ചു വധുവിന്റെ വാളിനാൽ.        58


പരിണാഹികാന്തി ലലനാവപുസ്സുതൻ പരിരംഭമേറ്റു മിഴി തെല്ലടയ്ക്കുവാൻ പരിചിൽക്കൊതിച്ച ജളനുർവരാംഗനോ- പരി വീണടച്ചു മിഴി രണ്ടുമന്ത്യമായ്.        59


കടൽമങ്ക തോല്ക്കുമവൾതന്റെ മേൽ മിഴി- ക്കടവാളു വീശുവതിനാശ വാച്ചവൻ കടകംപെടും കരമുയർത്തി മങ്കയുൽ- ക്കടവാളു വീശുമളവുജ്ഝിതാശനായ്.        60


മണിമാല വിഡ്ഢിനഖരത്തിനാലവൾ- ക്കണിയിപ്പതിന്നു കൊതിപൂണ്ട വേളയിൽ പണിവിട്ടുഖഡ്ഗലതയാലവന്നുതാൻ മണിമാല ചാർത്തി ഗളസീമ്നി മാനിനി.        61


സുദതീലലാമമണിവെച്ചു പൂട്ടിടും രദനച്ഛദാഗ്ര്യസുധ കൈവരായ്കയാൽ ഹൃദയത്തിലാത്മഗളരക്തമേറ്റവൻ മദനാനലന്നു ശമനം വരുത്തിനാൻ.        62


കുരുതിക്കുപിൻപു തറമേൽക്കിടത്തിടു- ന്നൊരു ചാവർതന്നുടെയിരുമ്പുബിംബവും ഉരുവാകകൊണ്ടഭിധ സാർത്ഥമാമവ- ന്നതുമില്ല പൂജ്യമിതുമെന്നമട്ടിലായ്.        63


കുതുകത്തൊടാജിയിൽ മരിച്ചു ഹൗറിതൻ പുതുമേനി പുൽകുവതിലാശയെന്നിയേ അതുലാഭകോലുമവളെക്കൊതിച്ചവ- ന്നതുമില്ല പൂജ്യമിതുമെന്നമട്ടിലായ്.        64


തിറമായ് ജയദ്ധ്വജപതാക പാറുവാൻ മുറപോലെ തീർത്ത ശിബിരം തനിക്കവൻ പുറമേവരുന്ന കഥയാരു കണ്ടു?-ക- ല്ലറയാകുമെന്നു കരുതീല തെല്ലുമേ.        65


ശരമഞ്ചുകൊണ്ടു മുകിലന്നു ഹൃത്തിലും കരവാളമൊന്നു കഠിനം കഴുത്തിലും; സ്മരനർക്കജന്നു വിടഗേഹമെത്തുവാൻ ത്വരയോടു മുന്നിൽ വഴി കാട്ടിടും ഭടൻ.        66 [ 161 ] <poem> നെടുകേ കിഴക്കുവഴി പാഞ്ഞുപാഞ്ഞു ചെ- ന്നൊടുവിങ്കൽ മേക്കു പടവെത്തിടുന്നപോൽ ചുടുമാൽ ക്രമത്തിലധികം വരുന്ന നാൾ- പ്പെടുമേതു ഭീരുവബലയ്ക്കുമുൾബലം.        67


അതിലും വിശിഷ്യ പതിദേവതാഗ്ര്യയാം സതി ചാമ്പൽ മൂടുമെരിതീ കൊടുങ്കനൽ; അതിലാശ പക്വഫലബുദ്ധിയാൽ വരും കൊതിയന്നു നാവുമകവും ദഹിച്ചുപോം.        68


അതുമല്ല തന്വി നരനാഥപുത്രിയെ- ന്നതുമായുധങ്ങളിൽ വിദഗ്ദ്ധയെന്നതും ചതുരന്നു കാണ്മതിനു പറ്റിയില്ലവൻ ചതുരത്തെയോർത്തു ശരിയായ വൃത്തമായ്.        69


രസ കാക്കുവോന്റെ തനയയ്ക്കു വായ്ക്കുവോ- രസമാനശക്തിയറിയാത്തൊരക്ഖലൻ രസ,മെന്തുചെയ്‌വൂ, ഘനപൂർവമായിടും രസമെന്നുവച്ചു പിശകിക്കുടിച്ചുപോയ്.        70


അതുനാളിൽ മാനി, വിധിതന്ന ചമ്പക- പ്പുതുതാർ വിരിച്ച പുരടക്കിടക്കയായ് കുതുകത്തൊടോർത്ത വധു കത്തുമന്തക- ക്രതുശാലയായ ചിതയായ്ച്ചമഞ്ഞുപോയ്.        71


ഉടലിങ്കൽനിന്നു തലവിട്ടു കാളിതൻ കൊടനാളിൽ വെട്ടിയ കരിങ്കിടാവുപോൽ തടവറ്റു ചോര ചളിയാക്കുമൂഴിയിൽ- ക്കിടകൊണ്ടിരുന്നു കിടയറ്റ കീർത്തിമാൻ.        72


തിരിയൊന്നു പെട്ടിയിലുരച്ചതുക്കൊടൊ- ത്തെരിയുമ്പൊഴേക്കുമെറിയുന്ന കുട്ടിപോൽ ഹരിണാക്ഷി തന്റെ നരഹത്യ ചെയ്ത വാ- ളരികത്തുനിന്നുമകലെക്കളഞ്ഞുതേ.        73


പ്രമദം വിഷാദമിവരണ്ടിനും സ്ഥലം സമമേകിടുന്നൊരകതാരിലോമലാൾ ശമലം ശമിച്ചു ശമലം വരുന്നതി- ന്നുമതിൻ പദങ്ങൾ നിലനിർത്തി മേവിനാൾ.        74


ഉടനുണ്ടു വാതിൽ ഞൊടികൊണ്ടടിച്ചുട- ച്ചടരിൽപ്പരർക്കു മൃതിചേർത്തു മൂന്നുപേർ തടവറ്റു പാഞ്ഞു കയറുന്നു; ദാനവ- പ്പട വെന്നണഞ്ഞ് വിധി, വിഷ്ണു, ശർവർപോൽ.        75


അരിതന്റെ കൂട്ടരവരെന്നു ഹൃത്തിലും

ശരിയല്ലതെന്നുടനിടത്തുകണ്ണിലും [ 162 ]

പരിചിൽപ്പെടുന്ന ചലനം കഥിക്കവേ
ഹരിണേക്ഷണയ്ക്കു വരുമത്തൽ മാഞ്ഞുപോയ്.        76

ഉയരത്തിൽനിന്നുമസിപൂണ്ട കൈയോടും
ഭയശങ്കകൾക്കു വശമാം മനസ്സൊടും
രയമാർന്നണഞ്ഞൊരവർ കണ്ട കാഴ്ച ഞാൻ-
ജയ ശൈലനന്ദിനി!----കഥിപ്പതെങ്ങനെ?        77

അതിഘോരമാകുമൊരവസ്ഥ കാണുവാൻ
മതികൊണ്ടുറച്ചു മുറിയിൽക്കടക്കവേ
അതിനല്ല നേത്രമമൃതാബ്ധിയിൽക്കുളി-
പ്പതിനാണു ഭാഗ്യ,മവർ ധന്യരല്ലയോ?        78

കഥമെന്നു ചൊൽവതിനു മുന്നമത്ഭുതം
കഥ തീർന്നുപോയ ഖലനേയു,മായവർ
കഥനീയകാന്തി സതിയേയു,മാ നില-
യ്ക്കഥ കണ്ടു കണ്ണുകൾ തിരുമ്മി നോക്കിനാർ.        79

നിരയത്തിലെത്തിയതിനുള്ളിൽ വാഴുവാ-
നരയും മുറയ്ക്കു തലയും മുറുക്കുവോൻ
പരമാം പദം തരുവതിന്നു മുന്നിലായ്
മുരമാഥി നില്ക്കിലതു വിശ്വസിക്കുമോ?        80

ഇരുകൺ തുടച്ചു സചിവൻ മുറിക്കക-
ത്തരുളും സുമാംഗിയെയുമാര്യമന്ത്രിയെ
രുരുനേത്രയാളു,മവരെശ്ശരിക്കു മ-
റ്റിരുപേരു,മപ്പൊഴുതിലുറ്റു നോക്കിനാർ.        81

അവളേവളെന്നു തനുകാന്തി ചൊൽകിലും
നൃവരാഗ്ര്യഹൂണവിചികിത്സയെദ്‌ദൃഢം
അവർതന്നനൂനവദനപ്രസാദവും
നവമോദബാഷ്പവുമകറ്റിയാകവേ.        82

ഒരു വാക്കുപോലുമനുയായിമാരൊടോ
തരുണീസമൂഹമണിയുന്ന മുത്തൊടോ
അരുളാൻ രസജ്ഞയുയരാതെ കണ്ണുനീർ
പെരുകിച്ചുനിന്നു സചിവൻ കൃതാർത്ഥനായ്.        83

കരുണാപയോധി കമലാധവന്റെ കാൽ
കരുതുന്ന മന്ത്രിയുടെ കൈയിൽനിന്നുടൻ
ഒരുവായ വാളുമതുപോലെ ഹൃത്തിൽനി-
ന്നുരുകുന്ന മാലുമകലെത്തെറിച്ചുപോയ്.        84

നെടുവീർപ്പു, പുഞ്ചിരി, വിയർപ്പിവയ്ക്കു കീഴ്-
പ്പെടുമാനനത്തൊടുമിളക്കമെന്നിയേ
പടുമന്ത്രി ചെറ്റു കരുണീയബോധമ-
റ്റിടുമുള്ളമോടുമവിടത്തിൽ നിന്നുപോയ്.        85

[ 163 ]

ചരിതാർത്ഥനാകുമവനെക്കുളുർക്കവേ
പരിചോടു നോക്കി നൃപഹൂണവര്യരും
ത്വരിതം ജനിക്കു സഫലത്വമേകിനാർ;
പെരിയോർക്കു മിത്രശുഭമാത്മഭാവുകം.        86

ഒരുദിക്കിൽ മുത്തുമപരത്ര ലജ്ജയും
തരുണിക്കു വന്നു വശമാകയാൽ മുഖം
അരുണോദയത്തിലരയോളവും വിടു-
ർന്നൊരു പങ്കജത്തിനെതിരായ് ലസിച്ചുതേ.        87

സ്മരനേറ്റിവയ്ക്കുമളവറ്റതാം ത്രപാ-
ഭരമുദ്വഹിപ്പതിനു ശക്തിയെന്നിയേ
പരമമ്പരക്കുമബലയ്ക്കുയർത്തുവാൻ
തരമെത്തിടാതെ തല തത്ര താണുപോയ്.        88

നിലവിട്ടു താതകമിതാക്കളെപ്പിരി-
ഞ്ഞലമാർന്നൊരത്തലിരുൾ മാറിടുംപടി
നലമേറുമല്പഹസിതൗഷധീശ്വരൻ
തലകാട്ടിനിന്നു വദനോദയാദ്രിയിൽ.        89

കൊലകൊണ്ടു പങ്കമിയലുന്ന തയ്യലിൻ
മലർമേനി വീണ്ടുമതിശുദ്ധമാക്കുവാൻ
നലമോടു ഹൃത്തു നിരുപിക്കമൂലമോ
ജലധാരചെയ്തു ജലജേക്ഷണദ്വയം.        90

അടിതൊട്ടു ഹന്ത മുടിയോളമെങ്ങുമ-
പ്പടി ചുട്ടൊരത്തൽമണൽ മാത്രമായ്‌പരം
കൊടിയോരു ജന്മസികതാടവിക്കകം
കുടിവെള്ളമേതു മൃഗതൃഷ്ണയെന്നിയേ?        91

ഉരുപുണ്യമാർന്ന പഥികർക്കു മാത്രമാ-
മരുഭൂമിതൻ നടുവിൽ വല്ല നാളിലും
ഒരുതെല്ലു വാരി നുകരാൻ തരം കനി-
ഞ്ഞരുളാം വിരിഞ്ച,നരുളാതെയും വരാം.        92

നിതരാം ദുരാപതരമാകുമത്തരം
ചിതമോടുമെന്നതിരിൽ വന്നിടുന്നുവോ,
ദ്രുതമന്നുതന്നെ നിമിഷാർദ്ധമെങ്കിലും
കൃതകൃത്യനെന്നു കരുതുന്നു പൂരുഷൻ.        93

അതിനൊന്നിനാണു നിഗമജ്ഞർ ഹന്ത! നിർ-
വൃതിയെന്ന നാമമരുളുന്നരൂഴിയിൽ;
അതിനെക്കുറിച്ചതനുഭൂതമാകിലും
മതിയാർക്കുമില്ല ശരിയായ് സ്മരിക്കുവാൻ.        94

വഴിപോലെയന്നില വരച്ചുകാട്ടുവാൻ
വഴിയില്ല മന്നിലൊരു ചിത്രകൃത്തിനും;

[ 164 ]

പഴി സാധു പിന്നെയിവനേതു? നിങ്ങളേ
കഴിവുള്ളപോലെ നിരൂപിച്ചുകൊള്ളുവിൻ
       95
അകളങ്കമെത്തിയരികത്തു മന്ത്രിയ-
പ്പികവാണിയാൾ ചെറുതു നീട്ടിടും കുരം
മികവിൽ ഗ്രഹിക്കിലുമതൊന്നുമായവർ-
ക്കകതാരശേഷമറിയാതിരുന്നുപോയ്.
       96
സമയം കുറച്ചഥ കഴിഞ്ഞു താദൃശ-
ഭ്രമമറ്റുറങ്ങിയെഴുന്നേറ്റിടും വിധം
പ്രമദായുവാക്കൾ നയനംതുടച്ചതി-
ന്നിമ മുട്ടിടാതെയെതിരിങ്കൽ നോക്കിനാർ.
       97
കളവല്ല കണ്ടതു കിനാവുനല്ല നി-
ഷ്കളനാം പുരാൻറെ തിരുളളമെന്നവർ
അളവറ്റശങ്കയകലുംപടിക്കു ക
ണ്ടിളതൻ മണാളനു സമീപമെത്തിനാർ.
       98
അലമിപ്പരുങ്ങൽ, ഭവൽകൃപാബലം
ബലമാർക്കുമെന്നു നൃപനോതി നാൽവരും
നിലവിട്ടു ഹൃത്തു കുളിരേന്തുമാറുകൈ-
നിലവിട്ടു കൂട്ടരുടെ മുന്നിലെത്തിനാർ.
       99
ആ നാലാളുകളേയുമാ നിലയിലായ്-
ക്കണ്ടത്ഭുതപ്പെട്ടിടും
നാനാമാനുഷരും പടകടൽ കട-
ഞ്ഞപ്പോളനല്പോദയം
മാനാതീതമഹസ്സൊടൊത്തുദിയാം
താർ മങ്കയും തൽപ്രിയൻ
ശ്രീനാരായണനും ഭവദ്രൂഹിണരും
താനെന്നു മാനിച്ചുതേ
       100
കാലത്തുദിച്ച ഖരദീധിതി പുല്ലുമാത്ര-
മാലംബമാം ഹിമകണങ്ങളെയെന്നപോലെ
മാലറ്റു കേരളനൃപൻ മുകിലൻറെ യോധ-
ജാലത്തിനെക്കഥകഴിച്ചു രണോർവി കേട്ടു.
       101
ഊനം വിട്ടജ്ജയകഥയുമാദേവിയോടോതുവാനാ-
യാനന്ദംപൂണ്ടിരുചരരെ വിട്ടക്ഷിതിക്ഷിത്തു പിന്നെ
സ‌്യാനന്ദൂരത്തിനു പടയൊടും ഹൂണമന്ത്രീന്ദ്രരോടും
പീനശ്രോണീമണിയൊടുമുടൻതന്നെ മന്ദം തിരിച്ചാൻ
       102
പതിനഞ്ചാം സർഗ്ഗം സമാപ്തം

