Jump to content

താൾ:ഉമാകേരളം.djvu/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


യൂറോപ്പിലെജ്ജനപദങ്ങൾ തൊടാതിരിക്കു—
മാ, റോർത്തുകൊണ്ടതിനു മേക്കു വടക്കു മാറി
കൂറോടു മേന്മയിലിതിന്നിടമീശനേകി;
മാറോടൊടാരു കനകത്തകിടേച്ചുകെട്ടും?       130

ചുറ്റുമ്പെടും ചെറുകിടങ്ങു നികന്നിടായ്വാൻ
മറ്റുള്ള നാടുകൾ കിടന്നു മുരഞ്ഞിടുമ്പോൾ
മുറ്റും കിടങ്ങിനിതിനംബുധിതന്നെ വന്നു
പറ്റുന്നുവെങ്കിലതു ഭാഗ്യവിശേഷമല്ലേ?       131

പാരം മലയ്ക്കു നടുവിൽപ്പെടുവോരു നാടും
നേരറ്റിടുന്ന കവികൾക്കു പയോധികാഞ്ചി;
ആ രമ്യനാമമിതിനൊന്നതിനു നൽകിൽമാത്രം
ദൂരത്തുമില്ലതിശായോക്തികഥാപ്രസംഗം.       132

പങ്കംവെടിഞ്ഞൊരു ജയദ്ധ്വജമെന്നു ലോകം
ശങ്കപ്പെടുന്ന പല പാമരജാലമോടും
അങ്കത്തിലംബുധിയെ വെന്നടികൊണ്ടമർത്തി
വങ്കപ്പലുണ്ടിതിനു ചുറ്റിലുമുല്ലസിപ്പൂ.       133

പൊക്കം കലർന്നു നലമാർന്നിടതൂർന്നു ചുറ്റു—
മക്കപ്പലിന്റെ നിര വന്മതിലെന്നപോലെ
തക്കത്തിൽ വായ്ക്കുമളവിൽപ്പുനരുക്തിതന്നെ—
യിക്കമ്രമാം ജനപദത്തിനു ബാക്കി ദുർഗ്ഗം.       134

മാന്തോറ്റകണ്ണിമകളാം മലർമങ്കയാൾ പോയ്
സ്വാന്തോത്സവത്തൊടനിശം സുഖമായ് വസിപ്പാൻ
താൻ തോഷവായ്പൊടു സരില്പതി പൺറ്റു തീർത്ത
പൂന്തോട്ടമെന്നിതിനെയേവരുമോർത്തുപോകും.       135

ഊക്കമ്പിടുന്ന ഭടർ പോരിനൊരുങ്ങിനിന്നും
നീക്കംവെടിഞ്ഞു പുക യന്ത്രശതം വമിച്ചും
ഈക്കല്യനാടിതരമായൊരു ഘോരയുദ്ധ—
ത്തീക്കപ്പലിങ്കിടയിൽ വൻകടലിൽ കിടപ്പൂ.       136

കൃത്യപ്പടിക്കുലകിനുള്ള മഹാഭരത്തെ
നിത്യം വഹിക്കിലുമശേഷമുലഞ്ഞിടാതെ
പ്രത്യക്ഷമാം പ്രഥമകച്ശപമെന്ന ശങ്ക
മത്യന്തരത്തിൽ മനുജർക്കിതു നൽകിടുന്നു.       137

സ്പാനിഷ്ജനങ്ങൾ പവിഴക്കൊടിയെന്നു തെറ്റായ്
ധ്യാനിച്ചു കൊണ്ടു ഹരണത്തിനണഞ്ഞനേരം
ഈ നിർമ്മലക്ഷിതി, യ് അടുപ്പൊരു ശതുവിന്റെ
ഹാനിക്കു പറ്റിയ തിമിംഗലമായിരുന്നു.       138

ഈ മഞ്ജുവായ ബലിഭൂവിനു ബീമനാമാ—
ര്യാമർത്യസിദ്ധുദയിതൻ നടകാവൽനിൽക്കെ
ക്ഷേമം കരസ്ഥ, മതുമല്ല പരൻപുമാനുൾ—
പ്രേമംവരുന്ന നിലവിട്ടൊരിരുപ്പുമില്ല.       139

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/210&oldid=172864" എന്ന താളിൽനിന്ന് ശേഖരിച്ചത്