നീഹാരശീതജ്വരമിങ്ങു, മക്കണ-
ക്കാഹാ! സ്മരോഷ്ണാജ്വരമങ്ങു, മൊപ്പമായ്
ബാഹാബലം കാട്ടിടുവാൻ വിയുക്തർതൻ
ദേഹാഖ്യമാം ശോണിതപൂരണഞ്ഞുതേ. 22
ആ വിപ്രയോഗം പെടുവോർക്കൊരാഴിപോൽ
ഹാ വിസ്മയം! നീണ്ട ഹിമർത്തുരാത്രിയെ
ഭൂവിങ്കൽ നാരീകുചകുംഭഭുവിനെ-
കൈവിട്ടാടാത്തോരെളുതിൽക്കടന്നുതേ. 23
അല്ലാത്ത സാധുക്കളെ രാവിൽ മന്മഥൻ
കൊല്ലാതെ കൊൽ വാൻ പ്രഥമാശുഗം തുലോം
എല്ലായ്പ്പൊഴും വി,ട്ടതു തുണിതന്നക-
ത്തില്ലാതെയായ്ത്തീർന്നു കുറേദ്ദിനങ്ങളിൽ. 24
സ്വൈര്യം പ്രിയൻ ഹൈമനതായിടും മരു-
ത്തീരണ്ടുപേരാലൊരുപോലെ പീതമായ്
ആ രക്തകാമിനിന്യധരോഷ്ഠപല്ലവം
നേരത്തൊടൊന്നിച്ചു വെളുത്തുനിൽക്കയായ്. 25
ചുണ്ടിന്നു രാഗം കുറവാകിലെന്തക-
ത്തണ്ടിന്നതേറിത്തഭഭീകരെത്തുലോം
കണ്ടിങ്കരിക്കാർകചമാരിനോദയം
കണ്ടില്ലതിന്മട്ടു നടിച്ചു പുൽകിനാർ. 26
നേരം വെളുത്തും രവിസുതനെത്തിയും
ദൂരത്തു മാറാൻ കമലാരിയാം ഹിമം
ആരംഭമാർന്നില്ല; വിപക്ഷവിക്രമം
സ്വൈരം ധരിപ്പാൻ ജലഹൃത്തിനൊക്കുമോ? 27
സാവിത്രിയാലർഘ്യമുഷസ്സിലേകിടും
ഭൂവിണ്ണാവർക്കും മുറ മാറി,യർക്കനെ
സേവിക്കയായാതപമേറ്റുമജ്ജനം
ഹാ! വിസ്മയം! സീൽകൃതിമന്ത്രമോതിയും. 28
സ്വാപം ജനംപൂണ്ടു നിജോയേത്തിലും;
ലോപം തദർഘ്യത്തിനു പറ്റി മേൽക്കുമേൽ;
ഹാ! പത്മിനിക്കും തെളിവില്ല; ഭാനുമാൻ
കോപം പരം പൂണ്ടതിലെന്തൊരത്ഭുതം? 29
തുച്ഛൻ തുഷാരപ്രതിപക്ഷിയെങ്കിലും
തച്ഛക്തി കാട്ടാൻ കരമായിരത്തെയും
ഇച്ഛയ്ക്കതിൽച്ചേർത്തു നിതാന്തമന്തക-
ന്നച്ഛൻ തപിപ്പിച്ചു ജഗത്തശേഷവും. 30
ചൂടേറിയെന്നാലേ തിളയ്ക്കു ദുർഘൽ
പാടേ തണുത്താലതിലും ഭയങ്കരം;
താൾ:ഉമാകേരളം.djvu/200
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു