ആ രണ്ടുപേർക്കും, പരിചാരകവ്രജം
ദൂരത്തുപോയ് വാതിലടച്ചു, മപ്പുറം
വേരറ്റു മാഞ്ഞില്ല മലർക്കിടക്കമേൽ
സ്വൈരം പ്രവേശിപ്പളവോളമാ ഭ്രമം 90
കൺ, കാതു, മൂക്കെന്നിവകൊണ്ടു നിശ്ചയം
താങ്കായ്കയാൽ ത്വഗ്രസനേന്ദ്രിയങ്ങളെ
ശങ്കാത്യയത്തിന്നപയുക്തമാക്കിനാർ
പൊൻ കാൽതൊഴും മേനിയെഴുന്ന കാമുകർ 91
അന്യോന്യമൊക്കും പ്രണയത്തിലാദ്യമാം
കന്യോപഭോഗാവസരം ലഭിക്കവേ
ധന്യോഹമെന്നായ്ക്കരുതും യുവാവിനെ-
ന്തന്യോപചാരം വിധിയാൽ വിധേയമായ്? 92
വാനം വിരക്താശയനുൾക്കുരുന്നിനാൽ
നൂനം സ്വദിക്കും ഗതികെട്ട പായസം
താനന്പിൽ വേൾപ്പോളനുരൂപയാകില -
ന്നീ നമ്മൾ വാഴും ധരതാൻ ത്രിവിഷ്ടപം. 93
ശ്രീമെത്തുമദ്ദമ്പതിമാർ തുടർന്നിടും
കൈമെയ് മറന്നുള്ളൊരു കമ്രലീലകൾ
ആ മെച്ചമേറിന കൈടഭാരിതൻ
പൂമെത്തയോർത്താലൊരുമട്ടു വാഴ്ത്തിടാം. 94
ആ മഞ്ജുളശ്രീമണിസൗധതല്ലജം
കാമൻറെ യുദ്ധങ്കണമായമൂലമോ
കാമം ഭയംപൂണ്ടു കുതിച്ചു മുന്നമേ
ഹാ! മണ്ടി നിദ്രാബല മാറി ദൂരവേ ? 95
പ്രേമത്തൊടന്നപ്പികവാണിതൻറെ നേർ-
ക്കോമൽക്കടക്കൺമുനയൊന്നയയ്ക്കവേ
ആ മന്ത്രിപാളീതിലകത്തിൽ വാച്ചിത-
ക്ഷാമം പരക്കെപ്പൂളകാഖ്യകൂഡ്മളം. 96
പൂന്തയ്യലന്നാളിൽ നവേഢയെങ്കിലും
താൻതന്നെ മോദത്തിൽ മറന്നുപോകയാൽ
സ്വാന്തത്തിനാൽപ്പോൽ ക്രിയയാലൂമദ്ദിനം
കാന്തന്നധീനസ്ഥിപൂണ്ടു മേവിനാൾ. 97
ആകമ്രഭാസ്സാർന്ന കരങ്ങൾ രാവിലും
കോകങ്ങളിൽ ചേർത്തൊരു ലോകബാന്ധവൻ
ശോകം സദണ്ഡത്വമിയന്നവയ്ക്കുടൻ
പാകത്തിലാറ്റിപ്പരിചോടു മിന്നിനാൻ. 98
സ്വാഭാവികം കർക്കശഭാവമുള്ളവൻ
ഭൂഭാരവാഹിക്കു നിപീഡനാർഹനാം
ഈ ഭാസുരാപോക്തിയിലർത്ഥമുള്ളതാ-
യാ ഭാഗ്യവാൻ തൽക്രിയകൊണ്ടു കാട്ടിനാൻ. 99
താൾ:ഉമാകേരളം.djvu/206
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല