താൾ:ഉമാകേരളം.djvu/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> ഉന്നതസ്ഥിതിയൊടുത്തമവർണ്ണം വന്നണഞ്ഞുമസുഗന്ധതമൂലം കൊന്നതൻ മലർ പഠിപ്പു ചുരുങ്ങും മന്നനൊപ്പമയശസ്സു വഹിച്ചു.        26


ഇത്തിരിക്കു നിറമറ്റിളമേൽ വീ- ണെത്തിടും പൊടിയിലും ചലിയാതെ പുത്തിലഞ്ഞിമലർ ദുർവിധികോലും സത്തിനൊപ്പമതുതൻ ഗുണമേന്തി.        27


നാലുപേർ യവമുണക്കിടുകിൽത്തൻ വാലുണക്കുമെലിപോലെ മുരിക്കും ചേലു ചെറ്റു ബത! കാഴ്ചയിൽ മാത്രം കോലുവോരു മലരേന്തി ഞെളിഞ്ഞു.        28


സ്തോകമല്ല ഗുണമെങ്കിലു,മേറെ- പ്പാകമറ്റൊരധികാരികണക്കെ ഹാ! കവിഞ്ഞ മണമാർന്നു ചിലർക്കുൾ- പ്പൂ കലക്കിയഴൽ ചമ്പകമേകി.        29


വേരുതൊട്ടു മുടിയോളമശോകം ചാരുവാം മലരണിഞ്ഞു ജഗത്തിൽ ആരുമേ വിരഹിസംഹതിയിൽത്തൻ പേരു നേടിടരുതെന്നു ശഠിച്ചു.        30


ആറ്റിലുള്ള കനകപ്പൊടി നന്നായ് നീറ്റി നേടിയൊരു ഭസ്മമൊടൊപ്പം മാറ്റിയന്നു മണമേന്തിന മാന്താർ മാറ്റി മാരനു മഹാ ശുകമായ്        31


ഉല്ലസൽസ്തബകവാർമുലയോമൽ പല്ലവാധരമിതൊക്കെയിണങ്ങി നല്ല ചൂതവനി പൂങ്കുയിലിന്നു- ള്ളല്ലൽ തീർത്തു, വധു കാന്തനുപോലെ.        32


വാടിടാതെ കുയിൽ പഞ്ചമരാഗം പാടി; വണ്ടു വഴിപോൽക്കുഴലൂതി; മോടിയിൽപ്പവനലാസകനോടൊ- ത്താടി വല്ലികൾ ദലാംഗുലി കാട്ടി.        33


ചൂടിടും മലർ നിലത്തുതിരും മ- ട്ടാടിടുന്ന പുതുതാം ലതതന്നെ ഈടിൽ നോക്കിയ തരുവ്രജമാപ്പൂ- വാടിയിൽ തലകുലുക്കി രസിച്ചു.        34


താരുതന്റെ പുതുതേൻപനിനീരാ മാരുതക്കുളിർ കരങ്ങളിലേ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/107&oldid=172751" എന്ന താളിൽനിന്ന് ശേഖരിച്ചത്