[ 165 ]
പതിനാറാം സർഗ്ഗം


ഗുണം പെരും കേരളസേന നരാ-
യണൻ ശയിക്ക്ന്നൊരുഅനന്തപുരിയിൽ
പിണങ്ങി

[ 166 ] കക്ഷം ...........................................................................................................൨൭൩(273)
       ഓദ്ധിഷ്ഠനന്യൻ രിപുവിന്റെ ഹുക്ക
       വലിച്ചു മത്താ,ർന്നഭിലാഷമൊന്നും;
       ഫലിച്ചിടും മുൻപു തിരിക്കമൂലം
       ചടപ്പിച്ചു മന്ദം വിരൽ മൂക്കിലൂന്നി .................................................................൭൦(70)
      ഇവണ്ണമപ്പുമിനു കേരളക്ഷമാ-
      ധവന്റെ സൈന്യം നടകൊണ്ടിടുന്നു,
      അവന്യപത്യത്തെ ലഭിച്ച പിൻപു-
      പ്ലവംഗർ സാകേതപുരിക്കുപോലെ.................................................................൭൧(71)
      കുഴക്കുന്നിർന്നുള്ളിനു താപമറ്റു;
      തഴയ്ക്കു മേൽ വഞ്ചിതധരിത്രിയെന്നായ്
      മുഴക്കമാട്ടും പടഹം കഥിപ്പു
     മഴയ്ക്കുമുൻപുള്ളൊരിടിക്കു തുല്യം .....................................................................൭൨(72)
     പുരസ്ഥമദ്ദുന്ദുഭിയൊച്ചകേട്ടു
     പരം കൃതാർത്ഥത്വമിയന്നിടുന്നു,
     വരം തരാൻ വന്ന പുരാന്റെ ശംഖ-
     സ്വരം തപം ചെയ് വൊരു ഭക്തർപോലെ. ................................................൭൩(73)
     നിരന്തരം പൌരമനസ്സിൽ വാഴു-
     മൊരമ്മഹാഭീതിപിശാചിതന്നെ
     വിരട്ടുവാൻ ശംഖരവാഗ്ര്യമന്ത്ര-
     മുരയ്പു സേനാധിപമാന്ത്രികന്മാർ....................................................................൭൪(74)
     മുറയ്ക്കു മൂർച്ഛിച്ച ജനത്തെ വെന്നി-
     പ്പറയ്ക്കെഴും ധ്വാനമുണർത്തിടുന്നു;
     ഉറക്കെ മൂളും മണിതന്നലാറ-
     മുറുക്കമാളും നരരെക്കണക്കെ......................................................................൭൫(75)
  
     പരക്കവേ ശൂന്യതയാർന്നിരുന്ന
     പുരം ജനത്താൽത്തെളിയുന്നു വീണ്ടും,
     പരം സുമത്താൽ ശിശിരർത്തുമാറും
     തരത്തിലാരാമതലംകണക്കെ.....................................................................൭൬(76)
     പുരിക്കു പൌരപ്പടി പോയ വൃത്തി
     ശരിക്കു വീണ്ടും ക്രമമായ് വരുന്നു;
     സ്ഫുരിക്കുമാധേയ ഗുണത്തെയെന്നും
     വരിക്കുമാധാരവുമെന്നു ഞായം......................................................................൭൭(77)
      നവങ്ങളാം ചന്ദനപുഷ്പഗന്ധ-
      ദ്രവങ്ങളാൽ പൌരർ ഗൃഹങ്ങൾ മുക്കി
      അവയ്ക്കുമാമോദഗുണത്തെ മേന്മേൽ
      നവത്തൊടും തങ്ങൾ കണക്കണയ്പൂ............................................................൭൮(78)
      അടിപ്പുതൊട്ടുള്ളവ ചെയ്തൊരുക്കി
വെടിപ്പു വീഥിക്കരുളുന്നു ലോകർ, [ 167 ]

ചൊടിപ്പുകൂടാതനുകാപ്തി കാക്കും
തടില്ലതാംഗിക്കു ഭുജിഷ്യമാർപോൽ.        19

രുരുക്കൾ തോൽക്കും മിഴിമാർ നിരപ്പിൽ-
പ്പെരുക്കുമോമൽക്കലശാഭിഷേകം
ഞെരുക്കമറ്റാർന്നു, വെടിഞ്ഞിടുന്നു
തെരുക്കളെത്തച്ചിരപാംസുലത്വം.        20

ഇടയ്ക്കു രഥ്യയ്ക്കു നടുക്കു വെള്ള-
ക്കടൽപ്പുറത്തു മണൽ കണ്ടിടുന്നു,
സ്ഫുടം ധരിത്രിക്കു ഗളത്തിൽ മിന്നി
ക്കിടന്നിടും മൗക്തികമാലപോലെ.        21

പുരന്ധ്രിമാർ നൂതനഗോമയത്തെ-
പ്പരം തളിക്കുന്നൊരു മുറ്റമെല്ലാം
നിരന്തരം നീരധികന്യ നൃത്തം
ചിരം തകർക്കുന്നൊരരങ്ങുതന്നെ.        22

മുറയ്ക്കുതിൽക്കാന്തകൾ ചേർത്ത മേന്മ
നിറഞ്ഞ ചിത്രങ്ങളെ നോക്കിടുമ്പോൾ
തിറം നൃപന്നുള്ളതു വാഴ്ത്തുമേടിൻ
പുറങ്ങളെന്നേവനുമോർത്തുപോകും.        23

ശരിക്കിടും വെങ്കളിയാൽ വെളുപ്പാ-
ർന്നിരിക്കുമോരോ നിലയങ്ങൾ കണ്ടാൽ
സ്ഫുരിക്കുമുള്ളിൽപ്പുരലക്ഷ്മി മുത്താൽ-
ച്ചിരിക്കയാണെന്നൊരു ബോധമാർക്കും.        24

വിയത്തിൽനിന്നാ നൃപയാത്ര കാണ്മാൻ
രയത്തൊടും ദേവരിറങ്ങിടുമ്പോൾ
പ്രയത്നശാന്തിക്കുതകുംവിധത്തി-
ലുയർന്നു മിന്നുന്നിതു തോരണങ്ങൾ.        25

ചുവന്ന പട്ടിട്ടു പൊതിഞ്ഞ ദന്ത-
മവർണ്ണ്യമഞ്ഞൂറിലുമേറ്റമേന്തി
ധ്രുവം ലസിപ്പൂ കുലവാഴയെന്ന
നവദ്വിപശ്രേണി നടയ്ക്കു മുന്നിൽ.        26

അനർഘമാം തോരണമാല തൂക്കി-
ജ്ജനങ്ങൾ തച്ചഞ്ചലഭാവമെല്ലാം
മനസ്സിൽ നിന്നായവയിങ്കലാവാ-
ഹനം കഴിക്കുന്നു തടസ്ഥമെന്യേ.        27

ധരാതലത്തിൽപ്പെടുവോരു സർവ-
ചരാചരങ്ങൾക്കുമതേവരയ്ക്കും
വരാത്തതാമുത്സവമന്നുദിപ്പൂ
ചിരാത്തപുണ്യദ്രുഫലംകണക്കേ.        27

