മലർ പായസമപ്പമെന്നുതൊ-
ട്ടുലകിൽക്കണ്ടവയൊക്കെ നല്കി ഞാൻ
കുലദൈവപദത്തിൽ വച്ച നീ
കുലദൈവം ദൃഢമെന്നു വന്നുവോ? 59
അനിശം തവ കാൽ വണങ്ങിയി-
ജ്ജനി പോക്കീടുമൊരെന്നിലെന്തു നീ
കനിയാത്തതു? കൊട്ടുകൊള്ളുവാൻ
കുനിയും മണ്ട വിശേഷമെന്നതോ? 60
മൃതമാരണലോലനെന്നപോൽ
ഹതകൻ ദുർവിധി ഘോരരാക്ഷസൻ
ബത! പഞ്ചത്പൂണ്ടു വാഴുമെൻ
സൂതരിൽപ്പഞ്ചത വീണ്ടുമേകിനാൻ. 61
മതിയാക്കുകയില്ല പാതിയിൽ
ധൃതിയുള്ളോർ പണിയൊന്നു,മെന്തു നീ
ഹതിയെൻ തനർക്കണയ്ക്കവേ
മൃതി നല്കാത്തതെനിക്കുമക്ഷണം? 62
ബത! കാന്തനുമേട്ടനും കഴി-
ഞ്ഞിതരാലംബനഹീനയായ ഞാൻ
സുതരൈവർ മരിച്ചുമിപ്പോഴും
മൃതയാകാത്തതു സങ്കടം ഹരേ! 63
ശില മങ്കയുമാം ചവിട്ടുകിൽ
ശിലയാം മങ്കയുമെന്ന വാസ്തവം
ഉലകിൽബ്ബത! കാട്ടിടുന്ന നീ
ബലവാനായിടുമൈന്ദ്രജാലികൻ. 64
അരുതിച്ചതി! പൊന്നുമക്കളെ!
വരുവിൻ! കണ്ണുതുറന്നു നോക്കുവിൻ!
ഒരുമിച്ചെഴുനേല്പി,നോമനി-
പ്പൊരു പെറ്റമ്മ വിളിക്കയല്ലയോ? 65
ഉരുവാം ഗുണമാർന്ന നിങ്ങളു-
ള്ളുരുകും തള്ളയെ വിട്ടിരിക്കുമോ?
വിരുതുള്ള കിടാങ്ങളെങ്കിൽ വ-
ന്നൊരുനൂറായിരമുമ്മ നൽകുവിൻ! 66
ഒരുമാത്ര ഗൃഹത്തിൽ വേർപെടാ-
തരുളും നിങ്ങളെനിക്കു നഷ്ടരായ്
വരു,മെത്തിടുമന്യലോകമെ-
ന്നൊരു തെല്ലേതു കിനാവിലോർത്തു ഞാൻ? 67
ക്ഷണനേരമിരുട്ടു പോക്കിടും
ക്ഷണഭാലേഖ മിഴിക്കു രണ്ടിനും
താൾ:ഉമാകേരളം.djvu/90
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല