ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ജായാപദം നീയുരരീകരിച്ചിരി-
പ്പായാലുമാ, രെന്നപരോക്ഷദൈവതം;
നീയായ ദിവ്യൗഷധിയോടു ചേർന്നു മേ-
ലീയാരകൂടം തപനീയമാകണം. 120
ഹേ തന്വി! ദിവ്യാഞ്‌ജനമെന്റെ കണ്ണിനും
ഗീതം ചെവിക്കും സുമനസ്സു മൂക്കിനും
നീതന്നെ തേൻ നാവിനുമഗ്രവർണ്ണകം
ഭൂതന്നിലെൻത്വക്കിനുമെന്നുമെന്നുമേ. 121
എന്നോതിയച്‌ഛസ്‌ഫടികാന്തരംഗനായ്-
പ്പൊന്നോമനക്കാൽ പണിയുന്ന കാന്തനെ
കുന്നോടെതിർക്കും കുളുർകൊങ്കയാളുടൻ
തന്നോടണച്ചാൾ തടവേതുമെന്നിയേ. 122
ആ മട്ടിൽ നാൾ നാഴികയാക്കി മേൽക്കുമേ-
ലാ മഞ്ഞുകാലത്തിലുമന്തിതോറുമേ
ശ്രീമന്മഥാതിഥ്യസുഖസ്രവന്തിയിൽ-
ക്കാമം വിഹാരത്തോടു വാണു കാമികൾ. 123
സേനാനിയും മന്ത്രിയുമാകയാൽപ്പരം
നാനാപ്രകാരം പ്രിയനുള്ള വേലയിൽ
പിനാദരാൽ പാൽമൊഴി പങ്കുകൊണ്ടു വാ-
ണാ നാൾകുറച്ചാള്ളവറ്റ തൽഭരം. 124