[ 168 ] <poem>

സ്ഫുടം നൃപാംഗാമൃതമന്യനേത്ര- പുടം നുകർന്നീടുകിലെച്ചിലാകും; കിടയ്ക്കുവാനും പണി, തീരുമെന്നാ- യടക്കമറ്റാളുകളോർത്തിടുന്നു.        29


ഹിതംപെടും വാക്കുരചെയ്തുകൊണ്ടു നിതംബിനീമൗലികളോടുകൂടി ചിതത്തിലെങ്ങും നിറയുന്നു നാനാ- മതസ്ഥരാം മർത്യർ മനോജ്ഞവേഷർ        30


എനിക്കുമെൻ കുഞ്ഞിനുമെന്റെ പീന- സ്കനിക്കുമുർവിധവയാത്ര കാണ്മാൻ ജനിക്കണേ യോഗമഭംഗമെന്നായ്- ത്തനിക്കുതാൻപോന്നവരും കൊതിപ്പൂ.        31


അലക്കുകാരൻ, ജവുളിത്തരങ്ങൾ വിലയ്ക്കു വില്പോൻ, തിറമുള്ള തട്ടാൻ, പലർക്കുമിക്കുട്ടൻ കനിഞ്ഞിടാതെ നിലയ്ക്കുനില്പാൻ പണിയായിടുന്നു        32


എനിക്കിതോ തോട,യെനിക്കിതോ കാ- പ്പെനിക്കിതോ താലി? ശനിക്കുഴപ്പം! എനിക്കു താൻ നായരുമിന്നുതൊട്ടു തനിക്കു ഞാനച്ചിയുമല്ല നൂനം.        33


പെരുത്തു നാണം ചുണ രണ്ടുമറ്റു- ള്ളൊരുത്തനല്ലെങ്കിലിവണ്ണമെന്നെ ഇരുത്തുമോ പെറ്റ നിലയ്ക്കു? നല്ല പൊരുത്തമെൻ ജാതക,മെന്തുചെയ്‍വൂ?        34


ഇവൾക്കതെന്തിന്നറിയുന്നു? വായ്പും കവർച്ചയും കൈമുതലും സമാനം; നവങ്ങളാം കോപ്പുകളില്ലയെങ്കി- ലവസ്ഥ കേൾക്കട്ടെ, വെളിക്കിറങ്ങൂ.        35


ഒരുത്തനും തന്റെ മുഖത്തു മീശ- കുരുത്തൊരാണെങ്കിൽ വധുവിഷാദം വരുത്തിടാതേതുമവൾക്കു നല്കു- മെരുത്തിൽ വിറ്റും തറവാടു വിറ്റും        36


മുതുക്കി ഞാൻ മാറി, യിനിക്കടന്നു പതുക്കെയെത്തുമ്പൊഴെനിക്കുവേണ്ടി ഒതുക്കമുള്ളോരിറയത്തു കൂട്ടായ്- ക്കൊതുക്കളും മൂട്ടകളും കിടക്കും.        37


അടുത്ത വീട്ടിൽ ചിരുതയ്ക്കു നായർ കൊടുത്ത പണ്ടത്തിനൊരറ്റമില്ല;

[ 169 ]

മടുത്തു ഞാൻ തന്നൊടു; കെട്ടുമിന്നു-
മെടുത്തുകൊണ്ടാൽ ശരി, സൊല്ല തീർന്നു.        38

മിഴിക്കിലൊന്നും കൃതമില്ല; രണ്ടു
തൊഴിക്കുവാൻ കാലുയരുന്നുവല്ലോ;
എഴിക്കു നാളേക്കിവൾ വേണമെങ്കിൽ-
ക്കഴിക്കു വേഗം കനകാഭിഷേകം!""        39

മടത്തരം മങ്കകളശ്രു കൊങ്ക-
ത്തടത്തിൽ വീഴ്ത്തിപ്പറയുമ്പൊഴേവം
വിടത്വമ,റ്റെന്തിനു പൊട്ടു പൊന്നിൻ-
കുടത്തിനെന്നേതു പുമാനുരയ്ക്കും?        40

അസാരവും താഴ്ചവരാതെ ദേഹം
പ്രസാധനംചെയ്തു തെരുക്കൾതോറും
ബിസാംഗിമാർ വന്നു വിളങ്ങിടുന്നു
രസാഖ്യവല്ലീകലികാസമാനം.        41

ഒരോമലാൾ പിച്ചകമാല തന്റെ
ശിരോരുഹം വിട്ടു കരത്തിലേന്തി
പരോക്ഷമന്നെത്തി, വിവാഹനാളിൽ
വരോപകണ്ഠം കുലകന്യപോലെ.        42

ഒരംഗനാമൗലി കഴുത്തിലേന്താൻ
കരത്തിലാർന്നോരനവദ്യഹാരം
പരം ജപിക്കും ചരടെന്നപോലെ
വിരൽക്കുമേൽ വിസ്‌മൃതിപൂണ്ടു ചുറ്റി.        43

പഴിക്കുമുള്ളോടൊരു മങ്കയാൾ മേൽ-
വഴിക്കു സിന്ദൂരവിശേഷകത്തെ
അഴിക്കവേ നെറ്റിയിൽനിന്നതമ്മാൻ-
മിഴിക്കു സീമന്തവിശേഷമായി.        44

അരച്ച കസ്തുരി മിഴിക്കുമാ മൈ
പരം കഴുത്തിന്നുമണിഞ്ഞമന്ദം
ഒരംബുജാക്ഷീമണി തന്റെ തെറ്റു
പരൻ ഗ്രഹിക്കാത്തവിധം നടന്നു.        45

നിസർഗ്ഗരാഗം കഴൽ ചുണ്ടുകൾക്കു-
ണ്ടുസംശയം രണ്ടുമഭേദമെന്നോ
രസജ്ഞയാമന്യ നിനച്ചു ലാക്ഷാ-
രസം പദംവിട്ടു ചൊടിക്കു തേച്ചു?        46

കൃശത്വമാർന്നോരവലഗ്നമെങ്ങും
ഭൃശം തിരഞ്ഞും മിഴികൾക്കു കാണ്മാൻ
അശക്യമായോ നിജ കാഞ്ചിയന്യ
വിശങ്കമോമൽഗളഭ്രഷയാക്കി?        47

[ 170 ]


മുറയ്ക്കു പൊൻ‌റൌക്കയൊരുത്തി തന്മെയ്-
നിറത്തിൽ മജ്ജിപ്പുളവായതേതും
മറയ്ക്കുമോ മാറതുമൂലമാവാം
മറക്കകൊണ്ടല്ലണിയാതെ പോന്നു?        48

സ്തനങ്ങളും കാണിജനത്തിനുള്ള
മനസ്സുമൊന്നിച്ചു കുലുക്കിയേവം
അനംഗനാം വൈശ്രവണന്റെ മുഖ്യ-
ധനങ്ങൾ തിങ്ങുന്നു തെരുക്കൾ തോറും.       49

സ്ഫുരിക്കുമോമൽ‌പ്പുകൾ കൊണ്ടു ചുറ്റും
ഹരിൽകുചങ്ങൾക്കണിയിച്ചു ഹാരം
ശരിക്കു മന്നൻ പടയോടുമപ്പോൾ
പുരിക്കകത്തേക്കെഴുനള്ളിടുന്നു.       50

വരോരുവക്ത്രാഭിധയായ ദിവ്യ-
സരോരുഹസ്രക്കുപഹാരമാക്കി,
നരോത്തമൻ തൻ വരവിന്നു കാക്കു-
മൊരോമനപ്പൂരു കൃതാർത്ഥയാക്കി;       51

എവന്നുമേറും കൃപ തന്നിൽ മന്ന-
ന്നിവണ്ണമോർപ്പാൻ വഴി വച്ചു തങ്കൽ
വ്യവസ്ഥിതം ദക്ഷിണനായകത്വം
ജവത്തിലാർക്കും വിശദപ്പെടുത്തി;       52

ഒരേ തരം കാന്തിമരന്ദമുണ്മാൻ
വരേണ്യമാം തന്റെ വപുസ്സുമത്തിൽ
കരേറിടും കാണികൾതൻ ഹൃദന്ത-
ദ്വിരേഫപങ്‌ക്തിക്കു സപര്യ നൽകി;       53

ഘടസ്തനീമൌലികൾ ചാർത്തിടും കൺ-
കടക്കരിംകൂവളമാല മേന്മേൽ
സ്ഫുടം വഹിക്കുന്നതുകൊണ്ടു ഭാരം
കടന്നുപോയ് കന്ധര ചാഞ്ഞു മുന്നിൽ;       54

വഴിക്കു കാണ്മോരുടെ ദൃഷ്ടിയിൽ‌പ്പാ-
ലൊഴിക്കുമമ്മട്ടമലാല്പഹാസം
പൊഴിക്കുമോമന്മുഖമാർന്നു ചുറ്റും
മിഴിക്കടക്കേളി നടത്തി മന്ദം;       55

ഹരിക്കുമാ‍ന്ധ്യം വരുമാറു ചുറ്റും
ഹരിത്തിൽ വായ്ക്കും ബലപാംസു, പാടെ
സരിച്ച പൌരപ്രമദാശ്രുഗംഗാ-
സരിത്തിനാൽത്താമസമറ്റടക്കി;       56

അപാരമായ്ത്തന്നുടെ വാഹനത്തി-
ന്നുപാന്തമെത്തുന്ന ജനത്തെ മാറ്റാൻ

[ 171 ]

ശിപായിമാർ ചെയ്വൊരു സാഹസത്തെ-
ക്ക്യപാർദ്രമാം കൺമുനയാൽ വിലക്കി;
       57
അസംശയം വത്സലമെന്ന പത്താം
രസത്തിനൊന്നാമതുപോലെ ജീവൻ
നിസർഗ്ഗമായ്ക്കണ്ടു ചമൽക്കരിക്കും
രസജ്ഞരെപ്പാർത്തു ശിരസ്സു താഴ്ത്തി;
       58
സുരാലയം പണ്ടു പുരൂരവസ്സാം
ധരാദ്രിഭിത്തുർവശിയോടുപോലെ,
വരാംഗി വഞ്ചിക്ഷിതിലക്ഷ്മിയൊത്തു
പുരാഗ്രിമം പുക്കിതു പുരുഷേന്ദ്രൻ.(കുളകം)
       59
ജയിക്ക മേന്മേലുമയമ്മറാണി!
ജയിക്ക തൃക്കേരളവർമ്മദേവൻ!
ജയിക്ക തമ്പാൻ സചിവപ്രവേകൻ!
ജയിക്ക തജ്ജീവനിളേശപുത്രി!
       60
ജയിക്ക പൊന്നോമന വഞ്ചിനാടു!
ജയിക്ക സാധുക്കളതിങ്കൽ വഴ്വോർ!
ജയിക്ക നേർതൊട്ടൊരു സൽഗുണങ്ങൾ!
ജയിക്ക പത്മാപതി പത്മനാഭൻ!
       61
ഇവണ്ണമുള്ളാർപ്പുകൾ നാലുപാടും
ജവത്തൊടും പൊങ്ങിമുളങ്ങിടുമ്പോൾ
നൃവര്യനാ റാണി വസിച്ചിടുന്നോ-
രവർണ്യഭാസ്സേന്തിന സൗധമെത്തി.
       62
പ്രസാദമുൾക്കൊണ്ടു രഥോദയാദ്രി-
പ്രസാധനംചെയ്തിടുമക്കലേശൻ
രാസാൽ ദൃഗാതിഥ്യമിയന്നനേരം
രസാധിപാനന്ദമനല്പമായി.
       63
ശരിക്കനേകം ക്രിയദൃഷ്ടിദോഷം
ഹരിക്കുവാൻ സേവകർ ചെയ്തശേഷം
ഗിരിക്കു പറ്റുന്നൊരു തേരിൽനിന്നും
ഹരിക്കുതുല്യൻ യുവരാട്ടിറങ്ങി.
       64
കൃതാദമം വഞ്ചിയിൽ വീണ്ടുമെത്തും
പ്രതാപവും കീർത്തിയുമെന്നപോലെ
സതാംപ്രിയൻ മന്ത്രിയുമോമലാളാം
ലതാംഗിയും താഴെയിറങ്ങി പിന്നെ.
       65
ചിതത്തൊടും ദൈവകൃപാർദ്രമന്ദ-
സ്മിതം വപുസ്സാർന്നതുപോലൊടുക്കം
കൃതജ്ഞയായുള്ളൊരു റാണിതൻമുൻ-
പതന്ദ്രനാം ഹൂണനുമുല്ലസിച്ചു.
       66

[ 172 ]


നവച്ഛവിസ്വസ്തികതല്ലജത്തിൽ
നൃവര്യയും മവവർ നാലുപേരും
അവർക്കവർക്കുള്ള മനോജ്ഞപീഠം
ധ്രുവം യഥായോഗ്യമലങ്കരിച്ചു.        67

തിരക്കി മുന്നിൽക്കയറുന്ന മുത്താ—
മൊരബ്ഭുജിഷ്യാഗ്യൃ വെളിക്കു നന്നായ്
പരം പിടിക്കും പുളകാഖ്യപൂണ്ട
തിരയ്ക്കകം റാണി മറഞ്ഞിരുന്നു.        68

നിനയ്പതെന്തെന്നു നൃവര്യതൻ കൺ—
മുനയ്ക്കെഴും ചേഷ്ടയിൽനിന്നു സർവം
മനസ്സിലാക്കിപ്പുരളീശിതാവോ—
ടനന്തരം വന്ദിയിവണ്ണമോതി;        69

'ഭവാനിതൻ കണ്മുനയെന്നപോലെ
ദിവാനിശം കൈവശമുള്ള വാളാൽ
നവാഭയാം കീർത്തിയെ നേടി വേൾക്കും
ഭവാനെ ഞാനെങ്ങനെ വാഴ്ത്തിടേണ്ടു?        70

പരിക്കു ചണ്ഡാശുഗമേകിടുമാ—
റിരിക്കുമൂർവീഭൃദസാരവംശം
ശരിക്കു യുഷ്മല്പരഗോത്രഭേദി—
ഗരിഷ്ഠസന്താനമൊടേതുപറ്റും?        71

ഭവജ്ജനിക്കിപ്പുറ, മാത്മജൻത—
ന്നവസ്ഥയോർത്തിന്ദിരയാർന്ന താപം
ജവത്തിൽ വൈകുണ്ഠമണഞ്ഞു മേലി—
ല്ലിവണ്ണമെന്നോതി വിരിഞ്ചി മാറ്റി.        72

നിരപ്പിൽ മൂന്നുള്ള കൂകാന്തർമൂലം
ധരയ്ക്കു കന്യാദശമാത്രമറ്റു;
പരൻപുമാനാം തിരുമേനിതന്നെ
പരംവരിക്കെപ്പതിദേവ ഭൂമി.        73

ഭവാന്റെ ദാനപ്രഥ വിണ്ണിലെത്തി—
ദ്ദിവാനിശം നാകിജനത്തിനെല്ലാം
ജവാൻ ധരിപ്പാൻ സുമവും കടിപ്പാ—
നവാര്യമാം ദുഗ്ദ്ധവുമൂർദ്ധ്വമാക്കി.        74

വികല്പമില്ലാതെ ഭവാന്റെ തേജോ—
വികർത്തനൻ രാപ്പകൽ മിന്നിടുമ്പോൾ
അകത്തു ദുഷ്ടർക്കു പെടും തമസ്സു—
മകന്നു പെൺപൂങ്കുഴൽ പൂക്കോളിപ്പൂ.        75

ഒരുത്തിയെച്ചാടുവചസ്സുരച്ചു—
മൊരുത്തിയെക്കണ്മുനനേർക്കയച്ചും

[ 173 ]

ഒരുത്തിയെക്കോപ്പണിയിച്ചുമിഷ്ടം
വരുത്തിടും ത്വച്ചതുരത്വമന്യം.        76

ഒരക്ഷരം സത്യമൊഴിഞ്ഞുരയ്ക്കാ—
ത്തൊരങ്ങയാൽതാൻ ഭവദീയവംശം
പരം ഹരിശ്ചന്ദ്രകുലാഭിധയ്ക്കു
നിരന്തരം യോഗ്യതയാർന്നിടുന്നു.        77

ശ്രമത്തൊടും പണ്ടു ഭൃഗുദ്വഹന്താൻ
ചമച്ച വഞ്ചിക്ഷിതിതൻ ഭരത്തെ
സമസ്തമിക്കാലമകറ്റിവയ്പാ—
നമന്ദമായ് വന്നു ഭവന്മിഴത്താൽ.        78

ഭവാന്റെ ലീലാംശുകജിഹ്വ പാടും
നവാഭകർണ്ണാമൃതപദ്യജാലം
ദിവാനിശം കേട്ടു കവിജ്ഞഭക്ത—
രവാപ്തസംതൃപ്തികളായിടുന്നു.        79

സുവർണ്ണശൈലത്തെയൊഴിച്ചിടുന്ന
ഭവന്മഹൗദാര്യ,മവിഘ്നയോഗം
വിവസ്വദബ്ജർക്കു വരുത്തിയെന്നായ്—
ത്തവ പ്രതാപാന്വിതകീർത്തി ചൊൽവു.        80

അമന്ദമാ മൂർത്തികൾ മൂന്നുപേരും
സമം സമർപ്പിച്ച വരങ്ങൾപോലെ
ശ്രമം വെടിഞ്ഞെൻതിരുമേനി മൂന്നു
പുമർത്ഥവും നേടി ലസിച്ചിടുന്നു.        81

അനന്തമായ്ത്തൻ തലകൾക്കു വാച്ച
കനം തകർക്കും തവ ദക്ഷഹസ്തം
അനന്തനീരായിരമുള്ള നാവാ—
ലനന്തരായം വഴിപോൽ സ്തുതിപ്പു.        82

ഗുണങ്ങളായാലവതമ്മിലുണ്ടാം
പിണക്കമെന്നുള്ളതസത്യമത്രേ;
അണഞ്ഞഹമ്പൂർവികയിൽ ഭവാനോ—
ടിണങ്ങിയോരോന്നുമിരിപ്പതില്ലേ?        83

ഇവണ്ണമുള്ളോരു ഭവാനെയല്ലോ
ശിവപ്രദാനത്തിനയച്ചു ദൈവം
നൃവര്യ! വഞ്ചിക്ഷിതിപുണ്യകേര—
മവസ്ഥപോൽ സമ്പ്രതി കൂമ്പെടുത്തു.        84

അനാദരവ്യഞ്ഞകമാകുമെന്നോർ—
ത്തനാമയം സ്വാമിനി കേൾപ്പതില്ല;
അനാമതം തേ ഭവികം വളർത്തു—
മനാഥസംരക്ഷകനബ്ജനാഭൻ.        85

[ 174 ]


തുടങ്ങിയല്ലോ പണിയൊ,ന്നിടയ്‌ക്കു
മുടങ്ങിടാതായതു തീരുവോളം
സ്‌ഫുടം കിണഞ്ഞേ നയകോവിദന്മാ-
രടങ്ങൂ;ഞാനെന്തിനതോതിടുന്നു ?       86

അഹസ്സൊരൊന്നിൽ ക്ഷപയിങ്കൽനിന്നു-
മഹസ്സിനെത്തുന്ന വിശേഷമെല്ലാം
രഹസ്സിൽ വഞ്ചിക്കു വരുത്തുവാൻ തി-
ന്മഹസ്സിനെന്തോ പണി ലോകബന്ധോ?       87

ഇവണ്ണമാ വനിവചസ്സു കേട്ടു
യുവക്ഷമേശൻ മുഖമാത്തലജ്ജം
ധ്രുവം നമിപ്പിച്ചെഴുണ്ണേറ്റു ലോക-
ശ്രവസ്സുധാവൃഷ്‌ടി പൊഴിച്ചിതേവം:       88

അമർത്യർതൻ നാട്ടിനെയും ജയിപ്പാൻ
സമർത്ഥയാം വഞ്ചിയെയീവിധത്തിൽ
സമത്വമോടാണ്ടുവരുന്ന റാണി
സമസ്തരാലും ബഹുമാന്യയല്ലോ.       89

സരസ്വതീകാന്തനു യാഗശാല,
പരൻ‌പുമാനുത്തമരത്നമഞ്ചം,
ഹരന്നു ശക്രാഭയദാനഘട്ടം,
പരം പുകഴ്‌ചയ്‌ക്കതിഭൂമി വഞ്ചി.       90

ക്ഷിതിക്കു കൺ‌ഠാഭരണങ്ങളായ്‌പ-
ണ്ടിതിങ്കൽ വണീടിന മന്നവന്മാർ
ശ്രുതിക്കു കൃത്യത്തെയുമാഖ്യയേയും
മതിക്കെഴും കെല്‌പിലധീനമാക്കി.       91

പുരത്രയാരാതി പുരന്ധ്രി വാഴും
പുരങ്ങളിൽ പൂജ്യതപൂണ്ട കാഞ്ചി
പരം രവുക്ഷ്‌മാപകിരീടരത്ന-
പരമ്പരാകാന്തിയിൽ മുങ്ങിയില്ലേ ?       92

മുറയ്‌ക്കു കായൽക്കുളിർ‌പട്ടണത്തിൽ
നിറഞ്ഞ സൽ‌സ്വാന്തസരോരൂഹങ്ങൾ
ഉറച്ച് മാർത്താണ്ഡകരങ്ങളേറ്റു
നിറത്തൊടും പണ്ടു വിടർന്നതില്ലേ ?       93

ഇവണ്ണമുള്ളോരു മഹാർഹമാകും
നൃവര്യസിംഹാസനമാദികൂർമ്മം
ധ്രുവം വഹിക്കുമ്പൊഴുതാർക്കിളക്കാ-
മിവൻ നിമിത്തത്തിനു വന്നുകൂടി.       94

ചുരുക്കമോർത്താലിതു ജാമദഗ്ന്യൻ
തുരുഷ്‌കർതൻ വായിലകപ്പെടുത്താൻ

[ 175 ]

തിരുത്തിയില്ലാഴിയിൽനിന്നു; വന്നോ—
രിരുട്ടു പൊയ്പ്പോയി വെളുത്തു നേരം.       95

ക്രമാൽ മഹാരാജ്ഞിയെ മുൻനിറുത്തി—
ക്ഷമാതലത്തിന്നഭിവൃദ്ധി ചേർപ്പാൻ
അമാത്യനും ഞാനുമിനി ശ്രമിക്കാം;
പ്രമാണമെല്ലാത്തിനുമബ്ജനാഭൻ.'       96

ഇളയ്ക്കെഴും നാഥനവന്റെ വായ്യ—
മിളയ്ക്കവേ ഹൂണമഹർഷിസിദ്ധൻ
ഇളങ്കുളുർപ്പൂഞ്ചിരി തൂകിയേവ—
മിളക്കമറ്റുള്ള വചസ്സുരച്ചു: